x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട; 32 കിലോയുമായി ബംഗാളികള്‍ പിടിയില്‍


Published: March 2, 2026 10:16 AM IST | Updated: March 2, 2026 10:22 AM IST

പെരുമ്പാവൂര്‍: എറണാകുളം പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട. 32 കിലോഗ്രാം കഞ്ചാവുമായി മൂന്നു പശ്ചിമ ബംഗാള്‍ സ്വദേശികളെ ഡാന്‍സാഫ് സംഘം പിടികൂടി. ബംഗാള്‍ സ്വദേശികളായ മിന്‍ഹാജ് (47), ടുട്ടുള്‍ ഷെയ്ക്ക് (36), മാസും ഷേക്ക് (36) എന്നിവരാണ് അറസ്റ്റിലായത്.

പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ ഏഴോടെയാണ് പ്രതികളെ വലയിലാക്കിയത്. പശ്ചിമ ബംഗാളില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച കഞ്ചാവ് പെരുമ്പാവൂരിലെ വിവിധ ഇടങ്ങളില്‍ വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ ലക്ഷ്യം.

റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഓട്ടോറിക്ഷയില്‍ പെരുമ്പാവൂരിലേക്ക് വരുമ്പോഴാണ് മാറമ്പിള്ളിയില്‍ വച്ച് പോലീസ് സംഘം ഇവരെ തടഞ്ഞത്. തുടര്‍ന്ന് പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തു. പെരുമ്പാവൂര്‍ മേഖലയിലേക്ക് ലഹരിമരുന്നുകള്‍ വന്‍തോതില്‍ എത്തുന്നതായി പോലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പ്രതികള്‍ മുമ്പും ലഹരി കടത്തിയിട്ടുണ്ടോ എന്നും ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഏജന്‍റുമാരെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

Tags : Perumbavoor Ganja Arrest West Bengal Kochi

Recent News

Corehub Up