ഇഡി റെയ്ഡ്
കോൽക്കത്ത: കള്ളപ്പണം വെളുപ്പിക്കലിൽ അന്വേഷണവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപിയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) റെയ്ഡ്.
രാജ്യസഭാ എംപിയും ഉറുദു ദിനപ്പത്രം അക്ബർ ഇ മഷ്റിക്കിന്റെ ഡയറക്ടറുമായ നദീമുൽ ഹഖിന്റെ കോൽക്കത്ത, ഡൽഹി, റാഞ്ചി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്.
ഹഖ് (56) മാധ്യമപ്രവർത്തകനും ബിസിനസുകാരനും അക്ബർ ഇ മഷ്റിക്ക് പത്രം പുറത്തിറക്കുന്ന അക്ബർ ഇ മഷ്റിക്ക് പ്രൈവറ്റ് ലിമിറ്റഡ് കന്പനിയുടെ ഡയറക്ടറുമാണ്.
കണക്കിൽപ്പെടാത്ത പണ ഇടപാടുകൾ, സംശയാസ്പദമായ ഇടങ്ങളിൽനിന്നുള്ള പണത്തിന്റെ ഒഴുക്ക് ഇവയെപ്പറ്റിയുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാൻ നദീമുൽ ഹഖോ തൃണമൂൽ കോൺഗ്രസ് പാർട്ടിയോ ഇതുവരെ തയാറായിട്ടില്ല.
Tags : EDRaids TrinamoolMP Establishments Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash