x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിപിഎം നോമിനികളെ മാറ്റണമെന്ന് കെ. സുധാകരൻ

വെബ്ഡെസ്ക്
Published: October 19, 2026 01:31 AM IST | Updated: October 19, 2026 01:31 AM IST

കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി

ക​​​ണ്ണൂ​​​ർ: ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ സ​​​ർ​​​ക്കാ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ​​​തി​​​രേ​​​യും രൂ​​​ക്ഷ​​വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി മു​​​ൻ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി. സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ത​​​ന്നെ അ​​​ധി​​​ക്ഷേ​​​പി​​​ച്ച ദേ​​​ശാ​​​ഭി​​​മാ​​​നി ലേ​​​ഖ​​​ക​​​നെ​​​തി​​​രേ സൈ​​​ബ​​​ർ ക്രൈം ​​​പൊ​​​ലി​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ പ്ര​​​തി​​​ക്ക് മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം ല​​​ഭി​​​ക്കാ​​​ൻ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ വ​​​ഴി​​​വി​​​ട്ട സ​​​ഹാ​​​യം ന​​​ൽ​​​കി​​​യെ​​​ന്നാ​​​ണ് കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍റെ ആ​​​രോ​​​പ​​​ണം.

ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് സി​​​പി​​​എം നോ​​​മി​​​നിയാ​​​യി നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ള്ള പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ​​​മാ​​​രെ എ​​​ത്ര​​​യും വേ​​​ഗം നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പൊ​​​ലി​​​സി​​​നും പ്രോ​​​സി​​​ക്യൂ​​​ഷ​​​നുംവേ​​​ണ്ടി കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​കേ​​​ണ്ട പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ പ്ര​​​തി​​​യെ സ​​​ഹാ​​​യി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ച​​​ത് നീ​​​തി​​​ന്യാ​​​യ വ്യ​​​വ​​​സ്ഥ​​​യോ​​​ടു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്.

രാ​​ഷ്‌‌​​ട്രീ​​​യ സ​​​മ്മ​​​ർ​​​ദ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​തെ​​​ന്ന വാ​​​ദ​​​മു​​​യ​​​ർ​​​ത്തി മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യെ ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റു​​​ടെ നി​​​ല​​​പാ​​​ട് കേ​​​ട്ടു​​​കേ​​​ൾ​​​വി​​​യി​​​ല്ലാ​​​ത്ത​​​താ​​​ണെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.

സം​​​ഭ​​​വ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യ വീ​​​ഴ്ച​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ന്‍റെ​​​യും ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി പ​​​റ​​​ഞ്ഞു.

Tags : Deepika DeepikaNewspaper BreakingNews K. Sudhakaran demands that CPM

Recent News

Corehub Up