പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ നാശനഷ്ടം നേരിട്ട വ്യാപാര- വാണിജ്യ സ്ഥാപനങ്ങൾക്കുള്ള നഷ് ടപരിഹാര പാക്കേജ് നൽകാനായി 7.19 കോടി രൂപ അനുവദിച്ചു.
2024 ജൂലൈ 30നുണ്ടായ മുണ്ടക്കൈ ദുരന്തത്തിൽ തകർന്ന വ്യാപാര- വാണിജ്യ സ്ഥാപനങ്ങൾക്കുള്ള നഷ് ടപരിഹാരം രണ്ടു വർഷത്തിനു ശേഷമാണ് സർക്കാർ നൽകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നാണ് നഷ്ടപരിഹാരത്തുക അനുവദിച്ചത്.
ദുരന്തബാധിത മേഖലയിലെ കെട്ടിട നന്പരുള്ള 128 കടമുറികൾക്കും 28 വ്യാപാര വാണിജ്യ സംരംഭകർക്കും നഷ്ടപരിഹാരം ലഭിക്കും. കെട്ടിടങ്ങൾ, നഷ്ടമായ സാധനങ്ങൾ തുടങ്ങിയവയുടെ മൂല്യം കണക്കാക്കി വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തുക അനുവദിച്ചത്.
മുണ്ടക്കൈ-ചൂരൽമല ദുരിതബാധിത മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം തടസമില്ലാതെ തുടരാനും സുരക്ഷിത സ്കൂൾ യാത്ര നടത്താനുമായി 5.31 ലക്ഷം രൂപയും അനുവദിച്ചു.
Tags : CompensationPackage Commercial Business Establishments Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash WayanadDisaster Mundakkai Chooralmala