Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rise

റി​പ്പോ നി​ര​ക്ക് ഉ​യ​ർ​ത്തി; വാ​യ്പാ പ​ലി​ശ ഉ​യ​രും

മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പ​ണ​ന​യ ക​മ്മി​റ്റി യോ​ഗം റി​പ്പോ നി​ര​ക്ക് 25 ബേ​സി​സ് പോ​യി​ന്‍റ് വ​ർ​ധി​പ്പി​ച്ചു. മൂ​ന്ന​ര വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ആ​ർ​ബി​ഐ പ​ലി​ശ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ആ​ർ​ബി​ഐ വാ​ണി​ജ്യ ബാ​ങ്കു​ക​ൾ​ക്ക് ന​ൽ​കു​ന്ന വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്ക് ഇ​പ്പോ​ൾ 5.50 ശ​ത​മാ​ന​മാ​യി. ഏ​ക​ക​ണ്ഠ​മാ​യാ​ണ് പ​ണ​ന​യ ക​മ്മി​റ്റി കാ​ൽ ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച​ത്.

സാ​ന്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് പ​ലി​ശ​ന​യം സ്വീ​ക​രി​ക്കു​ന്ന ‘ന്യൂ​ട്ര​ൽ’ നി​ല​പാ​ടി​ൽ നി​ന്ന് ‘കാ​ലി​ബ​റേ​റ്റ​ഡ് ടൈ​റ്റ​നിം​ഗ്’ എ​ന്ന​തി​ലേ​ക്കും മാ​റ്റി. അ​താ​യ​ത്, സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി പ​ലി​ശ കൂ​ട്ടു​ക​യോ കു​റ​യ്ക്കു​ക​യോ ചെ​യ്യു​ന്ന​താ​ണ് ന്യൂ​ട്ര​ൽ നി​ല​പാ​ട്. എ​ന്നാ​ൽ, പ​ലി​ശ കൂ​ട്ടു​ക​യോ നി​ല​നി​ർ​ത്തു​ക​യോ ചെ​യ്യു​ന്ന​താ​ണ് കാ​ലി​ബ​റേ​റ്റ​ഡ് ടൈ​റ്റ​നിം​ഗ്. ഇ​തി​ന​ർ​ഥം വ​രു​ന്ന പ​ണ​ന​യ​യോ​ഗ​ങ്ങ​ളി​ലും നി​ര​ക്കു വ​ർ​ധ​ന വ​ർ​ധ​ന പ്ര​തീ​ക്ഷി​ക്കാം എ​ന്നു റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ സ​ഞ്ജ​യ് മ​ൽ​ഹോ​ത്ര സൂ​ചി​പ്പി​ച്ചു.

2023നു​ശേ​ഷം വ​ർ​ധ​ന

ആ​ർ​ബി​ഐ ഇ​തി​നു​മു​ന്പ് റി​പ്പോ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​ത് 2023 ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു. അ​ന്ന് 0.25 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച് നി​ര​ക്ക് 6.50 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി. 2023-24 കാ​ല​യ​ള​വി​ൽ നി​ര​ക്കു​ക​ൾ മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്നു. 2025ൽ ​കേ​ന്ദ്ര ബാ​ങ്ക് നാ​ലു ത​വ​ണ​ക​ളാ​യി 1.25 ശ​ത​മാ​നം (125 ബേ​സി​സ് പോ​യി​ന്‍റ്) കു​റ​ച്ചു.

ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന പ​ണ​പ്പെ​രു​പ്പം, ക്രൂ​ഡോ​യി​ൽ വി​ല വ​ർ​ധ​ന, രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച, യു​എ​സ് ഫെ​ഡ​റ​ൽ റി​സ​ർ​വും മ​റ്റ് പ്ര​ധാ​ന ബാ​ങ്കു​ക​ളും പ​ലി​ശ നി​ര​ക്കു​ക​ൾ ഉ​യ​ർ​ത്തു​ന്നു എ​ന്നി​വ​യാ​ണ് പ​ലി​ശ​നി​ര​ക്ക് ഉ​യ​ർ​ത്താ​ൻ പ്ര​ധാ​ന​മാ​യും കാ​ര​ണ​മാ​യ​ത്.

വാ​യ്പ​ക​ൾ​ക്കു പ​ലി​ശ ഉ​യ​രും;സ്ഥി​ര നി​ക്ഷേ​പ​ക​ർ​ക്കു നേ​ട്ടം

പു​തി​യ വാ​യ്പ​ക​ൾ​ക്കു പ​ലി​ശ ചെ​റി​യ തോ​തി​ൽ കൂ​ടാ​ൻ ഈ ​തീ​രു​മാ​നം വ​ഴി​തെ​ളി​ക്കും. ഭ​വ​ന വാ​യ്പ​ക​ളി​ൽ ഇ​എം​ഐ തു​ക കൂ​ട്ടു​ക​യോ കാ​ലാ​വ​ധി കൂ​ട്ടു​ക​യോ ചെ​യ്യേ​ണ്ടി വ​രും.

പ​ണം ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റു​ക​ളി​ൽ നി​ക്ഷേ​പി​ച്ച് സ​ന്പാ​ദി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് ഇ​തു ലാ​ഭ​ക​ര​മാ​ണ്. ബാ​ങ്കു​ക​ൾ​ക്ക് ഫ​ണ്ട് വാ​യ്പ​യെ​ടു​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ, നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന് കൂ​ടു​ത​ൽ പ​ണം ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റു​ക​ൾ​ക്ക് ഉ​യ​ർ​ന്ന പ​ലി​ശ ന​ല്കാ​ൻ അ​വ​ർ ത​യാ​റാ​കു​ന്നു.

വ​ള​ർ​ച്ചാ അ​നു​മാ​നം ഉ​യ​ർ​ത്തി;പ​ണ​പ്പെ​രു​പ്പം ഉ​യ​രും

പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും വ​ള​ർ​ച്ചാ അ​നു​മാ​നം ഉ​യ​ർ​ത്തി. ന​ട​പ്പ് സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ അ​നു​മാ​നം 6.7 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 40 ബേ​സി​സ് പോ​യി​ന്‍റ് വ​ർ​ധി​പ്പി​ച്ച് 7.1 ശ​ത​മാ​ന​മാ​ക്കി.

ന​ട​പ്പു സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ പ​ണ​പ്പെ​രു​പ്പ അ​നു​മാ​ന​ത്തി​ലും ആ​ർ​ബി​ഐ മാ​റ്റം വ​രു​ത്തി. മു​ൻ പ്ര​തീ​ക്ഷ​യാ​യ 5.0 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 5.2 ശ​ത​മാ​ന​മാ​ക്കി​യാ​ണ് പു​തി​യ അ​നു​മാ​നം. പ​ണ​പ്പെ​രു​പ്പം ര​ണ്ടാം പാ​ദ​ത്തി​ൽ 4.9 ശ​ത​മാ​ന​വും ന​ട​പ്പു​പാ​ദ​ത്തി​ൽ (ഒ​ക്‌ടോ​ബ​ർ-​ഡി​സം​ബ​ർ) 6 ശ​ത​മാ​ന​വും നാ​ലാം പാ​ദ​ത്തി​ൽ 5.7 ശ​ത​മാ​ന​വു​മാ​യാണ് അ​നു​മാ​നി​ക്കു​ന്ന​ത്.

Kerala

അ​ണ​ക്കെ​ട്ടു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ഞ്ഞു

തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ക്ത​​മാ​​യ മ​​ഴ​​യെ തു​​ട​​ർ​​ന്ന് സം​​സ്ഥാ​​ന​​ത്തെ ജ​​ല​​വൈ​​ദ്യു​​ത പ​​ദ്ധ​​തി​​ക​​ളു​​ടെ അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ൽ ജ​​ല​​നി​​ര​​പ്പ് അ​​തി​​വേ​​ഗം ഉ​​യ​​ർ​​ന്ന​​തോ​​ടെ വൈ​​ദ്യു​​തി പ്ര​​തി​​സ​​ന്ധി​​യി​​ൽ വ​​ല​​ഞ്ഞ സം​​സ്ഥാ​​ന​​ത്തി​​ന് ആ​​ശ്വാ​​സം.

മ​​ഴ ശ​​ക്ത​​മാ​​യ​​തി​​നു പി​​ന്നാ​​ലെ വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗ​​ത്തി​​ലും ഗ​​ണ്യ​​മാ​​യ കു​​റ​​വു​​ണ്ടാ​​യി. ഓ​​ഗ​​സ്റ്റ് ആ​​ദ്യ ആ​​ഴ്ച​​യി​​ൽ ശ​​രാ​​ശ​​രി പ്ര​​തി​​ദി​​ന വൈ​​ദ്യു​​തി ആ​​വ​​ശ്യ​​ക​​ത 82.14 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റാ​​യി കു​​റ​​ഞ്ഞു. ഒ​​രാ​​ഴ്ച മു​​ൻ​​പ് വ​​രെ ഇ​​ത് ഏ​​ക​​ദേ​​ശം 90 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റാ​​യി​​രു​​ന്നു.

ഈ ​​മാ​​സ​​ത്തെ ആ​​ദ്യ​​ത്തെ അ​​ഞ്ച് ദി​​വ​​സ​​ങ്ങ​​ളി​​ൽ 282 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി ഉത്പാ​​ദി​​പ്പി​​ക്കാ​​നു​​ള്ള ജ​​ലം ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് കെ​​എ​​സ്ഇ​​ബി ക​​ണ​​ക്കു​​കൂ​​ട്ടി​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ ഏ​​ക​​ദേ​​ശം 640 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നാ​​വ​​ശ്യ​​മാ​​യ ജ​​ലം അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തി.

ഇ​​തോ​​ടെ കെ​​എ​​സ്ഇ​​ബി​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള അ​​ണ​​ക്കെ​​ട്ടു​​ക​​ളു​​ടെ മൊ​​ത്തം സം​​ഭ​​ര​​ണ​​ശേ​​ഷി ഏ​​ക​​ദേ​​ശം 48 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. സം​​ഭ​​ര​​ണ​​ത്തി​​ലു​​ള്ള വെ​​ള്ള​​ത്തി​​ൽനി​​ന്ന് ഏ​​ക​​ദേ​​ശം 1,987.78 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി ഉത്പാ​​ദി​​പ്പി​​ക്കാ​​നാ​​കു​​മെ​​ന്നാ​​ണ് ക​​ണ​​ക്കുകൂ​​ട്ട​​ൽ.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേസ​​മ​​യം 3,154 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നു​​ള്ള വെ​​ള്ള​​മാ​​ണ് അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.

Business

റബർ വിലയിൽ ഉണർവ്

ഏ​ഷ്യ​ൻ റ​ബ​ർ വി​പ​ണി​ക​ളി​ൽ നി​ക്ഷേ​പ​ക​രും ഊ​ഹ​ക്ക​ച്ച​വ​ട​കാ​രും ത​മ്മി​ൽ വ​ടം​വ​ലി, 421 യെ​ന്നി​ലെ വ​ൻ മ​തി​ൽ ത​ക​ർ​ക്കാ​ൻ ഒ​സാ​ക്ക​യി​ൽ ക​ടു​ത്ത മ​ത്സ​രം. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ചൈ​നീ​സ് ട​യ​റി​ന് ഏ​ർ​പ്പെ​ടു​ത്തി​യ അ​ധി​ക നി​കു​തി റ​ബ​റി​നു തി​രി​ച്ച​ടി​യാ​കു​മോ? ഒ​രു​മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വെ​ളി​ച്ചെ​ണ്ണ വി​ല​യി​ൽ ഉ​ണ​ർ​വ്, ഓ​ണ വി​ല്പ​ന മു​ന്നി​ൽ ക​ണ്ട് വ്യ​വ​സാ​യി​ക​ൾ ച​ര​ടു​വ​ലി തു​ട​ങ്ങി. വാ​ങ്ങ​ലു​കാ​ർ നി​ര​ക്ക് ഇ​ടി​ച്ച​തോ​ടെ നാ​ട​ൻ കു​രു​മു​ള​ക് ല​ഭ്യ​ത കു​റ​ഞ്ഞു. ഇ​ഞ്ചി​യു​ടെ വി​ല​ക്ക​യ​റ്റം ചു​ക്കി​നു വ​ൻ വി​ല​യ്ക്ക് അ​വ​സ​രം ഒ​രു​ക്കും.

റ​ബ​റി​ൽ സെ​ല്ലിം​ഗ് മൂ​ഡ്

ഏ​ഷ്യ​യി​ലെ മു​ൻനി​ര റ​ബ​ർ അ​വ​ധി വ്യാ​പാ​ര കേ​ന്ദ്ര​മാ​യ ജ​പ്പാ​ൻ ഒ​സാ​ക്ക എ​ക്സ്ചേ​ഞ്ചി​ൽ ഉ​ത്പ​ന്ന വി​ല സ്റ്റെ​ഡി. സാ​ങ്കേ​തി​ക​മാ​യി റ​ബ​ർ സെ​ല്ലിം​ഗ് മൂ​ഡി​ലേ​ക്ക് തി​രി​ഞ്ഞ​തി​നാ​ൽ ഫ​ണ്ടു​ക​ളും ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​രും ക​രു​ത​ലോ​ടെ​യാ​ണ് ഓ​രോ ക​രു​ക്ക​ളും നീ​ക്കു​ന്ന​ത്. വി​പ​ണി​ക്ക് 400 യെ​ന്നി​ലെ നി​ർ​ണാ​യ​ക താ​ങ്ങ് നി​ല​നി​ൽ​ക്കു​വോ​ളം ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ടതില്ല. താ​യ്‌​ല​ൻ​ഡി​ലെ കാ​ലാ​വ​സ്ഥ മാ​റ്റ​ങ്ങ​ളും വി​നി​മ​യ വി​പ​ണി​യി​ൽ യെ​ൻ ദു​ർ​ബ​ല​മാ​യ​തും ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​രെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി.

ഒ​രു വി​ഭാ​ഗം വി​ല്പ​ന​ക​ൾ തി​രി​ച്ചു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മ​റ്റൊ​രു കൂ​ട്ട​ർ വാ​ങ്ങ​ൽ വി​റ്റു​മാ​റാ​നും അ​ണി​യ​റ നീ​ക്കം ന​ട​ത്തി. റ​ബ​ർ കി​ലോ 413 യെ​ന്നി​ൽ​നി​ന്നും 421 യെ​ന്നി​ലേ​ക്ക് ഉ​യ​ർ​ന്ന ശേ​ഷം 417- 419 റേ​ഞ്ചി​ലാ​ണ്. വി​പ​ണി​യു​ടെ 50 ദി​വ​സ​ങ്ങ​ളി​ലെ ശ​രാ​ശ​രി ക​ണ​ക്കി​ലെ​ടു​ത്താ​ൽ 422ലെ ​പ്ര​തി​രോ​ധം ത​ക​ർ​ത്താ​ൽ 433-438 യെ​ൻ വ​രെ മു​ന്നേ​റാം. വി​ല്പ​ന സ​മ്മ​ർ​ദ​മു​ണ്ടാ​യാ​ൽ 400-396ലേ​ക്ക് ആ​ദ്യ പ​രീ​ക്ഷ​ണ​ത്തി​ന് ഇ​ട​യു​ണ്ട്. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ചൈ​നീ​സ് ട​യ​റി​ന് അ​ധി​ക നി​കു​തി പ്ര​ഖ്യാ​പി​ച്ച​ത് ട​യ​ർ വ്യ​വ​സാ​യി​ക​ളി​ൽ നി​ന്നു​ള്ള ഡി​മാ​ൻ​ഡ് കു​റ​യ്ക്കാം.

തി​രി​ച്ച​ടി​യാ​യി ആ​ന്‍റി​ഡ​മ്പിം​ഗ് തീ​രു​വ

ചൈ​ന​യി​ൽ നി​ന്നു​ള്ള കാ​ർ, ട്ര​ക്ക് ട​യ​റു​ക​ൾ​ക്കു നാ​ല് മു​ത​ൽ 45 ശ​ത​മാ​നം വ​രെ ആ​ന്‍റി​ഡ​മ്പിം​ഗ് തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ തീ​രു​മാ​നം റ​ബ​ർ വി​പ​ണി​യെ ബാ​ധി​ക്കും. ഇ​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ​നി​ന്നും ര​ക്ഷ​നേ​ടാ​ൻ ബെ​യ്ജിം​ഗി​ലെ ട​യ​ർ വ്യ​വ​സാ​യി​ക​ൾ​ക്ക് അ​ല്പ സ​മ​യം വേ​ണ്ടി​വ​രും.

ഇ​ന്ത്യ​യി​ൽ ഷീ​റ്റ് ക്ഷാ​മം

തെ​ക്ക് കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ടാ​പ്പിം​ഗ് സീ​സ​ൺ ശ​ക്ത​മാ​കു​ന്നു. ബാ​ങ്കോ​ക്കി​ൽ കി​ലോ 271 രൂ​പ​യി​ൽ​നി​ന്നും വാ​രാ​ന്ത്യം 287 രൂ​പ​യാ​യി. എ​ന്നാ​ൽ, തൊ​ട്ട് മു​ൻ​വാ​ര​ത്തി​ലെ 288 രൂ​പ മ​റി​ക​ട​ക്കാ​നാ​യി​ല്ല. ഇ​ന്ത്യ​ൻ ട​യ​ർ വ്യ​വ​സാ​യി​ക​ൾ റ​ബ​റി​നെ ത​ള​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​പ​ണി​യി​ലെ ക​ടു​ത്ത ഷീ​റ്റ് ക്ഷാ​മം ട​യ​ർ ലോ​ബി​ക്ക് തി​രി​ച്ച​ടി​യാ​യി. ആ​ർ​എ​സ്എ​സ് നാ​ലാം ഗ്രേ​ഡ് കി​ലോ 270 രൂ​പ​യി​ൽ​നി​ന്നും വാ​രാ​ന്ത്യം 280 രൂ​പ വ​രെ വാ​ങ്ങ​ലു​കാ​ർ ഉ​യ​ർ​ത്തി, അ​ഞ്ചാം ഗ്രേ​ഡ് 266ൽ​നി​ന്നും 276 രൂ​പ​യാ​യി. ഒ​ട്ടു​പാ​ലി​ന് ഏ​ഴ് രൂ​പ ക​യ​റി 180 രൂ​പ​യി​ലും ലാ​റ്റ​ക്സ് 165ൽ​നി​ന്ന് 172 രൂ​പ​യു​മാ​യി.

മ​ഴ വ​ക​വ​യ്ക്കാ​തെ ചെ​റു​കി​ട ക​ർ​ഷ​ക​ർ പു​ല​ർ​ച്ചെ ടാ​പ്പിം​ഗി​ന് ഉ​ത്സാ​ഹി​ച്ചെ​ങ്കി​ലും വ​ലി​യ പ​ങ്ക് ക​ർ​ഷ​ക​രും ഷീ​റ്റി​നു താ​ത്പ​ര്യം കാ​ണി​ക്കാ​തെ ലാ​റ്റ​ക്സ് വി​ല്പ​ന ന​ട​ത്തി. ഷീ​റ്റാ​ക്കി മാ​റ്റാ​നു​ള്ള കാ​ല​ത​മാ​സ​ത്തി​നി​ട​യി​ൽ വി​ല​യി​ൽ കു​റ​വ് സം​ഭ​വി​ക്കു​മോ​യെ​ന്ന ഭീ​തി​യി​ലാ​ണു പ​ല​രും, അ​വ​രെ കു​റ്റം പ​റ​യാ​നാ​വി​ല്ല, അ​നു​ഭ​വ​മ​ല്ലേ ഗു​രു.

പ്ര​താ​പം തിരിച്ചുപിടിക്കാൻ വെ​ളി​ച്ചെ​ണ്ണ

ഒ​രു മാ​സ​ത്തെ നി​ർ​ജീ​വാ​വ​സ്ഥ​യ്ക്ക് ശേ​ഷം വെ​ളി​ച്ചെ​ണ്ണ പ​ഴ​യ പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ. കൊ​ച്ചി​യി​ൽ വെ​ളി​ച്ചെ​ണ്ണ വി​ല 22,200 രൂ​പ​യി​ൽ നി​ന്ന് 22,500 രൂ​പ​യാ​യി. കൊ​പ്ര​യ്ക്ക് 600 രൂ​പ വ​ർ​ധി​ച്ച് ശ​നി​യാ​ഴ്ച്ച 13,700 രൂ​പ​യി​ലെ​ത്തി. ത​മി​ഴ്നാ​ട് ലോ​ബി ഓ​ണം അ​ടു​ക്കു​ന്ന​ത് മു​ന്നി​ൽക്ക​ണ്ട് ച​ര​ടു​വ​ലി​ക​ൾ ആ​രം​ഭി​ച്ചു. വാ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ എ​ണ്ണ 19,850 രൂ​പ​യി​ലാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് നി​ര​ക്ക് 21,175 വ​രെ ഉ​യ​ർ​ത്തി. എ​ന്നാ​ൽ, അ​മി​ത വി​ല​ക്ക​യ​റ്റ​ത്തി​നി​ട​യി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നും എ​ണ്ണ​യ്ക്ക് ആ​വ​ശ്യ​ക്കാ​രി​ല്ലെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ അ​വ​ർ നി​ര​ക്ക് 20,850ലേ​ക്ക് താ​ഴ്ത്തി.

ക​ർ​ക്കട​ക​ത്തി​ൽ വി​പ​ണി​യെ 23,000നു ​മു​ക​ളി​ലെ​ത്തി​ക്കാ​നാ​യാ​ൽ ചി​ങ്ങ​ത്തി​ൽ 25,000 ക​ട​ത്തി​വി​ടാ​നാ​വു​മെ​ന്നാ​ണ് അ​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. വി​പ​ണി​യെ അ​മ്മാ​ന​മാ​ടു​ന്ന​വ​ർ മ​റ​ന്ന മ​റ്റ് ഒ​രു കാ​ര്യ​മു​ണ്ട്, വി​പ​ണി​യി​ൽ പാ​ച​ക​യെ​ണ്ണ പ​ല​തു​ണ്ട്, ഉ​പ​ഭോ​ക്താ​ക്ക​ൾ വി​ല കു​റ​ഞ്ഞ വി​ദേ​ശ ച​ര​ക്കി​ലേ​ക്ക് തി​രി​ഞ്ഞാ​ൽ നി​ല​വി​ലു​ള്ള സ്വാ​ധീ​നം പോ​ലും വെ​ളി​ച്ചെ​ണ്ണ​യ്ക്ക് ന​ഷ്ട​പ്പെ​ടു​മെ​ന്ന സ​ത്യം. അ​ത് ഫ​ല​ത്തി​ൽ നാ​ളി​കേ​ര ക​ർ​ഷ​ക​ർ​ക്കാ​വും തി​രി​ച്ച​ടി​യാ​വു​ക. കാ​ങ്ക​യ​ത്തെ കൊ​പ്ര​യാ​ട്ട് വ്യ​വ​സാ​യി​ക​ൾ അ​വ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണു മു​ൻ​തൂ​ക്കം ന​ൽ​ക്കു​ന്ന​ത്. അ​വി​ടെ കൊ​പ്ര വി​ല 13,800 രൂ​പ. എ​ണ്ണ വി​ല ഉ​യ​ർ​ത്തു​മ്പോ​ൾ പ​ച്ച​ത്തേ​ങ്ങ​യ്ക്കും കൊ​പ്ര​യ്ക്കും മെ​ച്ച​പ്പെ​ട്ട വി​ല ന​ൽ​ക്കാ​ൻ വ്യ​വ​സാ​യി​ക​ൾ പ​ല​പ്പോ​ഴും ത​യാ​റാ​കു​ന്നി​ല്ല.

നി​ര​ക്ക് ഉ​യ​രാ​തെ കു​രു​മു​ള​ക്

ഉ​ത്ത​രേ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ൾ കു​രു​മു​ള​കി​നാ​യു​ള്ള ഓ​ട്ടം തു​ട​രു​ന്നു. വി​ദേ​ശ ച​ര​ക്ക് ല​ഭ്യ​മെ​ങ്കി​ലും മ​ല​ബാ​ർ മു​ള​ക് ശേ​ഖ​രി​ക്കു​ക ക്ലേ​ശ​ക​ര​മാ​യി. ഹൈ​റേ​ഞ്ചി​ലെ​യും മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലെ സ്റ്റോ​ക്കി​സ്റ്റു​ക​ളും തോ​ട്ട​ങ്ങ​ളും ച​ര​ക്ക് നീ​ക്കം നി​യ​ന്ത്രി​ക്കു​ന്ന​ത് വാ​ങ്ങ​ലു​കാ​രെ അ​സ്വ​സ്ഥ​രാ​ക്കി​യെ​ങ്കി​ലും നി​ര​ക്ക് ഉ​യ​ർ​ത്താ​ൻ അ​വ​ർ ത​യാ​റാ​യി​ല്ല. അ​ൺ​ഗാ​ർ​ബി​ൾ​ഡ് കു​രു​മു​ള​ക് 69,600 രൂ​പ​യി​ലും ഗാ​ർ​ബി​ൾ​ഡ് 72,600 രൂ​പ​യി​ലു​മാ​ണ്. അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ മ​ല​ബാ​ർ മു​ള​ക് വി​ല ട​ണ്ണി​ന് 7650 ഡോ​ള​ർ. ഇ​ന്തോ​നേ​ഷ്യ 6700 ഡോ​ള​റി​നും ബ്ര​സീ​ൽ 5900 ഡോ​ള​റി​നും വി​യ​റ്റ്നാം 6200 ഡോ​ള​റി​നും ക്വ​ട്ടേ​ഷ​ൻ ഇ​റ​ക്കി.

ഇ​ഞ്ചി​ക്ക് വി​ല​ക്ക​യ​റ്റം; ക്ഷാ​മം

ചു​ക്ക് കു​തി​ച്ചു ക​യ​റി​യ ശേ​ഷം അ​ല്പം കി​ത​ച്ചു. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പ​ച്ച ഇ​ഞ്ചി വി​ല കി​ലോ 260 രൂ​പ​യി​ലേ​ക്ക് ക​യ​റി​യ​തു വി​പ​ണി​യെ പെ​ടു​ന്ന​നെ പി​ടി​ച്ചു​ല​ച്ചു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ൾ മൂ​ലം പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ഞ്ചി കൃ​ഷി​ക്ക് നേ​രി​ട്ട തി​രി​ച്ച​ടി ച​ര​ക്ക് ക്ഷാ​മം ഉ​ള​വാ​ക്കു​ന്നു​ണ്ട്. സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യാ​ൽ ചു​ക്ക് വി​ല വീ​ണ്ടും ഉ​യ​രാ​ൻ സാ​ധ്യ​ത. എ​ന്നാ​ൽ, പ​ര​മാ​വ​ധി വി​ല കു​റ​ച്ച് ല​ഭ്യ​മാ​യ ചു​ക്ക് കൈ​ക്ക​ലാ​ക്കാ​ൻ ക​യ​റ്റു​മ​തി​ക്കാ​രും അ​ന്ത​ർ​സം​സ്ഥാ​ന വ്യാ​പാ​രി​ക​ളും ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​ഞ്ചി ക്ഷാ​മം ക​ണ​ക്കി​ലെ​ടു​ത്താ​ൽ ശൈ​ത്യ​കാ​ല​ത്ത് ചു​ക്ക് വി​ല ക​ത്തിക്കയ​റു​മെ​ന്ന് ക​യ​റ്റു​മ​തി ലോ​ബി ക​ണ​ക്ക് കൂ​ട്ടു​ന്നു. ല​ഭ്യ​മാ​യ ഉ​ത്പ​ന്നം അ​ത്ര​യും ശേ​ഖ​രി​ച്ച ശേ​ഷം വി​ല ഉ​യ​ർ​ത്താ​മെ​ന്ന മോ​ഹ​ത്തി​ലാ​ണ​വ​ർ. കൊ​ച്ചി​യി​ൽ മീ​ഡി​യം ചു​ക്ക് 31,000 രൂ​പ​യി​ലും ബെ​സ്റ്റ് ചു​ക്ക് 32,500 രൂ​പ​യി​ലു​മാ​ണ്. അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും അ​ന്വേ​ഷ​ണ​ങ്ങ​ളു​ണ്ട്.

Business

കുരുമുളക് വില ഉയർന്നു; റബറിൽ പ്രതീക്ഷ

 ഉ​ത്ത​രേ​ന്ത്യ​ൻ വാ​ങ്ങ​ലു​കാ​രു​ടെ കു​ത​ന്ത്ര​ങ്ങ​ൾ ഇ​വി​ടെ വി​ല​പ്പോ​വി​ല്ലെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ കു​രു​മു​ള​ക്‌ വി​ല ഉ​യ​ർ​ത്താ​ൻ അ​വ​ർ ത​യാ​റാ​യി, ഉ​ത്സ​വ​കാ​ല വി​ല്പ​ന​യ്‌​ക്ക്‌ വ​ൻ​തോ​തി​ൽ ച​ര​ക്ക്‌ ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ നി​ര​ക്ക്‌ ഇ​ടി​ച്ച്‌ ക​ർ​ഷ​ക​രി​ൽ ഭീ​തി ജ​നി​പ്പി​ക്കാ​ൻ തൊ​ട്ട്‌ മു​ൻ വാ​രം അ​വ​ർ നീ​ക്കം ന​ട​ത്തി​യി​രു​ന്നു.

ജ​പ്പാ​ൻ ഒ​സാ​ക്ക​യി​ൽ റ​ബ​ർ കി​ലോ 400 യെ​ന്നി​നു മു​ക​ളി​ൽ ഇ​ടം​പി​ടി​ച്ചു. മു​ൻ​നി​ര ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളി​ലെ രൂ​ക്ഷ​മാ​യ ച​ര​ക്ക്‌ ക്ഷാ​മം ക​ണ​ക്കി​ലെ​ടു​ത്താ​ൽ 424 യെ​ന്നി​ലേ​ക്കു റ​ബ​ർ സ​ഞ്ച​രി​ക്കാം. നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വീ​ണ്ടും ഇ​ടി​ഞ്ഞു.

ക​രു​ത​ൽ ശേ​ഖ​രം ഉ​യ​ർ​ത്ത​ണം

എ​ൽ ലി​നോ പ്ര​തി​ഭാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ക​ൽ താ​പ​നി​ല കു​തി​ച്ചു ക​യ​റി​യ​തോ​ടെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഒ​ട്ടു​മി​ക്ക വി​ള​ക​ളും നി​ല​നി​ൽ​പ്പ്‌ ഭീ​ഷ​ണി​യി​ൽ. വ​ര​ണ്ടു​ണ​ങ്ങി​യ തോ​ട്ട​ങ്ങ​ൾ​ക്കു പു​തു​ജീ​വ​ൻ പ​ക​രാ​ൻ ജ​ല​സേ​ച​ന മാ​ർ​ഗ​ങ്ങ​ൾ ആ​രാ​യു​ക​യാ​ണു വ​ലി​യൊ​രു വി​ഭാ​ഗം ക​ർ​ഷ​ക​ർ. ഇ​തി​നി​ട​യി​ൽ തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം കൃ​ത്യ സ​മ​യ​ത്തുത​ന്നെ എ​ത്തു​മെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ളു​മാ​യി വി​ദേ​ശ കാ​ലാ​വ​സ്ഥ ഏ​ജ​ൻ​സി​ക​ളും രം​ഗ​ത്തു​ണ്ട്‌.

അ​തേ​സ​മ​യം, ഒ​ക്‌​ടോ​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ എ​ൽ നി​നോ പ്ര​തി​ഭാ​സം മൂ​ലം മ​ഴ​യു​ടെ അ​ള​വി​ൽ കു​റ​വ്‌ സം​ഭ​വി​ക്കു​മെ​ന്ന ലോ​ക കാ​ലാ​വ​സ്ഥ സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ വി​ര​ൽ ചൂ​ണ്ടു​ന്ന​ത്‌ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ ന​മ്മു​ടെ കാ​ർ​ഷി​ക മേ​ഖ​ല ഈ ​വ​ർ​ഷം അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ്. മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യ്‌​ക്ക്‌ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​രു​ത​ൽ ശേ​ഖ​രം ഉ​യ​ർ​ത്തു​ക​യാ​ണ് ഉ​ത്ത​മം. അ​ടു​ത്ത വ​ർ​ഷം സു​ഗ​ന്ധ​വ്യ​ഞ്‌​ജ​ന​ങ്ങ​ളു​ടെ വി​ള​വ്‌ കു​ത്ത​നെ കു​റ​യാ​നു​ള്ള സാ​ധ്യ​ത റി​ക്കാ​ർ​ഡ്‌ വി​ല​യ്‌​ക്ക്‌ വ​ഴി​യൊ​രു​ക്കാം.

ക​റി​മ​സാ​ല വ്യ​വ​സാ​യി​ക​ൾ കു​രു​മു​ള​ക് ശേ​ഖ​രം ഉ​യ​ർ​ത്തി

കു​രു​മു​ള​കി​നു ക്ഷാ​മം തു​ട​രു​ന്ന​തി​നാ​ൽ ഉ​ത്ത​രേ​ന്ത്യ​യി​ലെ വ​ൻ​കി​ട സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​റി​മ​സാ​ല വ്യ​വ​സാ​യി​ക​ൾ മു​ള​ക്‌ ശേ​ഖ​രി​ക്കാ​ൻ വാ​രാ​ന്ത്യം വി​പ​ണി​യി​ൽ ഉ​ത്സാ​ഹി​ച്ചു. തൊ​ട്ട്‌ മു​ൻ​വാ​രം വി​പ​ണി​യി​ൽ കൃ​ത്രി​മ​മാ​യി ഇ​ടി​ച്ചു​താ​ഴ്‌​ത്തി​യ വി​ല​യ്‌​ക്കു മു​ള​ക്‌ സം​ഭ​രി​ക്കു​ന്ന ത​ന്ത്രം അ​വ​ർ പ​യ​റ്റി​യെ​ങ്കി​ലും ക​ർ​ഷ​ക​രും മ​ധ്യ​വ​ർ​ത്തി​ക​ളും മു​ള​ക്‌ ഇ​റ​ക്കി​യി​ല്ല. കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ചാ​ൽ ഉ​ണ​ക്ക്‌ കൂ​ടി​യ മു​ള​ക്‌ സം​ഭ​ര​ണം ക്ലേ​ശ​ക​ര​മാ​കും. കൊ​ച്ചി​യി​ൽ കു​രു​മു​ള​ക്‌ അ​ൺ​ഗാ​ർ​ബി​ൾ​ഡ്‌ 69,900 രൂ​പ​യി​ൽ​നി​ന്നും 70,500 രൂ​പ​യാ​യി. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ വി​ല ട​ണ്ണി​ന് 7850 ഡോ​ള​ർ.

ടാ​പ്പിം​ഗ് പു​ന​രാ​രം​ഭി​ക്ക​ൽ വൈ​കും

ജ​പ്പാ​ൻ ഒ​സാ​ക്ക എ​ക്‌​സ്‌​ചേ​ഞ്ചി​ൽ റ​ബ​ർ ബു​ള്ളി​ഷ്‌ മൂ​ഡി​ൽ നീ​ങ്ങു​ന്ന​തു ക​ണ്ട്‌ നി​ക്ഷേ​പ​ക​ർ പു​തി​യ ബാ​ധ്യ​ത​ക​ൾ​ക്ക്‌ ഉ​ത്സാ​ഹി​ച്ചു. ഒ​സാ​ക്ക​യി​ൽ റ​ബ​ർ ഒ​ക്‌​ടോ​ബ​ർ അ​വ​ധി കി​ലോ 400 യെ​ന്നി​നു മു​ക​ളി​ലാ​ണ്, പി​ന്നി​ട്ട വാ​രം നി​ര​ക്ക്‌ മൂ​ന്ന​ര ശ​ത​മാ​നം ഉ​യ​ർ​ന്നു. യെ​ന്നി​ന്‍റെ മൂ​ല്യ​ത്ത​ക​ർ​ച്ച വി​ദേ​ശ നി​ക്ഷേ​പ​ക​രെ റ​ബ​റി​ലേ​ക്ക്‌ ആ​ക​ർ​ഷി​ച്ചു.

ക്രൂ​ഡ്‌ ഓ​യി​ൽ വി​ല​ക്ക​യ​റ്റം സി​ന്ത​റ്റി​ക്ക്‌ റ​ബ​ർ വി​ല ഉ​യ​ർ​ത്തി​യ​ത്‌ സ്വാ​ഭാ​വി​ക റ​ബ​റി​ന് അ​നൂ​കൂ​ല​മാ​യി. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ 410 യെ​ന്നി​ലെ പ്ര​തി​രോ​ധം വി​പ​ണി മ​റി​ക​ട​ന്നാ​ൽ 424നെ ​ല​ക്ഷ്യ​മാ​ക്കാം.

കേ​ര​ള​ത്തി​ൽ അ​തി​ശ​ക്ത​മാ​യ ചൂ​ട്‌ തു​ട​രു​ന്ന​തി​നാ​ൽ ത​ത്കാ​ലം റ​ബ​ർ ടാ​പ്പിം​ഗ് പു​ന​രാ​രം​ഭി​ക്കു​ന്ന കാ​ര്യം ചി​ന്തി​ക്കാ​നാ​വി​ല്ല. ഇ​തി​നി​ട​യി​ൽ അ​സം​സ്‌​കൃ​ത വ​സ്‌​തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം മൂ​ലം ഇ​ക്കു​റി തോ​ട്ട​ങ്ങ​ളി​ൽ മ​ഴമ​റ ഒ​രു​ക്കു​ന്ന ചെ​ല​വ്‌ ഇ​ര​ട്ടി​ക്കും, നി​ർ​മാ​താ​ക്ക​ൾ റെ​യി​ൻ ഗാ​ർ​ഡ്‌ വി​ല ഉ​യ​ർ​ത്തി. മ​റു​വ​ശ​ത്ത്‌ രാ​സ​വ​സ്‌​തു​ക​ളു​ടെ ഇ​റ​ക്കു​മ​തി ചു​രു​ങ്ങി​യ​ത്‌ രാ​സ​വ​ള നി​ർ​മാ​ണം 25 ശ​ത​മാ​നം കു​റ​യാ​ൻ കാ​ര​ണ​മാ​യി. ഇ​തും കാ​ർ​ഷി​ക മേ​ഖ​ല​യ്‌​ക്ക്‌ ക​ന​ത്ത പ്ര​ഹ​ര​മാ​കും.

കൊ​ച്ചി​യി​ൽ നാ​ലാം ഗ്രേ​ഡ്‌ റ​ബ​ർ 23,100 രൂ​പ​യി​ൽ നി​ന്നും 24,200 രൂ​പ​യാ​യി. അ​ഞ്ചാം ഗ്രേ​ഡി​ന് 1000 രൂ​പ വ​ർ​ധി​ച്ച്‌ 23,800 രൂ​പ. ഒ​ട്ടു​പാ​ൽ കി​ലോ 153 രൂ​പ​യി​ലും ലാ​റ്റ​ക്‌​സ്‌ 154 രൂ​പ​യി​ലു​മാ​ണ്. ഷീ​റ്റി​നു ക​ടു​ത്ത ക്ഷാ​മം തു​ട​രു​ന്ന​തി​നാ​ൽ വി​ല്പ​ന​ക്കാ​ർ പ​റ​യു​ന്ന വി​ല​യ്‌​ക്ക്‌ ക​ച്ച​വ​ട​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ സ​പ്ലെ​യ​ർ​മാ​ർ മു​ന്നോ​ട്ട്‌ വ​ന്നു.

ഉ​യ​ർ​ന്ന പ​ക​ൽ താ​പ​നി​ല മൂ​ലം താ​യ്‌​ലാ​ൻ​ഡി​ലും വി​യ​റ്റ്‌​നാ​മി​ലും ടാ​പ്പിം​ഗി​നു ത​ട​സം നേ​രി​ട്ടു. ബാ​ങ്കോ​ക്കി​ൽ ഷീ​റ്റ്‌ വി​ല കി​ലോ 257 രൂ​പ​യി​ലേ​ക്ക്‌ ഉ​യ​ർ​ന്നു. അ​വി​ടെ​യും വി​ല്പ​ന​ക്കാ​ർ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി ത​ത്കാ​ലം ഇ​റ​ക്കു​മ​തി ഭീ​ഷ​ണി​ക്ക്‌ ട​യ​ർ ലോ​ബി മു​തി​രി​ല്ല. ഇ​തി​നി​ട​യി​ൽ ആ​ഭ്യ​ന്ത​ര വി​ല 250 മു​ക​ളി​ൽ ഇ​ടം പി​ടി​ക്കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് ഒ​രു വി​ഭാ​ഗം സ്റ്റോ​ക്കി​സ്റ്റു​ക​ൾ.

ഏ​ല​ക്ക​ക്ക് വ​ൻ കു​തി​പ്പ്

ഏ​ല​ക്ക ലേ​ല​ത്തി​ൽ ഉ​യ​ർ​ന്ന അ​ള​വി​ൽ ച​ര​ക്ക്‌ വി​ല്പ​ന​യ്‌​ക്ക്‌ ഇ​റ​ങ്ങു​ന്നു​ണ്ട്‌. ഏ​ല​ക്ക സം​ഭ​ര​ണ​ത്തി​നു ക​യ​റ്റു​മ​തി​ക്കാ​രും ആ​ഭ്യ​ന്ത​ര വാ​ങ്ങ​ലു​കാ​രും പ​ര​സ്‌​പ​രം മ​ത്സ​രി​ച്ച​തോ​ടെ മി​ക​ച്ച​യി​ന​ങ്ങ​ളു​ടെ വി​ല കി​ലോ 6024 രൂ​പ വ​രെ ഉ​യ​ർ​ന്നു, കോ​വി​ഡ് കാ​ല​യ​ള​വി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഏ​ല​ക്ക ഇ​ത്ത​ര​ത്തി​ൽ ഒ​രു കു​തി​ച്ചു ചാ​ട്ടം കാ​ഴ്‌​ച​വ​യ്ക്കു​ന്ന​ത്‌. വാ​രാ​ന്ത്യം ശ​രാ​ശ​രി ഇ​ന​ങ്ങ​ൾ 2636 രൂ​പ​യി​ലാ​ണ്.

വെ​ളി​ച്ചെ​ണ്ണ​യ്ക്ക് ഇ​ടി​വ്

വെ​ളി​ച്ചെ​ണ്ണ വി​ല വീ​ണ്ടും താ​ഴ്‌​ന്നു, ത​മി​ഴ്‌​നാ​ട്‌ വി​പ​ണി​യാ​യ കാ​ങ്ക​യ​ത്ത്‌ വെ​ളി​ച്ചെ​ണ്ണ​യ്‌​ക്ക്‌ ആ​വ​ശ്യ​ക്കാ​ർ കു​റ​ഞ്ഞ​തോ​ടെ അ​വ​ർ നി​ര​ക്ക്‌ താ​ഴ്‌​ത്തി​യ​ത്‌ കൊ​ച്ചി​യി​ലും എ​ണ്ണ വി​ല കു​റ​യാ​ൻ കാ​ര​ണ​മാ​യി. ര​ണ്ട്‌ സം​സ്ഥാ​ന​ങ്ങ​ളി​ലും കൊ​പ്ര വി​ല​യി​ലും കു​റ​വു​ണ്ടാ​യി.

ഗ്രാ​മീ​ണ മേ​ഖ​ല പ​ച്ച​ത്തേങ്ങ വി​ൽ​പ്പ​ന നി​യ​ന്ത്രി​ച്ചാ​ൽ വി​ലയി​ടി​വി​നെ ചെ​റി​യ അ​ള​വി​ൽ പി​ടി​ച്ചുനി​ർ​ത്താ​നാ​വും. പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ വെ​ളി​ച്ചെ​ണ്ണ​യ്‌​ക്ക്‌ ഡി​മാ​ൻ​ഡ് മ​ങ്ങി​യ​തോ​ടെ എ​ണ്ണ വി​ല 26,700 നി​ന്നും 26,300 രൂ​പ​യാ​യി. കൊ​പ്ര 15,800 രൂ​പ​യി​ൽ നി​ന്നും 15,550 രൂ​പ​യാ​യി.

Kerala

പാ​ൽ​വി​ല കൂ​ട്ടാ​ൻ മി​ൽ​മ ഫെ​ഡ​റേ​ഷ​ന്‍റെ സ​ഹാ​യം ഇ​നി വേ​ണ്ടെ​ന്ന് ക്ഷീ​ര​ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്

കൊ​ച്ചി: ഭ​ര​ണം മാ​റു​മെ​ന്ന് ഉ​റ​പ്പാ​യ​പ്പോ​ൾ പാ​ൽ വി​ല കൂ​ട്ടാ​ൻ മി​ൽ​മ ഫെ​ഡ​റേ​ഷ​ന്‍റെ സ​ഹാ​യം ഇ​നി ആ​വ​ശ്യ​മി​ല്ലെ​ന്നും വ​രു​ന്ന യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​ക്കൊ​ണ്ട് പാ​ൽ​വി​ല വ​ർ​ധി​പ്പി​ക്കാ​ൻ അ​റി​യാ​മെ​ന്നും കേ​ര​ള ക്ഷീ​ര​ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്.

കേ​ര​ള​ത്തി​ലെ 15 ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന ക്ഷീ​ര​ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സി. രാ​ജ​ൻ പ​റ​ഞ്ഞു.

കാ​ലി​ത്തീ​റ്റ​യു​ടെ വ​ൻ വി​ല​വ​ർ​ധ​ന​വും ഉ​ത്പാ​ദ​ന ചെ​ല​വി​ന​നു​സ​രി​ച്ചു പാ​ൽ​വി​ല ല​ഭി​ക്കാ​ത്ത​തും ക്ഷീ​ര​ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. ക​ടു​ത്ത വേ​ന​ലാ​യ​തോ​ടെ പാ​ലു​ത്പാ​ദ​ന​വും കു​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ക്കാ​ല​മാ​യി ചെ​റു​കി​ട ക്ഷീ​ര ക​ർ​ഷ​ക​രും ഫാം ​ന​ട​ത്തു​ന്ന​വ​രും ക്ഷീ​ര​മേ​ഖ​ല​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ പാ​ൽ​വി​ല കൂ​ട്ടാ​ൻ മു​റ​വി​ളി കൂ​ട്ടു​ന്നു. അ​ധി​കാ​രി​ക​ൾ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും കേ​ര​ള ക്ഷീ​ര​ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വ​ട​ക്കേ​വി​ള ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൊ​ടി​യൂ​ർ വി​ജ​യ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്‌. അ​യ്യ​പ്പ​ൻ നാ​യ​ർ, ജോ​യ് പ്ര​സാ​ദ്, ഡോ. ​പി.​കെ. വേ​ണു, വി. ​വേ​ണു​ഗോ​പാ​ല​ക്കു​റു​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Business

എണ്ണവില ഉയരുന്നു; ഓഹരിവിപണികൾ ഇടിഞ്ഞു

മും​ബൈ: ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ലു​ണ്ടാ​യ കു​തി​ച്ചു​ചാ​ട്ടം ഏ​ഷ്യ​യി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ സ​ന്പ​ദ്്‌വ്യ​വ​സ്ഥ​യാ​യ ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച​യെ​യും പ​ണ​പ്പെ​രു​പ്പ​ത്തെ​യും ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​യ​തോ​ടെ, ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി ഇ​ന്ന​ലെ ഒ​രു മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ ത​ക​ർ​ച്ച നേ​രി​ട്ടു. ഇ​തോ​ടെ വി​പ​ണി ഏ​ക​ദേ​ശം ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലാ​ണ് ക്ലോ​സ് ചെ​യ്ത​ത്. ലോ​ക​ത്തി​ലെത​ന്നെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ ഇ​റ​ക്കു​മ​തി രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഇ​ന്ത്യ.

ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ എ​ണ്ണ ഇ​റ​ക്കു​മ​തി രാ​ജ്യ​മാ​യ ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ക്രൂ​ഡ് ഓ​യി​ൽ വി​ല വ​ർ​ധി​ക്കു​ന്ന​ത് വ​ലി​യൊ​രു വെ​ല്ലു​വി​ളി​യാ​ണ്. ഇ​ത് പ​ണ​പ്പെ​രു​പ്പം ഉ​യ​രാ​ൻ കാ​ര​ണ​മാ​കു​മെ​ന്നു മാ​ത്ര​മ​ല്ല, യു​എ​സ് ഡോ​ള​റി​നെ​തി​രേ റി​ക്കാ​ർ​ഡ് താ​ഴ്ച​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ന്മേ​ലു​ള്ള സ​മ്മ​ർ​ദം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും.

യു​എ​സ്- ഇ​സ്ര​യേ​ൽ സ​ഖ്യത്തിന്‍റെ ഇ​റാ​നെ​തി​രേ​യു​ള്ള യു​ദ്ധം പ​ത്താം ദി​വ​സ​ത്തേ​ക്കു ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ എ​ണ്ണ​വി​ല കു​തി​ച്ചു​യ​ർ​ന്നു. 2022ലെ ​റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യി എ​ണ്ണ വി​ല ബാ​ര​ലി​ന് 100 ഡോ​ള​ർ ക​ട​ന്നു. പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തും മ​ധ്യേ​ഷ്യ​യി​ലെ പ്ര​ധാ​ന എ​ണ്ണ ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ൾ വി​ത​ര​ണം വെ​ട്ടി​ക്കു​റ​ച്ച​തു​മാ​ണ് വി​ല വ​ർ​ധ​ന​യ്ക്കു കാ​ര​ണ​മാ​കു​ന്ന​ത്.

ഓ​ഹ​രി​വി​പ​ണി​ക​ൾ കൂ​പ്പു​കു​ത്തി

ഇ​ന്ത്യ​യു​ടെ ഓ​ഹ​രി സൂ​ചി​ക​ക​ളാ​യ നി​ഫ്റ്റി 50, സെ​ൻ​സെ​ക്സ് എ​ന്നി​വ​യ്ക്ക് വ​ലി​യ ത​ക​ർ​ച്ച​യാ​ണ് ഇ​ന്ന​ലെ​യു​ണ്ടാ​യ​ത്. നി​ഫ്റ്റി 1.73 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 24,028.05 എ​ന്ന 10 മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ൽ ക്ലോ​സ് ചെ​യ്തു.

വി​പ​ണി​യി​ലെ ചാ​ഞ്ചാ​ട്ടം 21 മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തു​ക​യും ചെ​യ്തു. ബി​എ​സ്ഇ സെ​ൻ​സെ​ക്സ് 1.71 ശ​ത​മാ​നം താ​ഴ്ന്ന് 77,566.16 എ​ന്ന 11 മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി. പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധം തു​ട​ങ്ങി​യ​തി​നു​ശേ​ഷം പ്ര​ധാ​ന സൂ​ചി​ക​ക​ൾ ഏ​ക​ദേ​ശം 4.6 ശ​ത​മാ​നം ഇ​ടി​ഞ്ഞു.

എ​ണ്ണ​വി​ല​യി​ലു​ണ്ടാ​യ കു​തി​ച്ചു​ചാ​ട്ടം ആ​ഗോ​ള​ത​ല​ത്തി​ൽ പ​ണ​പ്പെ​രു​പ്പ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും അ​ത് പ​ലി​ശ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നു​മു​ള്ള ആ​ശ​ങ്ക​യെ​ത്തു​ട​ർ​ന്ന് മ​റ്റ് ഏ​ഷ്യ​ൻ ഓ​ഹ​രി വി​പ​ണി​ക​ളി​ലും വാ​ൾ​സ്ട്രീ​റ്റ് ഫ്യൂ​ച്ചേ​ഴ്സി​ലും ഇ​ടി​വു​ണ്ടാ​യി.

വി​പ​ണി​യി​ൽ ആ​കെ ത​ക​ർ​ച്ച

പ്ര​ധാ​ന​പ്പെ​ട്ട 16 മേ​ഖ​ല​ക​ളി​ൽ 15 എ​ണ്ണ​ത്തി​ലും ഇ​ടി​വു​ണ്ടാ​യി. സ്മോ​ൾ​കാ​പ്, മി​ഡ്കാ​പ് സൂ​ചി​ക​ക​ൾ യ​ഥാ​ക്ര​മം 2.22%, 1.97% എ​ന്നി​ങ്ങ​നെ ന​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി.

ബി​എ​സ്ഇ ലി​സ്റ്റ് ചെ​യ്ത മൊ​ത്തം ക​ന്പ​നി​ക​ളു​ടെ വി​പ​ണി മൂ​ലധനം മു​ൻ സെ​ഷ​നി​ലെ 450 ല​ക്ഷം കോ​ടി രൂ​പ​യി​ൽ​നി​ന്ന് 441 ല​ക്ഷം കോ​ടി രൂ​പ​യാ​യി കു​റ​ഞ്ഞു. ഒ​രൊ​റ്റ ട്രേ​ഡിം​ഗ് സെ​ഷ​നി​ൽ നി​ക്ഷേ​പ​ക​ർ​ക്ക് ഒ​ന്പ​ത് ല​ക്ഷം കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി.

രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച

ഡോ​ള​റി​നെ​തി​രേ രൂ​പ​യു​ടെ മൂ​ല്യം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ലെ​ത്തി. ഇ​ന്ന​ലെ 53 പൈ​സ​യു​ടെ ന​ഷ്ട​ത്തി​ൽ 92.35ലേ​ക്കു കൂ​പ്പു​കു​ത്തി​യാ​ണ് വി​പ​ണി ക്ലോ​സ് ചെ​യ്ത​ത്. പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം തു​ട​രു​ന്ന​തി​നാ​ൽ അ​സം​സ്കൃ​ത എ​ണ്ണ വി​ല ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഡോ​ള​റി​നു​ള്ള ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ച​താ​ണ് രൂ​പ​യു​ടെ ഇ​ടി​വി​നു കാ​ര​ണ​മാ​യ​ത്.

വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ​നി​ന്നു​ള്ള പിന്മാ​റ്റ​വും രൂ​പ​യ്ക്കു തി​രി​ച്ച​ടി​യാ​കു​ന്നു. എ​ക്സ്ചേ​ഞ്ച് ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ വി​ദേ​ശ നി​ക്ഷേ​പ​ക​ർ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ നി​ന്ന് 21000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് പി​ൻ​വ​ലി​ച്ച​ത്.

Business

രാ​ജ്യാ​ന്ത​ര റ​ബ​ർ വി​ല ഉ​യ​ർ​ന്നു

രാ​ജ്യാ​ന്ത​ര റ​ബ​ർ വി​ല ഒ​രു വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ത​ലം ദ​ർ​ശി​ച്ച​തി​നി​ട​യി​ൽ ഇ​ന്ത്യ​ൻ ട​യ​ർ ലോ​ബി ആ​ഭ്യ​ന്ത​ര വി​ല ഇ​ടി​ച്ചു. കു​രു​മു​ള​കി​നെ ത​ള​ർ​ത്താ​ൻ അ​ന്ത​ർ​സം​സ്ഥാ​ന വാ​ങ്ങ​ലു​കാ​ർ ന​ട​ത്തി​യ നീ​ക്കം വി​ജ​യി​ച്ചി​ല്ല. സാ​ങ്കേ​തി​ക തി​രു​ത്ത​ലു​ക​ൾ​ക്കു ശേ​ഷം നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ വാ​രാ​ന്ത്യം തി​രി​ച്ചു​വ​ര​വി​നു ശ്ര​മി​ച്ചു. ആ​ഗോ​ള വി​പ​ണി​യി​ൽ കൊ​ക്കോ വി​ല വീ​ണ്ടും ഇ​ടി​ഞ്ഞു, ആ​ഭ്യ​ന്ത​ര ഉ​ത്​പാ​ദ​ക​ർ ക​രു​ത​ലോ​ടെ ചു​വ​ടു​വ​യ്ക്കേ​ണ്ട സ​ന്ദ​ർ​ഭം.

ലൂ​ണാ​ർ ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ്‌ ചൈ​ന റ​ബ​റി​നാ​യി രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ നി​ല​യു​റ​പ്പി​ച്ച​ത്‌ നി​ക്ഷേ​പ​ക​രെ ജ​പ്പാ​ൻ, സിം​ഗ​പ്പുർ, ചൈ​നീ​സ്‌ അ​വ​ധി വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​ക്കി.

മു​ൻ​നി​ര ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളി​ൽ ടാ​പ്പിം​ഗ് സീ​സ​ൺ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ​തും വി​ല​ക്ക​യ​റ്റ സാ​ധ്യ​ത​ക​ൾ​ക്ക്‌ ശ​ക്തി​പ​ക​ർ​ന്ന​തോ​ടെ 355 യെ​ന്നി​ൽ​നി​ന്നും റ​ബ​ർ വി​ല ജ​പ്പാ​ൻ ഒ​സാ​ക്ക​യി​ൽ 381 യെ​ൻ വ​രെ കു​തി​ച്ചു. അ​വ​ധി വി​പ​ണി​യി​ലെ ഉ​ണ​ർ​വ്‌ റെ​ഡി മാ​ർ​ക്ക​റ്റാ​യ ബാ​ങ്കോ​ക്കി​ൽ ഷീ​റ്റ്‌ വി​ല കി​ലോ 220 രൂ​പ​യി​ൽ​നി​ന്ന് 234 വ​രെ ഉ​യ​ർ​ത്തി. ഏ​ഷ്യ​ൻ വി​പ​ണി​ക​ൾ പ​ല​തും ചൂ​ടുപി​ടി​ച്ചു, ഇ​തി​നി​ട​യി​ൽ വാ​രാ​ന്ത്യം നി​ക്ഷേ​പ​ക​ർ അ​വ​ധി​യി​ൽ ലാ​ഭ​മെ​ടു​പ്പി​നു നീ​ക്കം ന​ട​ത്തി​യ​ത്‌ ചെ​റി​യ തോ​തി​ലു​ള്ള തി​രു​ത്ത​ലു​ക​ൾ​ക്ക്‌ ഇ​ട​യാ​ക്കി.

സം​സ്ഥാ​ന​ത്തെ വി​പ​ണി​ക​ളി​ൽ റ​ബ​ർ വ​ര​വ്‌ കു​റ​വാ​ണ്. കൊ​ച്ചി​യി​ൽ വാ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ 21,600 ൽ ​വി​പ​ണ​നം ന​ട​ന്ന നാ​ലാം ഗ്രേ​ഡ്‌ റ​ബ​ർ പി​ന്നീ​ട്‌ 22,200 രൂ​പ വ​രെ ഉ​യ​ർ​ന്നു. വാ​രാ​ന്ത്യം വി​ദേ​ശ​ത്തെ ത​ള​ർ​ച്ച മ​റ​യാ​ക്കി ട​യ​ർ ക​മ്പ​നി​ക​ൾ ഷീ​റ്റ്‌ വി​ല 21,900 രൂ​പ​യാ​യി കു​റ​ച്ചു. അ​ഞ്ചാം ഗ്രേ​ഡ്‌ 21,300 രൂ​പ​യി​ൽ നി​ന്ന്‌ 21,800 വ​രെ സ​ഞ്ച​രി​ച്ച ശേ​ഷം 21,500 ലാ​ണ്. ലാ​റ്റ​ക്‌​സ്‌ 14,800 രൂ​പ​യി​ലും ഒ​ട്ടു​പാ​ൽ 14,800 രൂ​പ​യി​ലു​മാ​ണ്.

കു​രു​മു​ള​കി​ൽ പ്ര​തീ​ക്ഷ​ക​ൾ

യു​എ​സും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും ഈ​സ്റ്റ​ർ ആ​ഘോ​ഷ വേ​ള​യി​ലെ ഡി​മാ​ൻ​ഡ് മു​ന്നി​ൽക​ണ്ട്‌ കു​രു​മു​ള​ക്‌ ഇ​റ​ക്കു​മ​തി​ക്ക്‌ ഉ​ത്സാ​ഹി​ക്കു​ന്നു​ണ്ട്‌. ആ​ഗോ​ള ല​ഭ്യ​ത ചു​രു​ങ്ങി​യ​തി​നാ​ൽ നി​ര​ക്ക്‌ ഉ​യ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളെ​ല്ലാം. അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ വി​ല ട​ണ്ണി​ന് 8050 ഡോ​ള​ർ.

അ​ന്ത​ർ​സം​സ്ഥാ​ന വ്യാ​പാ​രി​ക​ൾ ആ​ഭ്യ​ന്ത​ര ച​ര​ക്ക്‌ സം​ഭ​ര​ണം കു​റ​ച്ച്‌ കു​രു​മു​ള​കി​നെ ത​ള​ർ​ത്താ​ൻ ന​ട​ത്തി​യ ശ്ര​മം വി​ജ​യി​ച്ചി​ല്ല. വി​പ​ണി​യി​ലെ സാ​ങ്കേ​തി​ക തി​രു​ത്ത​ലി​ൽ ഉ​ത്പ​ന്ന വി​ല ഇ​ടി​യു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​യി​രു​ന്നു ഉ​ത്ത​രേ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ൾ. വി​ള​വ്‌ ചു​രു​ങ്ങി​യ​തി​നാ​ൽ ച​ര​ക്കു ക്ഷാ​മം വി​ട്ടു​മാ​റാ​ഞ്ഞ​തു വാ​ങ്ങ​ലു​കാ​രെ അ​സ്വ​സ്ഥ​രാ​ക്കു​ന്നു. നേ​ര​ത്തേ ക​റി​മ​സാ​ല വ്യ​വ​സാ​യി​ക​ളു​മാ​യി ഉ​റ​പ്പി​ച്ച മു​ൻ​കൂ​ർ ക​ച്ച​വ​ട പ്ര​കാ​രം നാ​ട​ൻ മു​ള​ക്‌ വേ​ണ്ട​ത്ര സം​ഭ​രി​ക്കാ​ൻ പ​ല​ർ​ക്കും ക​ഴി​ഞ്ഞി​ല്ല. കൊ​ച്ചി​യി​ൽ അ​ൺഗാ​ർ​ബി​ൾ​ഡ്‌ 70,000 രൂ​പ​യി​ലും ഗാ​ർ​ബി​ൾ​ഡ്‌ 72,000 രൂ​പ​യി​ലു​മാ​ണ്.

നാ​ളി​കേ​ര​ത്തി​ന് ആ​ശ്വാ​സം

വെ​ളി​ച്ചെ​ണ്ണ വി​ല ഉ​യ​ർ​ത്തി കൊ​പ്ര​യെ ച​വി​ട്ടിത്താ​ഴ്‌​ത്താ​ൻ ത​മി​ഴ്‌​നാ​ട്‌ ലോ​ബി ന​ട​ത്തി​യ നീ​ക്കം കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി. കാ​ങ്ക​യ​ത്തു വെ​ളി​ച്ചെ​ണ്ണ വി​ല സ്റ്റെ​ഡി​യാ​യി നി​ല​നി​ർ​ത്തി​യാ​ണു മി​ല്ലു​കാ​ർ കൊ​പ്ര വി​ല ഇ​ടി​ച്ച​ത്‌.

ഇ​തി​ൽ പ​രി​ഭ്രാ​ന്ത​രാ​യ ക​ർ​ഷ​ക​ർ വി​ള​വെ​ടു​പ്പ്‌ വേ​ഗ​ത്തി​ലാ​ക്കി പ​ച്ച​ത്തേ​ങ്ങ വി​ല്പ​ന​യ്‌​ക്ക്‌ തി​ടു​ക്കം കാ​ണി​ച്ചു. എ​ന്നാ​ൽ, വ്യ​വ​സാ​യി​ക​ളു​ടെ ത​ന്ത്രം മ​ന​സി​ലാ​ക്കി വാ​രാ​ന്ത്യം ക​ർ​ഷ​ക​രും സ്റ്റോ​ക്കി​സ്റ്റു​ക​ളും ച​ര​ക്ക്‌ നീ​ക്കം കു​റ​ച്ച​ത്‌ വി​ലത്ത​ക​ർ​ച്ച​യി​ൽ​നി​ന്നും നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ളെ താ​ത്കാ​ലി​ക​മാ​യി ര​ക്ഷി​ച്ചു. മാ​സാ​രം​ഭ​മാ​യ​തി​നാ​ൽ ഈ ​വാ​രം വെ​ളി​ച്ചെ​ണ്ണ​യ്‌​ക്കു പ്ര​ദേ​ശി​ക ഡി​മാ​ൻ​ഡ് ഉ​യ​രു​മെ​ന്ന​ത്‌ നേ​ട്ട​മാ​വും.

കൊ​ക്കോ ഉ​ത്പ​ാദനം ഉ‍യ​ർ​ന്നു; വി​ല ഇ​ടി​ഞ്ഞു

പ​ശ്ചി​മ ആ​ഫ്രി​ക്ക​യി​ൽ കൊ​ക്കോ ഉ​ത്പാ​ദ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ കാ​ലാ​വ​സ്ഥ തു​ട​രു​ന്ന​തു രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ഉ​ത്പ​ന്ന വി​ല വീ​ണ്ടും ഇ​ടി​ച്ചു. ഐ​വ​റി കോ​സ്റ്റി​ലും ഘാ​ന​യി​ലും ഫെ​ബ്രു​വ​രി- മാ​ർ​ച്ചി​ലെ ര​ണ്ടാം വി​ള​വ്‌ ഉ​യ​ർ​ന്ന​തു തി​രി​ച്ച​ടി​യാ​യി. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ പ്ര​കാ​രം ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചു.

ഐ​വ​റി കോ​സ്റ്റി​ലെ ര​ണ്ടാം വി​ള​വെ​ടു​പ്പി​ൽ ഉ​ത്പാ​ദ​നം നാ​ലു നാ​ല​ര ല​ക്ഷം ട​ൺ ഉ​യ​രു​മെ​ന്നാ​ണു സൂ​ച​ന. ഇ​തു മ​ന​സി​ലാ​ക്കി ചോ​ക്ലേ​റ്റ്‌ വ്യ​വ​സാ​യി​ക​ൾ കൊ​ക്കോ സം​ഭ​ര​ണം ചുരുക്കി. പി​ന്നി​ട്ട​വാ​രം ഉ​ത്പ​ന്ന വി​ല പ​ത്ത്‌ ശ​ത​മാ​നം ഇ​ടി​ഞ്ഞ്‌ 2769 ഡോ​ള​റാ​യി.

സം​സ്ഥാ​ന​ത്തെ കൊ​ക്കോ വി​ള​വെ​ടു​പ്പ്‌ പു​രോ​ഗ​മി​ക്കു​ന്നു. മു​ന്നി​ലു​ള്ള മാ​സ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന വി​ള​വ്‌ ഉ​ത്പാ​ദ​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്നു. മ​ധ്യ​കേ​ര​ള​ത്തി​ലെ​യും ഹൈ​റേ​ഞ്ചി​ലെ​യും ചെ​റു​കി​ട വി​പ​ണി​ക​ളി​ൽ വ​ര​വ്‌ ഉ​യ​ർ​ന്നു. കൊ​ക്കോ പ​ച്ച​ക്കാ​യ കി​ലോ 100-120 രൂ​പ​യി​ലും കൊ​ക്കോ പ​രി​പ്പി​ന് 330 രൂ​പ​യി​ലു​മാ​ണ്.
ആ​ഭ​ര​ണ വി​പ​ണി​ക​ളി​ൽ സ്വ​ർ​ണ വി​ല കു​തി​ച്ചുക​യ​റി. പ​വ​ൻ 1,16,800 രൂ​പ​യി​ൽ നി​ന്ന്‌ 1,26,920 രൂ​പ​യാ​യി. ഞാ​യ​റാ​ഴ്‌​ച ഗ്രാ​മി​ന്‌ 400 രൂ​പ വ​ർ​ധി​ച്ച്‌ 15,865 രൂ​പ​യാ​യി.

ആ​ഭ്യ​ന്ത​ര സ്വ​ർ​ണ അ​വ​ധി വി​ല​യും മു​ന്നേ​റും. എംസിഎ​ക്‌​സി​ൽ വാ​രാ​ന്ത്യം പ​ത്ത്‌ ഗ്രാം ​സ്വ​ർ​ണം 1,61,971 രൂ​പ​യി​ലാ​ണ്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ൽ അ​വ​ധി വി​ല 1,71,000 രൂ​പ​യി​ലേ​ക്കും തു​ട​ർ​ന്ന്‌ 1,84,000 രൂ​പ​യിലേക്കും ഉ​റ്റുനോ​ക്കാം.

Kerala

റബര്‍ വില ഇനിയും ഉയരും; ഷീറ്റിന് കടുത്ത ക്ഷാമം

കോ​ട്ട​യം: ഏ​റെ മാ​സ​ങ്ങ​ളി​ലെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം റ​ബ​ര്‍വി​ല വീ​ണ്ടും മെ​ച്ച​പ്പെ​ട്ടു. ആ​ര്‍എ​സ്എ​സ്എ​സ് നാ​ല് ഗ്രേ​ഡി​ന് 200.50, ഗ്രേ​ഡ് അ​ഞ്ചി​ന് 195.50 എ​ന്ന​താ​ണ് ഇ​ന്ന​ലെ റ​ബ​ര്‍ ബോ​ര്‍ഡ് വി​ല.

അ​തേ​സ​മ​യം 203 രൂ​പ​യ്ക്ക് വ​രെ ഇ​ന്ന​ലെ കോ​ട്ട​യ​ത്ത് ഷീ​റ്റ് വ്യാ​പാ​രം ന​ട​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ വി​ല 225 രൂ​പ വ​രെ ഉ​യ​രു​മെ​ന്നാ​ണ് സൂ​ച​ന. വേ​ന​ലി​ല്‍ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ് ടാ​പ്പിം​ഗ് നി​ല​ച്ച​തി​നാ​ല്‍ ഷീ​റ്റി​ന് ക​ടു​ത്ത ക്ഷാ​മ​മു​ണ്ട്.

റ​ബ​ര്‍ തോ​ട്ട​ങ്ങ​ളി​ല്‍ ഇ​ല കൊ​ഴി​യു​ക​യും ചൂ​ട് വ​ര്‍ധി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ഴ പെ​യ്യാ​തെ ഇ​നി ടാ​പ്പിം​ഗ് പു​ന​രാ​രം​ഭി​ക്കി​ല്ല. വി​ദേ​ശ​വി​ല​യും ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര വി​ല കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ പ്ര​തീ​ക്ഷ. ലാ​റ്റ​ക്‌​സ്, ഒ​ട്ടു​പാ​ല്‍ വി​ല​യി​ലും വ​ലി​യ വ​ര്‍ധ​ന​വു​ണ്ട്. വ​ട​ക്കു കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തി​നാ​ല്‍ വ്യ​വ​സാ​യി​ക​ള്‍ കേ​ര​ള മാ​ര്‍ക്ക​റ്റി​ല്‍നി​ന്നു പ​ര​മാ​വ​ധി ഷീ​റ്റ് സം​ഭ​രി​ക്കു​ക​യാ​ണ്.

ബ​ജ​റ്റി​ല്‍ കോ​മ്പൗ​ണ്ട് റ​ബ​റി​നു​ള്‍പ്പെ​ടെ ഇ​റ​ക്കു​മ​തി തി​രു​വ വ​ര്‍ധി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ ക​ണ്ട് വ്യ​വ​സാ​യി​ക​ള്‍ വ​ന്‍തോ​തി​ല്‍ ഷീ​റ്റ് വാ​ങ്ങാ​നു​ള്ള താ​ല്‍പ​ര്യ​ത്തി​ലാ​ണ്. അ​മേ​രി​ക്ക​യും ചൈ​ന​യും ഒ​രാ​ഴ്ച​യാ​യി വ​ന്‍തോ​തി​ല്‍ റ​ബ​ര്‍ വാ​ങ്ങു​ന്ന​തി​നാ​ല്‍ റ​ബ​റി​നു വ​ലി​യ ഡി​മാ​ന്‍ഡു​ണ്ട്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് നാ​ല​ര ല​ക്ഷം ട​ണ്‍ റ​ബ​റി​ന്‍റെ കു​റ​വാ​ണ് ഇ​ന്ത്യ​യി​ലു​ള്ള​ത്. ഇ​ത് തി​രു​വ ഇ​ള​വി​ല്‍ ഇ​റ​ക്കു​മ​തി​ക്ക് കേ​ന്ദ്രം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ട​യ​ര്‍ ക​മ്പ​നി​ക​ളു​ടെ ആ​വ​ശ്യം. മാ​സം കാ​ല്‍ല​ക്ഷം ട​ണ്‍ കോ​മ്പൗ​ണ്ട് റ​ബ​ര്‍ നി​സാ​ര നി​കു​തി അ​ട​ച്ചും നി​കു​തി ര​ഹി​ത​മാ​യും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നു പു​റ​മെ​യാ​ണ് വ്യ​വ​സാ​യി​ക​ളു​ടെ ഈ ​നി​ല​പാ​ട്.

കേ​ര​ള​ത്തി​ല്‍ ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ട് വ​ര്‍ഷ​ത്തെ ആ​ര്‍എ​സ്എ​സ് നാ​ല് ഗ്രേ​ഡി​ന്‍റെ ശ​രാ​ശ​രി വി​ല 148 രൂ​പ മാ​ത്ര​മാ​ണ്. നി​ല​വി​ല്‍ ഒ​രു കി​ലോ റ​ബ​ര്‍ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ക​ര്‍ഷ​ക​ര്‍ക്ക് 200 രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണ് ചെ​ല​വ്. റ​ബ​ര്‍ ഷീ​റ്റി​ന് ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഫെ​ബ്രു​വ​രി മ​ധ്യ​ത്തോ​ടെ റ​ബ​ര്‍ വി​ല 230 രൂ​പ വ​രെ എ​ത്തി​യേ​ക്കാ​മെ​ന്നാ​ണ് വാ​ണി​ജ്യ വൃ​ത്ത​ങ്ങ​ള്‍ ന​ല്‍കു​ന്ന സൂ​ച​ന.

Business

റബര്‍ വിലയില്‍ ഉണര്‍വ്

കോ​​​ട്ട​​​യം: എ​​​ട്ടു മാ​​​സ​​​ത്തെ മ​​​ര​​​വി​​​പ്പി​​​നു​​​ശേ​​​ഷം ശേ​​​ഷം റ​​​ബ​​​ര്‍ വി​​​ല വീ​​​ണ്ടും 190 ക​​​ട​​​ന്നു. വേ​​​ന​​​ല്‍ ക​​​ന​​​ത്ത് ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​ഞ്ഞ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മാ​​​ര്‍ക്ക​​​റ്റി​​​ല്‍ ഷീ​​​റ്റ് കി​​​ട്ടാ​​​നി​​​ല്ല. ഇ​​​ന്ന​​​ലെ കോ​​​ട്ട​​​യം മാ​​​ര്‍ക്ക​​​റ്റി​​​ല്‍ 191 രൂ​​​പ​​​യ്ക്ക് വ​​​രെ വ്യാ​​​പാ​​​രം ന​​​ട​​​ന്നു. ബാ​​​ങ്കോ​​​ക്ക് വി​​​ല 198 രൂ​​​പ​​​യാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ റ​​​ബ​​​ര്‍ ആ​​​ഭ്യ​​​ന്ത​​​ര വി​​​ല 200 രൂ​​​പ ക​​​ട​​​ന്നേ​​​ക്കാം.

വേ​​​ന​​​ല്‍ ക​​​ടുത്ത​​​തോ​​​ടെ റ​​​ബ​​​ര്‍ മ​​​ര​​​ങ്ങ​​​ളി​​​ല്‍ ഇ​​​ല വ്യാ​​​പ​​​ക​​​മാ​​​യി കൊ​​​ഴി​​​ഞ്ഞ​​​തി​​​നാ​​​ല്‍ ഉ​​​ത്പാ​​​ദ​​​നം നാ​​​മ​​​മാ​​​ത്ര​​​മാ​​​യി. ചെ​​​റു​​​കി​​​ട ക​​​ര്‍ഷ​​​ക​​​രി​​​ല്‍ ഏ​​​റെ​​​പ്പേ​​​രും ഈ ​​​മാ​​​സ​​​ത്തോ​​​ടെ ടാ​​​പ്പിം​​​ഗ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. വ​​​ന്‍കി​​​ട എ​​​സ്റ്റേ​​​റ്റു​​​ക​​​ള്‍ അ​​​ടു​​​ത്ത മാ​​​സം ടാ​​​പ്പിം​​​ഗ് നി​​​റു​​​ത്തും. ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം ഓ​​​ഗ​​​സ്റ്റി​​​ല്‍ 213 രൂ​​​പ ഉ​​​യ​​​ര്‍ന്ന​​​ശേ​​​ഷം വി​​​ല പി​​​ന്നോ​​​ട്ട​​​ടി​​​ച്ചു. കി​​​ലോ​​​യ്ക്ക് 181 രൂ​​​പ വ​​​രെ താ​​​ഴ്ന്ന​​​ശേ​​​ഷ​​​മാ​​​ണ് ഒ​​​രാ​​​ഴ്ച​​​യാ​​​യി വി​​​ല​​​യി​​​ല്‍ നേ​​​രി​​​യ ഉ​​​യ​​​ര്‍ച്ച​​​യു​​​ണ്ടാ​​​യ​​​ത്.

കേ​​​ര​​​ള​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷ​​​ത്തെ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ല്‍ 2024നേ​​​ക്കാ​​​ള്‍ പ​​​തി​​​നാ​​​യി​​​രം ട​​​ണ്ണി​​​ന്‍റെ കു​​​റ​​​വു​​​ണ്ടാ​​​യി. ഇ​​​ക്കൊ​​​ല്ലം കൂ​​​ടു​​​ത​​​ല്‍ ടാ​​​പ്പിം​​​ഗ് ദി​​​വ​​​സ​​​ങ്ങ​​​ള്‍ ല​​​ഭി​​​ച്ചി​​​ട്ടും ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​ഞ്ഞ​​​ത് റ​​​ബ​​​ര്‍ കൃ​​​ഷി​​​യി​​​ല്‍ നി​​​ന്നു​​​ള്ള ക​​​ര്‍ഷ​​​ക​​​രു​​​ടെ പി​​​ന്‍വാ​​​ങ്ങ​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്. 40 ശ​​​ത​​​മാ​​​നം തോ​​​ട്ട​​​ങ്ങ​​​ളി​​​ലും ടാ​​​പ്പിം​​​ഗ് നാ​​​മ​​​മാ​​​ത്ര​​​മാ​​​ണ്. എ​​​സ്റ്റേ​​​റ്റു​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ 20 ശ​​​ത​​​മാ​​​നം തോ​​​ട്ട​​​ങ്ങ​​​ളി​​​ല്‍ ടാ​​​പ്പിം​​​ഗ് ന​​​ട​​​ക്കു​​​ന്നി​​​ല്ല. ഇ​​​ത് വി​​​ല വ​​​ര്‍ധ​​​ന​​​യ്ക്ക് ഇ​​​ട​​​യാ​​​ക്കി.

അ​​​തേ​​​സ​​​മ​​​യം പോ​​​യ വ​​​ര്‍ഷം ത്രി​​​പു​​​ര ഉ​​​ള്‍പ്പെ​​​ടെ വ​​​ട​​​ക്കു കി​​​ഴ​​​ക്ക​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ല്‍ എ​​​ട്ടു ശ​​​ത​​​മാ​​​നം മു​​​ത​​​ല്‍ 12 ശ​​​ത​​​മാ​​​നം വ​​​രെ​​​യാ​​​ണു വ​​​ര്‍ധ​​​ന. കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​കെ ഉ​​​ത്പാ​​​ദ​​​നം അ​​​ഞ്ച​​​ര ല​​​ക്ഷം ട​​​ണ്ണി​​​ലേ​​​ക്ക് ചു​​​രു​​​ങ്ങി​​​യ​​​താ​​​യാ​​​ണു ക​​​ണ​​​ക്കു​​​ക​​​ള്‍.

ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ മൂ​​​ന്നാ​​​മ​​​ത്തെ റ​​​ബ​​​ര്‍ ഉ​​​ത്പാ​​​ദ​​​ക​​​രും നാ​​​ലാ​​​മ​​​ത്തെ ഉ​​​പ​​​യോ​​​ഗ രാ​​​ജ്യ​​​മാ​​​ണെ​​​ന്നി​​​രി​​​ക്കെ അ​​​ഞ്ചു വ​​​ര്‍ഷം പി​​​ന്നി​​​ടു​​​മ്പോ​​​ള്‍ 13 ല​​​ക്ഷം ട​​​ണ്ണോ​​​ളം ഇ​​​വി​​​ടേ​​​ക്ക് വാ​​​ര്‍ഷി​​​ക ഇ​​​റ​​​ക്കു​​​മ​​​തി വേ​​​ണ്ടി​​​വ​​​രു​​​ന്നു.​​സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​ര്‍ ഇ​​​റ​​​ക്കു​​​മ​​​തി 2024നേ​​​ക്കാ​​​ള്‍ പോ​​​യ വ​​​ര്‍ഷം കു​​​റ​​​ഞ്ഞെ​​​ങ്കി​​​ലും വി​​​ല​​​ക്കു​​​റ​​​വു​​​ള്ള​​​തും നാ​​​മ​​​മാ​​​ത്ര തീ​​​രു​​​വ ന​​​ല്‍കേ​​​ണ്ട​​​തു​​​മാ​​​യ കോ​​​മ്പൗ​​​ണ്ട് റ​​​ബ​​​റി​​​ന്‍റെ ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ല്‍ വ​​​ന്‍ വ​​​ര്‍ധ​​​നയാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് വി​​​ല​​​യി​​​ല്‍ ഉ​​​ണ​​​ര്‍വു​​​ണ്ടാ​​​യ​​​ത്.

Business

ചൈ​​ന​​യി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി ഉ​​യ​​ർ​​ന്നു; വ്യാ​​പാ​​ര​​ക​​മ്മി റി​​ക്കാ​​ർ​​ഡി​​ൽ

ബെ​​യ്ജിം​​ഗ്: ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു ചൈ​​ന​​യി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി മു​​ൻ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 2025ൽ 5.5 ​​ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ വ​​ർ​​ധ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി. ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് ചൈ​​ന​​യി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി കു​​റ​​യു​​ന്നു​​വെ​​ന്ന വി​​ല​​യി​​രു​​ത്ത​​ലി​​നി​​ടെ​​യാ​​ണ് ഈ ​​പ്ര​​വ​​ണ​​ത. എ​​ന്നാ​​ൽ, ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള വ്യാ​​പാ​​ര ക​​മ്മി 116.12 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ എ​​ന്ന റി​​ക്കാ​​ർ​​ഡ് നി​​ല​​യി​​ലെ​​ത്തി. ചൈ​​നീ​​സ് ക​​സ്റ്റം​​സാ​​ണ് ക​​ണ​​ക്കു​​ക​​ൾ പു​​റ​​ത്തു​​വി​​ട്ട​​ത്.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ഉ​​ഭ​​യ​​ക​​ക്ഷി വ്യാ​​പാ​​രം എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന നി​​ല​​യാ​​യ 155.62 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി​​യ​​താ​​യി ക​​ണ​​ക്കു​​ക​​ൾ പ​​റ​​യു​​ന്നു. യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് അ​​ധി​​ക തീ​​രു​​വ ഉ​​യ​​ർ​​ത്തി​​യ വ​​ർ​​ഷ​​മാ​​ണ് ര​​ണ്ടു​​രാ​​ജ്യ​​ങ്ങ​​ളു​​ടെ​​യും ഉ​​ഭ​​യ​​ക​​ക്ഷി വ്യാ​​പാ​​രം റി​​ക്കാ​​ർ​​ഡി​​ലെ​​ത്തി​​യ​​ത്.

വ​​ർ​​ഷ​​ങ്ങ​​ളാ​​യി ചൈ​​ന​​യി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി​​യി​​ൽ പു​​രോ​​ഗ​​തി​​യി​​ല്ലാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ക​​ഴി​​ഞ്ഞ ജ​​നു​​വ​​രി മു​​ത​​ൽ ഡി​​സം​​ബ​​ർ വ​​രെ മു​​ൻ വ​​ർ​​ഷത്തേ​​ക്കാ​​ൾ 9.7 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യി​​ൽ 19.75 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ ക​​യ​​റ്റു​​മ​​തി ന​​ട​​ന്നു. 5.5 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ ഉ​​യ​​ർ​​ച്ച​​യാ​​ണ് ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.

അ​​തേ​​സ​​മ​​യം, ചൈ​​ന​​യി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി 12.8 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 135.87 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി.ഇ​​ന്ത്യ-​​ചൈ​​ന വ്യാ​​പാ​​ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ പ്ര​​ശ്ന​​മാ​​ണ് വ്യാ​​പാ​​ര ക​​മ്മി. ഇ​​ത് ക​​ഴി​​ഞ്ഞ വ​​ർ​​ഷം 116.12 ബി​​ല്യ​​ണി​​ലാ​​ണെ​​ത്തി​​യ​​ത്. 2023നു​​ശേ​​ഷം ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് വ്യാ​​പാ​​ര​​ക​​മ്മി 100 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ ക​​ട​​ക്കു​​ന്ന​​ത്.

2024ൽ 99.21 ​​ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ വ്യാ​​പാ​​ര ക​​മ്മി​​യാ​​യി​​രു​​ന്നു. ഇ​​ക്കാ​​ല​​ത്ത് ചൈ​​ന​​യി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി 113.45 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റേ​​താ​​യി​​രു​​ന്നു. ഇ​​ന്ത്യ​​യിൽനിന്നുള്ള​​ത് 14.25 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റേതും.

യു​​എ​​സു​​മാ​​യി വ്യാ​​പാ​​ര സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ തു​​ട​​രു​​ന്പോ​​ഴും ചൈ​​ന​​യു​​ടെ മൊ​​ത്തം ആ​​ഗോ​​ള ക​​യ​​റ്റു​​മ​​തി ഉ​​യ​​രു​​ക​​യാ​​ണ്. 2025ൽ ​​ചൈ​​ന​​യു​​ടെ വ്യാ​​പാ​​ര​​മി​​ച്ചം റി​​ക്കാ​​ർ​​ഡ് ഉ​​യ​​ര​​മാ​​യ 1.2 ട്രി​​ല്യ​​ണ്‍ ഡോ​​ള​​റി​​ലെ​​ത്തി. 2024നേ​​ക്കാ​​ൾ 20 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ർ​​ധ​​ന.

ക​​യ​​റ്റു​​മ​​തി 3.77 ട്രി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റേ​​തും ഇ​​റ​​ക്കു​​മ​​തി 2.58 ട്രി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റേ​​തു​​മാ​​യി​​രു​​ന്നു​​വെ​​ന്ന് ക​​സ്റ്റം​​സ് ക​​ണ​​ക്കു​​ക​​ൾ കാ​​ണി​​ക്കു​​ന്നു. ചൈ​​ന​​യു​​ടെ വ്യാ​​പാ​​ര ബ​​ന്ധം കൂ​​ടു​​ത​​ൽ മേ​​ഖ​​ല​​ക​​ളി​​ലേ​​ക്കു വ്യാ​​പി​​പ്പി​​ച്ച​​താ​​ണ് ക​​യ​​റ്റു​​മ​​തി ഉ​​യ​​രാ​​നു​​ണ്ടാ​​യ കാ​​ര​​ണം.

Business

പു​​തു​​വ​​ർ​​ഷ​​ത്തി​​ൽ ടി​​വി വി​​ല ഉ​​യ​​ർ​​ന്നേ​​ക്കും

മും​​ബൈ: ജ​​നു​​വ​​രി മു​​ത​​ൽ ഇ​​ന്ത്യ​​ൻ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ ടെ​​ലി​​വി​​ഷ​​നു​​ക​​ൾ​​ക്ക് കൂ​​ടു​​ത​​ൽ വി​​ല ന​​ൽ​​കേ​​ണ്ടി വ​​ന്നേ​​ക്കും. മെ​​മ്മ​​റി ചി​​പ്പു​​ക​​ളു​​ടെ വി​​ല​​യി​​ലു​​ണ്ടാ​​യ വ​​ർ​​ധ​​ന​​യും ക്ഷാ​​മ​​വും, ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം ആ​​ദ്യ​​മാ​​യി 90 ക​​ട​​ന്ന് റി​​ക്കാ​​ർ​​ഡ് നി​​ല​​യി​​ലേ​​ക്ക് ഇ​​ടി​​ഞ്ഞ​​തു​​മാ​​ണ് പു​​തു​​വ​​ർ​​ഷാ​​രം​​ഭം മു​​ത​​ൽ വി​​ല ഉ​​യ​​രാ​​നു​​ണ്ടാ​​യ പ്ര​​ധാ​​ന കാ​​ര​​ണ​​ങ്ങ​​ൾ.

എ​​ൽ​​ഇ​​ഡി, സ്മാ​​ർ​​ട്ട് ടി​​വി​​ക​​ളു​​ടെ വി​​ല ജ​​നു​​വ​​രി മു​​ത​​ൽ 3 ശ​​ത​​മാ​​നം മു​​ത​​ൽ 10 ശ​​ത​​മാ​​നം വ​​രെ ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ള​​ള​​താ​​യി ഈ ​​വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​യു​​ന്നു. ജി​​എ​​സ്ടി നി​​ര​​ക്കു​​ക​​ൾ കു​​റ​​ച്ച​​തു​​മൂ​​ലം വി​​പ​​ണി​​യി​​ലു​​ണ്ടാ​​യ ഉ​​ണ​​ർ​​വി​​നെ ത​​ള​​ർ​​ത്തു​​ന്ന​​താ​​ണി​​ത്. പു​​തു​​വ​​ർ​​ഷം മു​​ത​​ലു​​ണ്ടാ​​കു​​ന്ന വി​​ല​​വ​​ർ​​ധ​​ന​​വി​​നെ സം​​ബ​​ന്ധി​​ച്ച് പ​​ല നി​​ർ​​മാ​​താ​​ക്ക​​ളും ഡീ​​ല​​ർ​​മാ​​ർ​​ക്ക് ഇ​​തി​​നോ​​ട​​കം അ​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

ചി​​പ്പു​​ക​​ൾ​​ക്കു ക്ഷാ​​മം

ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് സെ​​ർ​​വ​​റു​​ക​​ൾ​​ക്ക് വേ​​ണ്ട ഹൈ-​​ബാ​​ൻ​​ഡ്‌വി​​ഡ്ത്ത് മെ​​മ്മ​​റി (എ​​ച്ച്ബി​​എം) ചി​​പ്പു​​ക​​ളു​​ടെ ആ​​വ​​ശ്യം കു​​ത്ത​​നെ ഉ​​യ​​ർ​​ന്ന​​തോ​​ടെ, ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ മെ​​മ്മ​​റി ചി​​പ്പു​​ക​​ൾ​​ക്ക് ക​​ടു​​ത്ത ക്ഷാ​​മ​​മാ​​ണ് വി​​ല ഉ​​യ​​രാ​​നു​​ള്ള പെ​​ട്ടെ​​ന്നു​​ണ്ടാ​​യ കാ​​ര​​ണം. ചി​​പ്പ് നി​​ർ​​മാ​​താ​​ക്ക​​ൾ ഉ​​യ​​ർ​​ന്ന ലാ​​ഭ​​മു​​ള്ള എ​​ഐ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കി. ഇ​​ത് ടെ​​ലി​​വി​​ഷ​​ൻ പോ​​ലു​​ള്ള പ​​ര​​ന്പ​​രാ​​ഗ​​ത ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള ചി​​പ്പു​​ക​​ളു​​ടെ വി​​ത​​ര​​ണ​​ത്തി​​ൽ വ​​ലി​​യ കു​​റ​​വു​​ണ്ടാ​​ക്കി. ഇ​​ത് ഡി​​ആ​​ർ​​എ​​എം, ഫ്ലാ​​ഷ് മെ​​മ്മ​​റി എ​​ന്നി​​വ​​യു​​ടെ വി​​ല കു​​ത്ത​​നെ ഉ​​യ​​രാ​​ൻ ഇ​​ട​​യാ​​ക്കി. ക​​ഴി​​ഞ്ഞ മൂ​​ന്ന് മാ​​സ​​ത്തി​​നി​​ടെ മെ​​മ്മ​​റി ചി​​പ്പു​​ക​​ളു​​ടെ വി​​ല 500 ശ​​ത​​മാ​​നം വ​​രെ വ​​ർ​​ധി​​ച്ച​​താ​​യാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.

രൂ​​പ​​യു​​ടെ ഇ​​ടി​​വ്

എ​​ൽ​​ഇ​​ഡി ടി​​വി നി​​ർ​​മാ​​ണ​​ത്തി​​ൽ ആ​​ഭ്യ​​ന്ത​​ര പ​​ങ്കാ​​ളി​​ത്തം വെ​​റും 30 ശ​​ത​​മാ​​നം മാ​​ത്ര​​മാ​​ണ്. ഈ ​​മേ​​ഖ​​ല ഇ​​റ​​ക്കു​​മ​​തി​​യെ​​യാ​​ണ് പ്ര​​ധാ​​ന​​മാ​​യും ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. ഓ​​പ്പ​​ണ്‍ സെ​​ല്ലു​​ക​​ൾ, സെ​​മി​​ക​​ണ്ട​​ക്ട​​ർ ചി​​പ്പു​​ക​​ൾ, മ​​ദ​​ർ​​ബോ​​ർ​​ഡു​​ക​​ൾ തു​​ട​​ങ്ങി​​യ മു​​ഖ്യ ഘ​​ട​​ക​​ങ്ങ​​ൾ വി​​ദേ​​ശ​​ത്തു​​നി​​ന്നാ​​ണ് എ​​ത്തു​​ന്ന​​ത്. രൂ​​പ​​യു​​ടെ മൂ​​ല്യം ഡോ​​ള​​റി​​നെ​​തി​​രേ 90 ക​​ട​​ന്ന​​തോ​​ടെ ഇ​​റ​​ക്കു​​മ​​തി ചെ​​ല​​വ് ഗ​​ണ്യ​​മാ​​യി വ​​ർ​​ധി​​ച്ചു.

ജി​​എ​​സ്ടി നേ​​ട്ടം ഇ​​ല്ലാ​​താ​​കും

അ​​ടു​​ത്തി​​ടെ 32 ഇ​​ഞ്ചി​​ന് മു​​ക​​ളി​​ലു​​ള്ള ടി​​വി സ്ക്രീ​​നു​​ക​​ളു​​ടെ ജി​​എ​​സ്ടി 28 ശ​​ത​​മാ​​ന​​ത്തി​​ൽനി​​ന്ന് 18 ശ​​ത​​മാ​​നം ആ​​യി കു​​റ​​ച്ച​​തി​​ലൂ​​ടെ ടി​​വി വ്യ​​വ​​സാ​​യ​​ത്തി​​ൽ വ​​ലി​​യ ഉണർവുണ്ടായി​​രു​​ന്നു. വി​​ല വ​​ർ​​ധി​​ക്കു​​ന്ന​​തോ​​ടെ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് ല​​ഭി​​ച്ച ജി​​എ​​സ്ടി നി​​ര​​ക്കു കു​​റ​​ച്ച​​തി​​ലൂ​​ടെ ല​​ഭി​​ച്ച ഗു​​ണ​​ഫ​​ല​​ങ്ങ​​ൾ ഇ​​ല്ലാ​​താ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്.

Latest News

Corehub Up