പാളയം പ്രദീപ് , എംഎൽഎ
തിരുവനന്തപുരം: ചിറയിൻകീഴിലെ വിവാദത്തിനിടെ രമ്യ ഹരിദാസ് എംഎൽഎയുടെ പിഎ അല്ല പാളയം പ്രദീപ് എന്നു നിയമസഭാ രേഖകൾ.
ഒരു എംഎൽഎയ്ക്ക് സർക്കാർ സർവീസിൽ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ ഒരു പേഴ്സണൽ അസിസ്റ്റന്റിനെയും പുറമേനിന്ന് എടുക്കുന്ന ഒരു ഡ്രൈവറെയും മണ്ഡലം നോക്കാനായി ഒരു സഹായിയെയും നിയമിക്കാമെന്നാണ് നിയമസഭാ ചട്ടം.
നിലവിൽ രമ്യ ഹരിദാസ് നൽകിയിട്ടുള്ള കത്ത് പ്രകാരം ഈ തസ്തികകളിൽ മറ്റു മൂന്നു പേരാണ് ഉള്ളത്. ആലത്തൂരിൽ നിന്നുള്ള പാളയം പ്രദീപ് ചിറയിൻകീഴിൽ എംഎൽഎയോടൊപ്പം ഏതു സമയത്തും കാണുന്നയാളാണെന്നാണ് കോണ്ഗ്രസ് പ്രാദേശിക നേതൃത്വം പരാതിപ്പെടുന്നത്.
കഴിഞ്ഞ ദിവസമുണ്ടായ ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ യോഗവുമായി ബന്ധപ്പെട്ട് പാളയം പ്രദീപ് യോഗത്തിൽ പങ്കെടുത്തതും ഇടപെട്ടതുമാണ് പ്രശ്നങ്ങൾ വഷളാക്കിയത്. പാളയം പ്രദീപ് എംഎൽഎയുടെ പിഎ ആണെന്നായിരുന്നു രമ്യ ഹരിദാസിന്റെ വിശദീകരണം.
Tags : PalayamPradeep RamyaHaridas Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash