x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലബനനിൽ ഇസ്രേലി ആക്രമണം; 12 പേർ കൊല്ലപ്പെട്ടു

വെബ്ഡെസ്ക്
Published: September 8, 2026 02:05 AM IST | Updated: September 8, 2026 02:11 AM IST

പ്രതീകാത്മക ചിത്രം

ബെ​​യ്റൂ​​​ട്ട്: തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ലെ ഗ്രാ​​​മ​​​ത്തി​​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തി​​​യ ര​​​ണ്ടു വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 12 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ഒ​​ട്ടേ​​റെ പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ആ​​​ദ്യ​​​ത്തെ ആ​​​ക്ര​​​മ​​​ണം ഒ​​​രു കെ​​​ട്ടി​​​ട​​​ത്തി​​​നു നേ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു ഇ​​​വി​​​ടെ ഒ​​​രു കു​​​ട്ടി​​​യും ര​​​ണ്ടു സ്ത്രീ​​​ക​​​ളും ഉ​​​ൾ​​പ്പടെ 11 പേ​​രാ​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​ത്.

കാ​​​റി​​​നു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രാ​​​ളും കൊ​​​ല്ല​​​പ്പെ​​​ട്ടു. ഇ​​സ്രേ​​ലി സേ​​ന​​യെ ല​​ക്ഷ്യ​​മി​​ട്ട് ഹി​​സ്ബു​​ള്ള ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​നു പ​​ക​​ര​​മാ​​ണ് വ്യോ​​മാ​​ക്ര​​മ​​ണ​​മെ​​ന്ന് ഇ​​സ്രേ​​ലി സേ​​ന പ​​റ​​ഞ്ഞു.

ഞാ​​യ​​റാ​​ഴ്ച തെ​​ക്ക​​ൻ ല​​ബ​​ന​​നി​​ൽ ഇ​​സ്രേ​​ലി ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഏ​​ഴു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു.

Tags : Israeli Attack Lebanon Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up