x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴ് പേ​ർ മ​രി​ച്ചു


Published: June 18, 2026 12:23 PM IST | Updated: June 18, 2026 12:23 PM IST

ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ ച​മ്പ ജി​ല്ല​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴ് പേ​ർ മ​രി​ച്ചു. മ​സ്രു​ന്ദ്-​ഹ​മാ​ൽ റൂ​ട്ടി​ൽ ഛത്ര​ണ്ടു​ണ്ടി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണം. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴ് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. മ​ത​പ​ര​മാ​യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി ദു​രി​താ​ശ്വാ​സ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags : kill car gorge Himachal Pradesh Chamba

Recent News

Corehub Up