x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

22 സെ​ക്ക​ൻ​ഡി​ൽ അ​ഞ്ച് ത​വ​ണ വെ​ടി​യു​തി​ർ​ത്തു; ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്

വെബ് ഡെസ്ക്
Published: October 30, 2026 10:06 AM IST | Updated: October 30, 2026 10:06 AM IST

സംഭവത്തിന്‍റെ ദൃശ്യങ്ങളിൽ നിന്നും

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സാ​ദ​ത്ത്ഗ​ഞ്ചി​ൽ പാ​ർ​ക്കിം​ഗി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ പ്ര​തി വെ​ടി​വ​ച്ചു​കൊ​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ഒ​ക്ടോ​ബ​ർ 26-ന് ​രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. കാ​ർ പാ​ർ​ക്ക് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശു​ക്ല​യും (30) തി​വാ​രി കു​ടും​ബ​വും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ഇ​ത് പി​ന്നീ​ട് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

പ​ട്ടാ​പ്പ​ക​ൽ ആ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കെ​യാ​ണ് പ്ര​തി വെ​ടി​വ​ച്ച​ത്. വെ​ടി​വ​യ്പ്പി​ന്‍റെ 22 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. ഇ​തി​ൽ വെ​റും 22 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ അ​ഞ്ച് ത​വ​ണ​യാ​ണ് പ്ര​തി ശു​ക്ല ഇ​വ​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. ര​ണ്ട് ത​വ​ണ വെ​ടി​വ​ച്ച ശേ​ഷം പി​സ്റ്റ​ൾ റീ​ലോ​ഡ് ചെ​യ്ത് വീ​ണ്ടും ഇ​യാ​ൾ വെ​ടി​യു​തി​ർ​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​യാ​ൾ സ്വ​ന്തം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. "അ​വ​ർ എ​ന്നെ ഇ​ഷ്‌​ടി​ക​കൊ​ണ്ട് എ​റി​ഞ്ഞു, അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ വെ​ടി​വ​ച്ച​ത്" എ​ന്ന് ശു​ക്ല പ​റ​യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യി കേ​ൾ​ക്കാം.

സം​ഭ​വ​ത്തി​ൽ ശി​വാ​ജി തി​വാ​രി (62), സ​ഹോ​ദ​ര​ൻ ശി​വേ​ന്ദ്ര തി​വാ​രി (55), ശി​വേ​ന്ദ്ര​യു​ടെ മ​ക​ൻ സു​യാ​ഷ് തി​വാ​രി (30) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​വ​രെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ത​ന്നെ പ്ര​തി ശു​ക്ല​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളി​ൽ നി​ന്ന് കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച പി​സ്റ്റ​ളും വെ​ടി​യു​ണ്ട​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

Tags : Murder Shot Kill Family

Recent News

Corehub Up