തിലക് വർമ നെറ്റ്സിൽ പരിശീലനം നടത്തുന്നു.
ഹാമില്ട്ടണ്: ഇന്ത്യ x ന്യൂസിലന്‍ഡ് ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30നു ഹാമില്‍ട്ടണിലാണ് മത്സരം.
ആദ്യ മൂന്നു പോരാട്ടങ്ങളും ജയിച്ച ഇന്ത്യ, നാലാം മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. പരമ്പര നഷ്ടപ്പെട്ടെങ്കിലും അതിന്റെ ആഘാതം കുറയ്ക്കാനായുള്ള ജയമാണ് കിവീസിന്റെ ലക്ഷ്യം.
അഫ്ഗാനിസ്ഥാനെതിരായ പരമ്പര, ഏഷ്യന്‍ ഗെയിംസ്, വെസ്റ്റ് ഇന്‍ഡീസിനെതിരായ ഹോം പരമ്പര, ഇപ്പോള്‍ ന്യൂസിലന്‍ഡ് പര്യടനം എന്നിങ്ങനെ സെപ്റ്റംബർ മുതൽ തുടങ്ങിയ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ തിരക്കേറിയ പോരാട്ടദിനങ്ങള്ക്കും ഇന്നത്തോടെ ഇടവേള ലഭിക്കും.
ഡിസംബര്‍ 22ന് ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയാണ് ഇന്ത്യയുടെ ഇനിയുള്ള പോരാട്ടവേദി.
Tags : T20Cricket India NewZeland Hamilton Sports