x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ ത​ല്ലി​ച്ച​ത​യ്ക്കു​ന്ന പി​ണ​റാ​യി കാ​ല​മ​ല്ല യു​ഡി​എ​ഫി​ന്‍റേ​ത്, എ​ന്നാ​ല്‍ അ​പ​രി​ഷ്‌​കൃ​ത സ​മ​ര​ങ്ങ​ളോ​ട് യോ​ജി​ക്കി​ല്ല: റോ​ജി എം. ​ജോ​ണ്‍

കൊച്ചി ബ്യൂറോ
Published: October 31, 2026 02:45 PM IST | Updated: October 31, 2026 02:45 PM IST

മന്ത്രി റോജി എം. ജോൺ

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് അ​ല​ങ്കോ​ല​പ്പെ​ടു​ത്തി എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​മ​രം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്ന് മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍. ജ​നാ​ധി​പ​ത്യ​മാ​യി സ​മ​രം ന​ട​ത്താ​ന്‍ എ​ല്ലാ​വ​ര്‍​ക്കും അ​ധി​കാ​ര​മു​ണ്ട്.

എ​ന്നാ​ല്‍ ഇ​ത്ത​രം സ​മ​ര​ങ്ങ​ളു​ടെ മു​ന്നി​ല്‍ വ​ഴ​ങ്ങാ​നോ മു​ട്ട് മ​ട​ക്കാ​നോ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. കാ​ല​ടി സ​ര്‍​വ​കാ​ശാ​ല​യി​ല്‍ ന​ട​ന്ന​ത് അ​പ​രി​ഷ്‌​കൃ​ത​മാ​യ സ​മ​ര​മാ​ണ് എ​ന്ന് ആ​വ​ര്‍​ത്തി​ച്ചു പ​റ​യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധി​ക്കാ​നും ചെ​യ്യാ​നും ഒ​രു മ​ര്യാ​ദ​യു​ണ്ട്, അ​ത് ജ​നാ​ധി​പ​ത്യ രീ​തി​യി​ലാ​യി​രി​ക്ക​ണം. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ സ്വ​പ്‌​ന​മാ​ണ് കോ​ണ്‍​വൊ​ക്കേ​ഷ​ന്‍ പ​രി​പാ​ടി, അ​ത് അ​ല​ങ്കോ​ല​പ്പെ​ടു​ത്തി ആ​യി​രി​ക്ക​രു​ത് സ​മ​ര​വും പ്ര​തി​ഷേ​ധ​വും.

അ​ത് അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യാ​ണോ വി​ദ്യാ​ര്‍​ഥി രാ​ഷ്ട്രീ​യം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്. ഇ​ത്ത​രം സ​മീ​പ​ന​ത്തോ​ട് ഒ​രു കാ​ര​ണ​വ​ശാ​ലും യോ​ജി​ക്കാ​നാ​വി​ല്ല. ഇ​ത്ത​രം സ​മ​ര​ങ്ങ​ളു​ടെ മു​ന്നി​ല്‍ വ​ഴ​ങ്ങാ​നോ മു​ട്ട് മ​ട​ക്കാ​നോ ഞ​ങ്ങ​ള്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് റോ​ജി എം. ​ജോ​ണ്‍ പ​റ​ഞ്ഞു.

കാ​ല​ടി സ​ര്‍​വ​കാ​ശാ​ല​യി​ല്‍ ന​ട​ന്ന​ത് അ​പ​രി​ഷ്‌​കൃ​ത​മാ​യ സ​മ​ര​മാ​ണ് എ​ന്ന് ആ​വ​ര്‍​ത്തി​ച്ചു പ​റ​യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​പ​രി​ഷ്‌​കൃ​ത​മാ​യ സ​മ​ര​ത്തെ അ​ങ്ങ​നെ ത​ന്നെ വി​ളി​ക്കും. അ​വി​ടെ അ​ക്ര​മം ന​ട​ന്നി​ട്ടു​ണ്ട്. ഈ ​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം രൂ​പീ​ക​രി​ച്ച പു​തി​യ സി​ന്‍​ഡി​ക്കേ​റ്റി​ന്റെ ആ​ദ്യ യോ​ഗ​ത്തി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി, വൈ​സ് ചാ​ന്‍​സ​ല​റെ ത​ട​ഞ്ഞു​വ​ച്ചു. വൈ​സ് ചാ​ന്‍​സ​ല​റു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലി​സ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യു​ള്ള സ​മ​ര​ങ്ങ​ളോ​ട് യോ​ജി​ക്കാ​ന്‍ ക​ഴി​യി​ല്ല.

ഇ​ന്ന​ലെ ഞാ​ന്‍ പ്ര​സം​ഗി​ച്ചു കൊ​ണ്ടി​രു​ന്ന​പ്പോ​ള്‍ വ​ലി​യ ബാ​ന​ര്‍ ഉ​യ​ര്‍​ത്തി. ഞാ​ന്‍ വ​ള​രെ പൊ​സി​റ്റീ​വ് ആ​യാ​ണ് സം​സാ​രി​ച്ച​ത്. അ​തേ​സ​മ​യം, ഇ​പ്പോ​ഴ​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്റെ യോ​ഗ​ത്തി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും അ​ങ്ങ​നെ ചെ​യ്യാ​ന്‍ പ​റ്റു​മോ? വ​സ്ത്ര​ത്തി​ല്‍ എ​വി​ടെ​യെ​ങ്കി​ലും ക​റു​പ്പ് നി​റ​മു​ണ്ടെ​ങ്കി​ല്‍ അ​വ​രെ കി​ലോ​മീ​റ്റ​റു​ക​ള്‍​ക്ക​പ്പു​റം നി​ര്‍​ത്തി യോ​ഗം ന​ട​ത്തു​ന്ന ആ​ളു​ക​ളാ​ണ്. ഒ​രു പ​രി​പാ​ടി അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​ക​യാ​ണ് മ​ഹാ​രാ​ജാ​സി​ല്‍ ഉ​ണ്ടാ​യ​ത്. അ​ത്ത​ര​ത്തി​ലു​ള്ള​ത് അ​പ​രി​ഷ്‌​കൃ​ത​മാ​യ സ​മ​ര രീ​തി​ക​ള്‍ ത​ന്നെ​യാ​ണ്. ഇ​തേ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ക​ഴി​ഞ്ഞ സ​ര്‍​ക്കാ​റി​ന്റെ കാ​ല​ത്ത് 90 ദി​വ​സ​വും 120 ദി​വ​സ​വും വി​ദ്യാ​ര്‍​ഥി​ക​ളെ പു​റ​ത്തു നി​ര്‍​ത്തി​യി​ട്ടു​ണ്ട്. അ​ന്ന് എ​ന്തേ ഇ​വ​രാ​രും ചോ​ദ്യം ചെ​യ്യാ​ഞ്ഞ​ത്. അ​ന്ന് അ​വ​ര്‍​ക്ക് ഈ ​ന്യാ​യ​മു​ണ്ടാ​യി​ല്ലേ.

സ​സ്‌​പെ​ന്‍​ഷ​ന്‍ മാ​ത്ര​മ​ല്ല, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​ഡ്മി​ഷ​ന്‍ റ​ദ്് ചെ​യ്തി​ട്ടു​മു​ണ്ട്. അ​ന്ന് എ​ന്താ​ണ് ആ​ര്‍​ക്കും ചോ​ദ്യം ചെ​യ്യാ​നും ബാ​ന​ര്‍ ഉ​യ​ര്‍​ത്താ​നും തോ​ന്നാ​തി​രു​ന്ന​ത്. സ​ര്‍​വ​കാ​ലാ​ശാ​ല വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി എ​ടു​ക്കു​ന്ന​ത് സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടേ​ണ്ട കാ​ര്യ​മ​ല്ല. സ​ര്‍​വ​ക​ലാ​ശാ​ല​ക്കാ​ണ് അ​തി​ന് അ​ധി​കാ​രം. ജ​ന​ങ്ങ​ളെ​യും പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും പേ​ടി​ക്കു​ന്ന സ​മ​രം ചെ​യ്യാ​ന്‍ വ​രു​ന്ന​വ​രെ ത​ല്ലി​ച്ച​ത​യ്ക്കു​ന്ന കി​ലോ​മീ​റ്റ​റു​ക​ള്‍​ക്ക​പ്പു​റ​ത്തേ​ക്ക് മാ​റ്റി നി​ര്‍​ത്തു​ന്ന പി​ണ​റാ​യി കാ​ല​മ​ല്ല, ഈ ​യു​ഡി​എ​ഫ് ഭ​ര​ണ​കാ​ലം. മാ​ന്യ​ത കൈ​വി​ടാ​ത്ത സ​മ​രം ഉ​ണ്ടാ​യാ​ല്‍ ഉ​ള്‍​ക്കൊ​ള്ളും, അ​തി​ന് അ​പ്പു​റ​ത്തേ​ക്കു​ള്ള സ​മ​രം ആ​രു ചെ​യ്താ​ലും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും റോ​ജി എം ​ജോ​ണ്‍ വ്യ​ക്ത​മാ​ക്കി.

Tags : Minister Roji M John UDF era protestors Minister Roji M. John Pinarayi Vijayan

Recent News

Corehub Up