പ്രതീകാത്മക ചിത്രം - എഐ
ന്യൂഡൽഹി: ആഗോള താപനത്തിന്റെ 1.5 ഡിഗ്രി സെൽഷ്യ സെന്ന പരിധി ഏതാനും വർഷങ്ങൾക്കുള്ളിൽ ലോകം മറികടക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്.
2015ലെ പാരീസ് ഉടമ്പടിയിൽ ലോകരാജ്യങ്ങൾ അംഗീകരിച്ച താപനില പരിധി മറികടക്കുന്നത് തീവ്രമായ കാലാവസ്ഥാപ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കാലാവസ്ഥാവ്യതിയാനത്തിന്റെ അപകടസാധ്യതകൾ വർധിപ്പിക്കുകയും ചെയ്യുമെന്ന് യുഎൻ പരിസ്ഥിതി പ്രോഗ്രാം പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വ്യാവസായികവത്കരണത്തിന് മുമ്പുള്ള താപനിലയിൽനിന്ന് മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ലോകം ചൂടാകുന്നത് മഞ്ഞുരുക്കത്തിനും സമുദ്രനിരപ്പ് 13 സെന്റിമീറ്റർ വരെ ഉയരുന്നതിനും 2050ഓടെ ആഗോള ഭക്ഷ്യോത്പാദനം 14 ശതമാന വരെ കുറയുന്നതിനും കാരണമാകുമെന്ന് യുഎൻ ചൂണ്ടിക്കാട്ടി.
Tags : GlobalTemperature Rise Exceed UNReport