Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kill

നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന തു​ര​ങ്ക​ത്തി​ലെ കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര​കാ​ശി ജി​ല്ല​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന സി​ൽ​ക്യാ​ര തു​ര​ങ്ക​ത്തി​ൽ കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി​യാ​ണ് മ​രി​ച്ച​ത്.

ബാ​ർ​കോ​ട്ട് ഭാ​ഗ​ത്തു​നി​ന്ന് തു​ര​ങ്ക​ത്തി​നു​ള്ളി​ലേ​ക്ക് ഏ​ക​ദേ​ശം 900 മീ​റ്റ​ർ ഉ​ള്ളി​ലാ​യി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് കോ​ൺ​ക്രീ​റ്റ് പാ​ളി ത​ക​ർ​ന്നു​വീ​ണ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന് തു​ര​ങ്ക​ത്തി​ലൂ​ടെ നീ​ങ്ങു​ക​യാ​യി​രു​ന്ന ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി​യു​ടെ ക​ഴു​ത്തി​ലേ​ക്ക് കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​നും നി​ർ​മാ​ണ ക​മ്പ​നി സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നും ഉ​ത്ത​ര​കാ​ശി ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് പ്ര​ശാ​ന്ത് ആ​ര്യ ബാ​ർ​കോ​ട്ട് സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്‌​ട്രേ​റ്റി​ന് നി​ർ​ദേ​ശം ന​ൽ​കി.

 

National

ബം​ഗ​ളൂ​രു​വി​ൽ 11 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബം​ഗ​ളൂ​രു​വി​ൽ 11 മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ കു​ഞ്ഞി​ന്‍റെ പി​താ​വ് ശേ​ഖ​പ്പ​ (22)യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​ൽ അ​മ്മ വി​ജ​യ​ല​ക്ഷ്മി​യു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ബം​ഗ​ളൂ​രു​വി​ലെ വൈ​റ്റ്ഫീ​ൽ​ഡ് ഡി​വി​ഷ​ൻ പ​രി​ധി​യി​ലാ​ണ് 11 മാ​സം പ്രാ​യ​മു​ള്ള രേ​ണ​ക എ​ന്ന കു​ഞ്ഞ് മ​രി​ച്ച​ത്.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം കു​ഞ്ഞ് ക​ട്ടി​ലി​ൽ നി​ന്ന് വീ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​താ​ണെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​ൻ ഇ​വ​ർ ശ്ര​മി​ച്ചു. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ​യും സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​തൊ​രു കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

വി​ജ​യ​ല​ക്ഷ്മി കു​ഞ്ഞി​ന് മു​ല​യൂ​ട്ടു​ന്ന​തി​നി​ടെ ഉ​റ​ങ്ങി​പ്പോ​യെ​ന്നും ഈ ​സ​മ​യം രേ​ണു​ക ക​ട്ടി​ലി​ൽ നി​ന്ന് താ​ഴേ​ക്ക് വീ​ണെ​ന്നു​മാ​ണ് ശേ​ഖ​പ്പ ആ​ദ്യം പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്. ഉ​ട​ന​ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കു​ഞ്ഞ് മ​രി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ കു​ഞ്ഞ് വീ​ണു​വെ​ന്ന് ശേ​ഖ​പ്പ പ​റ​യു​ന്ന ക​ട്ടി​ലി​ന് വെ​റും ര​ണ്ട​ടി മാ​ത്ര​മാ​ണ് ഉ​യ​ര​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​താ​ണ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ പോ​ലീ​സി​ന് സം​ശ​യ​മു​ണ്ടാ​കാ​ൻ കാ​ര​ണം. ഇ​ത്ര​യും കു​റ​ഞ്ഞ ഉ​യ​ര​ത്തി​ൽ നി​ന്ന് വീ​ണാ​ൽ മ​ര​ണം സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി.

പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ‍‍‍​ർ​ട്ടി​ൽ കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ൽ നി​ര​വ​ധി പ​രി​ക്കു​ക​ൾ ക​ണ്ടെ​ത്തി. ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​വും ശ്വാ​സ​ത​ട​സ​വു​മാ​ണ് കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ൽ നി​ന്ന് വ്യ​ക്ത​മാ​യി.

ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ നി​ര​ന്ത​രം വ​ഴ​ക്കു​ക​ൾ ന​ട​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ മൊ​ഴി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ദ​മ്പ​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്താ​യ​ത്. കൊ​ല​പാ​ത​ക​ത്തി​ൽ വി​ജ​യ​ല​ക്ഷ്മി​യു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​പി സൈ​ദു​ലു അ​ദാ​വ​ത്ത് വ്യ​ക്ത​മാ​ക്കി.

സം​ഭ​വ ന​ട​ക്കു​ന്ന ദി​വ​സ​വും ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ട​യി​ൽ കു​ഞ്ഞ് ഉ​ച്ച​ത്തി​ൽ ക​ര​യാ​ൻ തു​ട​ങ്ങി​യ​ത് ശേ​ഖ​പ്പ​യെ പ്ര​കോ​പി​പ്പി​ച്ചു. കോ​പാ​കു​ല​നാ​യ ഇ​യാ​ൾ കു​ഞ്ഞി​നെ ച​വി​ട്ടു​ക​യും നി​ല​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ര​ണ്ടാ​മ​ത്തെ കു​ട്ടി​യാ​യ രേ​ണു​ക​യോ​ട് വി​ജ​യ​ല​ക്ഷ്മി​ക്ക് ക​ടു​ത്ത അ​വ​ഗ​ണ​ന​യു​ണ്ടാ​യി​രു​ന്ന​താ​യും സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി ശൗ​ചാ​ല​യ​ത്തി​ൽ കുഴിച്ചുമൂടി; യു​വ​തി പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി ശൗ​ചാ​ല​യ​ത്തി​ൽ കു​ഴി​ച്ചു​മൂ​ടി​യ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ന്ന​ര മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ആ​ഗ്ര​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ സു​രേ​ന്ദ്ര ശ​ർ​മ്മ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ ഇ​യാ​ളു​ടെ ഭാ​ര്യ റൂ​ബി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സു​രേ​ന്ദ്ര ശ​ർ​മ്മ ല​ഹ​രി​ക്ക് അ​ടി​മ​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഭ​ക്ഷ​ണ​ത്തി​ൽ ഉ​റ​ക്കു​ഗു​ളി​ക ന​ൽ​കി ഭ​ർ​ത്താ​വി​നെ ബോ​ധ​ര​ഹി​ത​നാ​ക്കി​യ ശേ​ഷ​മാ​ണ് യു​വ​തി കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് വീ​ടി​ന​ക​ത്തെ ശൗ​ചാ​ല​യ​ത്തി​ൽ മൃ​ത​ദേ​ഹം മൂ​ടു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് റൂ​ബി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

ആ​രെ​ങ്കി​ലും ഭ​ർ​ത്താ​വി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചാ​ൽ ഇ​വ​ർ സ​ങ്ക​ട​പ്പെ​ടു​ക​യും ക​ര​യു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. മ​ദ്യ​പി​ച്ചെ​ത്തി സു​രേ​ന്ദ്ര ശ​ർ​മ്മ യു​വ​തി​യെ നി​ര​ന്ത​രം മ​ർ​ദ്ദി​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ന്നും ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് വീ​ട്ടി​ലെ​ത്തി റൂ​ബി​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ റൂ​ബി ഭ​ർ​തൃ​മാ​താ​വി​നോ​ട് സു​രേ​ന്ദ്ര​നെ താ​ൻ കൊ​ന്ന് വീ​ട്ടി​നു​ള്ളി​ൽ കു​ഴി​ച്ചി​ട്ട കാ​ര്യം വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഭ​ർ​തൃ​മാ​താ​വ് വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​ർ കാ​ണി​ച്ചു​കൊ​ടു​ത്ത സ്ഥ​ല​ത്തെ ത​റ പൊ​ളി​ച്ച് മൃ​ത​ദേ​ഹം പു​റ​ത്തെ​ടുത്തു. പ്ര​തി​ക്ക് ആ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

 

 

National

മ​ദ്യ​പി​ച്ച് വ​ഴ​ക്കു​ണ്ടാ​ക്കി​യ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ മാ​താ​പി​താ​ക്ക​ൾ അ​റ​സ്റ്റി​ൽ

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ രാ​ജ്ഘോ​ട്ടി​ൽ മ​ദ്യ​പി​ച്ച് വ​ഴ​ക്കു​ണ്ടാ​ക്കി​യ യു​വാ​വി​നെ മാ​താ​പി​താ​ക്ക​ൾ കൊ​ല​പ്പെ​ടു​ത്തി. രാ​ജ്ഘോ​ട്ട് ഗു​ണ്ട​ല സ്വ​ദേ​ശി റാം ​ബം​ഭാ​വ (22) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മാ​താ​പി​താ​ക്ക​ളാ​യ ബാ​ബു (47), മ​നീ​ഷ (45) എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി. മ​ക​ൻ ആ​സി​ഡ് കു​ടി​ച്ചു മ​രി​ച്ച​താ​ണെ​ന്ന് ഇ​രു​വ​രും തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ യു​വാ​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. റാ​മി​ന്‍റെ ഭാ​ര്യ ബ​ൻ​സി​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി സ്വ​ന്തം പി​താ​വു​മാ​യി റാം ​വ​ഴ​ക്കി​ടു​ന്ന​ത് പ​തി​വാ​യി​രു​ന്നു​വെ​ന്ന് ബ​ൻ​സി പ​റ​ഞ്ഞു. അ​ഞ്ച് മാ​സം മു​ൻ​പാ​യി​രു​ന്നു റാ​മി​ന്‍റെ​യും ബ​ൻ​സി​യു​ടെ​യും വി​വാ​ഹം. റാം ​തൊ​ഴി​ൽ​ര​ഹി​ത​നാ​ണ്.

ജൂ​ൺ 30 നാ​ണ് റാം ​മ​രി​ച്ച​ത്. ജൂ​ൺ 29 ന് ​റാ​മും ബ​ൻ​സി​യും ബ​ൻ​സി​യു​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഇ​വി​ടെ വ​ച്ച് മ​ദ്യ​പി​ച്ച റാം ​ബ​ൻ​സി​യു​ടെ പി​താ​വു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി. തു​ട​ർ​ന്ന് ബ​ൻ​സി​യു​ടെ പി​താ​വ് റാ​മി​ന്‍റെ പി​താ​വി​നെ വി​ളി​ച്ചു യു​വാ​വി​നെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പി​റ്റേ​ദി​വ​സം ബ​ൻ​സി സ്വ​ന്തം വീ​ട്ടി​ൽ തു​ട​രു​മ്പോ​ഴാ​ണ് റാം ​ആ​സി​ഡ് കു​ടി​ച്ചു മ​രി​ച്ചു​വെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. എ​ന്നാ​ൽ സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം റാ​മി​ന്‍റെ ബ​ന്ധു​ക്ക​ളാ​ണ് ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ ബ​ൻ​സി​യെ അ​റി​യി​ച്ച​ത്.

മ​ദ്യ​പി​ച്ചു വീ​ട്ടി​ലെ​ത്തി​യ റാം, ​ബാ​ബു​വു​മാ​യി വ​ഴ​ക്കി​ട്ടു​വെ​ന്നും ഇ​തി​നി​ടെ മ​നീ​ഷ റാ​മി​ന്‍റെ വാ​യി​ൽ ബ​ലം​പ്ര​യോ​ഗി​ച്ചു ആ​സി​ഡ് ഒ​ഴി​ച്ചു​വെ​ന്നും ബ​ന്ധു​ക്ക​ൾ വെ​ളി​പ്പെ​ടു​ത്തി. റാ​മി​ന്‍റെ വാ​യ പൊ​ത്തി​യ പി​താ​വ് ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ൾ ബ​ൻ​സി​യെ അ​റി​യി​ച്ചു. ഇ​ക്കാ​ര്യം പു​റ​ത്ത് പ​റ​യ​രു​തെ​ന്നും സ​ത്യം പു​റ​ത്തു​വ​ന്നാ​ൽ കു​ടും​ബ​ത്തി​ന്‍റെ മ​തി​പ്പ് ന​ഷ്ട​മാ​കു​മെ​ന്നും ബ​ന്ധു​ക്ക​ൾ ബ​ൻ​സി​യോ​ട് പ​റ​ഞ്ഞു.

റാ​മി​ന്‍റെ മ​ര​ണ​ത്തി​ൽ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലാ​ണ് യു​വാ​വി​ന്‍റെ ക​ഴു​ത്തി​ൽ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ യു​വാ​വി​ന്‍റെ മ​ര​ണം ആ​സി​ഡ് കു​ടി​ച്ച​ല്ലെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ഭാ​ര്യ​യു​ടെ മൊ​ഴി​യു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ജൂ​ലൈ ര​ണ്ടി​ന് മാ​താ​പി​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​സി​ഡി​ന്‍റെ കു​പ്പി​യും പ്ര​തി​ക​ൾ ധ​രി​ച്ച വ​സ്ത്ര​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളെ വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

 

National

ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ‌​ടു​ത്തി ശു​ചി​മു​റി​യി​ൽ കു​ഴി​ച്ചു​മൂ​ടി​യ യു​വ​തി അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ൽ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി വീ​ട്ടി​ലെ ശു​ചി​മു​റി​യി​ൽ കു​ഴി​ച്ചു​മൂ​ടി​യ യു​വ​തി അ​റ​സ്റ്റി​ൽ. സു​രേ​ന്ദ്ര കു​മാ​റി​നെ​യാ​ണ് ഭാ​ര്യ റൂ​ബി കൊ​ല​പ്പെ​ടു​ത്തി​യ​ത്. സു​രേ​ന്ദ്ര​യു​ടെ സ​ഹോ​ദ​ര​ൻ അ​നി​ൽ ശ​ർ​മ​യ്ക്ക് സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് റൂ​ബി പി​ടി​യി​ലാ​യ​ത്.

മെ​യ് 18 മു​ത​ൽ സു​രേ​ന്ദ്ര​യെ കാ​ണാ​താ​യ​തിയിരുന്നു. ഭ​ർ​ത്താ​വ് എ​വി​ടെ​യെ​ങ്കി​ലും പോ​യ​താ​വും അ​ദ്ദേ​ഹം വൈ​കാ​തെ തി​രി​ച്ചെ​ത്തു​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രോ​ടും ബ​ന്ധു​ക്ക​ളോ​ടും റൂ​ബി പ​റ​ഞ്ഞി​രു​ന്ന​ത്. ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് നാ​ട്ടു​കാ​രെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ച​ത് റൂ​ബി ത​ന്നെ​യാ​ണ്.

അ​ന്വേ​ഷ​ത്തി​ൽ റൂ​ബി​യു​ടെ മൊ​ഴി​ക​ളി​ൽ പോ​ലീ​സി​നു പൊ​രു​ത്ത​ക്കേ​ടു​ക​ൾ തോ​ന്നി. പി​ന്നാ​ലെ​യാ​ണ് റൂ​ബി​യി​ൽ സം​ശ​യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് അ​നി​ൽ പോ​ലീ​സി​നെ സീ​മീ​പി​ച്ച​ത്.

ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് വീ​ട് പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ശു​ചി​മു​റി​യി​ൽ പു​തു​താ​യി ഇ​ട്ട ടൈ​ൽ മാ​റ്റി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സു​രേ​ന്ദ്ര​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം റൂ​ബി സു​രേ​ന്ദ്ര​യു​ടെ മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ടു എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. മൃ​ത​ദേ​ഹം മ​ണ്ണി​ട്ട് മൂ​ടി​യ ശേ​ഷം ടൈ​ൽ ഇ​ടു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ റൂ​ബി കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

ല​ഹ​രി ഉ​പ​യോ​ഗം ചോ​ദ്യം ചെ​യ്തു; മു​ത്ത​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഷി​മോ​ഗ​യി​ൽ ല​ഹ​രി ഉ​പ​യോ​ഗം ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ൽ മു​ത്ത​ശി​യെ കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് അ​റ​സ്റ്റി​ൽ. അ​ണ്ണാ​ന​ഗ​ർ സ്വ​ദേ​ശി​നി സു​ശീ​ലാ​മ്മ (60) യെ​യാ​ണ് കൊ​ച്ചു​മ​ക​ൻ കി​ഷോ​ർ (25) ക​ല്ലു​കൊ​ണ്ടി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കി​ഷോ​ർ ല​ഹ​രി​മ​രു​ന്നി​ന് അ​ടി​മ​യാ​ണ്. ക‌​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​തി​ന് കി​ഷോ​റി​ന്‍റെ പേ​രി​ൽ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ര​ക്ഷ​പ്പെ​ട്ട കി​ഷോ​റി​നെ പോ​ലീ​സ് കാ​ലി​ൽ വെ​ടി​വ​ച്ചു വീ​ഴ്ത്തി. ഒ​ളി​യി​ട​ത്തി​ൽ വ​ച്ച് ആ​ക്ര​മ​ണ​ത്തി​ന് മു​തി​ർ​ന്ന​തോ​ടെ​യാ​ണ് ‌പോ​ലീ​സ് വെ​ടി​വ​ച്ച​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

 

National

സ്ത്രീ​ധ​ന​ത്തെ ചൊ​ല്ലി പീ​ഡ​നം; ഭാ​ര്യ​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ധാ​ർ​വാ​ഡി​ൽ കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ന​വ​ൽ​ഗു​ന്ദ് സ്വ​ദേ​ശി ബ​സ​വ​രാ​ജ് വ​ദ്ദ​റാ​ണ് ഭാ​ര്യ പ്രി​യ​ങ്ക ക​മ​ല​ക​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ബ​സ​വ​രാ​ജി​നെ​യും ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ക്രൂ​ര​ത​യു​ടെ വി​വ​ര​ങ്ങ​ൾ പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

ക​ഴി​ഞ്ഞ 2024 ഡി​സം​ബ​റി​ലാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ​യും ബ​സ​വ​രാ​ജി​ന്‍റെ​യും വി​വാ​ഹം ക​ഴി​ഞ്ഞ​ത്. എ​ന്നാ​ൽ വി​വാ​ഹം ക​ഴി​ഞ്ഞ് ആ​ദ്യ ആ​ഴ്ച​ക​ളി​ൽ ത​ന്നെ പ്രി​യ​ങ്ക​യ്ക്ക് നേ​രെ ഭ​ർ​ത്താ​വി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്ന് പീ​ഡ​ന​ങ്ങ​ൾ തു​ട​ങ്ങി​യി​രു​ന്നു. കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ബ​സ​വ​രാ​ജും ഇ​യാ​ളു​ടെ വീ​ട്ടു​കാ​രും പ്രി​യ​ങ്ക​യെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി കു​ടും​ബം ആ​രോ​പി​ക്കു​ന്നു. സ്ത്രീ​ധ​ന​ത്തി​ന് പു​റ​മെ ക​ടു​ത്ത ശ​രീ​ര അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കും പ്രി​യ​ങ്ക ഇ​ര​യാ​യി​രു​ന്നു.

ത​ന്നേ​ക്കാ​ൾ വ​ണ്ണ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് 'ത​ടി​ച്ചി' എ​ന്ന് വി​ളി​ച്ച് ബ​സ​വ​രാ​ജ് പ്രി​യ​ങ്ക​യെ എ​പ്പോ​ഴും പ​രി​ഹ​സി​ക്കു​ക​യും വ​ണ്ണ​മു​ള്ള​തു​കൊ‌​ണ്ട് കു​ട്ടി​ക​ളു​ണ്ടാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞ് പീ​ഡി​പ്പി​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു. എ​ങ്കി​ലും ര​ണ്ട് ത​വ​ണ ഗ​ർ​ഭി​ണി​യാ​യ പ്രി​യ​ങ്ക ബ​സ​വ​രാ​ജി​ന്‍റെ മ​ർ​ദ​നം കാ​ര​ണം ര​ണ്ട് ത​വ​ണ​യും ഗ​ർ​ഭ​ച്ഛി​ദ്രം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

യു​വ​തി​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ പ്രി​യ​ങ്ക​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വ് ബ​സ​വ​രാ​ജി​നെ​യും ഇ​യാ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളാ​യ രേ​ണ​വ്വ, സു​ഭാ​ഷ്, സി​ദ്ധ​രാ​മേ​ഷ് എ​ന്നി​വ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​ർ​ക്കെ​തി​രെ കൊ​ല​പാ​തം, സ്ത്രീ​ധ​ന പീ​ഡ​നം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യും കേ​സി​ൽ ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

 

National

കാ​റി​ൽ​വ​ച്ച് ഭാ​ര്യ​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: കാ​റി​ൽ​വ​ച്ച് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ബോ​ലേ​ഗാ​വ് സ്വ​ദേ​ശി​യും സൈ​നി​ക​നു​മാ​യ ഭാ​ഗ​വ​ത് ജ്ഞാ​നേ​ശ്വ​റാ​ണ് ഭാ​ര്യ സ​ഞ്ജ​ന​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​ക്ക് പ​ര​സ്ത്രീ ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം.

ഭാ​ഗ​വ​ത് ജൂ​ൺ 25- നാ​ണ് അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​ത്. ഭാ​ര്യ​യു​ടെ കു​ടും​ബ​വീ​ട് സ​ന്ദ​ർ​ശി​ക്കാ​മെ​ന്നും വ​ഴി​യി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ൽ പോ​കാ​മെ​ന്നു പ​റ​ഞ്ഞ് ഇ​യാ​ൾ സ​ഞ്ജ​ന​യെ കാ​റി​ൽ കൂ​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം വി​ജ​ന​മാ​യ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ഭാ​ഗ​വ​ത് കാ​ർ നി​ർ​ത്തി. പി​ന്നീ​ട് ഇ​രു​മ്പ് വ​ടി ഉ​പ​യോ​ഗി​ച്ച് സ​ഞ്ജ​ന​യു​ടെ ത​ല​യി​ലും ക​ഴു​ത്തി​ലും മാ​ര​ക​മാ​യി പ​രു​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തെ റോ​ഡ് അ​പ​ക​ട​മാ​യി ചി​ത്രീ​ക​രി​ക്കാ​നും ഭാ​ഗ​വ​ത് ശ്ര​മി​ച്ചു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ സ​ഞ്ജ​ന ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും നാ​ല് ദി​വ​സ​ത്തി​നു​ശേ​ഷം മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് സ​ഞ്ജ​ന പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​രു​ന്നു.

ഏ​ക​ദേ​ശം ഒ​രു വ​ർ​ഷം മു​ൻ​പ് ഭ​ക്ഷ​ണ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി ഭാ​ഗ​വ​ത് സ​ഞ്ജ​ന​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യി കു​ടും​ബം പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്ന് മൂ​ന്ന് മ​ര​ണം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ മം​ഗ​ളൂ​രു​വി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വീ​ട് ത​ക​ർ​ന്ന് മൂ​ന്ന് പേ​ർ മ​രി​ച്ചു. ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ അ​നാ​മി​ക ചൗ​ര​സ്യ (8), പാ​രി (4), ശാ​ന്ത (46) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബാ​ല​കൃ​ഷ്ണ, അ​ൽ​ക, അ​നു​ഷ എ​ന്നി​വ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​ല​ര​യ്ക്ക് മം​ഗ​ളൂ​രു ക​ങ്ക​നാ​ടി​യി​ലെ നാ​ഗോ​രി​യി​ലു​ള്ള വീ​ടി​ന്‍റെ ചു​റ്റു​മ​തി​ലി​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. മ​തി​ൽ ത​ക​ർ​ന്ന് താ​ഴെ​യു​ള്ള വാ​ട​ക വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​യി​ലേ​ക്ക് പ​തി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

പ്ര​ദേ​ശ​ത്തെ നാ​ല് വാ​ട​ക വീ​ടു​ക​ളു​ടെ മ​തി​ലു​ക​ൾ ത​ക​ർ​ന്നു. ഇ​തി​ൽ ര​ണ്ട് കു​ടും​ബ​ങ്ങ​ളെ​യാ​ണ് ദു​ര​ന്തം നേ​രി​ട്ട് ബാ​ധി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ​ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്നും, മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം വി​ത​ര​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി യു. ​ടി. ഖാ​ദ​ർ അ​റി​യി​ച്ചു.

 

National

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഭ​ര്‍​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി അ​റ​സ്റ്റി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ബീ​ഡ് ജി​ല്ല​യി​ൽ മ​ദ്യ​പാ​നി​യാ​യ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി അ​റ​സ്റ്റി​ൽ. ഷ​രീ​ഫ് പ​ത്താ​ൻ എ​ന്ന യു​വാ​വി​നെ​യാ​ണ് ഭാ​ര്യ ന​സ്രീ​ന്‍ പ​ത്താ​ൻ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ന​സ്രീ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ദ്യ​പി​ച്ച് നി​ര​ന്ത​രം പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്ന ഷ​രീ​ഫി​ന്‍റെ ഉ​പ​ദ്ര​വം സ​ഹി​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​യെ​യാ​ണ് ന​സ്രീ​ന്‍ ഭ​ര്‍​ത്താ​വി​ന്‍റെ ക​ഴു​ത്തി​ല്‍ ഇ​ല​ക്ട്രി​ക്ക​ല്‍ വ​യ​ര്‍ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ ഷ​രീ​ഫ് മ​രി​ച്ച​ത് ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണെ​ന്ന് വ​രു​ത്തി തീ​ര്‍​ക്കാ​നാ​യി​രു​ന്നു ന​സ്രീ​ന്‍റെ ശ്ര​മം.

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പ​റ​ഞ്ഞ് ന​സ്രീ​ന്‍ വാ​ദി​ച്ചെ​ങ്കി​ലും പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ല്‍ അ​ധി​ക​നേ​രം പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ പ്ര​തി​ക്ക് ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ ഇ​ല​ക്ട്രി​ക്ക് വ​യ​ര്‍ ഉ​പ​യോ​ഗി​ച്ച് ഷ​രീ​ഫി​ന്‍റെ ക​ഴു​ത്തി​ല്‍ കു​രു​ക്കി​യാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന് ന​സ്രീ​ന്‍ കു​റ്റ​സ​മ്മ​തം ന​ട​ത്തി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ന​സ്രീ​നെ അ​റ​സ്റ്റ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ഫ​ലോ​ദി ജി​ല്ല​യി​ൽ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ഗേ​ന റാം (35) ​എ​ന്ന യു​വാ​വാ​ണ് ഭാ​ര്യ പു​ഷ്പ (32), മ​ക​ൾ ഖു​ശ്ബു (13), മ​ക​ൻ കി​ഷ​ൻ (10) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ജീ​വ​നൊ​ടി​ക്കി​യ​ത്.

ഗേ​ന റാ​മി​നെ തൂ​ങ്ങി​യ നി​ല​യി​ലും ഭാ​ര്യ​യെ​യും ര​ണ്ട് മ​ക്ക​ളെ​യും ക​ട്ടി​ലി​ൽ കി​ട​ക്കു​ന്ന നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഗേ​ന റാം ​പു​ഷ്പ​യെ​യും മ​ക്ക​ളെ​യും ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​തേ​സ​മ​യം, മ​ര​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഫോ​റ​ൻ​സി​ക് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

 

National

ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് നാ​ല് മ​ര​ണം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര ജി​ല്ല​യി​ലെ യ​മു​നാ എ​ക്സ്‌​പ്ര​സ്‌​വേ​യി​ൽ ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 20 ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 65 ഓ​ളം യാ​ത്ര​ക്കാ​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന വോ​ൾ​വോ ബ​സാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബ​സ് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ട്ര​ക്കി​ന്‍റെ പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. നാ​ല് യാ​ത്ര​ക്കാ​ർ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ​ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​രി​ൽ 35 ഓ​ളം പേ​ർ​ക്ക് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. മ​രി​ച്ച നാ​ല് പേ​രെ തി​രി​ച്ച​റി​യാ​നും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ വി​വ​രം അ​റി​യി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

National

ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ മൊ​റീ​ന​യി​ൽ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. കി​ഷ​ൻ​പൂ​ർ സ്വ​ദേ​ശി ബ​ൽ​റാം സിം​ഗ് കു​ശ്വാ​ഹ (35) യാ​ണ് ഭാ​ര്യ ര​വി​ത (32)യെ​യും എ​ട്ടും, അ​ഞ്ചും വ​യ​സു​ള്ള ര​ണ്ട് ആ​ൺ​മ​ക്ക​ളെ​യും കോ​ടാ​ലി കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ശേ​ഷം ഇ​യാ​ൾ ട്രെ​യി​ന് മു​ന്നി​ൽ ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ര​വി​ത ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ൾ ബ​ൽ​റാം കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​ക്കൊ​ല്ലു​ക​യും തു​ട​ർ​ന്ന് മ​ക്ക​ളെ​യും കോ​ടാ​ലി കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​വി​ത​യും മ​ക്ക​ളും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. തു​ട​ർ​ന്ന് ഇ​യാ​ൾ ഗ്രാ​മ​ത്തി​ൽ നി​ന്ന് കു​റ​ച്ച​ക​ലെ​യു​ള്ള ശി​ക്കാ​ർ​പൂ​ർ റെ​യി​ൽ​വേ ക്രോ​സി​ലേ​ക്ക് പോ​യി കു​ശ്വാ​ഹ ട്രെ​യി​ന് മു​ന്നി​ൽ ചാ​ടു​ക​യാ​യി​രു​ന്നു.

ഫോ​റ​ൻ​സി​ക് സം​ഘ​വും പോ​ലീ​സും സ്ഥ​ല​ത്ത് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. അ​യ​ൽ​ക്കാ​രെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ചോ​ദ്യം ചെ​യ്യു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ൾ 'ദി​ശ' ഹെ​ൽ​പ് ലൈ​നി​ൽ വി​ളി​ക്കു​ക. ടോ​ൾ ഫ്രീ ​ന​മ്പ​ർ: 1056, 0471-2552056)

 

National

വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ടെ സം​ഘ​ർ​ഷം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു, ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേ​ഠി​യി​ൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ടെ നൃ​ത്തം ചെ​യ്യു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു, ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ട് കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ഓം ​പ്ര​കാ​ശ് ചൗ​ഹാ​ൻ (45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ആ​റ് പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ചൊ​വ്വാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് സം​ഭ​വ​വു​ണ്ടാ​യ​ത്.

വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ടെ ചി​ല യു​വാ​ക്ക​ൾ നൃ​ത്ത​ത്തെ​ച്ചൊ​ല്ലി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു. ഇ​ത് ര​ണ്ട് കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ചു. ഇ​തി​നി​ടെ മൂ​ർ​ച്ച​യു​ള്ള ആ​യു​ധം കൊ​ണ്ട് ഓം ​പ്ര​കാ​ശി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഓം ​പ്ര​കാ​ശി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റ് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സം​ശ​യി​ക്ക​പ്പെ​ടു​ന്ന നാ​ല് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ടം പ​രി​ശോ​ധ​ന​യ്ക്കാ​യി മാ​റ്റി.

National

പ​ത്ത് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു കൊ​ന്ന യു​വാ​വ് പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​പ്പാ​ത​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന പ​ത്ത് ​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടാ​ക്സി ഡ്രൈ​വ​ർ ബ​ബ്ലു (25) വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഡ​ൽ​ഹി​യി​ലെ മെ​ഹ്‌​റോ​ളി​യി​ലു​ള്ള വ​ന​പ്ര​ദേ​ശ​ത്ത് നി​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ന്ന​ത്. ന​ട​പ്പാ​ത​യി​ലാ​യി​രു​ന്നു ഈ ​കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഉ​ട​ൻ ത​ന്നെ തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ഒ​രു ടാ​ക്സി കാ​ർ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ബ​ബ്ലു​വി​നെ പോ​ലീ​സ് ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. ഇ​യാ​ൾ ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് മെ​ഹ്‌​റോ​ളി​യി​ലെ വ​ന​പ്ര​ദേ​ശ​ത്ത് നി​ന്ന് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണ്.

International

ഖ​ത്ത​റി​ലെ പ്ര​കൃ​തി​വാ​ത​ക ഹ​ബ്ബി​ലെ സ്ഫോ​ട​നം: മ​രി​ച്ച 13 പേ​രി​ൽ 12 പേ​രും ഇ​ന്ത്യ​ക്കാ​ർ

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ പ്ര​കൃ​തി​വാ​ത​ക ക​യ​റ്റു​മ​തി കേ​ന്ദ്ര​മാ​യ റാ​സ് ല​ഫാ​ൻ വ്യ​വ​സാ​യ മേ​ഖ​ല​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ മ​രി​ച്ച 13 പേ​രി​ൽ 12 പേ​രും ഇ​ന്ത്യ​കാ​ർ. റാ​സ് ല​ഫാ​നി​ലെ ഫാ​ക്ട​റി​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 66 പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മ​രി​ച്ച​വ​രു​ടെ​യോ പ​രു​ക്കേ​റ്റ​വ​രു​ടെ​യോ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി​വാ​ത​ക ക​യ​റ്റു​മ​തി കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​കു​ന്ന ത​ര​ത്തി​ലു​ള്ള യാ​തൊ​രു​വി​ധ വാ​ത​ക ചോ​ർ​ച്ച​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് മ​ന്ത്രാ​ല​യം വി​ശ​ദീ​ക​ര​ണം.

അ​പ​ക​ടം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഈ ​പ്ര​യാ​സ​മേ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും ഖ​ത്ത​റി​ലെ മു​ഴു​വ​ൻ ഇ​ന്ത്യ​ൻ സ​മൂ​ഹ​വും ഖ​ത്ത​ർ ഗ​വ​ൺ​മെ​ന്‍റി​നും അ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ​ക്കും ഒ​പ്പം നി​ല​കൊ​ള്ളു​ന്നു. പ​രി​ക്കേ​റ്റ​വ​ർ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും കാ​ണാ​താ​യ​വ​ർ സു​ര​ക്ഷി​ത​രാ​യി​രി​ക്കാ​ൻ പ്രാ​ർ​ത്ഥി​ക്കു​ന്ന​താ​യും എം​ബ​സി വ്യ​ക്ത​മാ​ക്കി.

International

ഖ​ത്ത​റി​ലെ പ്ര​കൃ​തി​വാ​ത​ക ഹ​ബ്ബി​ലെ സ്ഫോ​ട​നം: 13 മ​ര​ണം, കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഇ​ന്ത്യ​ക്കാ​രും

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ പ്ര​കൃ​തി​വാ​ത​ക ക​യ​റ്റു​മ​തി കേ​ന്ദ്ര​മാ​യ റാ​സ് ല​ഫാ​ൻ വ്യ​വ​സാ​യ മേ​ഖ​ല​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ 13 പേ​ർ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി ബാ​ർ​സാ​ൻ ഗ്യാ​സ് സ​പ്ലൈ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 18 തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യ​താ​യും 66 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​ണെ​ന്ന് ഖ​ത്ത​ർ ഊ​ർ​ജ മ​ന്ത്രി സാ​ദ് അ​ൽ കാ​ബി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ 66 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​വ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ൾ​ക്ക് വാ​ത​കം എ​ത്തി​ക്കു​ന്ന ബ​ർ​സാ​ൻ ഗ്യാ​സ് സ​പ്ലൈ പ്ലാ​ന്‍റി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ഈ ​പ്ലാ​ന്‍റി​ന് നേ​രെ ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. അ​ന്ന് സം​ഭ​വി​ച്ച വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഇ​വി​ട​ത്തെ ഉ​ത്പാ​ദ​നം കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തൊ​രു അ​ട്ടി​മ​റി​യോ ആ​ക്ര​മ​ണ​മോ അ​ല്ലെ​ന്നും പൂ​ർ​ണ​മാ​യും സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ല​മു​ണ്ടാ​യ അ​പ​ക​ട​മാ​ണെ​ന്നും ഊ​ർ​ജ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് പ്ലാ​ന്‍റി​ൽ വ​ലി​യ രീ​തി​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യെ​ങ്കി​ലും അ​ടി​യ​ന്ത​ര സു​ര​ക്ഷാ സേ​ന​യെ​ത്തി തീ​യ​ണ​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നും പ​രി​ക്കേ​റ്റ​വ​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നു​മാ​യി ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​രു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്.

National

കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് മ​ര​ണം

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ മ​രി​ച്ചു. മ​ൽ​ക്കാ​ജ്ഗി​രി സ്വ​ദേ​ശി​ക​ളാ​യ ച​ന്ദ്ര​ശേ​ഖ​ർ (33), ഭാ​ര്യ രേ​ഖ (30), ബ​ന്ധു​വാ​യ നി​ഹാ​ൽ (ര​ണ്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ മ​ക​ൻ ലോ​ഹി​തി​ന് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.

ഗോ​ദാ​വ​രി​ഖ​നി​യി​ലു​ള്ള ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ച​ന്ദ്ര​ശേ​ഖ​ര​ൻ, രേ​ഖ, ലോ​ഹി​ത്, നി​ഹാ​ൽ എ​ന്നി​വ​ർ ഒ​രു കാ​റി​ലും രേ​ഖ​യു​ടെ സ​ഹോ​ദ​ര​ൻ രാ​ജ​ശേ​ഖ​ർ, സ​ഹോ​ദ​രി ജ​യ, ഇ​രു​വ​രു​ടെ​യും മ​ക്ക​ളാ​യ നി​ഖി​ൽ, ലോ​ഹി​ത എ​ന്നി​വ​ർ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലു​മാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന​ത്.

മെ​ഡ്ച​ലി​ലെ മു​ര​ഹാ​രി​പ്പ​ള്ളി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് എ​തി​ർ ദി​ശ​യി​ൽ നി​ന്ന് വ​ന്ന ട്ര​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​വാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ച​ന്ദ്ര​ശേ​ഖ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു. രേ​ഖ​യെ​യും നി​ഹാ​ലി​നെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി.

രാ​ജ​ശേ​ഖ​ര​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

മ​ണ​ൽ ഖ​ന​ന​ത്തെ​ച്ചൊ​ല്ലി ത​ർ​ക്കം; മൂ​ന്ന് പേ​രെ കാ​റി​നു​ള്ളി​ലി​ട്ട് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ലെ കോ​റി​യ ജി​ല്ല​യി​ൽ ബി​ജെ​പി നേ​താ​വ് ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രെ കാ​റി​നു​ള്ളി​ലി​ട്ട് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി. ബി​ജെ​പി നേ​താ​വും മു​ൻ ജ​ന​പ​ദ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ഭ​ര​ത് സിം​ഗ്, അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​വും അ​ധ്യാ​പ​ക​നു​മാ​യ നാ​ഗേ​ന്ദ്ര സിം​ഗ്, വീ​രേ​ന്ദ്ര സിം​ഗ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ക്ഷി​ത് ത്രി​പാ​ഠി, വി​ശാ​ൽ ത്രി​പാ​ഠി, സ​ത്യ​പ്ര​കാ​ശ് ത്രി​പാ​ഠി, മ​ന്നു ത്രി​പാ​ഠി എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണ​ൽ ഖ​ന​ന​ത്തെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി സോ​ൻ​ഹ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ നൗ​ഗ​യി​ൻ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഭ​ര​ത് സിം​ഗും സം​ഘ​വും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ട്ര​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് വ​ള​ഞ്ഞ ശേ​ഷം പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഭ​ര​ത് സിം​ഗ് സം​ഭ​വ​സ്ഥ​ല​ത്തും നാ​ഗേ​ന്ദ്ര സിം​ഗും വീ​രേ​ന്ദ്ര സിം​ഗും ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മാ​യ​ങ്ക് സിം​ഗ് എ​ന്ന​യാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മ​ണ​ൽ ഖ​ന​ന​ത്തെ​ച്ചൊ​ല്ലി ഭ​ര​ത് സിം​ഗി​ന്‍റെ കു​ടും​ബ​വും മ​റ്റൊ​രു ബി​ജെ​പി നേ​താ​വാ​യ മ​നോ​ജ് ത്രി​പാ​ഠി​യു​ടെ കു​ടും​ബ​വും ത​മ്മി​ൽ മാ​സ​ങ്ങ​ളാ​യി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. മ​ണ​ൽ ക​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​ന്ത്ര​ണ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​ത്തി​ൽ ഒ​ന്‍​പ​ത് പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

 

Kerala

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴ് പേ​ർ മ​രി​ച്ചു

ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ ച​മ്പ ജി​ല്ല​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴ് പേ​ർ മ​രി​ച്ചു. മ​സ്രു​ന്ദ്-​ഹ​മാ​ൽ റൂ​ട്ടി​ൽ ഛത്ര​ണ്ടു​ണ്ടി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണം. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴ് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. മ​ത​പ​ര​മാ​യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി ദു​രി​താ​ശ്വാ​സ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

National

ക്രൂ​ര​മ​ർ​ദ​ന​ത്തി​നെ​തി​രെ പ​രാ​തി ന​ൽ​കാ​ൻ പോ​യ ഭാ​ര്യ​യെ യു​വാ​വ് കൊ​ല​പ്പെ​ടു​ത്തി

ഭോ​പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ മൊ​റേ​ന​യി​ൽ ഭ​ർ​ത്താ​വി​ന്‍റെ ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​നെ​തി​രെ പ​രാ​തി ന​ൽ​കാ​ൻ പോ​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി. നി​ഷാ ജാ​ത​വ് (35) എ​ന്ന യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ഭ​ർ​ത്താ​വ് ധ​ർ​മേ​ന്ദ്ര ജാ​ത​വി​നാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ധ​ർ​മേ​ന്ദ്ര​യും നി​ഷ​യും വി​വാ​ഹി​ത​രാ​യി​ട്ട് 15 വ​ർ​ഷ​ത്തോ​ള​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം ദ​മ്പ​തി​ക​ൾ ത​മ്മി​ൽ ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്ക​മു​ണ്ടാ​യി. നി​ഷ​യെ ധ​ർ​മേ​ന്ദ്ര ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു.

ഭ​ർ​ത്താ​വി​ന്‍റെ മ​ർ​ദ​ന​ത്തി​ൽ മ​നം​നൊ​ന്ത്, പ​രാ​തി ന​ൽ​കാ​നാ​യി ദിം​നി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ന്നു​പോ​യ നി​ഷ​യെ ധ​ർ​മേ​ന്ദ്ര പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​തി​നു മു​ൻ​പ് ഒ​രു കൃ​ഷി​യി​ട​ത്തി​ന് സ​മീ​പ​ത്തു വ​ച്ച് നി​ഷ​യെ ത​ട​ഞ്ഞു​നി​ർ​ത്തി​യ ധ​ർ​മേ​ന്ദ്ര, ഇ​രു​മ്പു​വ​ടി​കൊ​ണ്ട് ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്ത് അ​ടി​ച്ചു. ഗു​രു​ത​ര​മാ​യ പ​രു​ക്കേ​റ്റ നി​ഷ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി.

ഇ​വ​ർ​ക്ക് ഒ​രു മ​ക​നും മൂ​ന്ന് പെ​ൺ​മ​ക്ക​ളു​മു​ണ്ട്. നി​ഷ മു​ൻ​പും പ​ല​ത​വ​ണ ഭ​ർ​ത്താ​വി​ന്‍റെ​യും വീ​ട്ടു​കാ​രു​ടെ​യും ഭാ​ഗ​ത്തു​നി​ന്ന് ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ൾ നേ​രി​ട്ടി​രു​ന്ന​താ​യി ബ​ന്ധു​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

 

National

വീ​ട്ടു​ജോ​ലി ചെ​യ്യാ​ത്ത​തി​ന് പ​ങ്കാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി; യു​വാ​വ് അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ഹാ​സ​നി​ൽ പ​ങ്കാ​ളി​യെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. വാ​ട്ട​ർ ടാ​ങ്ക​ർ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ശ​ര​ത് (27) എ​ന്ന യു​വാ​വാ​ണ് പ​ങ്കാ​ളി അ​നു​ഷ (20) യെ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ഇ​രു​വ​രും ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി മ​ല്ലേ​ശ്വ​ര​ത്തെ വാ​ട​ക വീ​ട്ടി​ൽ ഒ​ന്നി​ച്ച് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. അ​നു​ഷ​യ്ക്ക് വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്യാ​ൻ മ​ടി​യാ​യ​തി​നാ​ൽ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ശ​ര​ത് അ​നു​ഷ​യെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം ശ​ര​ത് അ​ഭി​ഭാ​ഷ​ക​നോ​ട് കു​റ്റ​സ​മ്മ​തം ന​ട​ത്തി. അ​ഭി​ഭാ​ഷ​ക​ൻ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. പോ​ലീ​സ് ശ​ര​ത്തി​നെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​മു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​നാ​യി ശ​ര​ത്തി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

National

അ​മേ​രി​ക്ക​യി​ൽ ബോം​ബ​ർ വി​മാ​നം ത​ക​ർ​ന്ന് എ​ട്ട് പേ​ർ മ​രി​ച്ചു

കാ​ലി​ഫോ​ർ​ണി​യ: അ​മേ​രി​ക്ക​യി​ൽ ബോം​ബ​ർ വി​മാ​നം ത​ക​ർ​ന്ന് എ​ട്ട് പേ​ർ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച കാ​ലി​ഫോ​ർ​ണി​യ​യി​ലാ​ണ് ബി- 52 ​ബോം​ബ​ർ വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ എ​ഡ്വേ​ർ​ഡ്സ് വ്യോ​മ​സേ​നാ താ​വ​ള​ത്തി​ൽ നി​ന്നും പ​റ​ന്നു​യ​ർ​ന്ന സ്ട്രാ​റ്റ​ജി​ക് ബോം​ബ​ർ വി​മാ​നം ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. അ​മേ​രി​ക്ക​ൻ വ്യോ​മ​സേ​ന​യു​ടെ സ​ബ് സോ​ണി​ക് ശേ​ഷി​യു​ള്ള ബി52 ​സ്ട്രാ​റ്റോ​ഫോ​ർ​ട്രെ​സ് ബോം​ബ​ർ വി​മാ​ന​മാ​ണ് അപകടത്തിൽപ്പെട്ടത്.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ക സം​ഘം സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ചേ​ർ​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ണ​വാ​യു​ധ​ങ്ങ​ൾ വ​രെ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​യാ​ണ് ബി52 ​ബോം​ബ​ർ വി​മാ​ന​ങ്ങ​ൾ.

National

സ്വ​ത്ത് ത​ർ​ക്ക​കേ​സ് കോ​ട​തി​യി​ൽ തോ​റ്റു; പി​താ​വി​നെ മ​ക​ൻ കു​ത്തി​ക്കൊ​ന്നു

മും​ബൈ: സ്വ​ത്ത് ത​ർ​ക്ക​കേ​സ് കോ​ട​തി​യി​ൽ തോ​റ്റ​തി​ന് പി​ന്നാ​ലെ യു​വാ​വ് പി​താ​വി​നെ കു​ത്തി​ക്കൊ​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​റി​ലാ​ണ് സം​ഭ​വം. ജാ​ഫ​ർ ഖ​മ​റു​ദ്ദീ​ൻ സ​യ്യി​ദ് പ​ട്ടേ​ൽ(82) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മ​ക​ൻ അ​ബ്ദു​ൾ റ​ഹ്മാ​ൻ അ​ബ്ദു​ൾ ജാ​ഫ​റി​ന്‍റെ ഉ​പ​ദ്ര​വ​ത്തി​ൽ മ​നം​മ​ടു​ത്ത ജ​ല​വി​ഭ​വ വ​കു​പ്പ് മു​ൻ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ജാ​ഫ​ർ ഖ​മ​റു​ദ്ദീ​ൻ, വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​വു​ക​യും പൂ​നെ​യി​ലു​ള്ള മ​ക​ൾ​ക്കൊ​പ്പം താ​മ​സി​ച്ചു​വ​രി​ക​യു​മാ​യി​രു​ന്നു.

വീ​ടി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ത​നി​ക്കാ​ണെ​ന്നും മ​ക​നെ ഇ​റ​ക്കി​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ൾ കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. ഹ​ർ​ജി പ​രി​ഗ​ണി​ച്ച കോ​ട​തി, വീ​ടി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ജാ​ഫ​ർ ഖ​മ​റു​ദ്ദീ​ന് ന​ൽ​കു​ക​യും മ​ക​നോ​ട് വീ​ട്ടി​ൽ​നി​ന്നും ഇ​റ​ങ്ങ​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു.

കോ​ട​തി ഉ​ത്ത​ര​വു​മാ​യി വീ​ട്ടിലേക്കുള്ള യാത്രക്കിടെ ജാ​ഫ​ർ ഖ​മ​റു​ദ്ദീ​നെ മ​ക​ൻ ആ​ക്ര​മി​ച്ചു. പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ വ​ച്ച് അ​ബ്ദു​ൾ റ​ഹ്മാ​ൻ, പി​താ​വി​നെ കു​ത്തി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ​മ​യം ജാ​ഫ​ർ ഖ​മ​റു​ദ്ദീ​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ൾ​ക്കും പ​രി​ക്കേ​റ്റു. അ​ബ്ദു​ൾ റ​ഹ്മാ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

National

കാ​മു​കി​യു​ടെ മ​ക​ളെ കൊ​ന്നു, മൃ​ത​ദേ​ഹം സ്യൂ​ട്ട് കേ​സി​ലാ​ക്കി ക​ത്തി​ച്ചു; യു​വാ​വ് പി​ടി​യി​ൽ

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ കൗ​മാ​ര​ക്കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം സ്യൂ​ട്ട്കേ​സി​ൽ ഒ​ളി​പ്പി​ക്കു​ക​യും തെ​ളി​വു​ക​ൾ തീ​യി​ട്ടു ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ഞ്ചാ​ബി​ലെ ന​വാം​ഷ​ഹ​റി​ലാ​ണ് സം​ഭ​വം.

ന​വാം​ഷ​ഹ​ർ ഗ​ർ​ഹ്ശ​ങ്ക​ർ റോ​ഡി​ലെ പീ​ർ വാ​ലി ഗ​ലി​യി​ൽ താ​മ​സി​ക്കു​ന്ന ഉ​ഷാ റാ​ണി​യു​ടെ 15കാ​രി​യാ​യ മ​ക​ൾ രാ​ധി​ക​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മേ​യ് 29 മു​ത​ൽ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യി​രു​ന്നു.

ഉ​ഷാ റാ​ണി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഗു​ർ​വി​ന്ദ​ർ സിം​ഗ് (23) എ​ന്ന ഗോ​പ​യാ​ണ് കേ​സി​ലെ പ്ര​തി. 45കാ​രി​യാ​യ ഉ​ഷാ റാ​ണി​യു​മാ​യു​ള്ള ഗു​ർ​വി​ന്ദ​റി​ന്‍റെ ബ​ന്ധ​ത്തെ മ​ക​ൾ രാ​ധി​ക ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്നു. ഇ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

മേ​യ് 29ന് ​ഉ​ഷാ റാ​ണി ജോ​ലി​ക്ക് പോ​യ സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന​പ്പോ​ഴാ​ണ് പ്ര​തി സ്ഥ​ല​ത്തെ​ത്തി പെ​ൺ​കു​ട്ടി​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ഒ​രു സ്യൂ​ട്ട്കേ​സി​ലാ​ക്കി മോ​ട്ടോ​ർ സൈ​ക്കി​ളി​ന് പി​ന്നി​ൽ കെ​ട്ടി​വ​ച്ച് ഹോ​ഷി​യാ​ർ​പൂ​ർ ജി​ല്ല​യി​ലെ ഖു​രാ​ൽ​ഗ​ഡ് സാ​ഹി​ബി​ന് അ​ടു​ത്തു​ള്ള വ​ന​മേ​ഖ​ല​യി​ൽ എ​ത്തി​ച്ചു.

അ​വി​ടെ​വ​ച്ച് തെ​ളി​വ് ന​ശി​പ്പി​ക്കാ​നാ​യി സ്യൂ​ട്ട്കേ​സി​നും മൃ​ത​ദേ​ഹ​ത്തി​നും തീ​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് അ​മ്മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​ന്ന​ത്. പ്ര​തി ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ന​ത്തി​ൽ നി​ന്ന് പെ​ൺ​കു​ട്ടി​യു​ടെ പൂ​ർ​ണ​മാ​യും ക​ത്തി​യ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ നാ​ല് ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ക​യാ​ണ്.

 

National

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​പ്പൂ​രി​ൽ ഭാ​ര്യ​യെ അ​ടി​ച്ചു​കൊ​ന്ന ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ദെ​ഹ്പ വി​നാ​യ​ക്പൂ​ർ സ്വ​ദേ​ശി സ​ച്ചി​ൻ (32) ആ​ണ് ഭാ​ര്യ ജ്യോ​തി (28) യെ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഇ​രു​വ​രും ത​മ്മി​ൽ രൂ​ക്ഷ​മാ​യ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും കോ​പാ​കു​നാ​യ സ​ച്ചി​ൻ ഇ​രു​മ്പ് വ​ടി​കൊ​ണ്ട് ജ്യോ​തി​യു​ടെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ജ്യോ​തി സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ മ​രി​ച്ചു. ഭാ​ര്യ മ​രി​ച്ചു​വെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ സ​ച്ചി​ൻ വീ​ടി​ന് സ​മീ​പ​ത്തെ റെ​യി​ൽ​വേ ട്രാ​ക്കി​ലെ ട്രെ​യി​ന് മു​ന്നി​ൽ ചാ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ദ​മ്പ​തി​ക​ളു​ടെ ര​ണ്ട് കു​ട്ടി​ക​ളും ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കു​ട്ടി​ക​ൾ ഉ​ണ​ർ​ന്ന​പ്പോ​ൾ ജ്യോ​തി ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന​ത് കാ​ണു​ക​യും തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

സ​ച്ചി​നും ജ്യോ​തി​യും ത​മ്മി​ൽ ദീ​ർ​ഘ​നാ​ളാ​യി കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും ഇ​രു​വ​രും ത​മ്മി​ൽ നി​ര​ന്ത​രം വ​ഴ​ക്കി​ടാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞ് പോലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു മൃ​ത​ദേ​ഹ​ങ്ങ​ളും പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. ഫോ​റ​ൻ​സി​ക് സം​ഘം സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ടി​ക് ടോ​ക്കി​ലെ ത​ർ​ക്കം ജീ​വ​നെ​ടു​ത്തു; ഷാ​ർ​ജ​യി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി കൊല്ലപ്പെട്ടു

ഷാ​ർ​ജ: ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി യു​വാ​വ് കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നി​ൽ ടി​ക് ടോ​ക്കി​ലെ ത​ർ​ക്കം. ടി​ക് ടോ​ക്ക് ലൈ​വി​ൽ ചേ​രി​തി​രി​ഞ്ഞ് ത​ർ​ക്ക​വും തെ​റി​വി​ളി​യും ഭീ​ഷ​ണി​യും അ​സ​ഭ്യ ഇ​ട​പെ​ട​ലു​ക​ളു​മാ​ണ് നേ​രി​ൽ​ക​ണ്ട് ഏ​റ്റു​മു​ട്ടാ​മെ​ന്ന നി​ല​യി​ലേ​ക്കെ​ത്തി​യ​ത്. ക​ണ്ണൂ​ർ മാ​ട്ടൂ​ൽ സ്വ​ദേ​ശി ഇ​സ്മാ​യി​ൽ പൊ​ന്ന​ൻ ആ​ണ് മ​രി​ച്ച​ത്. കൊ​ല്ലം സ്വ​ദേ​ശി​യാ​യ പ്ര​തി​യ​ട​ക്കം നാ​ലു പേ​ർ ക​സ്റ്റ​ഡി​യി​ലാ​ണ്.

ടി​ക്ക് ടോ​ക്കി​ലെ വെ​ല്ലു​വി​ളി​ക്ക് ശേ​ഷം പ്ര​തി​യെ കാ​ണാ​ൻ ഷാ​ർ​ജ അ​ൽ ന​ഹ്ദ​യി​ൽ ഇ​സ്മാ​യി​ൽ പൊ​ന്ന​ൻ എ​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് സൂ​ച​ന. ഇ​ത് ത​ർ​ക്ക​ത്തി​ലേ​ക്കും അ​ടി​യി​ലേ​ക്കും കു​ത്തി​ലേ​ക്കും എ​ത്തി​യെ​ന്ന് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​യു​ന്ന​വ​ർ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഷാ​ർ​ജ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​സ്മാ​യി​ൽ സം​ഭ​വ സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​രി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി ദു​ബാ​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു നാ​ൽ​പ​തു​കാ​ര​നാ​യ ഇ​സ്മാ​യി​ൽ പൊ​ന്ന​ൻ.

ഭാ​ര്യ​യും മ​ക്ക​ളും നാ​ട്ടി​ലാ​ണ്. സ​ഹോ​ദ​ര​ൻ ദു​ബാ​യി​ലു​ണ്ട്. ടി​ക് ടോ​ക്കി​ൽ വെ​ല്ലു​വി​ളി ന​ട​ത്തി​യ കൊ​ല്ലം സ്വ​ദേ​ശി​യാ​ണ് കേ​സി​ലെ മു​ഖ്യ പ്ര​തി​യെ​ന്നാ​ണ് സൂ​ച​ന. ഇ​യാ​ള​ട​ക്കം നാ​ലു​പേ​ർ ക​സ്റ്റ​ഡി​യി​ലാ​ണ്. അ​ൽ ഖാ​സ്മി​യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

National

യു​വാ​വി​നെ കൊ​ന്ന ശേ​ഷം ശ​രീ​രം ക​ഷ്ണ​ങ്ങ​ളാ​ക്കി; ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ല്‍

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫ​ത്തേ​പൂ​രി​ൽ യു​വ​തി​യും ഭ​ർ​ത്താ​വും ചേ​ർ​ന്ന് ഭാ​ര്യ​യു​ടെ കാ​മു​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ശ​രീ​രം ക​ഷ്ണ​ങ്ങ​ളാ​ക്കി. ഫ​ത്തേ​പൂ​ർ സ്വ​ദേ​ശി വി​ജ​യ് നി​ഷാ​ദി​നെ മെ​യ് എ​ട്ട് മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. വി​ജ​യു​ടെ കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​ന്ന​ത്. സം​ഭ​വ​ത്തി​ൽ കി​ര​ൺ ദേ​വി, ഭ​ർ​ത്താ​വ് കാം​ത പ്ര​സാ​ദ് എ​ന്നി​വ​ർ പി​ടി​യി​ലാ​യി.

വി​ജ​യ്‌​യും കി​ര​ണും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കാം​ത ഇ​രു​വ​രു​ടെ​യും ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​റി​യു​ക​യും തു​ട​ർ​ന്ന് കി​ര​ണു​മാ​യി ചേ​ർ​ന്ന് വി​ജ​യ്‌​യെ കൊ​ല​പ്പെ​ടു​ത്താ​ൻ പ​ദ്ധ​തി​യി​ടു​ക​യു​മാ​യി​രു​ന്നു.

ദ​മ്പ​തി​ക​ൾ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി വി​ജ​യ്‌​യെ കി​ര​ൺ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യും ഈ ​സ​മ​യം കം​ത ഇ​യാ​ളെ ആ​ക്ര​മി​ച്ച് കൊ​ല്ലു​ക​യു​മാ​യി​രു​ന്നു. കു​റ്റ​കൃ​ത്യം മ​റ​ച്ചു​വ​യ്ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ​പ്പ​റ്റി ദ​മ്പ​തി​ക​ൾ യൂ​ട്യൂ​ബി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യ​തി​ന്‍റെ തെ​ളി​വു​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു.

മൃ​ത​ദേ​ഹം ചാ​ക്കി​ൽ കൊ​ള്ളാ​താ​യ​പ്പോ​ഴാ​ണ് ക​ഷ്ണ​ങ്ങ​ളാ​യി മു​റി​ച്ച് വ​ന​ത്തി​ൽ കൊ​ണ്ടു​പോ​യി ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. തെ​ളി​വു​ക​ളെ​ല്ലാം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ദ​മ്പ​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചു.

 

International

കൊ​തു​കി​നെ കൊ​തു​കു​കൊ​ണ്ട് നേ​രി​ടാ​ന്‍ ഗൂ​ഗി​ള്‍

ക​​ലി​​ഫോ​​ര്‍​ണി​​യ: കൊ​​തു​​കി​​നെ കൊ​​തു​​കി​​നെ​​ക്കൊ​​ണ്ടു നേ​​രി​​ടാ​​നു​​ള്ള പ​​ദ്ധ​​തി​​യു​​മാ​​യി ഐ​​ടി ഭീ​​മ​​നാ​​യ ഗൂ​​ഗി​​ൾ. ഗൂ​​ഗി​​ളി​​ന്‍റെ മാ​​തൃ​​ക​​മ്പ​​നി​​യാ​​യ ആ​​ല്‍​ഫ​​ബെ​​റ്റി​​ക് ഇ​​ന്‍​കി​​ന്‍റെ ലൈ​​ഫ് സ​​യ​​ന്‍​സ് വി​​ഭാ​​ഗ​​മാ​​യ വി​​ർ​​ളി​​യാ​​ണു പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.

പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ല​​ബോ​​റ​​ട്ട​​റി​​യി​​ല്‍ വ​​ള​​ര്‍​ത്തു​​ന്ന ഈ​​ഡി​​സ് ഈ​​ജി​​പ്തി വി​​ഭാ​​ഗ​​ത്തി​​ല്‍​പ്പെ​​ട്ട ബാ​​ക്‌​​ടീ​​രി​​യ ബാ​​ധ​​യു​​ള്ള 3.2 കോ​​ടി കൊ​​തു​​കു​​ക​​ളെ അ​​മേ​​രി​​ക്ക​​യി​​ലെ ക​​ലി​​ഫോ​​ര്‍​ണി​​യ​​യി​​ലും ഫ്ലോ​​റി​​ഡ​​യി​​ലു​​മാ​​യി തു​​റ​​ന്നു​​വി​​ടും.

ഡെ​​ങ്കി​​പ്പ​​നി, സി​​ക്ക വൈ​​റ​​സ്, ചിക്കുൻഗു​​നി​​യ തു​​ട​​ങ്ങി​​യ രോ​​ഗ​​ങ്ങ​​ള്‍ പ​​ട​​ര്‍​ത്തു​​ന്ന കൊ​​തു​​കു​​ക​​ളു​​ടെ എ​​ണ്ണം കു​​റ​​യ്ക്കു​​ക​​യാ​​ണ് പ​​ദ്ധ​​തി​​യു​​ടെ ല​​ക്ഷ്യ​​മെ​​ന്ന് വി​​ർ​​ളി അ​​റി​​യി​​ച്ചു.

National

ഭ​ർ​ത്താ​വും ര​ണ്ടാം ഭാ​ര്യ​യും ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ കൊ​ല​പ്പെ​ടു​ത്തി, മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ത്തി​ച്ചു; ആ​ദ്യ ഭാ​ര്യ​യും മ​ക്ക​ളും അ​റ​സ്റ്റി​ൽ

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​ർ ജി​ല്ല​യി​ൽ ഭ​ർ​ത്താ​വും ര​ണ്ടാം ഭാ​ര്യ​യും ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​റി​ലി​ട്ട് ക​ത്തി​ച്ച ആ​ദ്യ ഭാ​ര്യ​യും മ​ക്ക​ളും അ​റ​സ്റ്റി​ൽ. മു​ൻ ഗ്രാ​മ​മു​ഖ്യ​ൻ രാം ​സിം​ഗ് ചൗ​ധ​രി, അ​മ്മ പൂ​സി ദേ​വി, ര​ണ്ടാം ഭാ​ര്യ സൂ​ര്യ​ഗ്യാ​ൻ ദേ​വി, പു​സി​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ മ​ഹി​മ ചൗ​ധ​രി എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ രാ​മി​ന്‍റെ ആ​ദ്യ ഭാ​ര്യ സു​നി​ത, മ​ക​ൾ സ​രി​ത, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ൻ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​ജ്മീ​ർ ന​ഗ​ര​ത്തി​ൽ നി​ന്നും 60 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ബോ​ര​ഡ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ശ്രീ​രാം​പു​ര ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ൽ ഒ​രു കാ​ർ ക​ത്തു​ന്ന​ത് ക​ണ്ടാ​ണ് നാ​ട്ടു​കാ​ർ എ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ വാ​ഹ​ന​ത്തി​നു​ള്ളി​ലും സ​മീ​പ​ത്തു​മാ​യി നാ​ല് മൃ​ത​ദേ​ഹ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​റി​നു​ള്ളി​ലും ഒ​രു മൃ​ത​ദേ​ഹം സ​മീ​പ​ത്തെ വ​യ​ലി​ലു​മാ​ണ് കി​ട​ന്നി​രു​ന്ന​ത്.

വീ​ടി​നു​ള്ളി​ൽ വ​ച്ച് ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം തെ​ളി​വ് ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി മൃ​ത​ദേ​ഹ​ങ്ങ​ൾ രാ​മി​ന്‍റെ ത​ന്നെ കാ​റി​ലേ​ക്ക് മാ​റ്റു​ക​യും, തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ എ​ത്തി​ച്ച് വാ​ഹ​ന​ത്തി​ന് തീ​യി​ടു​ക​യു​മാ​യി​രു​ന്നു. ആ​ദ്യം ഇ​തൊ​രു അ​പ​ക​ട മ​ര​ണ​മാ​ണെ​ന്ന് തോ​ന്നി​യെ​ങ്കി​ലും പി​ന്നീ​ട് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും പോ​ലീ​സും ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ത​ന്നെ മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ മാ​ര​ക​മാ​യ പ​രി​ക്കു​ക​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് സു​നി​ത​യെ ചോ​ദ്യം ചെ​യ്തു. പൂസി ദേ​വി​ക്ക് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് രാം ​ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​താ​യി​രു​ന്നു എ​ന്നാ​ണ് സു​നി​ത ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ പോ​ലീ​സി​ന് സം​ശ​യം തോ​ന്നി. തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ടും​ബ​ത്തി​ൽ കാ​ല​ങ്ങ​ളാ​യി നി​ല​നി​ന്നി​രു​ന്ന ത​ർ​ക്ക​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യ​ത്.

രാ​മി​ന്‍റെ ര​ണ്ടാം വി​വാ​ഹ​ത്തെ​ച്ചൊ​ല്ലി കു​ടും​ബ​ത്തി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള ക​ല​ഹ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ട് ഭാ​ര്യ​മാ​രും രാം ​സിം​ഗും പൂസി ദേ​വി​യും ഒ​രേ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ബു​ധ​നാ​ഴ്ച രാ​ത്രി ഇ​തേ​ച്ചൊ​ല്ലി വീ​ട്ടി​ൽ വ​ലി​യ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും അ​ത് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. സു​നി​ത, സ​രി​ത​യു​ടെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ നാ​ലു​പേ​രെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

സു​നി​ത​യെ​യും ര​ണ്ട് മ​ക്ക​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും സം​ഭ​വ​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ ക്ര​മം മ​ന​സി​ലാ​ക്കാ​നു​മു​ള്ള ചോ​ദ്യം ചെ​യ്യ​ലു​ക​ൾ നി​ല​വി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

National

കാ​ർ ട്രാ​ക്ട​റി​ൽ ഇ​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രാ​ക്ട​റി​ന് പി​ന്നി​ൽ കാ​റി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു, അ​ഞ്ച് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ജൗ​ൻ​പൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ​രോ​ജ് സിം​ഗ് (58), സം​ഗീ​ത സിം​ഗ് ( 22), സ​മൃ​ദ്ധി (ഏ​ഴ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഡ​ൽ​ഹി​യി​ൽ നി​ന്നു വ​രി​ക​യാ​യി​രു​ന്ന കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​രു​ക​യും ത​ല കീ​ഴാ​യി മ​റി​യു​ക​യും ചെ​യ്തു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ച​ര​ൺ സിം​ഗ്, ഭാ​ര്യ പ്ര​തി​ഭ സിം​ഗ്, നീ​ര​ജ് സിം​ഗ്, ഭാ​ര്യ സ​വി​ത സിം​ഗ്, സ​മ​ർ​ഥ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ക്കേ​റ്റ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി കൊ​ല്ല​പ്പെ​ട്ടു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ഹ്റൈ​ച്ചി​ൽ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി മ​രി​ച്ചു. പു​രൈ​ന സ്വ​ദേ​ശി​നി രീ​ത ദേ​വി (40) യാ​ണ് മ​രി​ച്ച​ത്.

രീ​ത​യു​ടെ ക​ഴു​ത്തി​ലും ചു​മ​ലി​ലും ആ​ഴ​ത്തി​ലു​ള്ള ക​ടി​യേ​റ്റ മു​റി​വു​ക​ളും ക​വി​ളു​ക​ളി​ലും ത​ല​യി​ലും ന​ഖ​ങ്ങ​ൾ കൊ​ണ്ടു​ള്ള പോ​റ​ലു​ക​ളു​മു​ണ്ട്. വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ പ്ര​ധാ​ന വ​ന​മേ​ഖ​ല​യി​ലൂ​ടെ ഒ​ഴു​കു​ന്ന തോ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കൃ​ഷി​യി​ട​ത്തി​ൽ ക​ന്നു​കാ​ലി​ക​ൾ​ക്കാ​യി പു​ല്ല് ചെ​ത്തി​ക്കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. രീ​ത​യു​ടെ ഭ​ർ​ത്താ​വ് സു​ഭാ​ഷ് ഗൗ​ത​മ​ന് അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്കാ​യു​ള്ള ചി​ല​വു​ക​ൾ​ക്കാ​യി 10,000 രൂ​പ അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി ന​ൽ​കി​യി​ട്ടു​ണ്ട്.

International

ബം​ഗ്ലാ​ദേ​ശി​ൽ ലോ​റി മ​റി​ഞ്ഞ് 15 മ​ര​ണം, 10 പേ​ർ​ക്ക് പ​രി​ക്ക്

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ലെ ത​ങ്കാ​ലി ജി​ല്ല​യി​ൽ ഇ​രു​മ്പ് ക​മ്പി​ക​ൾ ക​യ​റ്റി​യ ലോ​റി മ​റി​ഞ്ഞ് 15 പേ​ർ മ​രി​ച്ചു, 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ലോ​റി​ക്ക് മു​ക​ളി​ൽ ക​യ​റി​യ യാ​ത്ര​ക്കാ​രാ​ണ് മ​രി​ച്ച​വ​ർ. ജ​മു​ന പാ​ല​ത്തി​ന്‍റെ കി​ഴ​ക്ക് ഭാ​ഗ​ത്ത് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. ച​ട്ടോ​ഗ്രാ​മി​ൽ നി​ന്നും വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം.

ബ​ക്രീ​ദ് പ്ര​മാ​ണി​ച്ചു​ള്ള 10 ദി​വ​സ​ത്തെ അ​വ​ധി ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ട്രെ​യി​നു​ക​ളി​ലും ബ​സു​ക​ളി​ലും ടി​ക്ക​റ്റ് കി​ട്ടാ​ത്ത യാ​ത്ര​ക്കാ​രാ​ണ് ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വ​ഴി​യി​ൽ പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​വ​ർ വ​ണ്ടി​യി​ൽ ക​യ​റി​യ​താ​ണെ​ന്ന് പോ​ലീ​സ് ക​രു​തു​ന്നു.

 

National

ഇ​ന്‍​ഷ്വ​റ​ൻ​സ് തു​ക ത​ട്ടി​യെ​ടു​ക്കാ​ൻ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ ഖ​മ്മം ജി​ല്ല​യി​ൽ ഇ​ന്‍​ഷ്വ​റ​ൻ​സ് തു​ക ത​ട്ടി​യെ​ടു​ക്കാ​ൻ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ. ഇ​ല​ക്ട്രി​ക്ക​ൽ കോ​ൺ​ട്രാ​ക്ട​ർ ശി​വാ​ജി​യാ​ണ് ഭാ​ര്യ ഗു​ഗു​ലോ​ത് മീ​നാ​ക്ഷി (28) യെ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ആ​ദ്യം ആ​ത്മ​ഹ​ത്യ​യെ​ന്ന് ക​രു​തി​യ സം​ഭ​വ​ത്തി​ൽ, ഗു​ഗു​ലോ​തി​ന്‍റെ കു​ടും​ബം ശി​വാ​ജി​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ശി​വാ​ജി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​യാ​ൾ​ക്ക് 80 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ഭ​വ​ന​വാ​യ്പ ഉ​ൾ​പ്പെ​ടെ ക​ടു​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഗു​ഗു​ലോ​തി​ന്‍റെ പേ​രി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും യു​വ​തി മ​രി​ച്ചാ​ൽ ക​ട​മെ​ല്ലാം തീ​രു​മെ​ന്നും പ​റ​ഞ്ഞ് ഇ​യാ​ൾ സ്ഥി​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​മാ​യി​രു​ന്നു.

14 വ​ർ​ഷം മു​ന്പ് വി​വാ​ഹി​ത​രാ​യ ഇ​രു​വ​ർ​ക്കും ര​ണ്ട് ആ​ൺ​മ​ക്ക​ളു​ണ്ട്. ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നും ദൂ​രു​ഹ മ​ര​ണ​ത്തി​നും നി​ല​വി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

International

ക​ൽ​ക്ക​രി ഖ​നി​യി​ൽ സ്ഫോ​ട​നം; 90 പേ​ർ മ​രി​ച്ചു

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ ക​ൽ​ക്ക​രി ഖ​നി​യി​ലെ സ്ഫോ​ട​ന​ത്തി​ൽ 90 പേ​ർ മ​രി​ച്ചു. ഷാ​ൻ​സി പ്ര​വി​ശ്യ​യി​ലെ ക്വി​ൻ​യു​വാ​ൻ കൗ​ണ്ടി​യി​ലെ ലി​യു​ഷെ​ന്യൂ ക​ൽ​ക്ക​രി ഖ​നി​യി​ലാ​ണ് വാ​ത​ക സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ 247 തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു ഖ​നി​ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​ത്.

പ​രി​ക്കേ​റ്റ​വ​ർ​ക്ക് മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും കാ​ണാ​താ​യ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കാ​നും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗ് നി​ർ​ദേ​ശി​ച്ചു. ഖ​നി​യു​ടെ ചു​മ​ത​ല​യി​ലു​ള്ള ക​ന്പി​നി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

National

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകുട്ടിയുമായി ഒളിച്ചോടി; ബാഡ്മിന്‍റൺ താ​ര​ത്തെ മർദിച്ച് കൊലപ്പെടുത്തി

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ൽ 17 കാ​രി​യു​മാ​യി ഒ​ളി​ച്ചോ​ടി​യ യു​വാ​വി​നെ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. രാ​ജ​സ്ഥാ​നി​ലെ ഭി​വാ​ഡി സ്വ​ദേ​ശി​യും ബാ​ഡ്മി​ന്‍റ​ൺ താ​ര​വു​മാ​യ മോ​നു (21) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഒ​രു മാ​സം മു​മ്പ് മോ​നു​വും തി​ഗാ​വ് സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​രി​യും ഒ​ളി​ച്ചോ​ടി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം മോ​നു​വി​നെ​തി​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നാ​രോ​പി​ച്ച് പോ​ലീ​സി​ൽ ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യും, മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. ത​ന്നെ ആ​രും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത​ല്ലെ​ന്നാ​ണ് പെ​ൺ​കു​ട്ടി മ​ജി​സ്ട്രേ​റ്റി​ന് മൊ​ഴി ന​ൽ​കി​യ​ത്.

കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ പോ​വു​ക​യാ​ണെ​ന്ന് വീ​ട്ടു​കാ​രെ അ​റി​യി​ച്ച് ര​ണ്ട് ദി​വ​സം മു​മ്പ് ഇ​റ​ങ്ങി​യ മോ​നു​വി​നെ പി​ന്നീ​ട് കാ​ണാ​തി. ബു​ധ​നാ​ഴ്ച പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം ത​ന്നെ​യാ​ണ് മോ​നു​വി​നെ ത​ങ്ങ​ൾ പി​ടി​കൂ​ടി​യ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു.

പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ൾ യു​വാ​വ് മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ​താ​യും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ന്നും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൂ​ന്ന് ദി​വ​സ​ത്തോ​ളം യു​വാ​വി​നെ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ബ​ന്ധി​യാ​ക്കി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​താ​യാ​ണ് വി​വ​രം. ഉ​ട​ൻ ത​ന്നെ യു​വാ​വി​നെ ആ​ശു​പ​ത്രി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ലെ ര​ണ്ട് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

ബ​സി​ന് പി​ന്നി​ൽ ഓ​ട്ടോ​യി​ടി​ച്ച് ആ​റ് മ​ര​ണം; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ഗ​ഞ്ചം ജി​ല്ല​യി​ൽ ബ​സി​ന് പി​ന്നി​ൽ ഓ​ട്ടോ​യി​ടി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു, ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രി​ൽ മൂ​ന്ന് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ബെ​ർ​ഹാം​പൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന് പി​ന്നി​ലാ​ണ് ഓ​ട്ടോ​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

ബ​സി​ന് തീ​പി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു, 15 പേ​ർ​ക്ക് പ​രി​ക്ക്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫി​റോ​സാ​ബാ​ദി​ൽ ബ​സി​ന് തീ​പി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു, ക​ണ്ട​ക്ട​ർ ഉ​ൾ​പ്പെ​ടെ 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​ൺ​പൂ​ർ സ്വ​ദേ​ശി ശം​ഭു​വാ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ ഡി​വൈ​ഡ​റി​ലി​ടി​ച്ച് ഒ​രു ടാ​ങ്ക​ർ ലോ​റി റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ കാ​ൺ​പൂ​രി​ൽ നി​ന്നും ഗു​ഡ്ഗാ​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സ് ടാ​ങ്ക​ർ ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സി​ന് തീ​പി​ടി​ച്ചു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ക്കേ​റ്റ 15 പേ​രി​ൽ ക​ണ്ട​ക്ട​ർ ഉ​ൾ​പ്പെ​ടെ 10 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. നി​സാ​ര പ​രി​ക്കു​ക​ളു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​രെ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ൽ ബാ​ക്കി യാ​ത്ര​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

International

അ​മേ​രി​ക്ക​യി​ൽ മോ​സ്കി​ൽ വെ​ടി​വ​യ്പ്പ്; മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ മോ​സ്കി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​ർ മ​രി​ച്ച​താ​യി പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

സാ​ൻ ഡീ​ഗോ​യി​ലു​ള്ള ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ലാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ പ​ള്ളി​യി​ലെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര​നും ഉ​ൾ​പ്പെ​ടു​ന്നു.

സാ​ൻ ഡി​യാ​ഗോ കൗ​ണ്ടി​യി​ലെ ഏ​റ്റ​വും വ​ലി​യ മോ​സ്കി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​വി​ടെ അ​ഞ്ച് വ​യ​സും അ​തി​നു​മു​ക​ളി​ലും പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി അ​റ​ബി ഭാ​ഷ, ഇ​സ്‌​ലാ​മി​ക പ​ഠ​നം, ഖു​റാ​ൻ എ​ന്നി​വ പ​ഠി​പ്പി​ക്കു​ന്നു​ണ്ട്.

National

കാ​റും കൊ​യ്ത്തു​യ​ന്ത്രം ക​യ​റ്റി​യ ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് നാ​ല് മ​ര​ണം; ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

ല​ക്നോ: കാ​റും കൊ​യ്ത്തു​യ​ന്ത്രം ക​യ​റ്റി​യ ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ മ​രി​ച്ചു, ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബ​ഹ്റൈ​ച്ച്-​നാ​ൻ​പാ​ര പാ​ത​യി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബ​ഹ്റൈ​ച്ച് സ്വ​ദേ​ശി​ക​ളാ​യ സു​ഹൃ​ത്തു​ക​ൾ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​ശ്വ​നി ശ്രീ​വാ​സ്ത​വ, അ​ൽ​ത്താ​ഫ് അ​ഹ​മ്മ​ദ്, അ​നി​ൽ കു​മാ​ർ, മ​ഹേ​ന്ദ്ര എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​കാ​സ് ശ്രീ​വ​സ്ത​വ, ശി​വം ശ്രീ​വ​സ്ത​വ എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്ക് പെ​ട്ടെ​ന്ന് റോ​ഡി​ലേ​ക്ക് തി​രി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് എ​തി​ർ​ദി‍‍​ശ​യി​ൽ നി​ന്ന് അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ ആ​റ​ടി​യോ​ളം ദൂ​രേ​ക്ക് തെ​റി​ച്ച് വീ​ണ് റോ​ഡ​രി​കി​ലെ കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു.

ശ​ബ്ദം കേ​ട്ട് സ​മീ​പ​വാ​സി​ക​ൾ എ​ത്തി​യ​പ്പോ​ഴേ​ക്കും ട്ര​ക്കി​ന്‍റെ ഡ്രൈ​വ​ർ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നു ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി അ​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും നാ​ലു പേ​രും സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ മ​രി​ച്ചു.

പ്രാഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​യ്ത്തു​യ​ന്ത്രം ക​യ​റ്റി​യ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ളി​വി​ൽ പോ​യ ഡ്രൈ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗോ​ണ്ടി​യാ​യി​ൽ ഇ​ല​ക​ൾ ശേ​ഖ​രി​ക്കാ​ൻ പോ​യ വ​യോ​ധി​ക ക​ടു​വാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചു. വേ​ഡെ​ഗാ​വ് ബ​ന്ദ്യ സ്വ​ദേ​ശി​നി ശോ​ഭ ഹ​രി​ദാ​സ് ര​ഹ​തെ (65) യാ​ണ് മ​രി​ച്ച​ത്.

ഗോ​താ​ങ്കാ​വ് വ​ന മേ​ഖ​ല​യി​ൽ മ​രു​മ​ക​ളോ​ടൊ​പ്പം ഇ​ല​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യി​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വും മ​രു​മ​ക​ളും ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് ക​ടു​വ വ​ന​ത്തി​ലേ​ക്ക് ഓ​ടി മ​റ​ഞ്ഞു.

ക​ടു​വ​യെ പി​ടി​കൂ​ടാ​നാ​യി പ്ര​ദേ​ശ​ത്ത് കാ​മ​റ​ക​ളും കൂ​ടു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ശോ​ഭ​യു​ടെ കു​ടും​ബ​ത്തി​ന് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​മാ​യി 50,000 രൂ​പ കൈ​മാ​റി. ബാ​ക്കി തു​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പൂ​ക്ക​ളും ഇ​ല​ക​ളും ശേ​ഖ​രി​ക്കാ​നാ​യി വ​ന​ത്തി​ൽ പോ​കാ​റു​ണ്ട്. ഇ​വ​രു​ടെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​മാ​യ​തി​നാ​ൽ ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ദ്ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

National

കാ​റും ബൈ​ക്കും കൂ​ട്ടി​യടി​ച്ച് ര​ണ്ട് മ​ര​ണം

ന്യൂ​ഡ​ൽ​ഹി: അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു പേ​ർ മ​രി​ച്ചു. ക​ര​വാ​ൾ ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ രോ​ഹി​ത് (31), ഹേ​മ​ന്ത് (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും ഐ​പി​എ​ൽ ക​ണ്ട് വീ​ട്ടി​ലേക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ ഹി​മാ​ൻ​ഷു (27) നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഭ​ജ​ൻ​പു​ര മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ബൈ​ക്കി​നു പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ഹി​മാ​ൻ​ഷു​നെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ അ​പ​ക​ട​സ്ഥ​ലം പ​രി​ശോ​ധി​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെന്നു പോ​ലീ​സ് പ​റ​ഞ്ഞു.

National

വി​ഷം ക​ല​ർ​ത്തി​യ ഭ​ക്ഷ​ണം ന​ൽ​കി ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് പി​ടി​യി​ൽ

അ​മ​രാ​വ​തി: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ക​ട​പ്പ​യി​ൽ ഭാ​ര്യ​ക്ക് വി​ഷം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. പ്രോ​ഡു​ത്തൂ​ർ സ്വ​ദേ​ശി കി​ര​ൺ ആ​ണ് ഭാ​ര്യ പ​ദ്മ​ജ (31) യെ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.

പ​ദ്മ​ജ​യ്ക്ക് വ​ണ്ണം കൂ​ടു​ന്ന​തി​ന്‍റെ പേ​രി​ൽ ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ ത​ർ​ക്കം പ​തി​വാ​യി​രു​ന്നു. വ​ണ്ണം കു​റ​യ്ക്കാ​ൻ പ​ദ്മ​ജ​യെ കി​ര​ൺ നി​ര​ന്ത​രം നി​ർ​ബ​ന്ധി​ച്ചി​രു​ന്നു. ഭാ​രം കു​റ​യ്ക്കാ​നു​ള്ള പ​ദ്മ​ജ​യു​ടെ ശ്ര​മ​ങ്ങ​ൾ ഫ​ലം കാ​ണാ​തെ വ​ന്ന​തോ​ടെ​യാ​ണ് യു​വ​തി​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ കി​ര​ൺ തീ​രു​മാ​നി​ക്കു​ന്ന​ത്.

ഇ​തേ തു​ട​ർ​ന്ന് ഇ​യാ​ൾ 80,000 രൂ​പ വി​ല വ​രു​ന്ന വി​ഷം വാ​ങ്ങു​ക​യും ഭ​ക്ഷ​ണ​ത്തി​ൽ ക​ല​ർ​ത്തി പ​ദ്മ​ജ​ക്ക് ന​ൽ​ക്കു​ക​യും ചെ​യ്തു. വി​ഷം ഉ​ള്ളി​ലെ​ത്തി പ​ദ്മ​ജ ബോ​ധം കെ​ട്ടു​വീ​ണെ​ങ്കി​ലും മ​രി​ച്ചി​ല്ല. ഇ​തോ​ടെ ഇ​യാ​ൾ ത​ല​യി​ണ ഉ​പ​യോ​ഗി​ച്ച് പ​ദ്മ​ജ​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു.

ഇ​തി​ന് ശേ​ഷം പ​ദ്മ​ജ​യ്ക്ക് ഹൃ​ദ​യാ​ഘാ​തം വ​ന്നു​വെ​ന്ന് കി​ര​ൺ വീ​ട്ടു​കാ​രെ അ​റി​യി​ച്ചു. മ​ര​ണ​ത്തി​ൽ പ​ദ്മ​ജ​യു​ടെ വീ​ട്ടു​കാ​ർ​ക്ക് തോ​ന്നി​യ സം​ശ​യ​ത്തി​ൽ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് വി​ധേ​യ​മാ​ക്കി. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലാ​ണ് പ​ദ്മ​ജ​യു​ടെ ശ​രീ​ര​ത്തി​ൽ വി​ഷം ക​ണ്ടെ​ത്തു​ന്ന​ത്.

ഇ​തി​ന് പി​ന്നാ​ലെ പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കി​ര​ൺ കു​റ്റം സ​മ്മ​തി​ച്ച​ത്. ഇ​യാ​ൾ​ക്ക് വി​ഷം ന​ൽ​കി​യ വ്യ​ക്തി​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ന​ട​ന്ന് വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

National

മ​ധ്യ​പ്ര​ദേ​ശി​ൽ യുവാവ് ഭാ​ര്യ​യെ ത​ല​ക്ക​ടി​ച്ചു കൊ​ന്നു, ര​ണ്ട് വ​യ​സു​കാ​ര​നെ വ​ന​ത്തി​ൽ ഉ​പേ​ക്ഷിച്ചു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ റെ​യ്സ​നി​ൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ര​ണ്ട് വ​യ​സു​ള്ള മ​ക​നെ വ​ന​ത്തി​ൽ ഉ​പേ​ക്ഷി​ച്ചു. ബീ​ഗം​ഗ​ഞ്ച് സ്വ​ദേ​ശി രാ​ജേ​ന്ദ്ര അ​ഹി​ർ​വാ​രാ​ണ് ഭാ​ര്യ ജ്യോ​തി​യെ ക​ല്ലു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല്ലു​ക​യും മ​ക​നെ വ​ന​ത്തി​ൽ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്ത​ത്.

മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ജ്യോ​തി​യെ​യും മ​ക​നെ​യും കൂ​ട്ടി രാ​ജേ​ന്ദ്ര വീ​ട്ടി​ൽ നി​ന്നി​റ​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ബീ​ഗം​ഗ​ഞ്ചി​ലേ​ക്ക് പോ​കു​ന്ന​തി​നു​പ​ക​രം ഹൈ​ദ​ർ​ഗ​ഡി​ന് സ​മീ​പ​മു​ള്ള വ​ന​പ്ര​ദേ​ശ​ത്തേ​യ്ക്കാ​ണ് ഇ​യാ​ൾ കൊ​ണ്ടു​പോ​യ​ത്. വ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് രാ​ജേ​ന്ദ്ര, ജ്യോ​തി​യെ ക​ല്ലു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം കു​ഞ്ഞി​നെ വ​ന​ത്തി​ൽ ഉ​പേ​ക്ഷി​ച്ചു.

ജ്യോ​തി​യും മ​ക​നും വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജേ​ന്ദ്ര​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

ഉ​ട​ൻ ത​ന്നെ പോ​ലീ​സ് തി​ര​ച്ചി​ൽ ന​ട​ത്തു​ക​യും 10 മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ കു​ഞ്ഞി​നെ ജീ​വ​നോ​ടെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. കു​ഞ്ഞി​ന് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഭാ​ര്യ​യു​ടെ സ്വ​ഭാ​വ​ത്തി​ലു​ള്ള സം​ശ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്തുകൊന്നു

കണ്ണൂര്‍: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മകന്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ ഗീതമ്മ (50)യെ കൊലപ്പെടുത്തിയത്.

മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കേളകത്ത് മൊണാലിസ എന്ന പേരില്‍ ഇവര്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നുണ്ട്.

ഗീതമ്മയും ക്രിസ്റ്റിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഒടുവില്‍ കിടപ്പുമുറിയില്‍വച്ച് ക്രിസ്റ്റി ഗീതയെ ആക്രമിക്കുകയായിരുന്നു. ബംഗളൂരുവില്‍ ബിസിഎ വിദ്യാര്‍ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില്‍ നിർത്തി നാട്ടിലെത്തിയതാണ്. കൊലപാതകം നടക്കുന്ന സമയത്ത് പിതാവ് തങ്കച്ചന്‍ വീട്ടിലുണ്ടായിരുന്നില്ല.

കൊലയ്ക്കുശേഷം വീട്ടില്‍ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തുകയും അയാളുടെ സ്‌കൂട്ടറില്‍ കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു. പോലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇവരുടെ മൃതദേഹം പേരാവൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഗീതമ്മയ്ക്ക് ഒരു മകള്‍കൂടിയുണ്ട്.

National

മു​ൻ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി, മൃ​ത​ദേ​ഹം റെ​യി​ൽ​വേ ട്രാ​ക്കി​ന​രി​കെ ഉ​പേ​ക്ഷി​ച്ചു; പ്ര​തി അ​റ​സ്റ്റി​ൽ

ജ​യ്പൂ​ർ: ഏ​ഴ് വ​ർ​ഷ​മാ​യി പി​രി​ഞ്ഞു താ​മ​സി​ക്കു​ന്ന ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച മ​ധ്യ​വ​സ്ക​ൻ അ​റ​സ്റ്റി​ൽ. സ​തീ​ഷ് കു​മാ​ർ ശ​ർ​മ (50) യാ​ണ് മു​ൻ ഭാ​ര്യ മീ​നു ശ​ർ​മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ദീ​ർ​ഘ​കാ​ല​മാ​യു​ള്ള കു​ടും​ബ​പ്ര​ശ്ന​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞ മീ​നു ഏ​ഴ് വ​ർ​ഷ​മാ​യി സ്വ​ന്തം വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. സം​സാ​രി​ക്കാ​നെ​ന്ന വ്യാ​ജേ​ന സ​തീ​ഷ് മീ​നു​വി​നെ വീ​ട്ടി​ൽ നി​ന്ന് വി​ളി​ച്ചി​റ​ക്കു​ക​യും തു​ട​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

ഏ​പ്രി​ൽ 20 ന് ​റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം കി​ട​ക്കു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. മു​ഖ​ത്ത് തു​ണി മു​റു​ക്കി കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മീ​നു​വി​ന്‍റെ സ​ഹോ​ദ​ര​ൻ വി​ഷ്ണു കാ​ന്ത് ശ​ർ​മ​യാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങാ​ൻ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ മീ​നു പി​ന്നീ​ട് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സം​ശ​യം സ​തീ​ഷി​ലേ​യ്ക്ക് എ​ത്തു​ക​യും പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ കു​റ്റം സ​മ്മ​തി‌​ച്ചു. കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആ​റ് മ​ര​ണം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ യാ​ദ്ഗി​രി​ൽ കാ​റും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​റ് പേ​രാ​ണ് മ​രി​ച്ച​ത്. ദേ​വാ​പൂ​രി​ന​ടു​ത്താ​ണ് അ​പ​ക​ട​മു​ണ്ട​യാ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

യാ​ദ്ഗി​റി​ൽ നി​ന്ന് റാ​യ്ച്ചൂ​രി​ലേ​ക്ക് പോ​വുക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ക​ല​ബു​റ​ഗി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പരി​ക്കേ​റ്റ​വ​ർ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു. കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​റ് യാ​ത്ര​ക്കാ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

Kerala

യുവതിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ഇരുവരുടെയും ഫോ​ണുകൾ കി​ണ​റ്റി​ല്‍‌നി​ന്ന് ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: ചെ​ല​വൂ​ർ മൂ​ഴി​ക്ക​ലി​ല്‍ യുവതിയെയും യുവാവിനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇ​രു​വ​രു​ടെ​യും ഫോ​ണു​ക​ള്‍ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ കി​ണ​റ്റി​ല്‍ ക​ണ്ടെ​ത്തി. കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഈ​സ്റ്റ് മൂ​ഴി​ക്ക​ൽ പൂ​തം​കു​ഴി വീ​ട്ടി​ൽ ന​സ്രീ​ന​യു​ടെ(16) ര​ണ്ടു ഫോ​ണും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ന​ല്ല​ളം കൊ​ള​ത്ത​റ മാ​വ​ത്തി​നി​ലം കെ.​പി.​ഹൗ​സി​ൽ അ​ദ്നാ​ന്‍റെ (20) ഫോ​ണുമാ​ണ് കി​ണ​റ്റി​ല്‍‌നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

മാ​തൃസ​ഹോ​ദ​രി​യു​ടെ മ​ക​ൾ ന​സ്രീ​നയെ കൊ​ല​പ്പെ​ടു​ത്തി​യ നിലയിലും യു​വാ​വായ അ​ദ്നാനെ ജീ​വ​നൊ​ടു​ക്കി​യ നിലയിലുമാണ് ക​ണ്ടെ​ത്തിയത്. വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഇ​രു​വ​രു​ടെ​യും ഫോ​ണു​ക​ൾ കി​ണ​റ്റി​ൽ എ​ങ്ങ​നെ​യെ​ത്തി എ​ന്ന​ത് ദു​രൂ​ഹ​മാ​ണ്. ന​സ്രീ​ന​യു​ടെ വീ​ട്ടി​ലെ കി​ണ​റ്റി​ല്‍ നി​ന്നാ​ണ് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഫോ​ണു​ക​ള്‍ ക​ണ്ടെ​ടു​ത്ത​ത്. തെ​ളി​വു ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മം ന​ട​ന്ന​താ​യാ​ണ് സൂ​ച​ന. അ​ദ്നാ​ൻ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മു​റി​യി​ൽ നി​ന്ന് ഒ​രു ഫോ​ൺ ല​ഭി​ച്ചി​രു​ന്നു. പ്ര​തി​യാ​ണ് തെ​ളി​വു ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തെ​ങ്കി​ൽ ഈ ​ഫോ​ണും ന​ശി​പ്പി​ക്കേ​ണ്ട​താ​യി​രു​ന്നു എ​ന്നാ​ണ് നി​ഗ​മ​നം.

അ​ദ്നാ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മു​റി ഉ​ള്ളി​ൽനി​ന്ന് കു​റ്റി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. പ്ര​തി മ​രി​ച്ച ശേ​ഷം ഫോ​ണു​ക​ൾ കി​ണ​റ്റി​ൽ എ​ങ്ങ​നെ എ​ത്തി​യെ​ന്ന​താ​ണ് ദു​രൂ​ഹ​ത ഉ​ണ​ർ​ത്തു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ളി​ൽ ആ​രെ​ങ്കി​ലും ആ​സൂ​ത്രി​ത​മാ​യി തെ​ളി​വു ന​ശി​പ്പി​ക്കാ​ൻ ഇ​ട​പെ​ട്ടി​ട്ടു​ണ്ടോ എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം. ഫോ​ണു​ക​ള്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. ഫോ​ണി​ലെ വി​വ​ര​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കു​ന്ന​തോ​ടെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ യ​ഥാ​ർ​ഥ കാ​ര​ണം പു​റ​ത്തു​വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ന​സ്രീ​ന​യെ​യും മാ​തൃ​സ​ഹോ​ദ​രി​യു​ടെ മ​ക​ൻ അ​ദ്‌നാ​നെ​യും ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ന​സ്രീ​ന​യു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ചു വ​ന്ന അ​ദ്നാ​നെ അ​ടു​ത്ത​കാ​ല​ത്ത് വീ​ട്ടി​ലു​ണ്ടാ​യ ചി​ല പ്ര​ശ്ന​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ഡി​സം​ബ​റി​ൽ വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്നു. ക​ഴു​ത്തി​ൽ തു​ണി മു​റു​ക്കി ശ്വാ​സം മു​ട്ടി​ച്ച​താ​ണ് ന​സ്രീ​ന​യു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നും ടേ​പ്പ് ഉ​പ​യോ​ഗി​ച്ച് മു​ഖം മു​ഴു​വ​ൻ ചു​റ്റി​യ​തി​നാ​ൽ ശ്വാ​സം മു​ട്ടി​യാ​ണ് അ​ദ്നാ​ൻ മ​രി​ച്ച​തെ​ന്നു​മാ​ണ് സൂ​ച​ന.

National

സ്വ​ന്തം മ​ര​ണം ചി​ത്രീ​ക​രി​ക്കാ​ൻ യാ​ച​ക​നെ കൊ​ന്നു ക​ത്തി​ച്ചു, സേ​ന​യി​ൽനി​ന്നു പി​രി​ച്ചു​വി​ട്ട പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ അ​റ​സ്റ്റി​ൽ

ല​ക്നോ: സ്വ​ന്തം മ​ര​ണം ചി​ത്രീ​ക​രി​ക്കാ​ൻ യാ​ച​ക​നെ കൊന്നു ക​ത്തി​ച്ച കേ​സി​ൽ സേ​ന​യി​ൽനി​ന്നു പി​രി​ച്ചു​വി​ട്ട പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​ർ​ത്ത് ഈ​സ്റ്റേ​ൺ റെ​യി​ൽ​വേ​യി​ലെ ഹാ​ത്രാ​സ് റോ​ഡ് ഹാ​ൾ​ട്ടി​ന​ടു​ത്താ​ണ് സം​ഭ​വം.

മാ​ർ​ച്ച് 12ന് ​അ​ജ്ഞാ​ത വൃ​ദ്ധ​ന്‍റെ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ഇ​വി​ടെനി​ന്നു ക​ണ്ടെ​ടു​ത്തി​രു​ന്നു. പോ​ലീ​സി​ലെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന രാം​വീ​ർ സിം​ഗ്(55) ആ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്തുനി​ന്നു ല​ഭി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളി​ൽ നി​ന്നാ​ണ് പോ​ലീ​സ് ഈ ​നി​ഗ​മ​ന​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ഹ​ത്രാ​സ് സി​റ്റി​യി​ലെ ഗ​വ​ൺ​മെ​ന്‍റ് റെ​യി​ൽ​വേ പോ​ലീ​സ് (ജി​ആ​ർ​പി) സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​നി​ടെ, പോ​ലീ​സ് സ​ത്യാ​വ​സ്ഥ ക​ണ്ടെ​ത്തു​ക​യും മെ​യി​ൻ​പു​രി ജി​ല്ല​യി​ലെ കി​ഷ്‌​നി പ്ര​ദേ​ശ​ത്തുനി​ന്നു രാം​വീ​ർ സിം​ഗി​നെ ഏ​പ്രി​ൽ 14ന് ​അ​റ​സ്റ്റ് ചെയ്യുകയുമായിരുന്നു.

താ​ൻ മ​രി​ച്ചു​വെ​ന്ന വ്യാ​ജ വാ​ർ​ത്ത പ​ര​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് പ്ര​തി കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് ജി​ആ​ർ​പി ഹ​ത്രാ​സ് സി​റ്റി സ്റ്റേ​ഷ​ൻ ഇ​ൻ​ചാ​ർ​ജ് സു​യാ​ഷ് സിം​ഗ് പ​റ​ഞ്ഞു. എ​ന്നാ​ൽ, ഇ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

"ഇ​യാ​ൾ ഒ​രു സ്ഥി​രം കു​റ്റ​വാ​ളി​യാ​ണ്, ഫി​റോ​സാ​ബാ​ദ്, അ​ലി​ഗ​ഡ്, മൊ​റാ​ദാ​ബാ​ദ്, ഹ​ർ​ദോ​യ്, മെ​യി​ൻ​പു​രി, ബ​ദൗ​ൺ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, കൊ​ല​പാ​ത​കം, ക​വ​ർ​ച്ച, വ​ഞ്ച​ന തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു​ക​ൾ ഇ​യാ​ളു​ടെ പേ​രി​ലു​ണ്ട്'. ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

കു​റ്റ​കൃ​ത്യം ചെ​യ്യു​ന്ന​തി​നി​ടെ പ്ര​തി​ക്കു പൊ​ള്ള​ലേ​റ്റ​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

 

National

തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച പി​ക്ക് അ​പ്പ് വാ​നും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് എ​ട്ട് മ​ര​ണം

അ​മ​രാ​വ​തി: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ കു​ർ​ണൂ​ലി​ൽ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച പി​ക്ക് അ​പ്പ് വാ​നും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് എ​ട്ട് പേ​ർ മ​രി​ച്ചു, 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ധ​ർ​മ്മ​പൂ​ർ ടോ​ൾ പ്ലാ​സ​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം.

മ​ന്ത്രാ​ല​യി​ലെ ശ്രീ ​രാ​ഘ​വേ​ന്ദ്ര സ്വാ​മി മ​ഠ​ത്തി​ലേ​ക്ക് പോ​യ പി​ക്ക് അ​പ്പ് വാ​നാ​ണ് എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്ന ടാ​ങ്ക​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. വാ​ഹ​ന​ത്തി​ൽ 21 പേ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​ട്ട് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ച് സ്ത്രീ​ക​ൾ, മൂ​ന്ന് വ​യ​സു​ള്ള പെ​ൺ​കു​ട്ടി, ര​ണ്ട് പു​രു​ഷ​ന്മാ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി​യി​ട്ടു​ണ്ട്.

അ​പ​ക​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

സ്കൂ​ട്ട​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ വി​കാ​രാ​ബാ​ദി​ൽ സ്കൂ​ട്ട​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ർ മ​രി​ച്ചു, ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. സ​ഹീ​റാ​ബാ​ദ് സ്വ​ദേ​ശി ക​വി​രാ​ജ് (40), ഭാ​ര്യ പ​വാ​നി (35), മ​ക​ൾ കീ​ർ​ത്ത​ന (11) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​ക​ൻ കാ​ർ​ത്തി​ക്കി​ന് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ ട്ര​ക്ക് ഡ്രൈ​വ​ർ ഷെ​രീ​ഫി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

രു​ക്മ​പൂ​രു​ള്ള പ​വാ​നി​യു​ടെ വീ​ട്ടി​ൽ നി​ന്ന് കു​ടും​ബം മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ത​ട്ടെ​പ്പ​ള്ളി​ക്ക് സ​മീ​പം എ​ത്തി​യ​പ്പോ​ൾ എ​തി​രെ വ​ന്ന ട്ര​ക്ക് സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ക​വി​രാ​ജും പ​വാ​നി​യും കീ​ർ​ത്ത​ന​യും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ കാ​ർ​ത്തി​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഷെ​രീ​ഫ് അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ടും​ബ​ത്തി​ന് വി​ട്ടു​കൊ​ടു​ത്തു.

National

ട്ര​ക്കിം​ഗി​നി​ടെ സ്ഫോ​ട​നം; എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു, നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

ചെ​ന്നൈ: ചെ​ന്നൈ സിം​ഗ​പ്പെ​രു​മാ​ൾ കോ​വി​ലി​ന് സ​മീ​പ​മു​ള്ള അ​നു​മ​ന്ത​പു​രം ഫ​യ​റിം​ഗ് റേ​ഞ്ചി​ൽ ട്ര​ക്കിം​ഗി​ന് പോ​യ വി​ദ്യാ​ർ​ഥി സ​ഫോ​ട​ന​ത്തി​ൽ മ​രി​ച്ചു, നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നാ​ലാം വ​ർ​ഷ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി എ​മാ​ൻ​സു യാ​ദ​വ് (21) ആ​ണ് മ​രി​ച്ച​ത്. വി​ശാ​ൽ വേ​ണു​ഗോ​പാ​ൽ, ആ​ര്യ​ൻ ശ​ർ​മ, കൃ​ഷ്ണ സി​രാ​ജ് മ​ഹാ​ജ​ൻ, നി​ഷ്കാ​സ് നി​ര​ജ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റം​ഗ വി​ദ്യാ​ർ​ഥി സം​ഘ​മാ​ണ് ട്ര​ക്കിം​ഗി​ന് പോ​യ​ത്. ഫ​യ​റിം​ഗ് റേ​ഞ്ചി​ന് സ​മീ​പ​മു​ള്ള കു​ന്നി​ൻ മു​ക​ളി​ൽ അ​നു​വാ​ദ​മി​ല്ലാ​തെ ക​യ​റി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​വി​ടെ ഒ​രു ഇ​രു​ന്പ് വ​സ്തു കി​ട​ക്കു​ന്ന​ത് ക​ണ്ടു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ൾ അ​ത് കാ​ലു​കൊ​ണ്ട് ത​ട്ടി. തെ​റി​ച്ചു പോ​യ വ​സ്തു പാ​റ​യി​ൽ ത​ട്ടി വ​ലി​യ ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

എ​മാ​ൻ​സു​വി​ന്‍റെ നെ​ഞ്ചി​ലും തോ​ളി​ലും മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​ര​ണം സം​ഭ​വി​ക്കു​ക​യും ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ശാ​ലി​ന്‍റെ ഇ​ട​തു​കൈ​യ്‌​ക്കും വി​ര​ലു​ക​ൾ​ക്കും വ​ലി​യ ക്ഷ​ത​മേ​റ്റി​ട്ടു​ണ്ട്. ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന വി​രാ​ട് സ​ഞ്ജ​യ് കു​മാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

സു​ര​ക്ഷാ സേ​ന​ക​ൾ പ​രി​ശീ​ല​ന​ത്തി​നാ​യി ഉ​പോ​യി​ക്കു​ന്ന സ്ഥ​ല​മാ​ണ്. പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം പൊ​ട്ടി​ത്തെ​റി​ക്കാ​തെ പോ​യ ഷെ​ല്ലാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

National

നി​റ​ത്തി​ന്‍റെ പേ​രി​ൽ അ​പ​മാ​നം, കാ​മു​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭ​ർ​ത്താ​വി​നെ കൊ​ന്ന് യു​വ​തി

ഭോ​പ്പാ​ല്‍: കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​ന്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ര്‍​ത്താ​വി​നെ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി കൊ​ല​പ്പെ​ടു​ത്തി യു​വ​തി. മ​ധ്യ​പ്ര​ദേ​ശി​ലെ ധാ​റി​ലാ​ണ് സം​ഭ​വം.

മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​യാ​ണ് കൊ​ല​പാ​ത​കം എ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നു​ള്ള നീ​ക്കം പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലി​ലാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

28കാ​ര​നാ​യ പു​രോ​ഹി​ത് ദേ​വ്കൃ​ഷ്ണ ഏ​പ്രി​ല്‍ ഏ​ഴി​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൂ​ര്‍​ച്ച​യു​ള്ള ആ​യു​ധ​ത്തി​ല്‍ നി​ന്നും മു​റി​വേ​റ്റാ​ണ് ദേ​വ​കൃ​ഷ്ണ​യു​ടെ മ​ര​ണം.

ദേ​വ്കൃ​ഷ്ണ​യു​ടെ ഭാ​ര്യ പ്രി​യ​ങ്ക​യു​ടെ മൊ​ഴി​യി​ലെ വൈ​രു​ദ്ധ്യ​മാ​ണ് പോ​ലീ​സി​നെ സം​ശ​യ​ത്തി​ലാ​ക്കി​യ​ത്. പി​ന്നീ​ട് ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ച​രു​ൾ അ​ഴി​ഞ്ഞ​ത്. മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യും മ​റ്റ് വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും വീ​ട്ടി​ല്‍ നി​ന്നും മോ​ഷ​ണം പോ​യെ​ന്നും മോ​ഷ്ടാ​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ദേ​വ്കൃ​ഷ്ണ കൊ​ല​പ്പെ​ട്ട​തെ​ന്നു​മാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ ആ​ദ്യ​മൊ​ഴി.

പ്രി​യ​ങ്ക​യു​ടെ​യും ദേ​വ്കൃ​ഷ്ണ​യു​ടെ ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ല്‍ ഏ​റെ​ക്കാ​ല​മാ​യി പ്ര​ശ്‌​ന​ങ്ങ​ള്‍ നി​ല​നി​ന്നി​രു​ന്നു. 25കാ​രി​യാ​യ പ്രി​യ​ങ്ക എ​പ്പോ​ഴും ക​റു​ത്തി​രി​ക്കു​ന്നു​വെ​ന്ന പേ​രി​ല്‍ ദേ​വ്കൃ​ഷ്ണ​യെ പ​രി​ഹ​സി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ക​റു​ത്തി​രി​ക്കു​ന്ന​തി​നാ​ല്‍ നീ ​എ​ന്നെ അ​ര്‍​ഹി​ക്കു​ന്നി​ല്ല, നി​ന്നെ​ക്കാ​ള്‍ മി​ക​ച്ച​താ​ണ് താ​ന്‍ അ​ര്‍​ഹി​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ് അ​പ​മാ​നി​ക്കു​മാ​യി​രു​ന്നെ​ന്നും യു​വാ​വി​ന്‍റെ സ​ഹോ​ദ​രി പ​റ​യു​ന്നു.

രാ​ജ്ഘ​ട്ട് സ്വ​ദേ​ശി​യാ​യ ക​മ​ലേ​ഷ് പു​രോ​ഹി​ത് എ​ന്ന 32കാ​ര​നു​മാ​യി യു​വ​തി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

വി​വാ​ഹേ​ത​ര ബ​ന്ധ​ത്തി​ന് ത​ട​സ​മാ​യി നി​ന്ന ദേ​വ്കൃ​ഷ്ണ​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് വാ​ട​ക കൊ​ല​യാ​ളി​യെ ഏ​ര്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 50,000രൂ​പ അ​ഡ്വാ​ൻ​സും ന​ൽ​കി. സം​ഭ​വ​ദി​വ​സം വീ​ട്ടി​ലെ ക​ത​ക് മ​ന​പൂ​ര്‍​വം യു​വ​തി തു​റ​ന്നി​ട്ടു.

വാ​ട​ക കൊ​ല​യാ​ളി​യാ​യ സു​രേ​ന്ദ​ര്‍ ഇ​തു​വ​ഴി അ​ക​ത്ത് ക​ട​ന്നാ​ണ് കൃ​ത്യം നി​ര്‍​വ​ഹി​ച്ച​ത്. മോ​ഷ​ണ​മാ​ണെ​ന്ന് വ​രു​ത്തി തീ​ര്‍​ക്കാ​ന്‍ മു​റി​മു​ഴു​വ​ന്‍ കൊ​ല​പാ​ത​കി അ​ല​ങ്കോ​ല​മാ​ക്കു​ക​യും ചെ​യ്തു. ആ​ഭ​ര​ണ​ങ്ങ​ള്‍ അ​ട​ക്കം ന​ഷ്ട​മാ​യി എ​ന്നാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ മൊ​ഴി.

എ​ന്നാ​ല്‍ ഇ​വ വീ​ട്ടി​ല്‍ നി​ന്ന് ത​ന്നെ പോ​ലീ​സ് ക​ണ്ടെ​ത്തി. മൊ​ബൈ​ല്‍ ഫോ​ണ്‍ ഡാ​റ്റ​യും മ​റ്റ് തെ​ളി​വു​ക​ളു​മെ​ല്ലാം പ്രി​യ​ങ്ക​യ്ക്ക് എ​തി​രാ​യ​തോ​ടെ പോ​ലീ​സ് യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്തു. പി​ന്നാ​ലെ കാ​മു​ക​നും അ​ഴി​ക്കു​ള്ളി​ലാ​യി. അ​തേ​സ​മ​യം സു​രേ​ന്ദ​ര്‍ ഒ​ളി​വി​ലാ​ണ്. ഇ​യാ​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

National

കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​ൻ ആ​റു വ​യ​സു​കാ​ര​ൻ മ​ക​നെ കൊ​ല​പ്പെ​ത്തി യു​വ​തി

പൂ​നെ: ആ​റു വ​യ​സു​ള്ള മ​ക​നെ കൊ​ല​പ്പെ​ത്തി യു​വ​തി. പൂ​നെ ജി​ല്ല​യി​ലെ ഖേ​ഡി​ൽ താ​മ​സി​ക്കു​ന്ന ബാ​സി​ര​ൻ മെ​ഹ​ബൂ​ബ് ഷെ​യ്ക്ക് (27) ആ​ണ് കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​ൻ മ​ക​നെ കൊ​ല​പ്പെ​ത്തി​യ​ത്. കാ​മു​ക​നു​മാ​യി ചേ​ർ​ന്ന് ബ​ക്ക​റ്റി​ൽ മു​ക്കി​യാ​ണ് കു​ട്ടി​യെ കൊ​ന്ന​ത്. പി​ന്നീ​ട് മ​ര​ണം ഉ​റ​പ്പി​ക്കാ​നാ​യി കു​ട്ടി​യെ നി​ല​ത്ത​ടി​ക്കു​ക​യും ചെ​യ്തു.

ഏ​പ്രി​ൽ നാ​ലി​ന് രാ​ത്രി 11.30 ഓ​ടെ​യാ​ണ് ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി​യേ​യും കാ​മു​ക​നാ​യ റാം ​വി​നാ​യ​ക് ക​ജേ​വാ​ദി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മ​ര​ണം ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​ൻ അ​മ്മ​യും കാ​മു​ക​നും ശ്ര​മി​ച്ചെ​ന്ന് പോ​ലീ​സ് പ​ഞ്ഞു.

ഭ​ർ​ത്താ​വാ​യ മ​ഹ്ബൂ​ബി​ൽ നി​ന്ന് വേ​ർ​പി​രി​ഞ്ഞ് ക​ഴി​യു​ക​യാ​യി​രു​ന്നു യു​വ​തി. മ​ഹ്ബൂ​ബി​നും യു​വ​തി​ക്കും മൂ​ന്ന് കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നു. അ​വ​രി​ൽ ര​ണ്ടു​പേ​ർ പി​താ​വി​നൊ​പ്പം ആ​റ് വ​യ​സു​കാ​ര​ൻ ആ​വേ​സ് അ​മ്മ​യു​ടെ സം​ര​ക്ഷ​ണ​യി​ലു​മാ​യി​രു​ന്നു. ഇ​തി​നി​ടെ​യി​ലാ​ണ് യു​വ​തി റാം ​വി​നാ​യ​കു​മാ​യി അ​ടു​പ്പ​ത്തി​ലാ​കു​ന്ന​ത്. മ​ക​ൻ ത​ങ്ങ​ളു​ടെ ബ​ന്ധ​ത്തി​ന് ത​ട​സ​മാ​കു​മെ​ന്ന് ക​രു​തി​യാ​ണ് യു​വ​തി കാ​മു​കൊ​പ്പം ചേ​ർ​ന്ന് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്.

രാ​വി​ലെ ബാ​സി​ര​ൻ മ​ക​ന്‍റെ മൃ​ത​ദേ​ഹം കു​ടും​ബ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഹൃ​ദാ​യാ​ഘാ​തം മൂ​ലം കു​ട്ടി മ​രി​ച്ചെ​ന്നാ​ണ് യു​വ​തി വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞ​ത്. ആ​ദ്യം യു​വ​തി പ​റ​ഞ്ഞ​ത് വി​ശ്വ​സി​ച്ച കു​ടും​ബം കു​ട്ടി​യെ സം​സ്ക​രി​ക്കാ​നാ​യി ത​യാ​റെ​ടു​ത്തു. എ​ന്നാ​ൽ മൃ​ത​ദേ​ഹം കു​ളി​പ്പി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ മ‍​ദ​ന​മേ​റ്റ പാ​ടു​ക​ൾ ക​ണ്ട് സം​ശ​യം തോ​ന്നി​യ കു​ടും​ബം വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു.

പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ കു​ട്ടി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് വ്യ​ക്ത​മാ​യി. തു​ട‍​ർ​ന്ന് പോ​ലീ​സ് യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തോ​ടെ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യും ഒ​ളി​വി​ലു​ള്ള കാ​മു​ക​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

National

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി കൊ​ല്ല​പ്പെ​ട്ടു; മാ​താ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കു​ശി​ന​ഗ​റി​ൽ വീ​ടി​നു​ള്ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​ക്കും മാ​താ​വി​നും നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ കാ​ജ​ൽ (23) എ​ന്ന യു​വ​തി മ​രി​ച്ചു, മാ​താ​വ് ലീ​ലാ​വ​തി ദേ​വി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വീ​ട്ടി​ലെ മേ​ൽ​ക്കു​ര വ​ഴി വീ​ടി​നു​ള്ള​ൽ ക​യ​റി​യ അ​ജ്ഞാ​ത​നാ​യ ഒ​രാ​ൾ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​രു​ടെ​യും മേ​ൽ ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് ലീ​ലാ​വ​തി​യു​ടെ ഭ​ർ​ത്താ​വ് പ്ര​ഭു​നാ​ഥ് യാ​ദ​വ് ഓ​ടി​യെ​ത്തി​യ​പ്പോ​ഴെ​യ്ക്കും പ്ര​തി ര​ക്ഷ​പ്പെ​ട്ടു.

ഉ​ട​ൻ ത​ന്നെ ഇ​രു​വ​രെ​യും അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. ചി​കി​ത്സ​യി​ലാ​യി​രി​ക്കെ കാ​ജ​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ലീ​ലാ​വ​തി ഇ​പ്പോ​ഴും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​ർ മ​രി​ച്ചു

റാ​യ്പൂ​ർ: ഛത്തീ​സ്ഗ​ഡി​ലെ കാ​ങ്ക​റി​ൽ കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ ആ​റ് പേ​ർ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്ന് പേ​ർ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റാ​ണ് എ​തി​രെ വ​ന്ന മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്കും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ഒ​രു കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യും ര​ണ്ട് പു​രു​ഷ​ന്മാ​രും ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു, മ​റ്റൊ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. എ​തി​ർ ദി​ശ​യി​ൽ നി​ന്ന് വ​ന്ന കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

Kerala

മ​ദ്യ​പാ​ന​ത്തി​നി​ടെ വാ​ക്കു​ത​ർ​ക്കം, അ​യ​ൽ​വാ​സി​യു​ടെ മ​ർ​ദ​ന​മേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ കൊ​ല്ല​പ്പെ​ട്ടു

ചേ​ർ​പ്പ്: മ​ദ്യ​പാ​ന​ത്തി​നി​ടെ സു​ഹൃ​ത്തി​ന്‍റെ മ​ർ​ദ​ന​മേ​റ്റു പ്ര​വാ​സി​യാ​യ ഗൃ​ഹ​നാ​ഥ​ൻ കൊ​ല്ല​പ്പെ​ട്ടു. വെ​ങ്ങി​ണി​ശേ​രി സെ​ന്‍റ​റി​നു​സ​മീ​പം മു​ട്ടി​പ്പാ​ലം റോ​ഡി​ൽ തേ​റാ​ട്ടി​ൽ രാ​ജു ജോ​ർ​ജ് (52)ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ രാ​ജു​വി​ന്‍റെ സു​ഹൃ​ത്തും അ​യ​ൽ​വാ​സി​യു​മാ​യ പു​ത്തൂ​ർ വീ​ട്ടി​ൽ പ്രി​ന്‍റോ ഫ്രാ​ൻ​സി​സി(42)​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

രാ​ജു ജോ​ർ​ജി​ന്‍റെ വെ​ങ്ങി​ണി​ശേ​രി​യി​ലെ വീ​ട്ടി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ദു​ബാ​യി​ലെ ക​മ്പ​നി​യി​ൽ ഇ​ല​ക്ട്രീ​ഷ്യ​നാ​യി​രു​ന്നു രാ​ജു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ദു​ബാ​യി​ൽ​നി​ന്നു വീ​ട്ടി​ലെ​ത്തി​യ​ത്. ര​ണ്ടാ​ഴ്ച​ത്തെ അ​വ​ധി​ക​ഴി​ഞ്ഞു തി​രി​ച്ചു​പോ​കാ​നി​രി​ക്കെ​യാ​ണ് സം​ഭ​വം.

രാ​ജു​വി​ന്‍റെ വീ​ടി​നു​പി​റ​കി​ൽ ക്ലോ​ക്ക് നി​ർ​മാ​ണ​ത്തി​നാ​യു​ള്ള ഔ​ട്ട്ഹൗ​സ് ഉ​ണ്ടാ​യി​രു​ന്നു. ഇ​വി​ടെ​വ​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. രാ​ജു​വും പ്രി​ന്‍റോ​യും മ​റ്റു നാ​ലു സു​ഹൃ​ത്തു​ക്ക​ളും ഒ​ന്നി​ച്ചു മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ചെ ര​ണ്ടി​നു​മു​ന്പാ​യി നാ​ലു സു​ഹൃ​ത്തു​ക്ക​ൾ മ​ട​ങ്ങി​പ്പോ​യി. പി​ന്നീ​ട് മ​ദ്യ​ല​ഹ​രി​യി​ൽ രാ​ജു​വും പ്രി​ന്‍റോ​യും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം സം​ഘ​ട്ട​ന​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു.

‌മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജു സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ചേ​ർ​പ്പ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് രാ​ജു​വി​നെ കൂ​ർ​ക്ക​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. ആ​ക്ര​മ​ണ​ത്തി​ൽ നി​ല​ത്തു​വീ​ണ രാ​ജു​വി​ന്‍റെ ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളൊ​ന്നും കാ​ണ​പ്പെ​ട്ടി​ട്ടി​ല്ല. ശ​ബ്ദം​കേ​ട്ട് എ​ത്തി​യ രാ​ജു​വി​ന്‍റെ ഭാ​ര്യ​യെ​യും പ്ര​തി ആ​ക്ര​മി​ച്ച​താ​യി പ​റ​യു​ന്നു.

പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പ്രി​ന്‍റോ ഫ്രാ​ൻ​സി​സി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ര​ത്തി​ന്‍റെ ഫ്രെ​യി​മു​ക​ളി​ൽ ക്ലോ​ക്ക് നി​ർ​മി​ക്കു​ന്ന വ്യാ​പാ​രി​കൂ​ടി​യാ​യി​രു​ന്നു രാ​ജു. ചേ​ർ​പ്പ് പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

National

വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ച ബ​സി​ലേ​ക്ക് കൊ​യ്ത്തു​യ​ന്ത്രം ക​യ​റ്റി​യ വാ​ഹ​നം ഇ​ടി​ച്ചുക​യ​റി ര​ണ്ട് മ​ര​ണം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ദാ​വു​നി​ൽ വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സി​ലേക്ക് കൊ​യ്ത്തു​യ​ന്ത്രം ക​യ​റ്റി​യ വാ​ഹ​നം ഇ​ടി​ച്ച് ക​യ​റി ര​ണ്ട് പേ​ർ മ​രി​ച്ചു, ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ​ജീ​ത് (25), ഫ​ർ​ഹാ​ൻ (12) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബു​ദാ​വു​ൻ-​ഡ​ൽ​ഹി റോ​ഡി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഉ​സാ​ഹൈ​തി​ൽ നി​ന്നും മു​ജ​രി​യാ​യി​ലെ കോ​ൽ​ഹ​യി​ലേക്ക് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​വ​രാ​യി​രു​ന്നു ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന വാ​ഹ​നം ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് ശ​ക്ത​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ചു​വീ​ണു. സ​ജീ​തും ഫ​ർ​ഹാ​നും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​റു പേ​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നാ​യി രാ​ത്രി​യി​ൽ ത​ന്നെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​ന്നും നീ​ക്കം ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

National

പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണം; നാ​ലു​വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പൗ​രി ജി​ല്ല​യി​ൽ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് വ​യ​സു​ള്ള പെ​ൺ​കു​ട്ടി കൊ​ല്ല​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച രാ​ത്രി പൊ​ഖ്ര പ്ര​ദേ​ശ​ത്തെ ഭ​ട്കോ​ട്ട് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ദൃ​ഷ്ടി റാ​വ​ത്ത് എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ൽ സ​ഹോ​ദ​രി​ക്കും മു​ത്ത​ശി​ക്കു​മൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ഇ​വി​ടേ​ക്കെ​ത്തി​യ പു​ള്ളി​പ്പു​ലി കു​ട്ടി​യെ ക​ടി​ച്ചു​വ​ലി​ച്ച് കാ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ തി​ര​ച്ചി​ൽ ന​ട​ത്തി. തു​ട​ർ​ന്ന് വീ​ട്ടി​ൽ നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ നി​ന്ന് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം വി​കൃ​ത​മാ​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പോ​ലീ​സും വ​നം​വ​കു​പ്പ് സം​ഘ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ൽ പ്ര​കോ​പി​ത​രാ​യ ഗ്രാ​മ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. മൃ​ത​ദേ​ഹം നീ​ക്കം ചെ​യ്യാ​ൻ അ​നു​വ​ദി​ച്ചി​ല്ല.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ചൗ​ബ​ട്ട​ഖ​ൽ സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് രേ​ഖ ആ​ര്യ​യും ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മ​ഹാ​തിം യാ​ദ​വും ഗ്രാ​മ​ത്തി​ലെ​ത്തി. ഗ്രാ​മ​വാ​സി​ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും തു​ട​ർ​ന്ന് വീ​ടി​ന​ടു​ത്ത് പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം കു​ടും​ബ​ത്തി​ന് കൈ​മാ​റു​ക​യും ചെ​യ്തു.

പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച മ​ഹാ​തിം യാ​ദ​വ് എ​ല്ലാ സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്തു. പു​ള്ളി​പ്പു​ലി​യെ നി​രീ​ക്ഷി​ക്കു​ന്ന​തി​നും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി വ​നം​വ​കു​പ്പ് സ​മ​ഗ്ര​മാ​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up