x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മും​ബൈ ഇ​ന്ത്യ​ൻ​സി​ൽ അ​ഴി​ച്ചു​പ​ണി; രോ​ഹി​ത് ശ​ർ​മ​യ വീ​ണ്ടും നാ​യ​ക​നാ​കും

സ്പോർട്സ് ഡെസ്ക്
Published: October 31, 2026 05:19 AM IST | Updated: October 31, 2026 05:19 AM IST

രോ​ഹി​ത് ശ​ർ​മ

മും​ബൈ: ഐ​പി​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ ക്യാ​പ്റ്റ​ൻ സ്ഥാ​ന​ത്തേ​ക്ക് രോ​ഹി​ത് ശ​ർ​മ​യെ വീ​ണ്ടും നി​യ​മി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. നി​ല​വി​ലെ നാ​യ​ക​ൻ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യെ മാ​റ്റി രോ​ഹി​ത്തി​ന് ക്യാ​പ്റ്റ​ൻ​സി ന​ൽ​കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ണ്. ഡി​സം​ബ​റി​ലെ മി​നി ലേ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യെ മ​റ്റൊ​രു ഫ്രാ​ഞ്ചൈ​സി​ക്ക് ട്രേ​ഡ് ചെ​യ്യാ​നു​ള്ള ച​ർ​ച്ച​ക​ളും ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ഐ​പി​എ​ൽ സീ​സ​ണി​ന് പി​ന്നാ​ലെ ഹാ​ർ​ദി​ക് മും​ബൈ ഇ​ന്ത്യ​ൻ​സ് വി​ടു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നു. വി​വി​ധ ഫ്രാ​ഞ്ചൈ​സി​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ന്നെ​ങ്കി​ലും തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​രു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് രോ​ഹി​ത്തി​നെ വീ​ണ്ടും നാ​യ​ക​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്കം.

അ​തേ​സ​മ​യം 2027 ഐ​പി​എ​ൽ സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി മും​ബൈ ഇ​ന്ത്യ​ൻ​സ് പ​രി​ശീ​ല​ക സം​ഘ​ത്തി​ലും വ​ലി​യ അ​ഴി​ച്ചു​പ​ണി ന​ട​ത്തി​യി​ട്ടു​ണ്ട്. മു​ഖ്യ പ​രി​ശീ​ല​ക​ൻ മ​ഹേ​ല ജ​യ​വ​ർ​ധ​നെ​യെ മാ​റ്റി കെ​യ്‌​റ​ൺ പൊ​ള്ളാ​ർ​ഡി​നെ പു​തി​യ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചു. ല​സി​ത് മ​ലിം​ഗ​യ്ക്ക് പ​ക​രം മു​ൻ ന്യൂ​സി​ല​ൻ​ഡ് താ​ര​വും മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ മു​ൻ ബൗ​ള​റു​മാ​യ മി​ച്ച​ൽ മ​ക്‌​ല​ന​ഗ​ൻ ബൗ​ളിം​ഗ് പ​രി​ശീ​ല​ക​നാ​കും.

മു​ൻ ഇ​ന്ത്യ​ൻ താ​രം റോ​ബി​ൻ ഉ​ത്ത​പ്പ​യെ ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​നാ​യും ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ മു​ൻ ഫീ​ൽ​ഡിം​ഗ് പ​രി​ശീ​ല​ക​ൻ ടി. ​ദി​ലീ​പി​നെ ഫീ​ൽ​ഡിം​ഗ് പ​രി​ശീ​ല​ക​നാ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഐ​പി​എ​ൽ സീ​സ​ണി​ന്‍റെ പ​കു​തി​യി​ൽ ടീം ​പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന​പ്പോ​ൾ ത​ന്നെ ഹാ​ർ​ദി​ക്കി​നെ മാ​റ്റി രോ​ഹി​ത്തി​നെ ക്യാ​പ്റ്റ​നാ​ക്കാ​ൻ മും​ബൈ മാ​നേ​ജ്‌​മെ​ന്‍റ് ആ​ലോ​ചി​ച്ചി​രു​ന്നു.

Tags : RohitSharma, RohitSharma MumbaiIndians IPL2027 HardikPandya

Recent News

Corehub Up