തൃശൂർ: പിടികിട്ടാപ്പുള്ളിയെ കൈകാര്യം ചെയ്യുന്നപോലെ വീടിനുമുന്നിൽ നോട്ടീസ് പതിച്ച് വാർത്ത സൃഷ്ടിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയനെ അവഹേളിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന് എൽഡിഎഫ് കണ്വീനർ ടി.പി. രാമകൃഷ്ണൻ. ആളെ കണ്ടുകിട്ടുന്നില്ല എന്ന പ്രതീതി സൃഷ്ടിച്ച് തെറ്റിദ്ധാരണ പരത്താനാണു ശ്രമം.
സുപ്രീംകോടതിയുടെ പരിഗണനയിലാണു കേസ്. ഇഡിയുടെ നടപടികൾ നീതിയുക്തമല്ല. ഇക്കാര്യങ്ങൾ ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടും. കിഫ്ബി പദ്ധതികൾ ഏകപക്ഷീയമായി നിർത്തലാക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ല. നിലവിലുള്ള പദ്ധതികൾ എങ്ങനെ പൂർത്തിയാക്കുമെന്നതിൽ സർക്കാർ വ്യക്തത വരുത്തണമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
Tags : ED creating news T.P. Ramakrishnan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash