x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഞ്ഞു​പ്രാ​യ​ത്തി​ൽ ട്രാ​ക്കി​ൽ തീ​യാ​യി അ​ഗ്നി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: September 3, 2026 12:08 AM IST | Updated: September 3, 2026 12:08 AM IST

പു​​​​ര​​​​സ്കാര​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം അ​​​​ഗ്നി.

പാ​​​​ല​​​​ക്കാ​​​​ട്: കാ​​​​യി​​​​ക​​​​രം​​​​ഗ​​​​ത്തെ മി​​​​ക​​​​വും പ്ര​​​​തി​​​​ഭ​​​​യും തൊ​​​​ട്ട​​​​റി​​​​ഞ്ഞ കു​​​​ടും​​​​ബ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് റി​​​​ക്കാ​​​​ർ​​​​ഡ് പു​​​​സ്ത​​​​ക​​​​ത്തി​​​​ലേ​​​​ക്ക് ഒ​​​​രു കൊ​​​​ച്ചു മി​​​​ടു​​​​ക്കി​​​​കൂ​​​​ടി. ക​​​​ഞ്ചി​​​​ക്കോ​​​​ട് അ​​​​ട്ട​​​​പ്പ​​​​ള്ളം സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ അ​​​​നി​​​​ൽ​​​​കു​​​​മാ​​​​റി​​​​ന്‍റെ​​​​യും ജി​​​​ജി​​​​മോ​​​​ളു​​​​ടെ​​​​യും മ​​​​ക​​​​ൾ അ​​​​ഗ്നി​​​​യാ​​​​ണ് അ​​​​പൂ​​​​ർ​​​​വ​​​​നേ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

ഒ​​​​രു വ​​​​യ​​​​സും എ​​​​ട്ടു മാ​​​​സ​​​​വും മാ​​​​ത്രം പ്രാ​​​​യ​​​​മു​​​​ള്ള​​​​പ്പോ​​​​ൾ 50 മീ​​​​റ്റ​​​​ർ റേ​​​​സ് വെ​​​​റും 32 സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ ഫി​​​​നി​​​​ഷ് ചെ​​​​യ്താ​​​​ണ് അ​​​​ഗ്നി ഇ​​​​ന്ത്യ​​​​ൻ ബു​​​​ക്ക് ഓ​​​​ഫ് റി​​​​ക്കാ​​​​ർ​​​​ഡ്സി​​​​ലും കേ​​​​ര​​​​ള ബു​​​​ക്ക് ഓ​​​​ഫ് റി​​​​ക്കാ​​​​ർ​​​​ഡ്സി​​​​ലും ഇ​​​​ടം​​​​പി​​​​ടി​​​​ച്ച് അ​​​​പൂ​​​​ർ​​​​വ​​​​നേ​​​​ട്ടം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ​​​​ത്.

ക​​​​ഴി​​​​ഞ്ഞ ജൂ​​​​ലൈ ര​​​​ണ്ടി​​​​നാ​​​​ണ് അ​​​​ഗ്നി പാ​​​​ല​​​​ക്കാ​​​​ട് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് സി​​​​ന്ത​​​​റ്റി​​​​ക് ട്രാ​​​​ക്കി​​​​ൽ 50 മീ​​​​റ്റ​​​​ർ 32 സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ ഓ​​​​ടി​​​​യ​​​​ത്. ഈ ​​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ഷൂ​​​​ട്ട് ചെ​​​​യ്ത് അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്ക് അ​​​​യ​​​​ച്ചി​​​​രു​​​​ന്നു.

തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് ഇ​​​​ന്ത്യ ബു​​​​ക്ക് ഓ​​​​ഫ് റി​​​​ക്കാ​​​​ർ​​​​ഡ്സി​​​​ന്‍റെ ഐ​​​​ബി​​​​ആ​​​​ർ അ​​​​ച്ചീ​​​​വ​​​​ർ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റും മെ​​​​ഡ​​​​ലും അ​​​​ഗ്നി​​​​ക്ക് ല​​​​ഭി​​​​ച്ച​​​​ത്. ഇ​​​​തോ​​​​ടൊ​​​​പ്പം കേ​​​​ര​​​​ള ബു​​​​ക്ക് ഓ​​​​ഫ് റി​​​​ക്കാ​​​​ർ​​​​ഡ്സി​​​​ന്‍റെ വ​​​​ണ്ട​​​​ർ​​​​കി​​​​ഡ് റ​​​​ണ്ണ​​​​ർ എ​​​​ന്ന നേ​​​​ട്ട​​​​വും അ​​​​ഗ്നി​​​​ക്ക് സ്വ​​​​ന്ത​​​​മാ​​​​യി.

വീ​​​​ട്ടി​​​​ലെ അ​​​​ത്‌​​​​ല​​​​റ്റി​​​​ക് പാ​​​​ര​​​​ന്പ​​​​ര്യ​​​​ത്തി​​​​ന്‍റെ പി​​​​ൻ​​​​തു​​​​ട​​​​ർ​​​​ച്ച​​​​ക്കാ​​​​രി​​​​യാ​​​​ണ് അ​​​​ഗ്നി. അ​​​​മ്മ​​​​യു​​​​ടെ അ​​​​നി​​​​യ​​​​ത്തി വി​​​​ഷ്ണു​​​​പ്രി​​​​യ അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന​​​​യി​​​​ൽ ന​​​​ട​​​​ന്ന യൂ​​​​ത്ത് ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​യി ഹ​​​​ർ​​​​ഡി​​​​ൽ​​​​സി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Tags : BrokeOut Track Child Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Agni

Recent News

Corehub Up