Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Perumbavoor

മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ വീ​ട്ട​മ്മ​യ്ക്ക് നേ​രെ അ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ

കൊ​ച്ചി: മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ വീ​ട്ട​മ്മ​യ്ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി ചി​ര​ട്ട​ക്കു​ടി വീ​ട്ടി​ൽ എ​ബി​ൻ ടോ​മി (27) യെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ക്ക​ഴി​ഞ്ഞ പ​ത്താം തീ​യ​തി വൈ​കു​ന്നേ​രം കാ​രാ​ട്ടു​പ​ള്ളി​ക്ക​ര​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​ട്ടു​കാ​ർ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് വീ​ട്ടി​ൽ ക​യ​റി​യ പ്ര​തി അ​ല​മാ​ര​യു​ടെ താ​ഴ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ശ്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന പ്ര​തി വീ​ട്ട​മ്മ എ​ത്തി​യ​തി​നി​ടെ അ​തി​ക്ര​മം ന​ട​ത്തി.

വാ​ഴ​ക്കു​ളം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലാ​ണ് ഇ​യാ​ൾ വീ​ട്ടി​ലേ​ക്ക് എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പോ​ലീ​സ് ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.

പെ​രു​മ്പാ​വൂ​ർ, കോ​ട​നാ​ട്, കു​റു​പ്പം​പ​ടി, കോ​ത​മം​ഗ​ലം, വാ​ഴ​ക്കു​ളം, പൂ​വ്വാ​ർ മു​ട്ടം, ആ​ല​പ്പു​ഴ നോ​ർ​ത്ത് തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ൽ പ​ത്തി​ലേ​റെ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് പി​ടി​യി​ലാ​യ എ​ബി​ൻ ടോ​മി.

Kerala

അ​മി​ത​മാ​യ ല​ഹ​രി ഉ​പ​യോ​ഗം; പെ​രു​മ്പാ​വൂ​രി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച​നി​ല​യി​ൽ

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച​നി​ല​യി​ൽ. അ​മി​ത​മാ​യ ല​ഹ​രി ഉ​പ​യോ​ഗ​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ന​ഗ​ര​ത്തി​ലെ ഒ​രു ഗേ​ൾ​സ് സ്കൂ​ളി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഷെ​ഡി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മ​രി​ച്ച ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മൃ​ത​ദേ​ഹം പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന് ശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്കൂ.

ഈ ​പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി മ​രു​ന്ന് വി​ൽ​പ്പ​ന​യും ഉ​പ​യോ​ഗ​വും സ​ജീ​വ​മാ​ണെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് നേ​ര​ത്തെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നി​രു​ന്നു. ചി​ല​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും ഇ​വി​ടെ ല​ഹ​രി ഉ​പ​യോ​ഗം തു​ട​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

18 കോ​ടി​യു​ടെ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത സം​ഭ​വം: ല​ഹ​രി എ​ത്തി​യ​ത് വി​ദേ​ശ​ത്ത് നി​ന്ന്; വി​ത​ര​ണ​ക്കാ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ 18 കോ​ടി രൂ​പ വി​ല വ​രു​ന്ന ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത കേ​സി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. താ​യ്‌​ല​ന്‍​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വ് എ​ത്തി​യ​ത് എ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വൈ​പ്പി​ന്‍ ഞാ​റ​ക്ക​ല്‍ മാ​നാ​ട്ടു​പ​റ​മ്പ് സ്വ​ദേ​ശി ആ​യു​ഷ് (39), ഭാ​ര്യ അ​നി​ക (30) എ​ന്നി​വ​രാ​ണ് വ്യാ​ഴാ​ഴ്ച പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​യ​ത്. ഹോ​ള്‍​സെ​യി​ല്‍ ഡീ​ല​ര്‍​മാ​രാ​യ പ്ര​തി​ക​ള്‍​ക്ക് ല​ഹ​രി എ​ത്തി​ച്ചു ന​ല്‍​കി​യ​യാ​ളെ അ​ട​ക്കം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

അ​ടു​ത്ത കാ​ല​ത്ത് ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ക​ഞ്ചാ​വ് വേ​ട്ട​യാ​ണി​ത്. പെ​രു​മ്പാ​വൂ​ര്‍ മാ​റ​മ്പ​ള്ളി​യി​ല്‍ വ​ച്ച് ആ​യു​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ ത​ട​ഞ്ഞ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​ന്നേ​കാ​ല്‍ കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ക​യും തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ ഫ്ലാ​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 16 കി​ലോ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

Kerala

പെരുമ്പാവൂരില്‍ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; ദമ്പതികള്‍ പിടിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട. 18 കോടി വില വരുന്ന 16 കിലോയോളം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. വൈപ്പിന്‍ സ്വദേശിയായ അറുകാട് വീട്ടില്‍ ആയുഷ് (39) ഇയാളുടെ ഭാര്യ അനില എന്നിവരാണ് പെരുമ്പാവൂര്‍ പോലീസിന്‍റെ പിടിയിലായത്. ആയുഷ് സഞ്ചരിച്ച സ്‌കൂട്ടറില്‍ നിന്നും താമസിക്കുന്ന ഫ്‌ളാറ്റില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എറണാകുളം റൂറല്‍ ഡാന്‍സാഫ് ടീമിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ പോലീസുമായി ചേര്‍ന്ന് പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാറമ്പിള്ളി വില്ലേജില്‍ പള്ളിപ്രം കരയില്‍ കുന്നുവഴി ഭാഗത്ത് നടത്തിയ പരിശോധനയില്‍, ഇന്നലെ രാവിലെ 6.30 ഓടെയാണ് സ്‌കൂട്ടറില്‍ കഞ്ചാവ് എത്തിച്ച് വില്‍പ്പനയ്ക്ക് പോവുന്നതിനിടെ ആയുഷിനെ പിടികൂടിയത്.

പ്രതിയുടെ പക്കല്‍ നിന്നും 1.166 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി. തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ താമസിച്ചു വരുന്ന കുന്നുവഴി ഭാഗത്തുള്ള നന്‍മ ഫ്‌ളാറ്റില്‍ 16 കിലോയോളം കഞ്ചാവ് സൂക്ഷിച്ചു വച്ചതായി പോലീസിന് വിവരം ലഭിച്ചത്.

ഫ്‌ളാറ്റ് പരിശോധിച്ചപ്പോള്‍ ഏകദേശം 16 കിലോ ഹൈബ്രിഡ് ഇനത്തില്‍ പെട്ട കഞ്ചാവ് കണ്ടെടുത്തു. ഇവിടെ നിന്നും പ്രതിയുടെ ഭാര്യ അനിലയെ അറസ്റ്റ് ചെയ്തു. ജൂണ്‍ എട്ടിന് വാടകയ്‌ക്കെടുത്ത ഫ്‌ലാറ്റില്‍ ഇക്കഴിഞ്ഞ 12ന് ആണ് പ്രതി കുടുംബസമേതം താമസമാക്കിയത്.

പ്രതിക്ക് കഞ്ചാവ് എത്തിച്ചു കൊടുത്ത ആളുകളെ കുറിച്ച് അന്വേഷണം നടക്കുകയാണ്. പിടിച്ചെടുത്ത കഞ്ചാവിന് അന്താരാഷ്ട്ര വിപണിയില്‍ 18 കോടി രൂപയോളമാണ് വില. അന്വേഷണ സംഘത്തില്‍ എഎസ്പി ഹാര്‍ദിക് മീണ, പെരുമ്പാവൂര്‍ ഐപി അനില്‍ കുമാര്‍, എസ്‌ഐമാരായ അശരിഫ്, വിഷ്ണു, ജോജോ, സുഭാഷ് തങ്കപ്പന്‍, അബ്ദുള്‍ ജലീല്‍, എഎസ്‌ഐ റെനി, സിപിഒമാരായ ജയന്തി, നിഷാദ്, ഷാന്‍ എന്നിവരാണ് ഉണ്ടായത്.

Kerala

പ​ര​സ്യ ല​ഹ​രി ഉ​പ​യോ​ഗം; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ വീ​ണ്ടും പ​ര​സ്യ ല​ഹ​രി ഉ​പ​യോ​ഗം. ഹെ​റോ​യി​ന്‍ പോ​ലു​ള്ള ല​ഹ​രി വ​സ്തു​ക്ക​ള്‍ പ​ര​സ്യ​മാ​യി ഉ​പ​യോ​ഗി​ച്ച ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി. അ​ഞ്ചം​ഗ സം​ഘ​ത്തി​ല്‍ മൂ​ന്നു പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

അ​സം സ്വ​ദേ​ശി​ക​ളാ​യ സ​ലാ​വു​ദീ​ന്‍, റ​ഫീ​ഖു​ല്‍ ഇ​സ്ലാം, ത​മി​ഴ്‌​നാ​ട് മ​ധു​ര സ്വ​ദേ​ശി​യാ​യ മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഹെ​റോ​യി​നും ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ച സി​റി​ഞ്ചും പോ​ലീ​സ് പി​ടി​കൂ​ടി. അ​ഞ്ചം​ഗ സം​ഘം പ​ര​സ്യ​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യാ​യി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി എ​ടു​ത്ത​ത്. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ല​ഹ​രി വി​ല്‍​പ്പ​ന​ക്കാ​രെ​യും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Kerala

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് ഒളിവിൽ

കൊച്ചി: പെരുമ്പാവൂരിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് ഒളിവിൽ. കിഴക്കെ ഐമുറി സ്വദേശി ജാൻസിയെയാണ് ഭർത്താവ് ബിജു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ ജാൻസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജുവിനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുടുംബപ്രശ്‌നമാണ് ആക്രമണത്തിന്‍റെ കാരണം. പ്ലേവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന ജാൻസി ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വരുന്ന വഴിയാണ് ഒളിഞ്ഞു നിന്ന് ബിജു ആക്രമിച്ചത്.

തുടയിലും മുതുകിലും രണ്ട് കൈകളിലും ഗുരുതരമായി പരിക്കേറ്റ ജാൻസിയെ കളമശേരി മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Kerala

പെരുമ്പാവൂരില്‍ പരസ്യമായി ലഹരി വില്‍പ്പന; ആസാം സ്വദേശിനി പിടിയില്‍

കൊച്ചി: പെരുമ്പാവൂരില്‍ പരസ്യമായി ലഹരി വില്‍പ്പന നടത്തിയ യുവതി പിടിയില്‍. ആസാം സ്വദേശി നജ്മ ബീഗത്തെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. ആളുകള്‍ കൂടി നില്‍ക്കുന്ന പരിസരത്ത് എത്തി പരസ്യമായി ലഹരി വില്‍പ്പന നടത്തുന്ന ഇവരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പെരുമ്പാവൂര്‍ പോലീസ് എത്തി യുവതിയെ പിടികൂടിയത്. യുവതിയുടെ കൈവശമുണ്ടായിരുന്ന ഹെറോയിനും പോലീസ് പിടികൂടി. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദിക് മീണയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെരുമ്പാവൂരില്‍ വലിയ രീതിയിലുള്ള പരിശോധനകള്‍ നടന്നിരുന്നു.

വ്യാഴാഴ്ചയും പത്ത് അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടിയിരുന്നു. യുപി സ്വദേശികളായ നാലു പേരെ നിരോധിത പുകയില ഉത്പന്നങ്ങളുമായാണ് പോലീസ് പിടികൂടിയത്. വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമാണ് ഇവര്‍ വില്‍പ്പന നടത്തിക്കൊണ്ടിരുന്നത്.

വില്‍പ്പനക്കായി കൊണ്ടു വന്ന ഹെറോയിനുമായി ആറ് ആസാം സ്വദേശികളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍ ജൂണ്‍ 15ന് നേരിട്ടെത്തും.

Kerala

ഓപ്പറേഷൻ തൂഫാൻ; പെരുമ്പാവൂരിൽനിന്നും നാല് ചാക്ക് നിരോധിത പുകയില പിടികൂടി

കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ പെരുമ്പാവൂരിൽ നിന്നും നാല് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് യുപി സ്വദേശികളായ കരൺ സരോജ് (20),വികാസ് സരോജ് (28), രാംനാഥ് ( 20), സദാം ഹുസൈൻ (25) എന്നിവരെ പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടി.

ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാന്‍റിന് സമീപമുള്ള ബിൽഡിംഗിന്‍റെ ഒന്നാം നിലയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.

ബംഗളൂരുവിൽ നിന്നാണ് ഇവർ കൊണ്ടുവന്നതെന്ന് പോലീസിനോട് പറഞ്ഞു. വിദ്യാർഥികൾക്കും അതിഥി തൊഴിലാളികൾക്കും ആണ് ഇവർ വില്പന നടത്തിക്കൊണ്ടിരുന്നത്. കൂടാതെ വിൽപ്പനക്കായി കൊണ്ടുവന്ന ഹെറോയിനുമായി ആറ് ആസാം സ്വദേശികളെയും കസ്റ്റഡിയിലെടുത്തു.

പെരുമ്പാവൂർ എഎസ്പി ഹാർദ്ദിക് മീണ, ഇൻസ്പെക്ടർ എൽ. അനിൽകുമാർ,എസ്ഐ ജോജോ ജോർജ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Kerala

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ൻ; ആ​ഭ്യ​ന്ത​ര​മ​ന്ത്രി പെ​രു​മ്പാ​വൂ​രി​ല്‍ നേ​രി​ട്ടെ​ത്തും

തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പെ​രു​മ്പാ​വൂ​രി​ല്‍ നേ​രി​ട്ടെ​ത്തും. ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ൺ 15നാ​ണ് മ​ന്ത്രി പെ​രു​ന്പാ​വൂ​രെ​ത്തു​ക.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പെ​രു​മ്പാ​വൂ​രി​ൽ പൊ​ലീ​സ് ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​ക ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി പ​തി​നൊ​ന്ന് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ലാ​യിരുന്നു. ജി​ല്ലാ പോലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന്‍റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക സ്‌​ക്വാ​ഡാ​ണ് പെ​രു​മ്പാ​വൂ​രി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ മി​ന്ന​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച ഡോ​ഗ് സ്‌​ക്വാ​ഡി​ന്‍റെ സേ​വ​ന​വും പോ​ലീ​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. പെ​രു​മ്പാ​വൂ​ർ എഎ​സ്പി ഹാ​ർ​ദ്ദി​ക് മീ​ണ​യാ​ണ് റെ​യ്ഡി​ന് നേ​രി​ട്ട് നേ​തൃ​ത്വം ന​ൽ​കി​യ​ത്. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും വ​ർ​ദ്ധി​ച്ചു​വ​രു​ന്ന​താ​യു​ള്ള ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Kerala

ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയി; പ്രതി പെരുമ്പാവൂരില്‍ പിടിയില്‍

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുലിനെ (28) ആണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഫെബ്രുവരിയില്‍ വെസ്റ്റ് ബംഗാള്‍ ഹൗറ ഡോംജൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

കൊലപാതകത്തിന് ശേഷം പെരുമ്പാവൂരില്‍ ഹെല്‍പ്പര്‍ ജോലി ചെയ്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. പെരുമ്പാവൂര്‍ ടൗണില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. നേരത്തെയും ഇയാള്‍ പെരുമ്പാവൂരില്‍ ജോലി ചെയ്തിട്ടുണ്ട്.

പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദിക് മീണ, ഇന്‍സ്‌പെക്ടര്‍ എല്‍. അനില്‍കുമാര്‍, എഎസ്‌ഐ പി.എ. അബ്ദുല്‍ മനാഫ്, സീനിയര്‍ സിപിഒ ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ ഹൗറ ഡോംജൂര്‍ പോലീസിന് കൈമാറി.

Kerala

പിട്ടാപ്പിള്ളില്‍ ട്രെയിനിംഗ് സെന്‍റര്‍ പെരുമ്പാവൂരില്‍ തുറന്നു

പെ​​​രു​​​മ്പാ​​​വൂ​​​ര്‍: ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ, മൊ​​​ബൈ​​​ല്‍ വി​​​പ​​​ണ​​​ന​​​രം​​​ഗ​​​ത്തെ മു​​​ന്‍നി​​​ര​​​ക്കാ​​​രാ​​​യ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഏ​​​ജ​​​ന്‍സീ​​​സി​​​ന്‍റെ അ​​​ത്യാ​​​ധു​​​നി​​​ക ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​ര്‍ പെ​​​രു​​​മ്പാ​​​വൂ​​​രി​​​ല്‍ പ്ര​​​വ​​​ര്‍ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു.

യു​​​വാ​​​ക്ക​​​ള്‍ക്കു മി​​​ക​​​ച്ച തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളും ക​​​രി​​​യ​​​ര്‍ വ​​​ള​​​ര്‍ച്ച​​​യും ല​​​ക്ഷ്യ​​​മി​​​ട്ട് ഒ​​​രു​​​ക്കി​​​യ ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ന​​​ഗ​​​ര​​​സ​​​ഭാ​​​ധ്യ​​​ക്ഷ കെ.​​​എ​​​ന്‍. സം​​​ഗീ​​​ത നി​​​ര്‍വ​​​ഹി​​​ച്ചു.

വാ​​​ര്‍ഡ് കൗ​​​ണ്‍സി​​​ല​​​ര്‍ മേ​​​ഴ്‌​​​സി ജോ​​​ണ്‍സ​​​ണ്‍, മ​​​ര്‍ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് നെ​​​റ്റി​​​ക്കാ​​​ട​​​ന്‍, പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഏ​​​ജ​​​ന്‍സീ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പീ​​​റ്റ​​​ര്‍ പോ​​​ള്‍ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍, സി​​​ഇ​​​ഒ കി​​​ര​​​ണ്‍ വ​​​ര്‍ഗീ​​​സ്, ഡ​​​യ​​​റ​​​ക്ട​​​ര്‍മാ​​​രാ​​​യ ഫ്രാ​​​ന്‍സി​​​സ് പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍, മ​​​രി​​​യ പോ​​​ള്‍, അ​​​ജോ തോ​​​മ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു. സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ല്‍ പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​സ​​​ണ്ണി ക​​​ള​​​പ്പു​​​ര​​​യ്ക്ക​​​ല്‍ ആ​​​ശീ​​​ര്‍വാ​​​ദം നി​​​ര്‍വ​​​ഹി​​​ച്ചു.

പ​​​ഠി​​​ച്ചി​​​റ​​​ങ്ങു​​​ന്ന വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്കും വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന​​​ട​​​ക്കം മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന യു​​​വാ​​​ക്ക​​​ള്‍ക്കും റീ​​​ട്ടെ​​​യി​​​ല്‍ മേ​​​ഖ​​​ല​​​യി​​​ല്‍ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ക​​​രി​​​യ​​​ര്‍ കെ​​​ട്ടി​​​പ്പ​​​ടു​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​മാ​​​യ തൊ​​​ഴി​​​ല്‍ നൈ​​​പു​​​ണ്യ​​​വും പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ച​​​യ​​​വും ന​​​ല്‍കു​​​ക​​​യാ​​​ണ് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ല​​​ക്ഷ്യം.

മാ​​​നേ​​​ജീ​​​രി​​​യ​​​ല്‍ ട്രെ​​​യി​​​നിം​​​ഗ്, സെ​​​യി​​​ല്‍സ് ആ​​​ന്‍ഡ് ക​​​സ്റ്റ​​​മ​​​ര്‍ ഇ​​​ന്‍റ​​​റാ​​​ക്‌​​​ഷ​​​ന്‍, സോ​​​ഫ്റ്റ് സ്‌​​​കി​​​ല്‍സ് ട്രെ​​​യി​​​നിം​​​ഗ് എ​​​ന്നി​​​വ​​​യ്‌​​​ക്കൊ​​​പ്പം ആ​​​ത്മ​​​വി​​​ശ്വാ​​​സം വ​​​ര്‍ധി​​​പ്പി​​​ക്കാ​​​നു​​​ള്ള പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​ന​​​വും ഇ​​​വി​​​ടെ ന​​​ല്‍കു​​​ന്നു​​​ണ്ട്.

ഭാ​​​വി​​​യി​​​ല്‍ സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് റീ​​​ട്ടെ​​​യി​​​ല്‍ രം​​​ഗ​​​ത്തെ സ​​​ര്‍ട്ടി​​​ഫൈ​​​ഡ് കോ​​​ഴ്‌​​​സു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കാ​​​നും പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്താ​​​കെ 86 ഷോ​​​റൂ​​​മു​​​ക​​​ളു​​​ള്ള പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഗ്രൂ​​​പ്പ് റീ​​​ട്ടെ​​​യി​​​ല്‍ മേ​​​ഖ​​​ല​​​യി​​​ല്‍ പു​​​തി​​​യ തൊ​​​ഴി​​​ല്‍സാ​​​ധ്യ​​​ത​​​ക​​​ള്‍ സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​തി​​​ലും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ പ്രാ​​​പ്ത​​​രാ​​​ക്കു​​​ന്ന​​​തി​​​ലും കൂ​​​ടു​​​ത​​​ല്‍ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക്: 70340 88999.

Kerala

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

കൊ​ച്ചി: നാ​ലു കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ഇ​ൻ​താ​ജ് ഷെ​യ്ഖി​നെ (36)ആ​ണ് റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും പെ​രു​മ്പാ​വൂ​ർ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

പെ​രു​മ്പാ​വൂ​ർ ത​ണ്ടേ​ക്കാ​ട് ഭാ​ഗ​ത്തു​ള്ള ഇ​യാ​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ്ര​ത്യേ​ക പാ​ക്ക​റ്റു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

മൂ​ർ​ഷി​ദാ​ബാ​ദി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​യി​രു​ന്നു പ​രി​ശോ​ധ​ന. റൂ​റ​ൽ ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം ഇ​തു​വ​രെ പോ​ലീ​സ് 380 കി​ലോ​യി​ലേ​റെ ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.

Kerala

അ​ന്ന് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍, ഇ​നി നി​യ​മ​സ​ഭ​യി​ലേ​ക്ക്; ത​ക​ർ​പ്പ​ൻ വി​ജ​യ​വു​മാ​യി മ​നോ​ജ് മൂ​ത്തേ​ടം

കൊ​ച്ചി: സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നി​ൽ നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് എ​ത്തു​ക​യാ​ണ് പെ​രു​മ്പാ​വൂ​രി​ല്‍ നി​ന്ന് വി​ജ​യി​ച്ച മ​നോ​ജ് മൂ​ത്തേ​ടൻ. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​യു​ടെ ബേ​സി​ല്‍ പോ​ളി​നെ 28,434 വോ​ട്ടി​ന് പി​ന്ത​ള്ളി​യാ​ണ് മ​നോ​ജ് മൂ​ത്തേ​ടൻ വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​ത്.

താ​ഴേ​ക്കി​ട​യി​ല്‍ നി​ന്നും ഉ​യ​ര്‍​ന്നു വ​ന്ന് വ​ലി​യ നേ​ട്ടം കൊ​യ്ത കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ഒ​രാ​ളാ​ണ് മ​നോ​ജും. രാ​ഷ്ട്രീ​യ​ത്തി​ല്‍ മാ​ത്ര​മ​ല്ല ജീ​വി​ത​ത്തി​ലും ഒ​രു​പാ​ട് ക​ന​ല്‍ വ​ഴി​ക​ള്‍ മ​നോ​ജി​ന് താ​ണ്ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യും ബേ​ക്ക​റി തൊ​ഴി​ലാ​ളി​യാ​യും റി​സ​പ്ഷ​നി​സ്റ്റ് ജോ​ലി ചെ​യ്താ​ണ് മ​നോ​ജ് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കിയ​ത്.

കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വി​ദ്യാ​ര്‍​ഥി​യാ​യി​രി​ക്കെ​യാ​ണ് മ​നോ​ജ് ബേ​ക്ക​റി​യി​ലും ലോ​ഡ്ജി​ലും പാ​ര്‍​ട്ട് ടൈം ​ജോ​ലി ചെ​യ്ത​ത്. പ​ഠ​ന​ത്തി​നൊ​പ്പം എ​ല്‍​ഐ​സി ഏ​ജ​ന്‍റാ​യും വ​ര്‍​ക്ക് ചെ​യ്തി​രു​ന്നു. പ​ഠ​ന​കാ​ല​ത്ത് വി​ദ്യാ​ര്‍​ഥി രാ​ഷ്ട്രീ​യ​ത്തി​ല്‍ മ​നോ​ജ് സ​ജീ​വ​മാ​യി. കെ​എ​സ്‌​യു യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി​ട്ടാ​ണ് തു​ട​ക്കം.

പി​ന്നീ​ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ബ്ലോ​ക്ക്, ജി​ല്ല, സം​സ്ഥാ​ന നേ​തൃ​പ​ദ​വി​ക​ളി​ലും എ​ത്തി. പ​ഠ​ന​ത്തി​ന് ശേ​ഷം കൂ​വ​പ്പ​ടി സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ സെ​ക്യൂ​രി​റ്റി ജോ​ലി​ക്കാ​ര​നാ​യി. പി​ന്നീ​ട് ഈ ​ബാ​ങ്കി​ന്‍റ് പ്ര​സി​ഡ​ന്‍റാ​യും കൂ​വ​പ്പ​ടി ബ്ലോ​ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ജി​ല്ലാപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യും തി​ള​ങ്ങി.

തു​ട​ർ​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് പാ​ർ​ട്ടി ടി​ക്ക​റ്റ് ന​ൽ​കി. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്ക് ല​ഭി​ച്ച ഭൂ​രി​പ​ക്ഷം പ​ത്തു മ​ട​ങ്ങാ​യി ഉ​യ​ര്‍​ത്തി​യാ​ണ് മ​നോ​ജി​ന്‍റെ ച​രി​ത്ര വി​ജ​യം. 2899 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് 2021ല്‍ ​എ​ല്‍​ദോ​സി​ന് ല​ഭി​ച്ച​ത്.

Kerala

ഇ​ത്ര​യും വ​ലി​യ ഭൂ​രി​പ​ക്ഷം ഭ​യ​പ്പെ​ടു​ത്തു​ക​യാ​ണ്, ഇ​നി മു​ഴു​വ​ന്‍ സ​മ​യ​വും പെ​രു​മ്പാ​വൂ​രി​ലെ ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി: മ​നോ​ജ് മൂ​ത്തേ​ട​ന്‍

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ ച​രി​ത്ര ഭൂ​രി​പ​ക്ഷം നേ​ടി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മ​നോ​ജ് മൂ​ത്തേ​ട​ന്‍. 22001 വോ​ട്ടു​ക​ള്‍​ക്കാ​ണ് മ​നോ​ജ് മൂ​ത്തേ​ട​ന്‍ ലീ​ഡ് ചെ​യ്യു​ന്ന​ത്. ത​നി​ക്ക് ല​ഭി​ച്ച വ​ലി​യ ഭൂ​രി​പ​ക്ഷം ഭ​യ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ഇ​നി മു​ഴു​വ​ന്‍ സ​മ​യ​വും പെ​രു​മ്പാ​വൂ​രി​ലെ ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും മ​നോ​ജ് മൂ​ത്തേ​ട​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

വി​ജ​യം ഉ​റ​പ്പി​ച്ചു. ഏ​ഴു റൗ​ണ്ട് പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ത​ന്നെ ലീ​ഡ് കൂ​ടി. പെ​രു​മ്പാ​വൂ​രി​ല്‍ ഏ​റ്റ​വും വ​ലി​യ ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. ജ​ന​ങ്ങ​ള്‍ മു​ഴു​വ​ന്‍ ഹൃ​ദ​യ​ത്തി​ല്‍ ഏ​റ്റു​വാ​ങ്ങി​യാ​ണ് സ്വീ​ക​രി​ച്ച​ത്. ഞാ​ന്‍ ജ​നി​ച്ചു വ​ള​ര്‍​ന്ന മ​ണ്ണി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​യ​പ്പോ​ള്‍ വ​ലി​യ വി​ജ​യം സ​മ്മാ​നി​ച്ച ജ​ന​ങ്ങ​ളോ​ട് ന​ന്ദി പ​റ​യു​ക​യാ​ണ്.

എ​നി​ക്ക് സീ​റ്റ് ന​ല്‍​കി​യ പാ​ര്‍​ട്ടി​യോ​ടും ഹൃ​ദ​യ​ത്തി​ല്‍ ഏ​റ്റു​വാ​ങ്ങി​യ എ​ല്ലാ​വ​രോ​ടും ദൈ​വ​ത്തോ​ടും ന​ന്ദി പ​റ​യു​ക​യാ​ണ്. എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​യെ മാ​റ്റി നി​ര്‍​ത്തി​യ​പ്പോ​ള്‍ ആ​ദ്യ​ത്തെ ഒ​രു ദി​വ​സ​ത്തെ ആ​ശ​ങ്ക മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് എ​ല്ലാ​വ​രും ഒ​റ്റ കെ​ട്ടാ​യി ഇ​റ​ങ്ങി.

ആ​ദ്യ ദി​വ​സ​ത്തെ റോ​ഡ് ഷോ​യോ​ട് കൂ​ടി ക​ളം ന​മു​ക്ക് അ​നു​കൂ​ല​മാ​യി മാ​റി. എ​ല്ലാ​യി​ട​ത്തും വ​ലി​യ സ്വീ​കാ​ര്യ​ത​യു​ണ്ടാ​യി. അ​തു​കൊ​ണ്ടാ​ണ് ഇ​ത്ര വ​ലി​യ ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത്. വ​ലി​യ അം​ഗീ​കാ​ര​മാ​ണ​ത്. ഇ​ത് എ​ന്നെ ഭ​യ​പ്പെ​ടു​ത്തു​ക​യാ​ണ്. കാ​ര​ണം ഇ​ത്ര​യും സ്വീ​കാ​ര്യ​ത ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ​പ്പോ​ള്‍ മു​ഴു​വ​ന്‍ സ​മ​യ​വും പെ​രു​മ്പാ​വൂ​രി​ന് വേ​ണ്ടി നി​ല്‍​ക്ക​ണം എ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് വ​രി​ക​യാ​ണ്.

മു​ഴു​വ​ന്‍ സ​മ​യ​വും ഇ​നി പെ​രു​മ്പാ​വൂ​രി​ല്‍ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും വി​ക​സ​ന​ത്തി​നും വേ​ണ്ടി നി​ല്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ച് ഇ​ന്നു മു​ത​ല്‍ ഇ​റ​ങ്ങു​ക​യാ​ണ് എ​ന്ന് മ​നോ​ജ് മൂ​ത്തേ​ട​ന്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​യു​ടെ പ​രി​ഭ​വം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രി​ച്ച​ടി​യാ​യി​ല്ല എ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. ബേ​സി​ല്‍ പോ​ള്‍ ആ​ണ് പെ​രു​മ്പാ​വൂ​രി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. ജി​ബി പാ​ത്തി​ക്ക​ലാ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി.

Kerala

പെ​രു​മ്പാ​വൂ​രി​ൽ ചൂ​ണ്ട​യി​ടാ​ന്‍ പോ​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

കൊ​ച്ചി: പെ​രു​മ്പാ​വൂ​ര്‍ ഒ​ക്ക​ലി​ല്‍ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. പെ​രി​യാ​റി​ന്‍റെ തീ​ര​ത്ത് താ​ന്നി​പ്പു​ഴ റെ​യി​ല്‍​വേ പാ​ല​ത്തി​ന് സ​മീ​പം പ​റ​മ്പ​ത്ത് ക​ട​വി​ല്‍ ചൂ​ണ്ട​യി​ടാ​ന്‍ പോ​യ യു​വാ​വി​നെ പു​ഴ​യി​ല്‍ മു​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. താ​ന്നി​പ്പു​ഴ കി​ഴ​ക്കാ​പു​റ​ത്തു​കൂ​ടി ജ​യ​ന്‍റെ മ​ക​ന്‍ വി​ഷ്ണു (23) ആ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം പു​ഴ​യി​ല്‍ ചൂ​ണ്ട​യി​ട്ട് മീ​ന്‍ പി​ടി​ക്കാ​ന്‍ പോ​യ​താ​യി​രു​ന്നു. നി​ര​വ​ധി പേ​ര്‍ ചൂ​ണ്ട​യി​ട്ട് മീ​ന്‍ പി​ടി​ക്കു​ന്ന സ്ഥ​ല​മാ​ണി​ത്. ഇ​വ​ര്‍​ക്ക​ടു​ത്ത് നി​ന്നും അ​ല്‍​പ്പം മാ​റി​യാ​ണ് വി​ഷ്ണു ചൂ​ണ്ട​യി​ടാ​ന്‍ നി​ന്ന​ത്. രാ​വി​ലെ പ​തി​നൊ​ന്നോ​ടെ വി​ഷ്ണു​വി​നെ പു​ഴ​യി​ല്‍ പൊ​ങ്ങി കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ കാ​ല​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മീ​ന്‍ പി​ടി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ പു​ഴ​യി​ലേ​ക്ക് വീ​ണു മ​രി​ച്ച​താ​കാം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​സ്‌​കാ​രം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം.

Kerala

ഇ​രു​പ​ത് മു​ട്ട​ക​ളു​മാ​യി മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ പി​ടി​കൂ​ടി

കൊ​ച്ചി: പെ​രു​മ്പാ​വൂ​ര്‍ മ​ണ്ണൂ​രി​ന് സ​മീ​പം ഇ​രു​പ​ത് മു​ട്ട​ക​ളു​മാ​യി മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ പി​ടി​കൂ​ടി. കു​ഴൂ​ർ ജോ​സി​ന്‍റെ പു​ര​യി​ട​ത്തി​ൽ നി​ന്നാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.

പ​റ​മ്പി​ല്‍ ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ളാ​ണ് പാ​മ്പ് മാ​ള​ത്തി​ലേ​ക്ക് ഇ​ഴ​ഞ്ഞു ക​യ​റി പോ​കു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് കോ​ത​മം​ഗം​ലം റേ​ഞ്ച് ഓ​ഫീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പാ​മ്പ്പി​ടു​ത്ത വി​ദ​ഗ്ധ​ന്‍ സേ​വി തോ​മ​സ് എ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി. പാ​മ്പി​നെ​യും മു​ട്ട​ക​ളും വ​നം​വ​കു​പ്പി​ന് കൈ​മാ​റു​മെ​ന്ന് സേ​വി തോ​മ​സ് വ്യ​ക്ത​മാ​ക്കി.

Kerala

പെ​രു​മ്പാ​വൂ​ര്‍ ആ​ള്‍​ക്കൂ​ട്ട​ക്കൊ​ല: കൊ​ല്ല​പ്പ​ട്ട യു​വാ​വ് നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി, ആ​റ് പ്ര​തി​ക​ളും റി​മാ​ന്‍​ഡി​ല്‍

കൊ​ച്ചി: പെ​രു​മ്പാ​വൂ​ര്‍ മു​ടി​ക്ക​ലി​ല്‍ ആ​സാം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്ന ആ​റു പ്ര​തി​ക​ളും റി​മാ​ന്‍​ഡി​ല്‍. മ​റ്റൊ​രു തൊ​ഴി​ലാ​ളി മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് കേ​സി​ല്‍ നി​ര്‍​ണാ​യ​ക തെ​ളി​വാ​യ​ത്. നൂ​റു​ല്‍ ഹു​സൈ​ന്‍ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള ആ​ളാ​ണ് എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​യാ​ള്‍​ക്കെ​തി​രെ ആ​സാ​മി​ല്‍ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കും. ആ​സാം സ്വ​ദേ​ശി​ക​ളാ​യ അ​ലാ​വു​ദ്ദീ​ന്‍, സാ​ക്കി​ര്‍ ഹു​സൈ​ന്‍, ഹ​ബീ​ബു​ദ്ദീ​ന്‍, മു​സ​മ്മി​ല്‍ ഹ​ഖ്, ഹ​സ​ന്‍ അ​ലി, മി​നാ​റു​ല്‍ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍. ക​ഴി​ഞ്ഞ ദി​വ​സം മു​ടി​ക്ക​ല്‍ വ​ഞ്ചി​നാ​ട് എ​എം വി​നീ​ര്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന മു​റി​യി​ല്‍ നൂ​റു​ല്‍ ഹു​സൈ​നെ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ ക​ണ്ടു.

ഇ​വി​ടെ നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ ഇ​യാ​ളെ പി​ടി​കൂ​ടി മ​റ്റൊ​രു മു​റി​യി​ല്‍ കൊ​ണ്ടു​പോ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ഉ​രു​ള​ന്‍ ത​ടി​ക​ള്‍ ഉ​പ​യോ​ഗി​ച്ചു പു​റ​ത്തും മു​ഖ​ത്തും മാ​ര​ക​മാ​യി അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. നെ​ഞ്ചി​നും വ​യ​റി​നും കൈ​കാ​ലു​ക​ള്‍​ക്കും ഗു​രു​ത​ര പ​രു​ക്കേ​റ്റി​രു​ന്നു. പ​ല്ലു​ക​ള്‍ ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്.

Kerala

പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു; ആറ് ഇതരസംസ്ഥാന തൊഴിലാളികൾ കസ്റ്റഡിയിൽ

കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. സംഭവത്തില്‍ ആറ് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ആസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. മരിച്ചയാളും ഇതരസംസ്ഥാന തൊഴിലാളിയാണ്.

പെരുമ്പാവൂർ മുടിക്കലിലെ എഎം വിനീർ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് പറഞ്ഞ് മൂന്ന് സഹോദരന്മാർ ഉൾപ്പെടെയുള്ള ആറ് പേർ ചേർന്ന് യുവാവിനെ മർദ്ദിക്കുകയായിരുന്നു.

പ്ലൈവുഡ് കമ്പനിയിലെ കോർ ഉപയോഗിച്ച് അടിച്ചതിനെ തുടർന്ന് ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതികളെ കമ്പനിയിൽ നിന്നുതന്നെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. മരണമടഞ്ഞ ആളുടെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Kerala

അന്ന് ബേക്കറി തൊഴിലാളി; ഇന്ന് നിയമസഭാ സ്ഥാനാർഥി

പെ​​​​രുമ്പാവൂർ: ബി​​​​രു​​​​ദ, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര​​​​ പ​​​​ഠ​​​​ന​​​​ത്തി​​​​നൊ​​​​പ്പം ബേ​​​​ക്ക​​​​റി തൊ​​​​ഴി​​​​ലാ​​​​ളി​​​​യും ലോ​​​​ഡ്ജി​​​​ൽ റി​​​​സ​​​​പ്ഷ​​​​നി​​​​സ്റ്റു​​​​മൊ​​​​ക്കെ​​​​യാ​​​​യി​​​​രു​​​​ന്ന ചെ​​​​റു​​​​പ്പ​​​​ക്കാ​​​​ര​​​​ൻ, ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ ക​​​​ന​​​​ൽ​​​​വ​​​​ഴി​​​​ക​​​​ളും ഉ​​​​യ​​​​ര​​​​ങ്ങ​​​​ളും താ​​​​ണ്ടി ഒ​​​​ടു​​​​വി​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭാ ​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി. പെ​​​​രു​​​​മ്പാ​​​​വൂ​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി മ​​​​നോ​​​​ജ് മൂ​​​​ത്തേ​​​​ട​​​​ന്‍റെ ജീ​​​​വി​​​​തം സി​​​​നി​​​​മാ​​​​ക്ക​​​​ഥ​​​​യ​​​​ല്ല; അ​​​​തു​​​​ക്കും മേ​​​​ലെ​​​​യാ​​​​ണ്.

1996-2001 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ കാ​​​​ല​​​​ടി സം​​​​സ്കൃ​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​യി​​​​രി​​​​ക്കു​​​​മ്പോ​​​​ഴാ​​​​ണ് മ​​​​നോ​​​​ജ് ടൗ​​​​ണി​​​​ലെ ബേ​​​​ക്ക​​​​റി​​​​യി​​​​ലും ലോ​​​​ഡ്ജി​​​​ലു​​​​മാ​​​​യി വൈ​​​​കു​​​​ന്നേ​​​​ര​​​​ങ്ങ​​​​ളി​​​​ലും രാ​​​​ത്രി​​​​യി​​​​ലും ജോ​​​​ലി ചെ​​​​യ്ത​​​​ത്.

സാ​​​​മ്പ​​​​ത്തി​​​​ക പ​​​​രാ​​​​ധീ​​​​ന​​​​ത​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന കു​​​​ടും​​​​ബ​​​​പ​​​​ശ്ചാ​​​​ത്ത​​​​ല​​​​മാ​​​​ണു പ​​​​ഠ​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം വ​​​​രു​​​​മാ​​​​ന​​​​മാ​​​​ർ​​​​ഗ​​​​വും തേ​​​​ടാ​​​​ൻ മ​​​​നോ​​​​ജി​​​​നെ അ​​​​ന്നു പ്രേ​​​​രി​​​​പ്പി​​​​ച്ച​​​​ത്. പ​​​​ഠ​​​​ന​​​​കാ​​​​ല​​​​ത്ത് വി​​​​ദ്യാ​​​​ർ​​​​ഥി​​​​രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ലും സ​​​​ജീ​​​​വ​​​​മാ​​​​യി. കെ​​​​എ​​​​സ്‌​​​​യു യൂ​​​​ണി​​​​റ്റ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രു​​​​ന്നു. സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ പ്ര​​​​ഥ​​​​മ വി​​​​ദ്യാ​​​​ർ​​​​ഥി യൂ​​​​ണി​​​​യ​​​​നി​​​​ൽ കൗ​​​​ൺ​​​​സി​​​​ല​​​​റാ​​​​യി. പി​​​​ന്നീ​​​​ട് ചെ​​​​യ​​​​ർ​​​​മാ​​​​നും.

പ​​​​ഠ​​​​ന​​​​ത്തി​​​​നൊ​​​​പ്പം എ​​​​ൽ​​​​ഐ​​​​സി ഏ​​​​ജ​​​​ന്‍റാ​​​​യി​​​​രു​​​​ന്നു. കാ​​​​റ്റ​​​​റിം​​​​ഗ് സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലും നി​​​​ർ​​​​മാ​​​​ണ മേ​​​​ഖ​​​​ല​​​​യി​​​​ലും തൊ​​​​ഴി​​​​ൽ ചെ​​​​യ്തു. പ​​​​ഠ​​​​ന​​​​ച്ചെ​​​​ല​​​​വി​​​​നൊ​​​​പ്പം കു​​​​ടും​​​​ബ​​​​ത്തി​​​​ലെ ചെ​​​​റി​​​​യ ചെ​​​​ല​​​​വു​​​​ക​​​​ൾ​​​​ക്കു​​​​ള്ള വ​​​​ക​​​​യും ഇ​​​​ത്ത​​​​രം ജോ​​​​ലി​​​​ക​​​​ളി​​​​ലൂ​​​​ടെ അ​​​​ന്നു ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യെ​​​​ന്ന് മ​​​​നോ​​​​ജ് ഓ​​​​ർ‌​​​​ക്കു​​​​ന്നു. ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ള​​​​റി​​​​ഞ്ഞു​​​​ള്ള അ​​​​തി​​​​ജീ​​​​വ​​​​ന​​​​ത്തി​​​​ന്‍റെ യൗ​​​​വ​​​​നം പൊ​​​​തു​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു പ്ര​​​​ചോ​​​​ദ​​​​ന​​​​മാ​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

പ​​​​ഠ​​​​നം, തൊ​​​​ഴി​​​​ൽ, രാ​​​​ഷ്‌​​​​ട്രീ​​​​യം, പൊ​​​​തു​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ​​​​യെ​​​​ല്ലാം രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ന​​​​തീ​​​​ത​​​​മാ​​​​യ വി​​​​ശാ​​​​ല​​​​ വ്യ​​​​ക്തി​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ വ​​​​ള​​​​ർ​​​​ത്താ​​​​നും മ​​​​നോ​​​​ജി​​​​നാ​​​​യെ​​​​ന്ന് നാ​​​​ട്ടു​​​​കാ​​​​ർ പ​​​​റ​​​​യു​​​​ന്നു. കെ​​​​എ​​​​സ്‌​​​​യു​​​​വി​​​​ന്‍റെ​​​​യും യൂ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ​​​​യും കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ​​​​യും ബ്ലോ​​​​ക്ക്, ജി​​​​ല്ലാ, സം​​​​സ്ഥാ​​​​ന നേ​​​​തൃ​​​​പ​​​​ദ​​​​വി​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​വ​​​​രെ മ​​​​നോ​​​​ജെ​​​​ത്തി.

പ​​​​ഠ​​​​ന​​​​ശേ​​​​ഷം സ​​​​ജീ​​​​വ​​​​ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​നൊ​​​​പ്പം കൂ​​​​വ​​​​പ്പ​​​​ടി സ​​​​ർ​​​​വീ​​​​സ് സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കി​​​​ൽ സെ​​​​ക്യൂ​​​​രി​​​​റ്റി ജോ​​​​ലി​​​​ക്കാ​​​​ര​​​​നാ​​​​യി. പി​​​​ന്നീ​​​​ട് ഇ​​​​തേ ബാ​​​​ങ്കി​​​​ന്‍റെ പ്ര​​​​സി​​​​ഡ​​​​ന്‍റുപ​​​​ദ​​​​വി​​​​യി​​​​ൽ ര​​​​ണ്ടു​​​​വ​​​​ട്ടം അ​​​​ദ്ദേ​​​​ഹം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​തും നി​​​​യോ​​​​ഗം.

കൂ​​​​വ​​​​പ്പ​​​​ടി ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത്‌ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യും ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത്‌ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യും തി​​​​ള​​​​ങ്ങി​​​​യ​​​​ശേ​​​​ഷ​​​​മാ​​​​ണ് ഇ​​​​ക്കു​​​​റി പെ​​​​രു​​​​മ്പാ​​​​വൂ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭാ സീ​​​​റ്റ് മ​​​​നോ​​​​ജ് മൂ​​​​ത്തേ​​​​ട​​​​നെ തേ​​​​ടി​​​​യെ​​​​ത്തി​​​​യ​​​​ത്.

Kerala

'എല്‍ദോസ് കുന്നപ്പിള്ളിക്ക് എന്നോട് അതൃപ്തിയില്ല, ഞങ്ങള്‍ സുഹൃത്തുക്കളാണ്': മനോജ് മൂത്തേടന്‍

കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളിക്ക് തന്നോട് അതൃപ്തിയില്ലെന്നും തങ്ങള്‍ സുഹൃത്തുക്കളാണെന്നും മനോജ് മൂത്തേടന്‍. എല്‍ദോസും അദ്ദേഹത്തിനായി പ്രകടനത്തിന് ഇറങ്ങിയ മറ്റു ജനപ്രതിനിധികളും ഇന്നു മുതല്‍ തനിക്കൊപ്പം പ്രചാരണത്തിന് ഇറങ്ങും എന്നാണ് മനോജ് മൂത്തേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

സ്ഥാനാര്‍ഥിത്വം അറിഞ്ഞപ്പോള്‍ തന്നെ എല്‍ദോസ് കുന്നപ്പിള്ളിയെ വിളിച്ചിരുന്നു. ഫോണില്‍ കിട്ടാത്തതു കൊണ്ട് വീട്ടില്‍ കാണാന്‍ പോയിരുന്നു. എന്നാല്‍ ഞാന്‍ ചെല്ലുന്നത് അറിയാത്തത് കൊണ്ട് എല്‍ദോസ് ഭക്ഷണം കഴിക്കാനായി പോയിരുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഒന്നിച്ചാണ് കെഎസ്‌യു പ്രവര്‍ത്തനം ഒക്കെ ആരംഭിച്ചത്. 1996 മുതലുള്ള ബന്ധമാണ്.

സ്ഥാനാര്‍ഥിയായി ഞങ്ങളുടെ പേരുകള്‍ വന്നപ്പോള്‍ തന്നെ സംസാരിച്ചിരുന്നു. എല്‍ദോസിന് എന്നോടുള്ള അതൃപ്തിയല്ല. സീറ്റിനെ കുറിച്ച് വ്യക്തമായി സംസാരിച്ചിട്ടില്ല എന്നുള്ളതാണ് ഞാനും ചാനലില്‍ കണ്ടത്. പക്ഷെ അത് പരിഹരിക്കപ്പെടും. എല്‍ദോസിന്‍റെ കൂടെ ഉണ്ടായിരുന്നവരെല്ലാം കൂടെയുണ്ടാകും ഇന്നു മുതല്‍ സജീവമായി രംഗത്തിറങ്ങുമെന്ന് പറഞ്ഞു.

ഔദ്യോഗിക സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതു കൊണ്ട് പിന്തുണയര്‍പ്പിച്ചത് മാത്രമാണ്. അല്ലാതെ നേതൃത്വത്തിനെതിരായുള്ള പ്രതിഷേധമല്ല എന്ന് മനോജ് മൂത്തേടന്‍ പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കില്ലെന്നും മനോജ് മൂത്തേടന്‍ വ്യക്തമാക്കി.

അതേസമയം, വ്യാഴാഴ്ച രാത്രിയാണ് മനോജ് മൂത്തേടനെ പെരുമ്പാവൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പെരുമ്പാവൂരിലെ സിറ്റിംഗ് എംഎല്‍എയായ എല്‍ദോസ് കുന്നപ്പിള്ളിയെ തഴഞ്ഞാണ് മനോജിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്. തന്‍റെ സീറ്റ് ഉറപ്പിക്കാനായി എല്‍ദോസ് കുന്നപ്പിള്ളി ഡല്‍ഹിയിലെത്തി കേന്ദ്ര നേതാക്കളെ കണ്ടിരുന്നു. എന്നാല്‍ എല്‍ദോസിനെതിരെയുള്ള ലൈംഗികാതിക്രമ കേസ് ഈ മാസം കോടതി പരിഗണിക്കാനിരിക്കുന്നതാണ് വിനയായത്.

Kerala

വി​മ​ത നീ​ക്ക​ത്തി​ന് കു​ന്ന​പ്പ​ള്ളി; തീ​രു​മാ​നം ഇ​ന്ന്

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി പെ​രു​മ്പാ​വൂ​രി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചേ​ക്കും. ത​ന്നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ യോ​ഗം ഇ​ന്ന് അ​ദ്ദേ​ഹം വി​ളി​ച്ചി​ട്ടു​ണ്ട്. എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി ഒ​ഴി​വാ​യ​പ്പോ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ത്തി​നാ​ണ് ന​റു​ക്ക് വീ​ണ​ത്.

സീ​റ്റ് നി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെ എ​ൽ​ദോ​സി​ന്‍റെ അ​നു​യാ​യി​ക​ൾ പെ​രു​മ്പാ​വൂ​രി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തി​യി​രു​ന്നു. സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​ലു​ള്ള നി​രാ​ശ പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ച എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി​ൽ ഇ​നി എ​ന്ത് നീ​ക്ക​മാ​ണ് ന​ട​ത്തു​ക എ​ന്ന​താ​ണ് നി​ർ​ണാ​യ​കം.

തീ​രു​മാ​നം ഇ​ന്നു​ത​ന്നെ അ​റി​യി​ക്കു​മെ​ന്ന് കു​ന്ന​പ്പ​ള്ളി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​തി​നി​ടെ മ​നോ​ജ് മൂ​ത്തേ​ടം കു​ന്ന​പ്പ​ള്ളി​യു​ടെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും മു​ഖം ന​ൽ​കാ​തെ നാ​ട​കീ​യ​മാ​യ രം​ഗ​ങ്ങ​ൾ​ക്കും സാ​ക്ഷി​യാ​യി. മ​നോ​ജ് മൂ​ത്തേ​ട​നെ​തി​രെ എ​ൽ​ദോ​സി​ന്‍റെ അ​നു​യാ​യി​ക​ൾ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Kerala

പെ​രു​മ്പാ​വൂ​ർ‌ സീ​റ്റി​ല്ലെ​ങ്കി​ൽ ഡി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​നം; ഉ​പാ​ധി​യു​മാ​യി എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി

കൊ​ച്ചി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പെ​രു​മ്പാ​വൂ​ർ സീ​റ്റ് നി​ഷേ​ധി​ച്ച​തി​ന് പി​ന്നാ​ലെ നേ​തൃ​ത്വ​ത്തി​ന് മു​ന്നി​ൽ പു​തി​യ ഉ​പാ​ധി​യു​മാ​യി എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ. സീ​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ‌ എ​റ​ണാ​കു​ളം ഡി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​മാ​ണ് എ​ൽ​ദോ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഡി​സി​സി അ​ധ്യ​ക്ഷ പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ചെ​ങ്കി​ലും കെ​പി​സി​സി ഇ​തു​വ​രെ അ​നു​കൂ​ല​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ല. എ​ൽ​ദോ​സി​നെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ളെ തു​ട​ർ​ന്നാ​ണ് സീ​റ്റ് നി​ഷേ​ധി​ച്ച​ത്.

പെ​രു​മ്പാ​വൂ​രി​ൽ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്ക് പ​ക​രം മ​നോ​ജ് മൂ​ത്തേ​ട​ൻ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. ഹൈ​ക്ക​മാ​ൻ​ഡ് അം​ഗീ​ക​രി​ച്ച പാ​ന​ലി​ൽ നി​ന്നാ​ണ് മ​നോ​ജി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. എ​ന്നാ​ൽ എ​ൽ​ദോ​സി​നെ ഒ​രു വി​ഭാ​ഗം പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

Kerala

പെരുമ്പാവൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറി ബിജെപിയില്‍

കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പുംപടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.എസ്. രാജന്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍ നടക്കുന്നത് നേതാക്കളുടെ ഗ്രൂപ്പ് കളി മാത്രമാണെന്നും ഏതെങ്കിലും ഒരു ഗ്രൂപ്പിനോട് ചേര്‍ന്നു നിന്നില്ലെങ്കില്‍ കോണ്‍ഗ്രസില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നുമാണ് പാർട്ടി വിട്ട ശേഷം രാജന്‍ പ്രതികരിച്ചത്.

നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന പലരും ഏതു സമയത്തും രാജി വച്ച് പുറത്തേക്ക് പോയേക്കുമെന്നും രാജന്‍ പറഞ്ഞു. അതേസമയം, പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് പകരം മനോജ് മൂത്തേടന്‍ ആകും സ്ഥാനാര്‍ഥി ആവുക. പെരുമ്പാവൂര്‍ തനിക്ക് അനുകൂലമാണെന്നും സീറ്റ് ലഭിച്ചാല്‍ 15000 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും എല്‍ദോസ് പറയുന്നുണ്ടെങ്കിലും ഹൈക്കമാന്‍ഡ് എംഎല്‍എയെ തഴയുകയാണ്.

എല്‍ദോസ് കുന്നപ്പിള്ളിക്കായി പെരുമ്പാവൂരില്‍ പോസ്റ്ററുകളും എത്തിയിട്ടുണ്ട്. എന്നാല്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ കേസ് ഈ മാസം 26ന് കോടതിയില്‍ പരിഗണിക്കുന്നുണ്ട്. എല്‍ദോസിനെതിരെ കോടതിയില്‍ എന്തെങ്കിലും പരാമര്‍ശമുണ്ടാകുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് സീറ്റ് നിഷേധിച്ചത്. ഇന്നു തന്നെ പെരുമ്പാവൂരിലെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിക്കും.

Kerala

പെരുമ്പാവൂരില്‍ മനോജ് മൂത്തേടന്‍, കൊച്ചിയില്‍ ഷിയാസ്; എറണാകുളത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവ്യക്തത നീങ്ങുന്നു

കൊച്ചി: സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാകാതെ കോണ്‍ഗ്രസ്. എറണാകുളത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇതുവരെ തീരുമാനമായില്ല. കൊച്ചി, വൈപ്പിന്‍, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ സീറ്റുകളില്‍ കൃത്യമായ നിലപാടിലേക്ക് പാര്‍ട്ടിക്ക് എത്താനായില്ല.

പെരുമ്പാവൂരില്‍ സിറ്റിംഗ് എംഎല്‍എയായ എല്‍ദോസ് കുന്നപ്പിള്ളിക്ക് പകരം മനോജ് മൂത്തേടന്‍ സ്ഥാനാര്‍ഥിയാകും. സീറ്റ് ഉറപ്പിക്കാനായി കഴിഞ്ഞ ദിവസം എല്‍ദോസ് കുന്നപ്പിള്ളി ഡല്‍ഹിയില്‍ എത്തിയിരുന്നു. മത്സരിച്ചാല്‍ 10000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും കോണ്‍ഗ്രസ് തന്നെ കൈവിടില്ലെന്നും എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചിരുന്നു. തനിക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് കെട്ടിച്ചമച്ചതാണെന്നും എല്‍ദോസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എല്‍ദോസിനായി പെരുമ്പാവൂരില്‍ പോസ്റ്ററുകളും എത്തിയിട്ടുണ്ട്. എന്നാല്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ കേസ് ഈ മാസം 26ന് കോടതിയില്‍ പരിഗണിക്കുന്നുണ്ട്. എല്‍ദോസിനെതിരെ കോടതിയില്‍ എന്തെങ്കിലും പരാമര്‍ശമുണ്ടാകുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് സീറ്റ് നിഷേധിച്ചത്. ഇന്നു തന്നെ പെരുമ്പാവൂരിലെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിക്കും.

കൊച്ചിയില്‍ ദീപ്തി മേരി വര്‍ഗീസിന് പകരം മുഹമ്മദ് ഷിയാസ് ആകും സ്ഥാനാര്‍ഥിയാവുക. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പേ സ്ഥാനാര്‍ഥിയെന്ന് പ്രഖ്യാപിച്ച് ദീപ്തിയുടെ പോസ്റ്ററുകള്‍ കൊച്ചിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇനി കൊച്ചിയില്‍ സര്‍വം ദീപ്തം എന്ന പോസ്റ്ററുകളാണ് എത്തിയത്. എന്നാല്‍ ദീപ്തിക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ പദവികള്‍ നല്‍കി മാറ്റാനാണ് ശ്രമം.

നേരത്തെ കൊച്ചി മേയര്‍ സ്ഥാനത്തില്‍ നിന്ന് തഴയപ്പെട്ടതില്‍ ഡിസിസി നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ദീപ്തിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

എന്നാല്‍ ഷിയാസിന് വേണ്ടി ബുധനാഴ്ച പ്രവര്‍ത്തകര്‍ റോഡ് ഷോ നടത്താന്‍ തയാറായിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകാത്തതിനാല്‍ റോഡ് ഷോ മാറ്റിവച്ചു. ഷിയാസിനായി പോസ്റ്ററുകളും ഫ്‌ളെക്‌സ് ബോര്‍ഡുകളും പനമ്പിള്ളി നഗറില്‍ അടക്കം സ്ഥാപിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറയില്‍ കെ. ബാബുവിന്‍റെ താത്പര്യത്തിന് അനുസരിച്ചാകും സ്ഥാനാര്‍ഥി നിര്‍ണയം. കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ആയ ദീപക് ജോയ് ആകും തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാവുക. വൈപ്പിനില്‍ കോണ്‍ഗ്രസ് സസ്‌പെന്‍സ് തുടരുകയാണ്.

Kerala

നി​ൽ​ക്ക​ണോ പോ​ണോ; കു​ന്ന​പ്പി​ള്ളി​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: പെ​രു​മ്പാ​വൂ​ർ സീ​റ്റി​ൽ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​യെ മ​ത്സ​രി​പ്പി​ക്കു​ന്ന​തി​ൽ കോ​ൺ​ഗ്ര​സി​ൽ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ന്നു. കു​ന്ന​പ്പ​ള്ളി​ക്കെ​തി​രാ​യ പീ​ഡ​ന​ക്കേ​സ് 26ന് ​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. കോ​ട​തി​യി​ൽ നി​ന്ന് തി​രി​ച്ച​ടി​യു​ണ്ടാ​യാ​ൽ അ​ത് പാ​ർ​ട്ടി​യു​ടെ വി​ജ​യ സാ​ധ്യ​ത​യെ ബാ​ധി​ക്കു​മെ​ന്ന് ഒ​രു വി​ഭാ​ഗം പ​റ​യു​ന്നു.

അ​തി​നി​ടെ എ​ൽ​ദോ​സ് ഇ​ന്ന് ഡ​ൽ​ഹി​യി​ൽ എ​ത്തും. കേ​സി​ൽ ത​ന്‍റെ നി​ര​പ​രാ​ധി​ത്വം നേ​താ​ക്ക​ളെ ഒ​രി​ക്ക​ൽ കൂ​ടി നേ​രി​ട്ട് ക​ണ്ട് ബോ​ധി​പ്പി​ക്കാ​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​നം. സം​സ്ഥാ​ന നേ​തൃ​ത്വം എ​ൽ​ദോ​സി​ന് മ​ത്സ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പാ​ർ​ട്ടി​യു​ടെ അ​ന്തി​മ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ക്കാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.

എ​ൽ​ദോ​സി​ന് സീ​റ്റ് ന​ൽ​ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ്. പ​തി​നാ​യി​ര​ത്തി​ല​ധി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ താ​ൻ വി​ജ​യി​ക്കു​മെ​ന്നും സീ​റ്റ് നി​ഷേ​ധി​ച്ചാ​ലും താ​ൻ കോ​ൺ​ഗ്ര​സു​കാ​ര​നാ​യി തു​ട​രു​മെ​ന്നും എ​ൽ​ദോ​സ് പ​റ​ഞ്ഞു.

സീ​റ്റി​ല്ലെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ പെ​രു​മ്പാ​വൂ​രി​ലെ പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​യു​ടെ വീ​ട്ടി​ലെ​ത്തി യോ​ഗം ചേ​ർ​ന്നു. അ​തേ​സ​മ​യം ദീ​പ്തി മേ​രി വ​ർ​ഗീ​സി​നെ പെ​രു​മ്പാ​വൂ​രി​ൽ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Kerala

പെ​രു​മ്പാ​വൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട ജി​ഷ​യു​ടെ മാ​താ​വ് അ​ന്ത​രി​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട നി​യ​മ വി​ദ്യാ​ർ​ഥി​നി ജി​ഷ​യു​ടെ മാ​താ​വ് രാ​ജേ​ശ്വ​രി അ​ന്ത​രി​ച്ചു. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. സം​സ്കാ​രം നാ​ളെ പെ​രു​മ്പാ​വൂ​ർ മ​ല​മു​റി ശ്മ​ശാ​ന​ത്തി​ൽ വ​ച്ച് ന​ട​ക്കും.

2016 ഏ​പ്രി​ല്‍ 28ന് ​ആ​യി​രു​ന്നു ജി​ഷ​യെ പെ​രു​മ്പാ​വൂ​രി​ലെ വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി അ​മീ​ർ ഉ​ൾ ഇ​സ്‌​ലാ​മി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Kerala

പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട; 32 കിലോയുമായി ബംഗാളികള്‍ പിടിയില്‍

പെരുമ്പാവൂര്‍: എറണാകുളം പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട. 32 കിലോഗ്രാം കഞ്ചാവുമായി മൂന്നു പശ്ചിമ ബംഗാള്‍ സ്വദേശികളെ ഡാന്‍സാഫ് സംഘം പിടികൂടി. ബംഗാള്‍ സ്വദേശികളായ മിന്‍ഹാജ് (47), ടുട്ടുള്‍ ഷെയ്ക്ക് (36), മാസും ഷേക്ക് (36) എന്നിവരാണ് അറസ്റ്റിലായത്.

പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ ഏഴോടെയാണ് പ്രതികളെ വലയിലാക്കിയത്. പശ്ചിമ ബംഗാളില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച കഞ്ചാവ് പെരുമ്പാവൂരിലെ വിവിധ ഇടങ്ങളില്‍ വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ ലക്ഷ്യം.

റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഓട്ടോറിക്ഷയില്‍ പെരുമ്പാവൂരിലേക്ക് വരുമ്പോഴാണ് മാറമ്പിള്ളിയില്‍ വച്ച് പോലീസ് സംഘം ഇവരെ തടഞ്ഞത്. തുടര്‍ന്ന് പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തു. പെരുമ്പാവൂര്‍ മേഖലയിലേക്ക് ലഹരിമരുന്നുകള്‍ വന്‍തോതില്‍ എത്തുന്നതായി പോലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പ്രതികള്‍ മുമ്പും ലഹരി കടത്തിയിട്ടുണ്ടോ എന്നും ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഏജന്‍റുമാരെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

Kerala

പെരുമ്പാവൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി

കൊച്ചി: പെരുമ്പാവൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കീഴില്ലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി നെല്‍വിനെയാണ് കാണാതായത്. മണ്ണൂരിലെ ആര്‍ദ്രം ബാലഭവനില്‍ താമസിച്ചാണ് നെല്‍വിന്‍ പഠിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കാണാതാവുന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേ കാലോടെ കുട്ടി ക്ലാസില്‍നിന്ന് ഇറങ്ങി പോവുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ആ സമയത്ത് അധ്യാപകരാരും ക്യാസില്‍ ഉണ്ടായിരുന്നില്ല. അതിനു ശേഷം കുട്ടിയെ കുറിച്ചു വിവരങ്ങള്‍ ഒന്നുമില്ല. സംഭവത്തില്‍ കുറുപ്പുംപടി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

പെ​രു​മ്പാ​വൂ​രി​ല്‍ ഇ​ന്ത്യ​ന്‍ ബാ​ങ്ക് അ​ട​പ്പി​ച്ച് സ​മ​രാ​നു​കൂ​ലി​ക​ള്‍

കൊ​ച്ചി: ദേ​ശീ​യ പ​ണി​മു​ട​ക്കി​നെ തു​ട​ർ​ന്ന് പെ​രു​മ്പാ​വൂ​രി​ല്‍ ബാ​ങ്ക് അ​ട​പ്പി​ച്ച് സ​മ​രാ​ന​മു​കൂ​ലി​ക​ള്‍. ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന്‍റെ ശാ​ഖ​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ര്‍ അ​ട​പ്പി​ച്ച​ത്. മൂ​ന്ന് ജീ​വ​ന​ക്കാ​രാ​ണ് ബാ​ങ്കി​ല്‍ എ​ത്തി​യി​രു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വേ​ണ്ടി ത​ങ്ങ​ള്‍ സ​മ​രം ചെ​യ്യു​മ്പോ​ള്‍ എ​ന്തി​നാ​ണ് ബാ​ങ്ക് തു​റ​ന്നു​വ​ച്ച​ത് എ​ന്നു ചോ​ദി​ച്ചു​കൊ​ണ്ടാ​ണ് സ​മ​രാ​നു​കൂ​ലി​ക​ള്‍ എ​ത്തി​യ​ത്.

യൂ​ണി​യ​ന്‍ ബാ​ങ്കും ഫെ​ഡ​റ​ല്‍ ബാ​ങ്കും വ​രെ അ​ട​ച്ചു. നി​ങ്ങ​ള്‍​ക്ക് എ​ന്താ​ണ് പ്ര​ത്യേ​ക എ​ന്നും സ​മ​രാ​നു​കൂ​ലി​ക​ള്‍ ചോ​ദി​ച്ചു. ഡ​യ​സ്‌​നോ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തു​കൊ​ണ്ടാ​ണ് ജോ​ലി​ക്ക് എ​ത്തി​യ​ത് എ​ന്നാ​യി​രു​ന്നു ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ മ​റു​പ​ടി. ലേ​ബ​ര്‍ കോ​ഡ് ന​ട​പ്പി​ലാ​ക്കു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ളെ ഒ​ന്ന​ട​ങ്കം ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണ്, സ​ഹ​ക​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​ര​കാ​നു​കൂ​ലി​ക​ള്‍ ബാ​ങ്ക് അ​ട​പ്പി​ച്ച​ത്.

അ​തേ​സ​മ​യം, കൊ​ച്ചി​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വ​ണ്ടി ത​ട​യ​ലും ബ​ല​പ്ര​യോ​ഗ​ങ്ങ​ളും ന​ട​ന്നു. അ​ങ്ക​മാ​ലി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സ് സ​മ​രാ​ന​മു​കൂ​ലി​ക​ള്‍ ത​ട​ഞ്ഞ​തോ​ടെ ഡി​പ്പോ​യി​ലേ​ക്ക് ത​ന്നെ മാ​റ്റി. കാ​ക്ക​നാ​ട് ടാ​ക്‌​സി കാ​ര്‍ സ​മ​രാ​ന​മു​കൂ​ലി​ക​ള്‍ ത​ട​ഞ്ഞു. പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് കാ​ര്‍ തു​ട​ര്‍​ന്ന് യാ​ത്ര ന​ട​ത്തി​യ​ത്.

Kerala

പെ​രു​മ്പാ​വൂ​രി​ൽ ടൂ​റി​സ്റ്റ് ബ​സി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

കൊ​ച്ചി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​രി​ൽ ടൂ​റി​സ്റ്റ് ബ​സി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മൂ​ക്ക​ന്നൂ​ർ കോ​ക്കു​ന്ന് കാ​ഞ്ഞു​ക്കാ​ര​ൻ വീ​ട്ടി​ൽ നോ​ബി​ൾ തോ​മ​സ് (35) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.

ആ​ലു​വ- മൂ​ന്നാ​ർ റോ​ഡി​ൽ ആ​ശ്ര​മം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. കോ​ത​മം​ഗ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന നോ​ബി​ളി​ന്‍റെ സ്കൂ​ട്ട​റി​ൽ പെ​രു​മ്പാ​വൂ​രി​ലേ​ക്ക് വ​ന്ന ടൂ​റി​സ്റ്റ് ബ​സി​ടി​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന നോ​ബി​ളി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി ആ​യി​രു​ന്നു നോ​ബി​ൾ.

District News

പെ​രു​മ്പ​ട​വ് സെ​ന്‍റ് ജോ​സ​ഫ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം

പെ​രു​മ്പ​ട​വ്: പെ​രു​മ്പ​ട​വ് സെ​ന്‍റ് ജോ​സ​ഫ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ 22-ാം വാ​ർ​ഷി​കാ​ഘോ​ഷം ത​ല​ശേ​രി അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ റ​വ. ഡോ. ​ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് തൈ​ക്കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ൾ​ഡ് റി​ക്കാ​ർ​ഡ് വി​ന്ന​ർ പി.​കെ. മു​ഹ​മ്മ​ദ് സാ​ബി​ത്ത് മു​ഖ്യാ​തി​ഥിയായി​രു​ന്നു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ബി​ല്‍​സി റാ​ഫേ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷെ​ൽ​മോ​ൻ പൈ​നാ​ട​ത്ത്, പെ​രു​മ്പ​ട​വ് ബി​വി​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഇ.​പി. ജോ​സു​കു​ട്ടി, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ഷ ലി​ൻ​സ്, സി​സ്റ്റ​ർ ഡെ​റ്റി റോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Kerala

പേടിഎം സ്‌കാനര്‍ തട്ടിയെടുത്തു, പിന്നാലെ മര്‍ദനം; ബംഗാള്‍ സ്വദേശിയുടെ പരാതിയില്‍ 20 പേര്‍ക്കെതിരെ കേസ്

കൊച്ചി: പെരുമ്പാവൂര്‍ ഭായ് കോളനിയില്‍ നടക്കുന്ന ലഹരി കച്ചവടത്തിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തില്‍ 20 പേര്‍ക്കെതിരെ കേസ്. അന്യസംസ്ഥാനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുവെന്ന പരാതിയിലാണ് കേസ്.

കഴിഞ്ഞ ദിവസം ഭായ് കോളനിയില്‍ നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകനും വെങ്ങോല പഞ്ചായത്ത് പ്രസിഡന്‍റ് ഷമിത ഷരീഫിന്‍റെ ഭര്‍ത്താവുമായ ഷരീഫിനെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബംഗാള്‍ സ്വദേശികളായ അനോവര്‍, മോനിറുല്‍ എന്നിവരുടെ പരാതിയിലാണ് കേസ് എടുത്തത്. ഇവര്‍ നടത്തിയിരുന്ന കടയില്‍ നിന്നും ഷരീഫ് പേടിഎം സ്‌കാനര്‍ തട്ടിയെടുക്കുകയും അതിലൂടെ ലഭിച്ച 9,000 രൂപ മയക്കുമരുന്ന് വിറ്റു കിട്ടിയ തുകയാണെന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി.

ലഹരി ഇടപാടു നടത്തുന്നവര്‍ക്കെതിരെ പോലീസ് കേസ് എടുക്കുന്നുവെന്ന് ആരോപിച്ച് വെങ്ങോല പഞ്ചായത്തംഗം ബേസില്‍ കുര്യാക്കോസ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഭായ് കോളനിയിലെ മയക്കുമരുന്ന് ഇടപാടുകള്‍ തടയാനായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.

സ്ഥലത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് എംഎല്‍എ ദീപിക ഡോട്ട്കോമിനോട് പ്രതികരിച്ചിരുന്നു. ഭായ് കോളനിയിലും പെരുമ്പാവൂരിലും അന്യസംസ്ഥാന തൊഴിലാളികളടക്കം പരസ്യമായി മയക്കുമരുന്ന് കുത്തിവയ്ക്കുന്നതിന്‍റെയും ലഹരി കച്ചവടം നടത്തുന്നതിന്റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Kerala

എ​ട്ടു യൂ​ണി​റ്റ് ഫ​യ​ര്‍​ഫോ​ഴ്‌​സ്, അ​ഞ്ചു മ​ണി​ക്കൂ​ര്‍ നീ​ണ്ട പ്ര​യ​ത്നം; പ്ലൈ​വു​ഡ് സ്ഥാ​പ​ന​ത്തി​ലെ തീ​യ​ണ​ച്ചു

കൊ​ച്ചി: പെ​രു​മ്പാ​വൂ​ര്‍ വെ​ങ്ങോ​ല​യി​ലെ പ്ലൈ​വു​ഡ് സ്ഥാ​പ​ന​ത്തി​ലെ തീ​യ​ണ​ച്ചു. പു​ളി​യാം​മ്പി​ള്ളി​യി​ല്‍ മ​ക്കാ​ര്‍ സ​ണ്‍​സ് പ്ലൈ​വു​ഡ് ക​മ്പ​നി​യി​ല്‍ ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് തീ​പി​ടി​ച്ച​ത്. പ​ട്ടി​മ​റ്റം, പെ​രു​മ്പാ​വൂ​ര്‍, ആ​ലു​വ, തൃ​ക്കാ​ക്ക​ര, കോ​ത​മം​ഗ​ലം മൂ​വാ​റ്റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള എ​ട്ട് യൂ​ണി​റ്റ് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് അ​ഞ്ചു മ​ണി​ക്കൂ​ര്‍ നീ​ണ്ട പ്ര​യ​ത്‌​ന​ത്തി​നൊ​ടു​വി​ല്‍ തീ​യ​ണ​ച്ച​ത്.

സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ എ​ന്‍.​എ​ച്ച്. അ​സൈ​നാ​ര്‍ (പ​ട്ടി​മ​റ്റം), ടി.​കെ സു​രേ​ഷ് (പെ​രു​മ്പാ​വൂ​ര്‍), ബി ​ബൈ​ജു (തൃ​ക്കാ​ക്ക​ര), കെ.​എ​ന്‍ സ​തീ​ഷ് (മൂ​വാ​റ്റു​പു​ഴ) എ​ന്നി​വ​രു​ടെ നേ​തൃ​ത​ത്തി​ല്‍ 60 സേ​നാം​ഗ​ങ്ങ​ളാ​ണ് തീ​യ​ണ​ക്കാ​ന്‍ എ​ത്തി​യ​ത്. പെ​രി​യാ​ര്‍ വാ​ലി ക​നാ​ലി​ല്‍ നി​ന്ന് വെ​ള​ളം ല​ഭി​ച്ച​തി​നാ​ല്‍ തീ ​അ​ണ​ക്ക​ല്‍ എ​ളു​പ്പ​മാ​യി.

അ​തേ​സ​മ​യം, പ്ലൈ​വു​ഡ് ക​മ്പ​നി​യി​ല്‍ വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. വി​നി​യ​ര്‍, പ്ലൈ​വു​ഡ്, പാ​ന​ല്‍ ബോ​ര്‍​ഡ്, ഡ്ര​യ​ര്‍ മോ​ട്ടോ​ര്‍ എ​ന്നി​വ ക​ത്തി ന​ശി​ച്ചു. ക​മ്പ​നി​യു​ടെ അ​ടു​ത്ത് മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളോ വീ​ടു​ക​ളോ ഇ​ല്ലാ​ത്ത​തി​നാ​ല്‍ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.

Kerala

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടിത്തം; തീയണക്കാന്‍ ശ്രമം തുടരുന്നു

കൊച്ചി: പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടിത്തം. പെരുമ്പാവൂരിലെ വെങ്ങോലയിലെ പുളിയാമ്പിള്ളി നെസ്‌കോ പ്ലൈവുഡ്‌സിലാണ് തീപിടിത്തമുണ്ടായത്. രാവിലെ പത്തരയോടെയാണ് കമ്പനിയില്‍ തീപിടിച്ചത്. ഡ്രൈയറിന്റെ ഭാഗത്തു നിന്നാണ് തീപടര്‍ന്നത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ തൊഴിലാളികള്‍ കമ്പനിക്ക് പുറത്തേക്ക് ഓടി മാറി.

പെരുമ്പാവൂരില്‍ നിന്നുള്ള മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്‌സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഒരുപാട് പ്ലൈവുഡ് ഉല്‍പ്പന്നങ്ങളും മെഷീനുകളും ഉള്ളതിനാല്‍ തീ ആളിപ്പടരുകയായിരുന്നു. കമ്പനിയുടെ അടുത്ത് മറ്റ് സ്ഥാപനങ്ങളോ വീടുകളോ ഇല്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.

Kerala

പെരുമ്പാവൂരില്‍ ഇ-സേവാ കേന്ദ്രത്തില്‍ തീപിടിത്തം; കമ്പ്യൂട്ടറുകളും ഫയലുകളും കത്തിനശിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ ആര്‍ടിഒ ഓഫീസിന് സമീപമുള്ള ഇ-സേവാ കേന്ദ്രത്തില്‍ തീപിടിത്തം. ഇന്നു പുലര്‍ച്ചെ ആറിനാണ് സംഭവം. പുലര്‍ച്ചെ തീ പുകയുന്നത് കണ്ട് സമീപത്തെ ഹോട്ടല്‍ ജീവനക്കാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഉടന്‍ ഫയര്‍ഫോഴ്‌സ് സംഘം എത്തി തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

ഇ-സേവാ കേന്ദ്രത്തിലെ കമ്പ്യൂട്ടറുകളും മറ്റ് ഫയലുകളും കത്തിനശിച്ചു. എംസി റോഡില്‍ പട്ടാലില്‍ നഗരസഭ കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് ആര്‍ടിഒ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇതിനോട് ചേര്‍ന്നാണ് ഇ-സേവാ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

ആര്‍ടിഒ ഓഫീസിലെ റെക്കോര്‍ഡ് മുറിയിലേക്ക് ജനലിലൂടെ തീ പടര്‍ന്നെങ്കിലും ഉടന്‍ ഫയര്‍ഫോഴ്‌സ് തീയണച്ചതിനാല്‍ കാര്യമായ നഷ്ടം ഉണ്ടായില്ല. പഴയ ലൈസന്‍സും ആര്‍സി ബുക്കും ഇരിക്കുന്ന മുറി ആയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന.

Kerala

പെ​രു​മ്പാ​വൂ​രി​ൽ അ​ട​ച്ചി​ട്ട വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​യാ​ൾ പി​ടി​യി​ൽ

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ലെ അ​ട​ച്ചി​ട്ട വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​യാ​ൾ പി​ടി​യി​ൽ. കു​റു​പ്പം​പ​ടി, പു​ല്ലു​വ​ഴി പ്ര​ദേ​ശ​ത്ത്‌ ന​ട​ത്തി​യ മോ​ഷ​ണ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പെ​രു​മ്പാ​വൂ​ർ ത​ണ്ടേ​ക്കാ​ട് താ​മ​സി​ക്കു​ന്ന മൂ​വാ​റ്റു​പു​ഴ ത​ട്ടു​പ​റ​മ്പ് ച​ക്കു​ങ്ങ​ൽ വീ​ട്ടി​ൽ നൗ​ഷാ​ദ്(45)​നെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ജ​നു​വ​രി പ​ത്തി​ന് കു​റു​പ്പം​പ​ടി ക​ർ​ത്താ​വും​പ​ടി, പു​ല്ലു​വ​ഴി ഭാ​ഗ​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

പു​ല്ലു​വ​ഴി ക​ർ​ത്താ​വും​പ​ടി​യി​ലെ വീ​ടി​ന്‍റെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി​യെ​ങ്കി​ലും വീ​ട്ടി​ൽ വി​ല പി​ടി​പ്പു​ള്ള ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തോ​ടെ വെ​റും കൈ​യോ​ടെ മ​ട​ങ്ങാ​ൻ ത​യ്യാ​റാ​കാ​തെ മോ​ഷ്ടാ​വ് സി​സി​ടി​വി ക്യാ​മ​റ മോ​ഷ്ടി​ച്ചു.

Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി; അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ

കൊ​ച്ചി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ‌. എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​രി​ലാ​ണ് സം​ഭ​വം. ആ​സാം സ്വ​ദേ​ശി മു​സി​ബു​ർ റ​ഹ്മാ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്.

ആ​സാ​മി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് പ്ര​തി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ 15 വ​യ​സു​ള്ള മ​ക​ളെ​യാ​ണ് പ്ര​തി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ൽ നി​ന്നാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Kerala

പെ​രു​മ്പാ​വൂ​രി​ൽ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ ആ​ൾ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

കൊ​ച്ചി: പെ​രു​മ്പാ​വൂ​ർ വെ​ങ്ങോ​ല​യി​ൽ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ ആ​ൾ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വെ​സ്റ്റ് വെ​ങ്ങോ​ല അ​മ്പ​ല​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ രാ​ഘ​വ​ൻ നാ​യ​ർ (80) ആ​ണ് മ​രി​ച്ച​ത്.

വെ​ങ്ങോ​ല​യി​ലെ ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ലെ ഒ​ന്നാം ന​മ്പ​ർ ബു​ത്തി​ലാ​ണ് സം​ഭ​വം. ക്യൂ​വി​ൽ നി​ൽ​ക്കു​ന്ന​തി​നി​ടെ രാ​ഘ​വ​ൻ നാ​യ​ര്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ തൊ​ട്ട​ടു​ത്തു​ള്ള ക്ലി​നി​ക്കി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

District News

പെ​രു​മ്പാ​വൂ​രി​ൽ ന​ഗ​ര​സ​ഭാ ഷോ​പ്പിം​ഗ് മാ​ൾ നി​ർ​മാ​ണം തു​ട​ങ്ങി

പെ​രു​മ്പാ​വൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ഷോ​പ്പിം​ഗ് മാ​ൾ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പോ​ൾ പാ​ത്തി​ക്ക​ൽ തു​ട​ക്കം കു​റി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ റ​ഷീ​ദ ല​ത്തീ​ഫ്, സി.​കെ. രാ​മ​കൃ​ഷ്ണ​ൻ, മി​നി ജോ​ഷി, അ​ഭി​ലാ​ഷ് പു​തി​യേ​ട​ത്ത്, മു​ൻ ചെ​യ​ർ​മാ​ൻ​മാ​രാ​യ സ​ക്കീ​ർ ഹു​സൈ​ൻ, ബി​ജു ജോ​ൺ ജേ​ക്ക​ബ്, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ കെ.​സി. അ​രു​ൺ കു​മാ​ർ, എ​സ്.​ആ​ർ. അ​നി​താ​ദേ​വി, ഷീ​ബ ബേ​ബി, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ക​വി​ത എ​സ്. കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഗ്രേ​സി ജോ​സ​ഫ്, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എം.​ആ​ർ. മ​ഞ്ജു, ഓ​വ​ർ​സി​യ​ർ സി.​കെ. ജെ​സി മോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​ഴ​യ ലോ​റി സ്റ്റാ​ൻ​ഡ് സ്ഥി​തി​ചെ​യ്തി​രു​ന്ന സ്ഥ​ല​ത്താ​ണ് ഈ ​വി​പു​ല​മാ​യ ഷോ​പ്പിം​ഗ് മാ​ൾ ഉ​യ​രു​ന്ന​ത്. ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ എ​എം റോ​ഡി​ൽ, യൂ​ണി​യ​ൻ ബാ​ങ്കി​ന്‍റെ എ​തി​ർ​വ​ശ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന 60 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്തി​ന്‍റെ ഒ​രു ഭാ​ഗം ലോ​റി സ്റ്റാ​ൻ​ഡ് ആ​യി നി​ല​നി​ർ​ത്തും. ഇ​തി​ലൂ​ടെ 15 ഓ​ളം ലോ​റി​ക​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​കും. ആ​കെ 54,000 സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തീ​ർ​ണ്ണ​ത്തി​ൽ മൂ​ന്ന് നി​ല​ക​ളി​ലാ​യി കെ​ട്ടി​ടം പ​ണി​യു​ന്ന പ​ദ്ധ​തി​യാ​ണ് ഇ​ത്. വാ​ഹ​ന പാ​ർ​ക്കിം​ഗി​നാ​യി മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വ്യാ​പാ​ര​വും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യും ല​ക്ഷ്യ​മാ​ക്കി ന​ഗ​ര​സ​ഭ രൂ​പ​ക​ൽ​പ​ന ചെ​യ്ത ഈ ​വ്യാ​പാ​ര സ​മു​ച്ച​യം, പെ​രു​മ്പാ​വൂ​രി​ന്റെ ന​ഗ​ര​വി​ക​സ​ന​ത്തി​ൽ വ​ൻ മാ​റ്റം സൃ​ഷ്ടി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. വാ​ട​ക ഇ​ന​ത്തി​ൽ പ്ര​തി​മാ​സം ഏ​ക​ദേ​ശം 18 ല​ക്ഷം രൂ​പ​യു​ടെ അ​ധി​ക വ​രു​മാ​നം ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ന​ഗ​ര​സ​ഭ പ്ര​തീ​ക്ഷി​ക്കു​ന്നു. മ​ത്സ്യ മാ​ർ​ക്ക​റ്റ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് മാ​തൃ​ക​യി​ൽ​പോ​ലെ, വ്യാ​പാ​രി​ക​ളി​ൽ നി​ന്നു​ള്ള മു​ൻ​കൂ​ർ ഡെ​പ്പോ​സി​റ്റ് തു​ക​യും ന​ഗ​ര​സ​ഭ​യു​ടെ ഫ​ണ്ടും ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. ഈ ​പ​ദ്ധ​തി​ക്കാ​യി ന​ഗ​ര​സ​ഭ ലോ​ൺ എ​ടു​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

Latest News

Corehub Up