x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന ബി​ൽ ഗോ​വ സ​ർ​ക്കാ​ർ മാറ്റിവച്ചു

വെബ്ഡെസ്ക്
Published: September 3, 2026 01:15 AM IST | Updated: September 3, 2026 01:15 AM IST

മു​​​​ഖ്യ​​​​മ​​​​ന്ത്രി പ്ര​​​​മോ​​​​ദ് സാ​​​​വ​​​​ന്ത്

പ​​​​നാ​​​​ജി: ശ​​​​ക്ത​​​​മാ​​​​യ എ​​​​തി​​​​ർ​​​​പ്പു​​​​യ​​​​ർ​​​​ന്ന​​​​തോ​​​​ടെ ഗോ​​​​വ സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദി​​​​ഷ്‌​​​​ട മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന നി​​​​രോ​​​​ധ​​​​ന ബി​​​​ൽ മാ​​​​റ്റി​​​​വ​​​​ച്ചു. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ വ​​​​ർ​​​​ഷ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​ദി​​​​നം മു​​​​ഖ്യ​​​​മ​​​​ന്ത്രി പ്ര​​​​മോ​​​​ദ് സാ​​​​വ​​​​ന്ത് ബി​​​​ൽ സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​നി​​​​രു​​​​ന്ന​​​​താണ്.

എ​​​​ന്നാ​​​​ൽ, സ​​​​മ്മേ​​​​ള​​​​നം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് തൊ​​​​ട്ടു​​​​മു​​​​മ്പ് ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​ത്തെ ക​​​​ത്തോ​​​​ലി​​​​ക്കാ എം​​​എ​​​ൽ​​​എ​​​മാ​​​രു​​​മാ​​​യി ന​​​​ട​​​​ത്തി​​​​യ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു​​​​ശേ​​​​ഷ​​​​മാ​​​​ണ് ബി​​​​ൽ സ​​​​ഭ​​​​യി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന​​​​തി​​​​ന് യാ​​​​തൊ​​​​രു തെ​​​​ളി​​​​വു​​​​മി​​​​ല്ലെ​​​​ന്നും ഇ​​​​ത്ത​​​​രം നി​​​​യ​​​​മ​​​​ങ്ങ​​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്തെ സാ​​​​മു​​​​ദാ​​​​യി​​​​ക സൗ​​​​ഹാ​​​​ർ​​​​ദ​​​​ത്തെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പ​​​​ടെ രം​​​​ഗ​​​​ത്തു ​​​​വ​​​​ന്നി​​​​രു​​​​ന്നു.

ബ​​​​ല​​​​പ്ര​​​​യോ​​​​ഗം അ​​​​ല്ലെ​​​​ങ്കി​​​​ൽ വ​​​​ഞ്ച​​​​ന​​​​യി​​​​ലൂ​​​​ടെ​​​​യു​​​​ള്ള മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ത​​​​ട​​​​വും അ​​​​ഞ്ചു ല​​​​ക്ഷം രൂ​​​​പ വ​​​​രെ പി​​​​ഴ​​​​യും വ്യ​​​​വ​​​​സ്ഥ ചെ​​​​യ്യു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ക​​​​ര​​​​ട് ബി​​​​ൽ.

അ​​​​തേ​​​​സ​​​​മ​​​​യം, സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​ത്തെ സ്വാ​​​​ഗ​​​​തം ചെ​​​​യ്ത ​സ​​​​ഭാ ​​​നേ​​​​തൃ​​​​ത്വ​​​​വും വി​​​​വി​​​​ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും ബി​​​​ൽ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി മാ​​​​റ്റി​​​​വ​​​​യ്ക്കാ​​​​തെ പൂ​​​​ർ​​​​ണ​​​​മാ​​​​യും റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ബി​​​​ൽ നി​​​​ല​​​​വി​​​​ൽ പി​​​​ൻ​​​​വ​​​​ലി​​​​ച്ചെ​​​​ങ്കി​​​​ലും ഭാ​​​​വി​​​​യി​​​​ൽ ഇ​​​​തു തി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ളോ​​​​ടെ വീ​​​​ണ്ടും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​മോ​​​​യെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​തു​​​​വ​​​​രെ വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.

Tags : Goa Government Postpones AnticonversionBill Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up