x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​ൽ പ്ര​കോ​പ​നം; ആ​റു വ​യ​സു​കാ​ര​നെ കി​ണ​റ്റി​ൽ എ​റി​ഞ്ഞു​കൊ​ന്ന് പി​താ​വ്

വെബ് ഡെസ്ക്
Published: October 31, 2026 11:57 AM IST | Updated: October 31, 2026 11:57 AM IST

പ്രതീകാത്മക ചിത്രം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ വി​ല്ലു​പു​രം ജി​ല്ല​യി​ൽ മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ആ​റു വ​യ​സു​കാ​ര​​നെ കി​ണ​റ്റി​ൽ എ​റി​ഞ്ഞു​കൊ​ന്ന പി​താ​വ് പി​ടി​യി​ൽ. സം​ഭ​വ​ത്തി​ൽ കെ. ​സെ​ൽ​വ​രാ​ജി​നെ (40) പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ദ്യം വാ​ങ്ങു​ന്ന​തി​നാ​യി സെ​ൽ​വ​രാ​ജ് ഭാ​ര്യ ദേ​വി​യോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ക ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കു​ട്ടി​ക​ളെ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​വു​ക​യും ഇ​തി​നി​ടെ മ​ക​ൻ സ​ഞ്ജ​യി​നെ കി​ണ​റ്റി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

വി​വ​ര​മ​റി​ഞ്ഞ് പൊ​ലി​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി. സ​മീ​പ​കാ​ല​ത്തെ മ​ഴ​യി​ൽ കി​ണ​റ്റി​ൽ വെ​ള്ളം നി​റ​ഞ്ഞി​രു​ന്ന​തി​നാ​ൽ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ന്ന​തി​നാ​യി ഫ​യ​ർ​ഫോ​ഴ്സ് പ​മ്പ് ഉ​പ​യോ​ഗി​ച്ച് കി​ണ​റ്റി​ലെ വെ​ള്ളം വ​റ്റി​ച്ചു. മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് സ​ഞ്ജ​യി​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് പ്ര​തി​യാ​യ സെ​ൽ​വ​രാ​ജി​നെ അ​റ​സ്റ്റ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യും ചെ​യ്യു​ന്നു.

Tags : Murder Cash Son Well

Recent News

Corehub Up