ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗംഭീര ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ബ്രൈറ്റണെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി പാട്രിക്ക് ഡോർഗു, ബ്രയാൻ എംബുയേമോ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരാണ് ഗോളുകൾ നേടിയത്. ഡോർഗു 32-ാം മിനിറ്റിലും എംബുയേമോ 43-ാം മിനിറ്റിലും ബ്രൂണോ 47-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ 71 പോയിന്റായ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്താണ് സീസൺ അവസാനിപ്പച്ചത്. എട്ടാം സ്ഥാനത്താണ് ബ്രൈറ്റൺ ഫിനിഷ് ചെയ്തത്.
Tags : epl football manchester united beats brighton