പ്രതീകാത്മക ചിത്രം
ന്യൂഡല്ഹി: 1957ലെ മൈന്സ് ആന്ഡ് മിനറല്സ് വികസന-നിയന്ത്രണ നിയമം (എംഎംഡിആര് ആക്ട്) പുനഃപരിശോധിക്കാന് കേന്ദ്രസര്ക്കാര്. ഖനന-ധാതു മേഖല എന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും ഭാവി സാങ്കേതിക പുരോഗതിക്കും രാജ്യത്തിന്റെ തന്ത്രപരമായ ആവശ്യങ്ങള് നിറവേറ്റുന്നതിനും 2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനും പ്രധാനമാണെന്നത് കണക്കിലെടുത്താണ് പുതിയ നടപടി.
മൈന്സ് അഡീഷണല് സെക്രട്ടറിയുടെ അധ്യക്ഷതയില് മന്ത്രിതല പാനല് നിലവിലുള്ള 1957ലെ എംഎംഡിആര് നിയമം പൂര്ണമായും അവലോകനം ചെയ്ത് പുതിയ ബില് തയ്യാറാക്കുകയും അന്താരാഷ്ട്രതലത്തില് നിലവിലുള്ള മികച്ച രീതികള് പരിശോധിച്ച് അവ പുതിയ ബില്ലില് ഉള്പ്പെടുത്തുകയും ചെയ്യും.
ഖനന മേഖലയിലെ ഭാവി പ്രവണതകള് കണക്കിലെടുത്ത് ആവശ്യമായ വ്യവസ്ഥകളും ഉള്പ്പെടുത്തും.
രാജ്യത്തെ ഖനികളുടെയും ധാതുക്കളുടെയും വികസനവും നിയന്ത്രണവും നിയന്ത്രിക്കുന്ന പ്രധാന കേന്ദ്ര നിയമമാണ് 1957ലെ എംഎംഡിആര് നിയമം.
Tags : Deepika DeepikaNewspaper BreakingNews Central Government to Review Mining Law