x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ബ്രൈ​റ്റ​ണ് ത​ക​ർ​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 19, 2026 05:51 AM IST | Updated: October 19, 2026 05:51 AM IST

ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തിയ ബ്രൈറ്റൺ താരങ്ങളുടെ ആഘോഷം

ബ്രൈ​റ്റ​ൺ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ബ്രൈ​റ്റ​ണ് ത​ക​ർ​പ്പ​ൻ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക്രി​സ്റ്റ​ൽ‌ പാ​ല​സി​നെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ഡി​യേ​ഗോ ഗോ​മ​സ്, യാ​സി​ൻ‌ അ​യാ​രി, ച​ര​ലാം​പോ​സ് കോ​സ്ടൗ​ലാ​സ്, ജാ​ക്ക് ഹി​ൻ​ഷെ​ൽ​വു​ഡ് എ​ന്നി​വ​രാ​ണ് ബ്രൈ​റ്റ​ണ് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ക്രി​സ്റ്റ​ൽ പാ​ല​സ് താ​രം ജെ​യ്ഡി കാ​ൻ​വോ​റ്റി​ന്‍റെ ഓ​ൺ ഗോ​ളും ബ്രൈ​റ്റ​ന്‍റെ ഗോ​ൾ പ​ട്ടി​ക​യി​ലു​ണ്ട്.

വി​ജ​യ​ത്തോ​ടെ ബ്രൈ​റ്റ​ണ് 16 പോ​യി​ന്‍റാ​യി. ഇ​തോ​ടെ ബ്രൈ​റ്റ​ൺ പോ​യി​ന്‍റ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

Tags : English Premier League Football Brighton beats Crystal palace

Recent News

Corehub Up