ബംഗളൂരു എഫ്സി-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിലെ ദൃശ്യം
ഗോഹട്ടി: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്-ബെംഗളൂരു എഫ്സി മത്സര സമനിലയിൽ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
നോർത്ത് ഈസ്റ്റിന് വേണ്ടി എം.എസ്. ജിതിനാണ് ഗോൾ നേടിയത്. വിനീത് വെങ്കടേഷാണ് ബംഗളൂരുവിന് ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ നോർത്ത് ഈസ്റ്റിന് എട്ട് പോയിന്റും ബംഗളൂരുവിന് ഏഴ് പോയിന്റുമായി. ലീഗ് ടേബിളിൽ നിലവിൽ നോർത്ത് ഈസ്റ്റ് ഒന്നാമതും ബംഗളൂരു രണ്ടാമതുമാണുള്ളത്.
Tags : indian super league Football Match NorthEast United Bengaluru FC Draw