വിദ്യാഭ്യാസമന്ത്രി ദീപക് ബർമൻ
കോൽക്കത്ത: പശ്ചിമബംഗാളിൽ പുതുതായി നിയമിതരാകുന്ന സർക്കാർ സ്കൂൾ അധ്യാപകരുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ തടയുന്നതിനു നിയമനിർമാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. വിദ്യാഭ്യാസമന്ത്രി ദീപക് ബർമനാണ് ഇക്കാര്യം അറിയിച്ചത്.
ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മാതൃക പിന്തുടർന്നാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. വരുംദിവസങ്ങളിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴി നിയമിക്കപ്പെടുന്ന അധ്യാപകർക്ക് തദ്ദേശ, നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനോ സജീവ രാഷ്ട്രീയത്തിൽ ഇടപെടുന്നതിനോ അനുവാദം ഉണ്ടായിരിക്കില്ല.
അതേസമയം, അധ്യാപകർക്ക് രാഷ്ട്രീയേതര സംഘടനകളുടെ ഭാഗമാകാമെന്നും സജീവരാഷ്ട്രീയ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Tags : WestBengal Introduced Curb PoliticalActivities Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash