x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​എ​സ്എ​ൽ​വി എ​ഫ്-18 വി​ക്ഷേ​പ​ണം വി​ജ​യം; ഉ​പ​ഗ്ര​ഹം ഭ്ര​മ​ണ​പ​ഥ​ത്തി​ൽ 

വെബ് ഡെസ്‌ക്
Published: October 31, 2026 01:29 AM IST | Updated: October 31, 2026 01:29 AM IST

ശ്രീ​ഹ​രി​ക്കോ​ട്ട: ഐ​എ​സ്ആ​ർ​ഒ​യു​ടെ ജി​എ​സ്എ​ൽ​വി എ​ഫ്-18 വി​ക്ഷേ​പ​ണം വി​ജ​യം. ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ എ​ൻ​വി​എ​സ് 03 (NVS-03) ആ​ണ് വി​ജ​യ​ക​ര​മാ​യി ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ച്ച​ത്. ഐ​എ​സ്ആ​ർ​ഒ​യു​ടെ 'സ്മാ​ർ​ട്ട് ബോ​യ്' എ​ന്ന​റി​യ​പ്പെ​ടു​ന്ന ജി​എ​സ്എ​ൽ​വി റോ​ക്ക​റ്റി​ന്‍റെ 20-ാം ദൗ​ത്യ​മാ​ണി​ത്. ആ​ന്ധ്രാ പ്ര​ദേ​ശി​ലെ ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്പേ​സ് സെ​ൻ്റ​റി​ൽ നി​ന്ന് രാ​ത്രി 11.51നാ​യി​രു​ന്നു വി​ക്ഷേ​പ​ണം.


ഇ​ന്ത്യ​യു​ടെ സ്വ​ന്തം നാ​വി​ഗേ​ഷ​ൻ ഉ​പ​ഗ്ര​ഹ ശൃം​ഖ​ല​യാ​യ നാ​വി​ക്കി​നെ (NavIC) പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള ദൗ​ത്യ​മാ​ണി​ത്. ആ​കെ ദൗ​ത്യ സ​മ​യം 19 മി​നി​റ്റാ​ണ്. ര​ണ്ടാം ത​ല​മു​റ ഗ​തി​നി​ർ​ണ​യ ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ൽ മൂ​ന്നാ​മ​ത്തേ​താ​ണ് എ​ൻ​വി​എ​സ് 03. ഏ​ക​ദേ​ശം 2,250 കി​ലോ​ഗ്രാം ഭാ​ര​മു​ണ്ട് എ​ൻ​വി​എ​സ്-03 ഉ​പ​ഗ്ര​ഹ​ത്തി​ന്. ഇ​ന്ത്യ​യു​ടെ 1500 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ എ​ൻ​വി​എ​സ്-03​യു​ടെ സേ​വ​നം ല​ഭ്യ​മാ​കും.

Tags : GSLV F18 mission success satellite orbit Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up