x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ട​വി​ലു​ള്ള ഇ​മ്രാ​ൻ ഖാ​ന് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ബ്ര​യാ​ൻ ലാ​റ 

ഓൺലൈൻ ഡെസ്ക്
Published: September 7, 2026 02:09 AM IST | Updated: September 7, 2026 02:09 AM IST

പാ​കി​സ്താ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇമ്രാൻ ഖാൻ

റാ​വ​ൽ​പി​ണ്ടി: പാ​കി​സ്താ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും മു​ൻ ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​നു​മാ​യ ഇ​മ്രാ​ൻ ഖാ​ന് (73) ജ​യി​ലി​ൽ അ​ർ​ഹ​മാ​യ ചി​കി​ത്സ​യും അ​ന്ത​സും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ് ഐ​ക്ക​ൺ ബ്ര​യാ​ൻ ലാ​റ. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വൈ​കാ​രി​ക​മാ​യ കു​റി​പ്പി​ലൂ​ടെ​യാ​ണ് ഇ​മ്രാ​ൻ ഖാ​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ലാ​റ രം​ഗ​ത്തെ​ത്തി​യ​ത്.

2023 ഓ​ഗ​സ്റ്റ് മു​ത​ൽ റാ​വ​ൽ​പി​ണ്ടി​യി​ലെ അ​ഡി​യാ​ല ജ​യി​ലി​ൽ ക​ഴി​യു​ന്ന ഇ​മ്രാ​ൻ ഖാ​ന് ത​ട​വ​റ​യി​ൽ ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് ആ​ഗോ​ള ക്രി​ക്ക​റ്റ് ലോ​ക​ത്ത് നി​ന്ന് പി​ന്തു​ണ​യേ​റു​ന്ന​ത്. 

"ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ഏ​താ​നും ത​വ​ണ മാ​ത്ര​മേ ഇ​മ്രാ​ൻ ഖാ​നു​മാ​യി നേ​ർ​ക്കു​നേ​ർ വ​ന്നി​ട്ടു​ള്ളൂ​വെ​ങ്കി​ലും, അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ബ​ഹു​മാ​നം ശാ​ശ്വ​ത​മാ​ണ്. ത​ന്‍റെ രാ​ജ്യ​ത്തി​ന് പ്ര​തീ​ക്ഷ​യും പ്ര​ചോ​ദ​ന​വു​മാ​യി​രു​ന്ന ഒ​രാ​ൾ​ക്ക് അ​ർ​ഹ​മാ​യ മാ​നു​ഷി​ക പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​ത് സ​ങ്ക​ട​ക​ര​മാ​ണ്. ഇ​ത് രാ​ഷ്ട്രീ​യ​മ​ല്ല, ക​ളി​ക്ക​ള​ത്തി​ലെ ഇ​തി​ഹാ​സ​ത്തി​ന് ന​ൽ​കേ​ണ്ട അ​ടി​സ്ഥാ​ന​പ​ര​മാ​യ മാ​ന​വി​ക​ത​യാ​ണ്" - ലാ​റ വ്യ​ക്ത​മാ​ക്കി. 

ലാ​റ​യ്ക്ക് പു​റ​മേ മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ന്മാ​രാ​യ സു​നി​ൽ ഗ​വാ​സ്ക​ർ, ക​പി​ൽ ദേ​വ്, ഓ​സ്ട്രേ​ലി​യ​ൻ ഇ​തി​ഹാ​സം ഗ്രെ​ഗ് ചാ​പ്പ​ൽ, നി​ല​വി​ലെ ക്യാ​പ്റ്റ​ൻ പാ​റ്റ് ക​മ്മി​ൻ​സ് എ​ന്നി​വ​രും ഇ​മ്രാ​ൻ ഖാ​ന് മെ​ച്ച​പ്പെ​ട്ട വൈ​ദ്യ​സ​ഹാ​യ​വും മാ​ന്യ​മാ​യ പ​രി​ഗ​ണ​ന​യും ന​ൽ​ക​ണ​മെ​ന്ന് മു​ൻ​പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 

ഇ​മ്രാ​ൻ ഖാ​ന്‍റെ ആ​രോ​ഗ്യം വ​ഷ​ളാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് സ്വ​ത​ന്ത്ര മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബ​വും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും പോ​രാ​ട്ടം തു​ട​രു​ക​യാ​ണ്. 

Tags : Pakistan ImaranKhan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up