x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ക്ക​ല്‍; സം​സ്ഥാ​ന​ത്ത് 6,199 പേ​ര്‍​ക്കെ​തി​രേ കേ​സ് 

വെബ് ഡെസ്ക്
Published: October 19, 2026 03:55 AM IST | Updated: October 19, 2026 03:55 AM IST

കൊ​ച്ചി: സം​സ്ഥാ​ന​ത്തു മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് പൊ​ലി​സ് ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ല്‍ കൂ​ടു​ത​ല്‍​പേ​ര്‍ കു​ടു​ങ്ങി​യ​ത് എ​റ​ണാ​കു​ളം റൂ​റ​ലി​ല്‍. ഇ​വി​ടെ 710 കേ​സാ​ണു ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ലി​ല്‍ 497 കേ​സും കോ​ട്ട​യ​ത്ത് 456 കേ​സും ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഏ​റ്റ​വും കു​റ​വ് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലാ​ണ് - 75 എ​ണ്ണം.

13ന് ​രാ​വി​ലെ ഏ​ഴു മു​ത​ല്‍ 17ന് ​രാ​വി​ലെ ഏ​ഴു വ​രെ ന​ട​ത്തി​യ സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ല്‍ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 6,199 പേ​രാ​ണു മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​നു പി​ടി​യി​ലാ​യ​ത്. ക്ര​മ​സ​മാ​ധാ​ന പ​രി​പാ​ല​ന വി​ഭാ​ഗം എ​ഡി​ജി​പി പി. ​വി​ജ​യ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം സോ​ണ്‍ ഐ​ജി​മാ​ര്‍, റേ​ഞ്ച് ഡി​ഐ​ജി​മാ​ര്‍, ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​മാ​ര്‍ എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് വി​വി​ധ യൂ​ണി​റ്റു​ക​ളെ സം​ഘ​ടി​പ്പി​ച്ചു സ്‌​പെ​ഷ​ല്‍ ഡ്രൈ​വ് ന​ട​ത്തി​യ​ത്. വാ​ഹ​ന പ​രി​ശോ​ധ​ന തു​ട​ര്‍​ദി​വ​സ​ങ്ങ​ളി​ലും ഉ​ണ്ടാ​കു​മെ​ന്ന് എ​ഡി​ജി​പി പി. ​വി​ജ​യ​ന്‍ അ​റി​യി​ച്ചു.

Tags : Drunk driving Cases Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up