x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്ലാസ്‌റ്റേഴ്‌സ്-ചെന്നൈയ്ൻ എഫ്‌സി മത്സരം ഗോൾരഹിത സമനിലയിൽ

വെബ് ഡെസ്ക്
Published: October 31, 2026 08:10 PM IST | Updated: October 31, 2026 08:12 PM IST

മത്സരത്തിനിടയിലെ ദൃശ്യം

ചെന്നൈ: ഐഎസ്‌എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്-ചെന്നൈയ്ൻ എഫ്‌സി മത്സരം ഗോൾരഹിത സമനിലയിൽ. ഇരുടീമുകളും ഒട്ടേറെ ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഇരുകൂട്ടർക്കും ലക്ഷ്യം കാണാൻ സാധിച്ചില്ല. ആവേശകരമായ പോരാട്ടത്തിൽ റഫറി രണ്ട് റെഡ് കാർഡുകളും പുറത്തെടുത്തു.

സ്വന്തം ഹോം ഗ്രൗണ്ടിലിറങ്ങിയ ചെന്നൈയ്ൻ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. തുടക്കം മുതൽ ബ്ലാസ്‌റ്റേഴ്‌സ് ഗോൾമുഖം വിറപ്പിച്ച അവർ നിരന്തരം ഗോൾകീപ്പറെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. ആദ്യ പകുതിയിൽ പൂർണമായും പ്രതിരോധത്തിലൂന്നിയാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സിന് ലീഡ് നേടാൻ സുവർണാവസരം ലഭിച്ചു. ബോക്‌സിനുള്ളിലെ ഹാൻഡ്‌ബോളിന് റഫറി ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത അഡ്രിയാൻ ലൂണയ്ക്ക് പിഴച്ചു. ലൂണയുടെ കിക്ക് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി. മത്സരത്തിൽ പിന്നീട് മൂന്നോളം ഗോൾ അവസരങ്ങൾ കൂടി ലൂണ നഷ്ടപ്പെടുത്തി.

മത്സരത്തിന്‍റെ അവസാന മിനിറ്റുകളിൽ ചെന്നൈയ്ൻ നിരന്തരം ഗോളടിക്കാൻ ശ്രമിച്ചെങ്കിലും നിർഭാഗ്യം വില്ലനായി. ഇതിനിടെ ഇഞ്ചുറി ടൈമിൽ മത്സരം കൈയാങ്കളിയിലേക്ക് വഴിമാറി. പന്ത് തൊട്ടടുത്ത് പോലുമില്ലാത്ത സമയത്ത് ഗ്രൗണ്ടിൽ ഏറ്റുമുട്ടിയ ബ്ലാസ്‌റ്റേഴ്‌സ് താരം ആന്ദ്രെ ഗ്രീനും ചെന്നൈയ്ൻ താരം ഇമ്മാനുവലും ചുവപ്പ് കാർഡ് കണ്ട് കളം വിട്ടു.

Tags : ISL Blasters ChennaiyinFC Football Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up