മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയ ബ്രൈറ്റൺ താരങ്ങളുടെ ആഘോഷം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ബ്രൈറ്റൺ. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രൈറ്റൺ വിജയിച്ചത്.
യാസിൻ അയാരിയാണ് ബ്രൈറ്റണ് വേണ്ടി ഗോൾ സ്കോർ ചെയ്തത്. 11-ാം മിനിറ്റിലാണ് അയാരി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബ്രൈറ്റണ് 19 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ബ്രൈറ്റൺ.
Tags : English Premier League Football Match Brighton beats Manchester City