Sports
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ രണ്ടാംപാദ സെമിയില്‍ ആഴ്സണല്‍ എഫ്സിയും അത്ലറ്റിക്കോ മാഡ്രിഡും ഏറ്റുമുട്ടും.
അര്‍ധരാത്രി 12.30ന് ആഴ്സണലിന്റെ ഹോം ഗ്രൗണ്ടായ ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് പോരാട്ടം. സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോയുടെ മൈതാനത്ത് അരങ്ങേറിയ ആദ്യമത്സരം 1-1 സമനിലയില്‍ പിരിഞ്ഞിരുന്നു.
ആദ്യപാദത്തിൽ 44-ാം മിനിറ്റിൽ വിക്ടർ ഗ്യോകെരെസിന്റെ പെനാൽറ്റി ഗോളിലൂടെ ലീഡ് നേടിയ ആഴ്സണൽ എഫ്സിയെ ജൂലിയൻ ആൽവരെസിന്റെ (56) മറ്റൊരു പെനാൽറ്റി ഗോളിലൂടെ അത്ലറ്റിക്കോ മാഡ്രിഡ് സമനിലയിൽ പിടിക്കുകയായിരുന്നു.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിന് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഫുൾഹാമിനെ തോൽപ്പിച്ചു.
ആഴ്സണലിന് വേണ്ടി വിക്ടർ ഗ്യോകെരസ് രണ്ട് ഗോളുകളും ബുക്കായോ സാക്ക ഒരു ഗോളും നേടി. ഗ്യോകെരസ് 9, 45+4-ാം മിനിറ്റിലും സാക്ക 40-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ആഴ്സണലിന് 76 പോയിന്റായി. ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ആഴ്സണൽ.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വന്പൻ അട്ടിമറി. ഒന്നാം സ്ഥാനക്കാരായ ആഴ്സണലിനെ പത്താം സ്ഥാനക്കാരായ എഎഫ്സി ബേണ്‍മൗത്ത് ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. മത്സരത്തിന്റെ 17-ാം മിനിറ്റിൽ ജൂണിയർ ക്രൗപി ബേണ്‍മൗത്തിന് ലീഡ് നേടിക്കൊടുത്തു.
35-ാം മിനിറ്റിൽ വിക്ടർ ജ്യോകെറെസ് പെനാൽറ്റിയിലൂടെ ആഴ്സണലിനെ ഒപ്പമെത്തിച്ചു. എന്നാൽ മത്സരത്തിന്റെ 74-ാം മിനിറ്റിൽ ആഴ്സണലിന്റെ ആധിപത്യത്തിന് ബേണ്‍മൗത്ത് രണ്ടാം ഗോളിലൂടെ മറുപടി നൽകി ഞെട്ടിച്ചു. പരാജയപ്പെട്ട ആഴ്സണൽ 32 മത്സരത്തിൽനിന്ന് 70 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്പോൾ 61 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തുണ്ട്. സിറ്റി 30 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.
മറ്റൊരു മത്സരത്തിൽ ലിവർപൂളിന് തകർപ്പൻ ജയം. ഫുൾഹാമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ വീഴ്ത്തിയത്. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ പ്രീമിയർ ലീഗ് ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം ലിവർപൂളിന്റെ റിയോ എൻഗുമോഹ സ്വന്തമാക്കി. 36-ാം മിനിറ്റിലായിരുന്നു 17കാരന്റെ നേട്ടം. 40-ാം മിനിറ്റിൽ മുഹമ്മദ് സല ലിവർപൂളിനായി രണ്ടാം ഗോൾ നേടി.
മറ്റ് മത്സരങ്ങളിൽ ബ്രൈറ്റണ് ഹോവ് ആൽവിൻ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബേണ്‍ലിയെ പരാജയപ്പെടുത്തി. എവെർട്ടണ്- ബ്രെന്റ്ഫോർഡ് മത്സരം 2-2 സമനിലയിൽ അവസാനിച്ചു.
Sports
ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിൽ ആഴ്സണലിന് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ സ്പോർട്ടിംഗ് ലിസ്ബണെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ആഴ്സണലിന് വേണ്ടി കായ് ഹാവെർട്ട്സ് ആണ് ഗോൾ നേടിയത്. മത്സരത്തിന്റെ ഇഞ്ചുറി സമയത്താണ് ആഴ്സണൽ താരം ഗോൾ കണ്ടെത്തിയത്.
ഈ മാസം 15നാണ് രണ്ടാം പാദ മത്സരം. ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയമാണ് വേദി.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വിജയ കുതിപ്പ് തുടരാൻ കരുത്തരായ ആഴ്സണൽ. ഇന്ന് ഇന്ത്യൻ സമയം രാത്രി ഒന്നിന് നടക്കുന്ന മത്സരത്തിൽ ബ്രൈറ്റൺ ആണ് ആഴ്സണിന്റെ എതിരാളികൾ.
ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സണൽ തുർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. 29 മത്സരങ്ങളിൽ നിന്ന് 64 പോയിന്റാണ് ആഴ്സണലിനുള്ളത്.
28 മത്സരങ്ങളിൽ നിന്ന് 37 പോയിന്റാണ് ബ്രൈറ്റണുള്ളത്. ലീഗ് ടേബിളിൽ 12-ാം സ്ഥാനത്താണ് ബ്രൈറ്റൺ.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണൽ കുതിപ്പ് തുടരുന്നു. ടോട്ടൻഹാം ഹോട്സ്പറിനെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി.
എബറിച്ചി എസെയുടെയും വിക്ടർ ഗ്യോകെെർസിന്റെയും ഇരട്ട ഗോളുകളാണ് ആഴ്സണലിന് തകർപ്പൻ ജയം സമ്മാനിച്ചത്. ജയത്തോടെ 61 പോയിന്റുമായി ആഴ്സണലൽ വൻ മുന്നേറ്റം നടത്തി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 56 പോയിന്റാണുള്ളത്.
മത്സരത്തിന്റെ 32-ാം മിനിറ്റിൽ എബറിച്ചി എസെ ആഴ്സണലിന് ആദ്യ ലീഡ് സമ്മാനിച്ചു. 34-ാം മിനിറ്റിൽ രണ്ടാൾ കോലോ മ്യൂനി ടോട്ടൻഹാമിനെ ഒപ്പമെത്തിച്ചു. 47-ാം മിനിറ്റിൽ വിക്ടർ ഗ്യോകെെർസി ആഴസണലിനെ വീണ്ടും മുന്നിലെത്തിച്ചു.
61-ാം മിനിറ്റിൽ എസെ ആഴ്സണലിന് 3-1ന്റെ ലീഡ് നൽകി. 90+4 മിനിറ്റിൽ ഗ്യോകെെർസി ആഴ്സണലിനായി നാലാം ഗോൾ നേടി വൻ ജയമൊരുക്കി.
മറ്റ് മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ് 1-0ന് വോൾവർഹാംപ്ടണെയും ലിവർപൂള്‍ 1-0ന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെയും ഫുൾഹാം 3-1ന് സുണ്ടര്ലാൻഡിനെയും പരാജയപ്പെടുത്തി.
Sports
ലണ്ടന്‍: ഇംഗ്ലീഷ് കാരബാവൊ കപ്പ് ഫുട്ബോളില്‍ ആഴ്സണല്‍ എഫ്സി ഫൈനലില്‍. ഇരുപാദങ്ങളിലുമായി 4-2ന് ചെല്‍സിയെ കീഴടക്കിയാണ് ഗണ്ണേഴ്സ് ഫൈനലില്‍ പ്രവേശിച്ചത്.
ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ രണ്ടാംപാദത്തില്‍ 1-0ന് ആഴ്സണില്‍ ജയിച്ചു.
സ്റ്റോപ്പേജ് ടൈമില്‍ കായ് ഹവേര്റ്റ്സിന്റെ (90+7) വകയായിരുന്നു ആഴ്സണലിന്റെ ഗോള്‍. ആദ്യ പാദത്തില്‍ ആഴ്സണല്‍ 3-2നു ജയിച്ചിരുന്നു.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണൽ കുതിക്കുന്നു. ശനിയാഴ്ച നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു.
മാർട്ടിൻ സുബിമെൻഡി, വിക്ടർ ഗ്യോകെരെസ്, ഗബ്രിയേൽ ജീസസ് എന്നിവരാണ് ആഴ്സണലിന് വേണ്ടി ഗോളുകൾ നേടിയത്. ലീഡ്സ് താരം കാൾ ഡർലോവിന്റെ ഓൺ ഗോളും ആഴ്സണലിന്റെ ഗോൾ പട്ടികയിലുണ്ട്.
ഒന്നാം സ്ഥാനത്ത് തുടരുന്ന ആഴ്സണൽ ഗംഭീര ഫോമിലാണ്. വിജയത്തോടെ ആഴ്സണലിന് 53 പോയിന്റായി.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡ് വിജയിച്ചത്.
ബ്രയാൻ എംബിയോമോ, പാട്രിക്ക് ഡോർഗു, മത്യൂസ് കുൻഹ എന്നിവരാണ് യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയത്. മൈക്കൽ മെറിനോയാണ് ആഴ്സണലിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. യുണൈറ്റഡ് താരം ലിസാൻഡ്രോ മാർട്ടിനസിന്റെ ഓൺ ഗോളും ആഴ്സണലിന്റെ ഗോൾ പട്ടികയിലുണ്ട്.
വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 38 പോയിന്റായി. ലീഗ് ടേബിളിൽ നാലാമതെത്താനും യുണൈറ്റഡിനായി. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും 50 പോയിന്റുള്ള ആഴ്സണൽ തന്നെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
Sports
മിലാന്: യുവേഫ ചാമ്പ്യന്‍സ് ലീഗ് 2025-26 സീസണില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കുന്ന ആദ്യടീമായി ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ എഫ്സി.
ലീഗ് റൗണ്ടിലെ ഏഴാം മത്സരത്തില്‍ നിലവിലെ ഫൈനലിസ്റ്റുകളായ ഇന്റര്‍ മിലാനെ അവരുടെ തട്ടകത്തില്‍വച്ച് 3-1നു കീഴടക്കിയാണ് പീരങ്കിപ്പട നോക്കൗട്ടില്‍ പ്രവേശിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടേബിള്‍ ടോപ്പര്‍മാരായ ഗണ്ണേഴ്സ് ചാമ്പ്യന്‍സ് ലീഗ് സീസണില്‍ കളിച്ച ഏഴ് മത്സരത്തിലും ജയം നേടിയെന്നതും ശ്രദ്ധേയം.
മിലാനില്‍ നടന്ന മത്സരത്തില്‍ ഗബ്രിയേല്‍ ജീസസിന്റെ (10, 31) ഇരട്ടഗോളാണ് ആഴ്സണലിന് ആധികാരിക ജയം സമ്മാനിച്ചത്. വിക്ടര്‍ ഗ്യോകെരെസിന്റെ (84) വകയായിരുന്നു മൂന്നാം ഗോള്‍. 18-ാം മിനിറ്റില്‍ പീറ്റര്‍ സൂസിക്ക് ഇന്റര്‍ മിലാനുവേണ്ടി ഒരു ഗോള്‍ മടക്കി. ഗബ്രിയേല്‍ ജീസസിന്റെ ആദ്യ ഗോളില്‍ ആഴ്സണല്‍ ലീഡ് എടുത്തതിനു പിന്നാലെയായിരുന്നു സൂസിക്ക് തിരിച്ചടിച്ചത്.
ലീഗ് ചാമ്പ്യന്‍ പട്ടം
36 ടീമുകള്‍ മത്സരിക്കുന്ന, എട്ട് മത്സരങ്ങള്‍ വീതമുള്ള ലീഗ് റൗണ്ടില്‍ ആഴ്സണലിന് ഒരു മത്സരംകൂടി ശേഷിക്കുന്നുണ്ട്. അടുത്ത വ്യാഴാഴ്ച പുലര്‍ച്ചെ കസാക്കിസ്ഥാന്‍ ക്ലബ്ബായ കൈരാട്ടിനെതിരേയാണ് ആഴ്സണലിന്റെ അവസാന മത്സരം. അന്ന് സമനില നേടിയാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി ഗണ്ണേഴ്സിനു ലീഗ് റൗണ്ട് പൂര്‍ത്തിയാക്കാം.
ചരിത്രത്തില്‍ ആദ്യമായാണ് ആഴ്സണല്‍ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി ഏഴ് മത്സരങ്ങളില്‍ ജയം നേടുന്നത്. ഇംഗ്ലീഷ് ടീമുകളില്‍ ഏറ്റവും കൂടുതല്‍ തുടര്‍ജയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിയുടെ (10) പേരിലാണ്.
Sports
ലണ്ടൻ: കാരാബാവോ കപ്പ് ഫുട്ബോളിൽ സെമിയിൽ കടന്ന് ആഴ്സണൽ. ക്വാർട്ടറിൽ ക്രിസ്റ്റൽ പാലസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ആഴ്സണൽ സെമിയിലെത്തിയത്.
നിശ്ചിത സമയം അവസാനിക്കുമ്പോൾ ഇരുടീമുകളും 1-1 ന് സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടത്.
തുടക്കം മുതൽ ആവേശഭരിതമായിരുന്ന മത്സരത്തിൽ 80-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ക്രിസ്റ്റൽ പാലസ് താരം മാക്സെൻസ് ലാക്രോയിക്സിന്റെ സെൽഫ് ഗോളിൽ ആഴ്സണൽ മുന്നിലെത്തുകയായിരുന്നു.
എന്നാൽ ഇഞ്ചുറി സമയത്ത് മാർക് ഗുയേഹി ക്രിസ്റ്റൽ പാലസിനെ ഒപ്പമെത്തിച്ചു. 90+5-ാം മിനിറ്റിലാണ് ഗുയേഹി ഗോൾ നേടിയത്. ഇഞ്ചുറി സമയം അവസാനിച്ചപ്പോൾ മത്സരം 1-1ന് സമനിലയിലായിരുന്നു.
തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ആഴ്സണൽ വിജയിക്കുകയായിരുന്നു. ആദ്യ അഞ്ച് കിക്കുകൾ ഇരു ടീമുകളും ലക്ഷ്യത്തിലെത്തിച്ചതോടെ സഡൻ ഡെത്തിലാണ് വിജയിയെ കണ്ടെത്തിയത്.
എട്ടാം കിക്കെടുത്ത ക്രിസ്റ്റൽ പാലസ് താരം മാക്സെൻസ് ലാക്രോയിസിന് പന്ത് വലയിലെത്തിക്കാനായില്ല. ഇതോടെ ആഴ്സണൽ ഷൂട്ടൗട്ട് 8-7 ന് വിജയിച്ച് സെമിയിലേയ്ക്ക് മുന്നേറി.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആഴ്സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ ടീമുകള്‍ക്കു ജയം. എവേ പോരാട്ടത്തില്‍ ആഴ്സണല്‍ 1-0ന് എവര്‍ട്ടണെ കീഴടക്കി. വിക്ടര്‍ ഗ്യോകെറെസിന്റെ വകയായിരുന്നു ഗണ്ണേഴ്സിന്റെ ജയം കുറിച്ച ഗോള്‍.
മത്സരം അവസാനിച്ചപ്പോള്‍ ഒമ്പതുപേരായി ചുരുങ്ങിയ ടോട്ടന്‍ഹാമിനെ എവേ പോരാട്ടത്തില്‍ ലിവര്‍പൂള്‍ 2-1നു കീഴടക്കി. അലക്സാണ്ടര്‍ ഇസാക്ക്, ഹ്യൂഹോ എകിടികെ എന്നിവരായിരുന്നു ലിവറിനായി ഗോള്‍ നേടിയത്.
മാഞ്ചസ്റ്റര്‍ സിറ്റി ഹോം മത്സരത്തില്‍ 3-0ന് വെസ്റ്റ് ഹാമിനെ തകര്‍ത്തു.
ലീഗില്‍ 17 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആഴ്സണല്‍ (39), മാഞ്ചസ്റ്റര്‍ സിറ്റി (37) ടീമുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിനെതിരായ മത്സരത്തിൽ ആസ്റ്റൺ വില്ലയ്ക്ക് ജയം. വില്ല പാർക്കിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വില്ല ആഴ്സണലിനെ തോൽപ്പിച്ചത്.
മാറ്റി കാഷും എമി ബ്യൂൻഡിയയും ആണ് ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ലിയാൻഡ്രോ ട്രൊസാർഡാണ് ആഴ്സണലിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
മത്സരത്തിലെ വിജയത്തോടെ ആസ്റ്റൺ വില്ലയ്ക്ക് 30 പോയിന്റായി. ഇതോടെ പോയിന്റ് ടേബിളിൽ രണ്ടാതെത്തിയിരിക്കുകയാണ് ആസ്റ്റൺ വില്ല. പരാജയപ്പെട്ടെങ്കിലും 33 പോയിന്റുമായി ആഴ്സണൽ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സിറ്റി വിജയിച്ചത്.
എർലിംഗ് ഹാലണ്ട്, നിക്കോ ഗോൺസാലസ്, ജെറമി ഡോക്കു എന്നിവരാണ് സിറ്റിക്കായി ഗോളുകൾ നേടിയത്. ഹാലണ്ട് 29-ാം മിനിറ്റിലും ഗോൺസാലസ് 45+3ാം മിനിറ്റിലും ഡോക്കു 63-ാം മിനിറ്റിലും ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. 11 മത്സരങ്ങളിൽ നിന്ന് 22 പോയിന്റാക്ക് സിറ്റിക്കുള്ളത്. 26 പോയിന്റുള്ള ആഴ്സണലാണ് ഒന്നാമതുള്ളത്.