കൊച്ചി: യൂക്കോ ബാങ്കിന്റെ അറ്റാദായം നടപ്പ് സാമ്പത്തികവര്ഷം രണ്ടാംപാദത്തില് 26.77 ശതമാനം വര്ധിച്ച് 786 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തികവര്ഷം ഇതേപാദത്തില് അറ്റാദായം 620 കോടിയായിരുന്നു. പ്രവര്ത്തനലാഭം 16.04 ശതമാനം ഉയര്ന്ന് 1,872 കോടിയിലെത്തി.
ബാങ്കിന്റെ മൊത്തം ബിസിനസ് 18.81 ശതമാനം വര്ധിച്ച് 6.37 ലക്ഷം കോടിയായി. വായ്പകള് 24.70 ശതമാനം ഉയര്ന്ന് 2.87 ലക്ഷം കോടിയിലെത്തിയപ്പോള് നിക്ഷേപം 14.36 ശതമാനം വര്ധിച്ച് 3.49 ലക്ഷം കോടിയായി. അറ്റപലിശ വരുമാനം 13.96 ശതമാനം വര്ധിച്ച് 2,886 കോടി രൂപയായി. ആഗോള അറ്റപലിശ മാര്ജിന് മൂന്നു ശതമാനവും ആഭ്യന്തര അറ്റപലിശ മാര്ജിന് 3.19 ശതമാനവുമാണ്.
റീട്ടെയില്, കാര്ഷിക, ചെറുകിട വ്യവസായ മേഖലകളിലെ വായ്പകള് 26.92 ശതമാനം വര്ധിച്ച് 1.68 ലക്ഷം കോടിയായി. റീട്ടെയില് വായ്പകള് 30.23 ശതമാനവും കാര്ഷിക വായ്പകള് 29.59 ശതമാനവും ചെറുകിട വ്യവസായ മേഖലയിലെ വായ്പകള് 20.32 ശതമാനവും വര്ധിച്ചു.മൊത്തം കിട്ടാക്കടം 1.96 ശതമാനമായും അറ്റ കിട്ടാക്കടം 0.18 ശതമാനമായും കുറഞ്ഞു.
കിട്ടാക്കടം നേരിടാന് നീക്കിവച്ച തുകയും കിട്ടാക്കടവും തമ്മിലുള്ള അനുപാതം 98.36 ശതമാനമാണ്. ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 18.85 ശതമാനമാണ്. നിക്ഷേപവും വായ്പയും തമ്മിലുള്ള അനുപാതം 82.29 ശതമാനമായി ഉയര്ന്നു.
Tags : Business Entrepreneur Startup Market Money UCO Bank posts profit of Rs 786 crore