ശിവാനന്ദ് കൗജലാഗി
ബംഗളൂരു: മുൻ കർണാടക മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവാനന്ദ് കൗജലാഗി (87) അന്തരിച്ചു.
മൂന്നു തവണ എംഎൽഎയായ ശിവാനന്ദ് ബെളഗാവിയിൽനിന്നു ലോക്സഭാംഗവുമായിരുന്നു.
എച്ച്.ഡി. ദേവഗൗഡ മന്ത്രിസഭയിൽ ശിവാനന്ദ് അംഗമായിരുന്നു. കർണാടക ലിംഗായത്ത് എജ്യൂക്കേഷൻ (കെഎൽഇ) ചെയർമാനുമായിരുന്നു. കോൺഗ്രസ് എംഎൽഎ മഹാന്തേഷ് കൗജലാഗി മകനാണ്.
Tags : ShivanandKoujalagi PassedAway Karnataka FormerMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash