കാറിന് തീവച്ചപ്പോൾ.
അഹമ്മദാബാദ്: കാറിന്റെ സെൻസറുകൾ കാരണം ആവർത്തിച്ച് ഹോൺ മുഴങ്ങുന്നത് ശല്യമായതോടെ അയൽവാസിയുടെ കാറിന് തീയിട്ട യുവാവ് അറസ്റ്റിൽ. ഗുജറാത്തിലെ മോർബിയിൽ നടന്ന സംഭവത്തിൽ ശിഖർ ജയേഷ്ഭായ് ഗോഹേൽ എന്ന യുവാവിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
മോർബിയിലെ വാഗ്പാറ മേഖലയിലായിരുന്നു സംഭവം. അഭിഭാഷകയായ പുഷ്പബെൻ ഭട്ടിന്റെ സ്വിഫ്റ്റ് കാർ വീടിന് പുറത്താണ് പാർക്ക് ചെയ്തിരുന്നത്. കാറിനടുത്തേക്ക് പോകുമ്പോഴെല്ലാം സെൻസറുകൾ പ്രവർത്തിച്ച് ഹോൺ മുഴങ്ങുന്നത് ശിഖറിന് ശല്യമായി തോന്നിയിരുന്നു. തുടർന്ന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല.
തുടർന്ന് കാറിന് തീവയ്ക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലിസ് പ്രതിയെ കണ്ടെത്തിയത്. ഏകദേശം 3.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
Tags : CarFire Arrested Gujarat Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews