x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​രാ​ന​ല്ലൂ​ര്‍ അ​പ​ക​ടം: പ​തി​നേ​ഴു​കാ​ര​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊച്ചി ബ്യൂറോ
Published: October 31, 2026 11:56 AM IST | Updated: October 31, 2026 11:56 AM IST

അപകടത്തിൽ പെട്ട സ്‌കൂട്ടറും, അപകടത്തിനിടയാക്കിയ കാറും

കൊ​ച്ചി: ചേ​രാ​ന​ല്ലൂ​ര്‍ വാ​ഹ​നാ​പ​ക​ട കേ​സി​ല്‍ പ​തി​നേ​ഴു​കാ​ര​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും കേ​സു​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. പ​തി​നേ​ഴു​കാ​ര​ന്‍റെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ അ​പ്പീ​ല്‍ തി​രു​ത്തി ന​ല്‍​കാ​ന്‍ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​പ്പീ​ല്‍ ന​ല്‍​കി​യ​തി​ല്‍ പ്രോ​സി​ക്യൂ​ഷ​നെ​തി​രെ കോ​ട​തി രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. പ്ര​തി​യാ​യ പ​തി​നേ​ഴു​കാ​ര​ന്റെ പേ​രും മ​റ്റ് വ്യ​ക്തി​വി​വ​ര​ങ്ങ​ളും അ​പ്പീ​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​നാ​ണ് കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം.

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പ്ര​തി​യു​ടെ വി​വ​ര​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​ത് ശി​ക്ഷാ​ര്‍​ഹ​മാ​യ കു​റ്റ​മാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. കോ​ട​തി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തി പു​തി​യ അ​പ്പീ​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​ഹ​ര്‍​ജി​യാ​ണ് കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​ത്.

Tags : Accident Petition cancellation bail considered again

Recent News

Corehub Up