ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ എഫ്സിയെ വീഴ്ത്തി ബ്രൈറ്റൺ. ശനിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രൈറ്റൺ വിജയിച്ചത്.
ഡാനി വെൽബെക്കാണ് ബ്രൈറ്റണ് വേണ്ടി ഗോളുകൾ നേടിയത്. ലിവർപൂളിനായി മിലോസ് കെർക്കെസ് ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബ്രൈറ്റണ് 43 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ പത്താമതാണ് ബ്രൈറ്റൺ. പരാജയപ്പെട്ടെങ്കിലും 49 പോയിന്റുള്ള ലിവർപൂൾ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.
Tags : english premier league football brighton beats liverpool