Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PalayamPradeep

പാ​ള​യം പ്ര​ദീ​പ് ര​മ്യ ഹ​രി​ദാ​സിന്‍റെ പി​എ അ​ല്ലെ​ന്ന് രേ​ഖ

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ചി​​​​​റ​​​​​യി​​​​​ൻ​​​​​കീ​​​​​ഴി​​​​​ലെ വി​​​​​വാ​​​​​ദ​​​​​ത്തി​​​​​നി​​​​​ടെ ര​​​​​മ്യ ഹ​​​​​രി​​​​​ദാ​​​​​സ് എം​​​​​എ​​​​​ൽ​​​​​എ​​​​​യു​​​​​ടെ പി​​​​​എ അ​​​​​ല്ല പാ​​​​​ള​​​​​യം പ്ര​​​​​ദീ​​​​​പ് എ​​​​​ന്നു നി​​​​​യ​​​​​മ​​​​​സ​​​​​ഭാ രേ​​​​​ഖ​​​​​ക​​​​​ൾ.

ഒ​​​​​രു എം​​​​​എ​​​​​ൽ​​​​​എ​​​​​യ്ക്ക് സ​​​​​ർ​​​​​ക്കാ​​​​​ർ സ​​​​​ർ​​​​​വീ​​​​​സി​​​​​ൽ നി​​​​​ന്ന് ഡെ​​​​​പ്യൂ​​​​​ട്ടേ​​​​​ഷ​​​​​നി​​​​​ലെ​​​​​ത്തി​​​​​യ ഒ​​​​​രു പേ​​​​​ഴ്സ​​​​​ണ​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റിനെയും പു​​​​​റ​​​​​മേനി​​​​​ന്ന് എ​​​​​ടു​​​​​ക്കു​​​​​ന്ന ഒ​​​​​രു ഡ്രൈ​​​​​വ​​​​​റെയും മ​​​​​ണ്ഡ​​​​​ലം നോ​​​​​ക്കാ​​​​​നാ​​​​​യി ഒ​​​​​രു സ​​​​​ഹാ​​​​​യി​​​​​യെയും നി​​​​​യ​​​​​മി​​​​​ക്കാ​​​​​മെ​​​​​ന്നാ​​​​​ണ് നി​​​​​യ​​​​​മ​​​​​സ​​​​​ഭാ ച​​​​​ട്ടം.

നി​​​​​ല​​​​​വി​​​​​ൽ ര​​​​​മ്യ ഹ​​​​​രി​​​​​ദാ​​​​​സ് ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ള്ള ക​​​​​ത്ത് പ്ര​​​​​കാ​​​​​രം ഈ ​​​​​ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ൽ മ​​​​​റ്റു മൂ​​​​​ന്നു പേ​​​​​രാ​​​​​ണ് ഉ​​​​​ള്ള​​​​​ത്. ആ​​​​​ല​​​​​ത്തൂ​​​​​രി​​​​​ൽ നി​​​​​ന്നു​​​​​ള്ള പാ​​​​​ള​​​​​യം പ്ര​​​​​ദീ​​​​​പ് ചി​​​​​റ​​​​​യി​​​​​ൻ​​​​​കീ​​​​​ഴി​​​​​ൽ എം​​​​​എ​​​​​ൽ​​​​​എ​​​​​യോ​​​​​ടൊ​​​​​പ്പം ഏ​​​​​തു സ​​​​​മ​​​​​യ​​​​​ത്തും കാ​​​​​ണു​​​​​ന്ന​​​​​യാ​​​​​ളാ​​​​​ണെ​​​​​ന്നാ​​​​​ണ് കോ​​​​​ണ്‍​ഗ്ര​​​​​സ് പ്രാ​​​​​ദേ​​​​​ശി​​​​​ക നേ​​​​​തൃ​​​​​ത്വം പ​​​​​രാ​​​​​തി​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.

ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സ​​​​​മു​​​​​ണ്ടാ​​​​​യ ബ്ലോ​​​​​ക്ക് പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് അ​​​​​ധി​​​​​കൃ​​​​​ത​​​​​രു​​​​​ടെ യോ​​​​​ഗ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് പാ​​​​​ള​​​​​യം പ്ര​​​​​ദീ​​​​​പ് യോ​​​​​ഗ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​തും ഇ​​​​​ട​​​​​പെ​​​​​ട്ട​​​​​തു​​​​​മാ​​​​​ണ് പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ വ​​​​​ഷ​​​​​ളാ​​​​​ക്കി​​​​​യ​​​​​ത്. പാ​​​​​ള​​​​​യം പ്ര​​​​​ദീ​​​​​പ് എം​​​​​എ​​​​​ൽ​​​​​എ​​​​​യു​​​​​ടെ പി​​​​​എ ആ​​​​​ണെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ര​​​​​മ്യ ഹ​​​​​രി​​​​​ദാ​​​​​സി​​​​​ന്‍റെ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം.

Latest News

Corehub Up