Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brighton

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ഗം​ഭീ​ര ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് ഗം​ഭീ​ര ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ്രൈ​റ്റ​ണെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി പാ​ട്രി​ക്ക് ഡോ​ർ​ഗു, ബ്ര​യാ​ൻ എം​ബു​യേ​മോ, ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡോ​ർ​ഗു 32-ാം മി​നി​റ്റി​ലും എം​ബു​യേ​മോ 43-ാം മി​നി​റ്റി​ലും ബ്രൂ​ണോ 47-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ 71 പോ​യി​ന്‍റാ​യ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് മൂ​ന്നാം സ്ഥാ​ന​ത്താ​ണ് സീ​സ​ൺ അ​വ​സാ​നി​പ്പ​ച്ച​ത്. എ​ട്ടാം സ്ഥാ​ന​ത്താ​ണ് ബ്രൈ​റ്റ​ൺ ഫി​നി​ഷ് ചെ​യ്ത​ത്.

Sports

എ​ഫ്എ​യി​ല്‍​നി​ന്നും മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് പു​റ​ത്ത്

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ ക്ല​ബ്ബാ​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് എ​ഫ്‌​സി​ക്ക് ഒ​രു ട്രോ​ഫി​പോ​ലും ഇ​ല്ലാ​തെ 2025-26 സീ​സ​ണ്‍ അ​വ​സാ​നി​പ്പി​ക്കാം. എ​ഫ്എ ക​പ്പി​ന്‍റെ മൂ​ന്നാം റൗ​ണ്ടി​ല്‍ സ്വ​ന്തം മൈ​താ​ന​മാ​യ ഓ​ള്‍​ഡ് ട്രാ​ഫോ​ഡി​ല്‍​വ​ച്ച് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് 1-2ന് ​ബ്രൈ​റ്റ​ണി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു പു​റ​ത്താ​യി.

ലീ​ഗ് ക​പ്പി​നു പി​ന്നാ​ലെ എ​ഫ്എ​യി​ല്‍​നി​ന്നും യു​ണൈ​റ്റ​ഡ് പു​റ​ത്ത്. 12 വ​ര്‍​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് റെ​ഡ് ഡെ​വി​ള്‍​സ് നാ​ലാം റൗ​ണ്ട് കാ​ണാ​തെ എ​ഫ്എ​യി​ല്‍​നി​ന്നു പു​റ​ത്താ​കു​ന്ന​ത്.

റൂ​ബെ​ന്‍ അ​മോ​രിം പു​റ​ത്തു​പോ​യ​തി​നു​ശേ​ഷം മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ ഇ​ല്ലാ​തെ ഇ​റ​ങ്ങു​ന്ന മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ വ​ല​യി​ല്‍ 12-ാം മി​നി​റ്റി​ല്‍ ബ്രൈ​റ്റ​ണ്‍ താ​രം ബ്ര​ജാ​ന്‍ ഗ്രു​ഡ പ​ന്ത് എ​ത്തി​ച്ചു. 64-ാം മി​നി​റ്റി​ല്‍ ഡാ​നി വെ​ല്‍​ബീ​ക്ക് ബ്രൈ​റ്റ​ണി​ന്‍റെ ലീ​ഡ് 2-0 ആ​ക്കി. എ​ന്നാ​ല്‍, 85-ാം മി​നി​റ്റി​ല്‍ ബെ​ഞ്ച​മി​ന്‍ സി​സ്‌​കോ​യി​ലൂ​ടെ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ഒ​രു ഗോ​ള്‍​ക്കി തി​രി​ച്ചു​വ​രാ​നു​ള്ള ശ്ര​മം ന​ട​ത്തി. 89-ാം മി​നി​റ്റി​ല്‍ ഷി​യ ലാ​സി ചു​വ​പ്പു​കാ​ര്‍​ഡ് ക​ണ്ട​തോ​ടെ ആ​തി​ഥേ​യ​രു​ടെ അം​ഗ​ബ​ലം 10ലേ​ക്കു ചു​രു​ങ്ങി. പി​ന്നീ​ടൊ​രു തി​രി​ച്ചു​വ​ര​വ് അ​വ​ര്‍​ക്കു​ണ്ടാ​യി​ല്ല.

ഓ ​ഡാ​നി

മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ മു​ന്‍​താ​ര​മാ​യ ഡാ​നി വെ​ല്‍​ബീ​ക്ക് ത​ന്‍റെ പ​ഴ​യ ക്ല​ബ്ബി​നെ​തി​രേ നേ​ടു​ന്ന എ​ട്ടാം ഗോ​ളാ​ണ് എ​ഫ്എ ക​പ്പി​ന്‍റെ മൂ​ന്നാം റൗ​ണ്ടി​ല്‍ പി​റ​ന്ന​ത്. എ​ഫ്എ, ലീ​ഗ് ക​പ്പു​ക​ളു​ടെ ആ​ദ്യ​പ​ടി​യി​ല്‍ ത​ട്ടി മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് പു​റ​ത്താ​കു​ന്ന​ത് 1981-82 സീ​സ​ണി​നു​ശേ​ഷം ഇ​താ​ദ്യം. ഇ​തോ​ടെ ഈ ​സീ​സ​ണി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ മ​ത്സ​ര​ങ്ങ​ളു​ടെ എ​ണ്ണം 40 ആ​യി ചു​രു​ങ്ങി. 111 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് യു​ണൈ​റ്റ​ഡി​ന് ഇ​ത്ര​യം മ​ത്സ​ര​ങ്ങ​ള്‍ കു​റ​യു​ന്ന​ത്.

മാ​ര്‍​ട്ടി​നെ​ല്ലി ഹാ​ട്രി​ക്

ഗ​ബ്രി​യേ​ല്‍ മാ​ര്‍​ട്ടി​നെ​ല്ലി​യു​ടെ ഹാ​ട്രി​ക്കി​ലൂ​ടെ ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി മൂ​ന്നാം റൗ​ണ്ടി​ല്‍ പോ​ട്‌​സ്മൗ​ത്തി​നെ കീ​ഴ​ട​ക്കി. 25, 51, 72 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു മാ​ര്‍​ട്ടി​നെ​ല്ലി​യു​ടെ ഗോ​ളു​ക​ള്‍. കോ​ള്‍​ബി ബി​ഷ​പ്പി​ലൂ​ടെ (3) പോ​ട്‌​സ്മൗ​ത്താ​യി​രു​ന്നു ആ​ദ്യ ഗോ​ള്‍ നേ​ടി​യ​ത്. എ​ന്നാ​ല്‍, ആേ്ര​ന്ദ ഡോ​സെ​ലി​ന്‍റെ (8) സെ​ല്‍​ഫി​ലൂ​ടെ ആ​ഴ്‌​സ​ണ​ല്‍ ഒ​പ്പ​മെ​ത്തി.

എ​ഫ്എ ക​പ്പി​നെ മ​റ്റു മൂ​ന്നാം റൗ​ണ്ട് പോ​രാ​ട്ട​ങ്ങ​ളി​ല്‍ ലീ​ഡ്‌​സ് യു​ണൈ​റ്റ​ഡ് 3-1ന് ​ഡെ​ര്‍​ബി കൗ​ണ്ടി​യെ​യും വെ​സ്റ്റ് ഹാം ​യു​ണൈ​റ്റ​ഡ് 2-1ന് ​ക്വീ​ന്‍​സ് പാ​ര്‍​ക്കി​നെ​യും നോ​ര്‍​വി​ച്ച് സി​റ്റി 5-1ന് ​വാ​ള്‍​സ​ലി​നെ​യും തോ​ല്‍​പ്പി​ച്ച് നാ​ലാം റൗ​ണ്ടി​ലേ​ക്കു മു​ന്നേ​റി.

Latest News

Corehub Up