ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കരുത്തരായ ചെൽസിയെ വീഴ്ത്തി ബ്രൈറ്റൺ. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രൈറ്റൺ വിജയിച്ചത്.
ഫെർഡി കാഡിയോഗ്ലു, ജാക്ക് ഹിൻഷൽവുഡ്, ഡാനി വെൽബെക്ക് എന്നിവരാണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്. കാഡിയോഗ്ലു മൂന്നാം മിനിറ്റിലും ഹിൻഷൽവുഡ് 56-ാം മിനിറ്റിലും വെൽബെക്ക് 90+1-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ ബ്രൈറ്റണ് 50 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ആറാമതാണ് ബ്രൈറ്റൺ.
Tags : english premier league football match brighton beats chelsea