Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Establishments

തൃണമൂൽ എംപിയുടെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്

കോ​​​ൽ​​​ക്ക​​​ത്ത: ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ലി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് എം​​​പി​​​യു​​​ടെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ്(​​​ഇ​​​ഡി) റെ​​​യ്ഡ്.

രാ​​​ജ്യ​​​സ​​​ഭാ എം​​​പി​​​യും ഉ​​​റു​​​ദു ദി​​​ന​​​പ്പ​​​ത്രം അ​​​ക്ബ​​​ർ ഇ ​​​മ​​​ഷ്റി​​​ക്കി​​​ന്‍റെ ഡ‍യ​​​റ​​​ക്ട​​​റു​​​മാ​​​യ ന​​​ദീ​​​മു​​ൽ ഹ​​​ഖി​​​ന്‍റെ കോ​​​ൽ​​​ക്ക​​​ത്ത, ഡ​​​ൽ​​​ഹി, റാ​​​ഞ്ചി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​ത്.​​

ഹ​​​ഖ് (56) മാ​​​ധ്യ​​​മപ്ര​​​വ​​​ർ​​​ത്ത​​​ക​​​നും ബി​​​സി​​​ന​​​സു​​​കാ​​​ര​​​നും അ​​​ക്ബ​​​ർ ഇ ​​​മ​​​ഷ്റി​​​ക്ക് പ​​​ത്രം പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന അ​​​ക്ബ​​​ർ ഇ ​​​മ​​​ഷ്റി​​​ക്ക് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ക​​​ന്പ​​​നി​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​ണ്.

ക​​​ണ​​​ക്കി​​​ൽ​​​പ്പെ​​​ടാ​​​ത്ത പ​​​ണ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ, സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ ഇ​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള പ​​​ണ​​​ത്തി​​​ന്‍റെ ഒ​​​ഴു​​​ക്ക് ഇ​​​വ​​​യെ​​​പ്പ​​​റ്റി​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ റെ​​​യ്ഡി​​​നെ​​​ക്കു​​​റി​​​ച്ച് പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ ന​​​ദീ​​​മു​​​ൽ ഹഖോ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് പാ​​​ർ​​​ട്ടി​​​യോ ഇ​​​തു​​​വ​​​രെ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

Latest News

Corehub Up