പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പൊലിസ് നടത്തിയ സ്പെഷൽ ഡ്രൈവിൽ മദ്യപിച്ചു വാഹനമോടിച്ചതിന് 1931 കേസ് രജിസ്റ്റർ ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം നാലു മുതൽ ഇന്നലെ രാവിലെ എട്ടുവരെയാണ് പരിശോധന നടന്നത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയന്റെ നിർദേശപ്രകാരം ജില്ലാ പൊലിസ് മേധാവിമാരുടെ നേതൃത്വത്തിൽ എല്ലാ സ്റ്റേഷനുകളിലെയും സ്പെഷൽ യൂണിറ്റുകളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പരിശോധന നടത്തിയത്.
മദ്യപിച്ചുള്ള വാഹനമോടിക്കൽ, പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ്, ലഹരിമരുന്ന്-അബ്കാരി കേസുകൾ എന്നിവ കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം.
വാറന്റുകൾ നടപ്പാക്കുക, കാപ്പാ, എൻടിപിഎസ് നിയമപ്രകാരം നടപടി നേരിടുന്നവരെ കണ്ടെത്തുക തുടങ്ങിയവയും സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പരിശോധിച്ചു.
21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ
തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് 21 ഡ്രൈവർമാർ പിടിയിലായി.
ഇന്നലെ രാവിലെ അഞ്ചു മുതൽ എട്ടു വരെ നടത്തിയ സ്പെഷൽ ഡ്രൈവിലാണ് ഇവർ കുടുങ്ങിയത്. 4504 സ്കൂൾ ബസുകളാണു പരിശോധിച്ചത്.
Tags : Inspection cases Registered DrunkDriving Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash