നോട്ടിംഗ്ഹാം ഫോറസ്റ്റിനെ പരാജയപ്പെടുത്തിയ ആഴ്സണൽ താരങ്ങളുടെ ആഘോഷം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിന് മിന്നും ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
നോനി മഡുവേക്കെയാണ് ആഴ്സണലിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 80-ാം മിനിറ്റിലാണ് മഡുവേക്കെ ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ആഴ്സണലിന് 18 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ആഴ്സണൽ.
Tags : English Premier League Football Arsenal beats Nottingham Forest