x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രംപിനെ ധിക്കരിച്ച് യുക്രെയ്ൻ റഷ്യയിലേക്ക് ആയിരം ഡ്രോണുകൾ

വേൾഡ് ഡെസ്ക്
Published: October 19, 2026 04:09 AM IST | Updated: October 19, 2026 04:09 AM IST

യു​ക്രെ​യ്ൻ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് റ​ഷ്യ​യി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ്ബെ​ർ​ഗ് ഓ​യി​ൽ ടെ​ർ​മി​ന​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്തം.

സെ​ന്‍റ് പീ​റ്റേ​ഴ്സ്ബെ​ർ​ഗ്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പി​നെ വെ​ല്ലു​വി​ളി​ച്ച് യു​ക്രെ​യ്ൻ​സേ​ന റ​ഷ്യ​യി​ൽ വ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി. ശ​നി​യാ​ഴ്ച രാ​ത്രി ആ​യി​ര​ത്തി​ല​ധി​കം ഡ്രോ​ണു​ക​ളാ​ണ് യു​ക്രെ​യ്ൻ ​സേ​ന തൊ​ടു​ത്ത​ത്. യു​ക്രെ​യ്ന്‍റെ 1,015 ഡ്രോ​ണു​ക​ൾ വെ​ടി​വ​ച്ചി​ട്ടു​വെ​ന്നാ​ണ് റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്.

റ​ഷ്യ​ൻ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യ സെ​ന്‍റ് പി​റ്റേ​ഴ്സ്ബെ​ർ​ഗി​ലെ ഇ​ന്ധ​ന ടെ​ർ​മി​ന​ലി​ൽ വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യി. വ​ർ​ഷം 1.25 കോ​ടി ട​ൺ എ​ണ്ണ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന ടെ​ർ​മി​ന​ലാ​ണി​ത്. റ​ഷ്യ​ൻ ഇ-​കൊ​മേ​ഴ്സ് ക​ന്പ​നി​യാ​യ ഓ​സോ​ണി​ന്‍റെ സെ​ന്‍റ് പീ​റ്റേ​ഴ്സ്ബെ​ർ​ഗി​ലെ ഗോ​ഡൗ​ണും ആ​ക്ര​മി​ക്ക​പ്പെ​ട്ടു. ന​ഗ​ര​ത്തി​ലെ പാ​ർ​പ്പി​ട കേ​ന്ദ്ര​ങ്ങ​ളി​ലും നാ​ശ​മു​ണ്ടാ​യി. സെ​ന്‍റ് പീ​റ്റേ​ഴ്സ്ബെ​ർ​ഗി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ചു പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് അ​റി​യി​പ്പ്.

യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി​യും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പും ത​മ്മി​ലു​ള്ള ബ​ന്ധം ഏ​റെ വ​ഷ​ളാ​യി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഇ​ത്ര​ വ​ലി​യ ആ​ക്ര​മ​ണം.യു​ക്രെ​യ്ൻ സേ​ന റ​ഷ്യ​ൻ റി​ഫൈ​ന​റി​ക​ളെ ആ​ക്ര​മി​ക്ക​രു​തെ​ന്ന് ട്രം​പ് ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശി​ച്ചി​രു​ന്നു. യു​എ​സി​ൽ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കേ ഇ​ന്ധ​ന​വി​ല പി​ടി​ച്ചു​നി​ർ​ത്താ​ൻവേ​ണ്ടി​യാ​ണ് ട്രം​പി​ന്‍റ നീ​ക്ക​ങ്ങ​ൾ.

റ​ഷ്യ​യി​ൽ​നി​ന്ന് ഡീ​സ​ൽ ഇ​റ​ക്കു​മ​തി ചെ​യ്യാ​നും ട്രം​പ് ക​രാ​റു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. സെ​ല​ൻ​സ്കി ഇ​ക്കാ​ര്യ​ത്തി​ൽ നി​ശി​ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

Tags : Deepika DeepikaNewspaper BreakingNews Defying Trump Ukraine sends a thousand drones

Recent News

Corehub Up