സുപ്രീംകോടതി
ഗോഹട്ടി: പ്രമുഖ ഗായകൻ സുബിൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ അമൃത്പ്രഭ മഹന്ത, ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് സന്ദീപൻ ഗാർഗ് എന്നിവർക്കു ഗുവഹാത്തി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരേ പ്രത്യേക അന്വേഷണസംഘം കോടതിയിലേക്ക്.
എസ്ഐടി മേധാവി മുന്നാ പ്രസാദ് ഗുപ്ത വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിക്കാര്യം. അതിവേഗ കോടതിയിലെ വിചാരണ അതിവേഗം പുരോഗമിക്കുകയാണെന്നും ഇതുവരെ 125 സാക്ഷികളെ വിസ്തരിച്ചതായും എസ്ഐടി മേധാവി വ്യക്തമാക്കി.
Tags : Deepika DeepikaNewspaper BreakingNews Death of Subin Garg