x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്ഷ്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന; ഏ​ഴ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ്


Published: June 9, 2026 07:43 AM IST | Updated: June 9, 2026 07:43 AM IST

മ​ഞ്ചേ​രി: മ​ണ്‍​സൂ​ണ്‍ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി മ​ഞ്ചേ​രി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ൾ, കൂ​ൾ​ബാ​റു​ക​ൾ, ബേ​ക്ക​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​വും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലെ​ടു​ത്ത തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ര​ണ്ട് സ്ക്വാ​ഡു​ക​ൾ 20 ഓ​ളം സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. അ​ടു​ക്ക​ള​ക​ൾ, പ​രി​സ​ര​ങ്ങ​ൾ എ​ന്നി​വ ആ​വ​ശ്യ​മാ​യ ശു​ചി​ത്വ നി​ല​വാ​രം പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ ഏ​ഴ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.

ക​ണ്ടെ​ത്തി​യ ന്യൂ​ന​ത​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നും സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​വ​ശം സൂ​ക്ഷി​ക്കു​ന്ന​തി​നും ജൈ​വ-​അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ൾ​ക്ക് കൈ​മാ​റു​ന്ന​തി​നും സ്ഥാ​പ​ന​വും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നും നി​ർ​ദേ​ശം ന​ൽ​കി.

ന​ഗ​ര​സ​ഭാ ക്ലീ​ൻ​സി​റ്റി മാ​നേ​ജ​ർ ജെ.​എ. നു​ജൂ​മി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം സീ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ റ​ഷീ​ദു​ദീ​ൻ മു​ല്ല​പ്പ​ള്ളി, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ റെ​ജി തോ​മ​സ്, റി​ൽ​ജു മോ​ഹ​ൻ, സി. ​ര​തീ​ഷ്, ഒ.​എ​സ്. പ്രി​യ, ജം​സി എ​ന്നി​വ​രും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Inspection of food establishments

Recent News

Corehub Up