Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gorge

കു​റ്റി​പ്പു​റ​ത്ത് സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: കു​റി​പ്പു​റ​ത്ത് സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. പൊ​ന്നാ​നി പു​റ​ത്തൂ​ര്‍ തൃ​ത്ത​ല്ലൂ​ര്‍ കു​ന്നു​ങ്ങ​ല്‍ സ്വ​ദേ​ശി കു​ള​ത്ത് അ​ബ്ദു​ല്‍ റ​സാ​ഖി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് റി​ഷാ​ല്‍ (19) ആ​ണ് മ​രി​ച്ച​ത്. കു​റ്റി​പ്പു​റം കൊ​ള​ക്കാ​ട്ട് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഒ​രു വി​വാ​ഹ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് റി​ഷാ​ലും സു​ഹൃ​ത്തും സ്കൂ​ട്ട​റി​ൽ യാ​ത്ര​തി​രി​ച്ച​ത്. വ​ഴി അ​റി​യാ​ത്ത​തി​നാ​ൽ ഗൂ​ഗി​ൾ മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു യാ​ത്ര. കൊ​ള​ക്കാ​ട് ഇ​റ​ക്കം ഇ​റ​ങ്ങു​ന്ന​തി​നി​ടെ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ നെ​ഞ്ചി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് റി​ഷാ​ലി​നെ ഉ​ട​ന്‍ ത​ന്നെ കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. എ​ന്നാ​ൽ, പോ​ലീ​സ് മേ​ഖ​ല​യി​ലെ​ത്തി​യി​ട്ടും അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം തി​രി​ച്ച​റി​യാ​നാ​യി​ല്ല.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കൂ​ട്ടു​കാ​ര​ന് അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം കൃ​ത്യ​മാ​യി അ​റി​യാ​ത്ത​തി​നാ​ല്‍ ഏ​റെ തെ​ര​ച്ചി​ലി​ന് ശേ​ഷം രാ​ത്രി വൈ​കി​യാ​ണ് പോ​ലീ​സി​ന് സ്ഥ​ലം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ച​ത്. മാ​താ​വ്: സ​ക്കീ​ന. സ​ഹോ​ദ​ര​ങ്ങ​ള്‍: റി​ഫാ​നി​യ, റ​സ​ല്‍.

Kerala

ടി​പ്പ​ര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​യ്ക്ക് മ​റി​ഞ്ഞു; ഡ്രൈ​വ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: ടി​പ്പ​ര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ കു​ട്ടി​ക്ക​ട​വ് സ്വ​ദേ​ശി ഷൗ​ക്ക​ത്ത​ലി ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ മാ​വൂ​ര്‍ ക​ണ്ണി​പ​റ​മ്പ് പ​ടാ​റു​കു​ള​ങ്ങ​ര​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ണ്ണി​പ​റ​മ്പി​ലെ ക്ര​ഷ​റി​ല്‍ നി​ന്ന് എം-​സാ​ന്‍​ഡു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​ക്ക് ക​യ​റ്റ​ത്തി​നി​ട​യി​ല്‍ വെ​ച്ച് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് അ​തി​വേ​ഗ​ത്തി​ല്‍ പി​ന്നോ​ട്ട് നീ​ങ്ങു​ക​യും റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യും ചെ​യ്തു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​ര്‍ എ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. ക്യാ​ബി​നി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ ഷൗ​ക്ക​ത്ത​ലി​യെ പു​റ​ത്തെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. കൂ​ടു​ത​ല്‍ ആ​ളു​ക​ളെ​ത്തി​യ​തോ​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ലോ​റി ഉ​യ​ര്‍​ത്തി​യാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷൗ​ക്ക​ത്ത​ലി​യെ ഉ​ട​ന്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മാ​വൂ​ര്‍ പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴ് പേ​ർ മ​രി​ച്ചു

ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ ച​മ്പ ജി​ല്ല​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴ് പേ​ർ മ​രി​ച്ചു. മ​സ്രു​ന്ദ്-​ഹ​മാ​ൽ റൂ​ട്ടി​ൽ ഛത്ര​ണ്ടു​ണ്ടി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണം. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴ് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. മ​ത​പ​ര​മാ​യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി ദു​രി​താ​ശ്വാ​സ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

ഗൂ​ഗി​ൾ മാ​പ്പ് വഴിതെറ്റിച്ചു; വനത്തിൽ കുടുങ്ങിയ കാർ കൊക്കയിൽ വീണു

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി വാ​ഹ​ന​മോ​ടി​ച്ച​വ​ർ വ​ഴി​തെ​റ്റി കൊ​ക്ക​യി​ൽ വീ​ണു. കോ​ന്നി​യി​ലെ ക​ള്ളി​പ്പാ​റ​യി​ലാ​ണ് സം​ഭ​വം. തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ പാ​സ്റ്റ​ർ സ​ജി ചെ​റി​യാ​ൻ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പാ​സ്റ്റ​ർ ഫോ​ണി​ൽ വി​ളി​ച്ച​തി​നെ​തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് വാ​ഹ​നം ക​ണ്ടെ​ത്തി ര​ക്ഷ​പ്പെ​ടു​ത്താ​നാ​യ​ത്.

മാ​ങ്കോ​ടു​നി​ന്ന് തി​രു​വ​ല്ല​യി​ലേ​ക്ക് ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി പോ​കു​ക​യാ​യി​രു​ന്നു കാ​ർ. ഇ​തി​നി​ടെ, വ​ഴി​തെ​റ്റി​യ കാ​ർ ക​ള്ളി​പ്പാ​റ​യ്ക്ക് സ​മീ​പം വ​ന​ത്തി​ൽ കു​ടു​ങ്ങു​ക​യും കൊ​ക്ക​യി​ലേ​ക്ക് ച​രി​യു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ കാ​ർ ഓ​ടി​ച്ചി​രു​ന്ന പാ​സ്റ്റ​ർ 112ൽ ​വി​ളി​ച്ച് പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി.

കൂ​ട​ൽ പോ​ലീ​സ് ന​ട​ത്തി​യ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പാ​സ്റ്റ​റെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കാ​ർ ഇ​പ്പോ​ഴും വ​ന​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഇ​ത് നാ​ളെ മാ​ത്ര​മേ പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​യൂ എ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ക്കു​ന്ന​ത്.

Kerala

കൊ​ളു​ക്കു​മ​ല​യി​ല്‍ യു​വാ​വ് കൊ​ക്ക​യി​ലേ​ക്ക് വീ​ണു

ഇ​ടു​ക്കി: മൂ​ന്നാ​ര്‍ കൊ​ളു​ക്കു​മ​ല​യി​ല്‍ യു​വാ​വ് കൊ​ക്ക​യി​ലേ​ക്ക് വീ​ണു. ചെ​ന്നൈ അ​ഭി​രാ​മ​പു​രം സ്വ​ദേ​ശി എ​ന്‍ ദ്രാ​വി​നേ​ഷ് (25) ആ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​യാ​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

കൊ​ളു​ക്കു​മ​ല സിം​ഹ​പാ​റ​യി​ല്‍ നി​ന്നാ​ണ് ദ്രാ​വി​നേ​ഷ് കൊ​ക്ക​യി​ലേ​ക്ക് പ​തി​ച്ച​ത്. ഓ​ടി​പ്പോ​യി കൊ​ക്ക​യി​ലേ​ക്ക് എ​ടു​ത്ത് ചാ​ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി ത​മി​ഴ്‌​നാ​ട് കൊ​ര​ങ്ങി​ഭാ​ഗ​ത്ത് നി​ന്നു മാ​ത്ര​മാ​ണ് അ​പ​ക​ട സ്ഥ​ല​ത്തേ​ക്ക് എ​ത്താ​ന്‍ മാ​ര്‍​ഗ​മു​ള്ളൂ.

Kerala

മ​ഹാ​രാ​ഷ്ട്ര​യി​ൽ എ​സ്‌​യു​വി കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് എ​ട്ട് പേ​ർ മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ എ​സ്‌​യു​വി കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. റാ​യ്ഗ​ഡ് ജി​ല്ല​യി​ലെ അം​ബ​നെ​ലി ഖ​ട്ട് സെ​ക്ഷ​നി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഡ്രൈ​വ​ർ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് എ​സ്‌​യു​വി കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. 500 അ​ടി താ​ഴ്ച​യി​ലേ​യ്ക്കാ​ണ് മ​റി​ഞ്ഞ​ത്.

സ​ത്താ​റ​യി​ൽ നി​ന്നു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. ദ​പോ​ളി​യി​ൽ നി​ന്ന് സ​ത്താ​റ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഇ​വ​ർ. മ​ഹേ​ഷ് അ​നി​ൽ പ​വാ​ർ (25), ആ​ദി​ത്യ അ​ശോ​ക് സ​ലു​ൻ​കെ (21), റി​തേ​ഷ് രാ​ജേ​ന്ദ്ര ലോ​ഖാ​ൻ​ഡെ (25), സു​ഹാ​സ് ജി​തേ​ന്ദ്ര ലോ​ഖാ​ൻ​ഡെ (20), അ​ൻ​ഷ് സ​മീ​ർ ച​വാ​ൻ (18), ഉ​ത്ക​ർ​ഷ് ആ​ന​ന്ദ് ഷിം​ഗ്തെ (21), അ​നി​ൽ അ​ഭി​മ​ന്യു ഷിം​ഗ്തെ (25), നി​തി​ൻ കി​സാ​ൻ നാ​യ്കോ​ണ്ഡെ (35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

National

കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റ് മ​ര​ണം

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ച​മ്പ​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റ് പേ​ർ മ​രി​ച്ചു, നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ക​കി​ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളായിരുന്നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​ണാ​ലി​യി​ൽ നി​ന്ന് ഡ​ൽ​ഹൗ​സി​യി​ലേ​ക്ക് 10 പേ​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക​ളാ​യ ല​ളി​ത് ഭാ​യ് ഫ​ട്‌​നാ​നി, ഭാ​ര്യ മം​മ്ത, പ്രി​യ​ങ്ക് ക​ന​യ്യ ലാ​ൽ, ഭാ​ര്യ കാ​ജ​ൽ, മ​ക​ൻ ദി​യാ​ൻ​ഷ്, മ​ണ്ടി​യി​ലെ ജോ​ഗീ​ന്ദ​ർ​ന​ഗ​ർ സ​ബ്ഡി​വി​ഷ​നി​ൽ താ​മ​സി​ക്കു​ന്ന ഡ്രൈ​വ​ർ ജ​സ്വ​ന്ത് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ ആ​ഴ​ത്തി​ലു​ള്ള കൊ​ക്ക​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കു​ത്ത​നെ​യു​ള്ള വ​ള​വ് മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ​ക്ക് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പ​രി​ക്കേ​റ്റ​വ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

 

National

200 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ കാ​ർ ക​ത്തി​യ​മ​ർ​ന്നു; യാ​ത്ര​ക്കാ​ർ വെ​ന്തു​മ​രി​ച്ചു

ഷിം​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ കാ​ർ 200 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ചു. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നി​ന്ന് പ​ഞ്ചാ​ബി​ലേ​ക്ക് പോ​യ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ലു​ധി​യാ​ന ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റു​ള്ള കാ​റി​ൽ അ​പ​ക​ട​സ​മ​യ​ത്ത് ര​ണ്ട് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കാ​ർ ക​ത്തു​ക​യും ഇ​വ​ർ വെ​ന്തു​മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. മ​രി​ച്ച​വ​രെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

വ​ള​വ് തി​രി​ഞ്ഞു​വ​ന്ന നേ​രെ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഇ​വി​ടെ കൈ​വ​രി​യോ സു​ര​ക്ഷാ​സം​വി​ധാ​ന​മോ ഒ​ന്നും ത​ന്നെ സ്ഥാ​പി​ച്ചി​ട്ടി​ല്ല. കാ​ർ വീ​ഴു​ന്ന​തി​ന് തൊ​ട്ട് മു​ൻ​പ് വ​ലി​യ പൊ​ട്ടി​ത്തെ​റി​യു​ടെ ശ​ബ്ദം കേ​ട്ടി​രു​ന്നു.

ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച​തി​നാ​ൽ ഡ്രൈ​വ​ർ​ക്ക് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​കാം അ​പ​ക​ട​മു​ണ്ടാ​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. മ​രി​ച്ച​വ​രി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കാ​റി​ന് പു​റ​ത്തും മ​റ്റൊ​രു മൃ​ത​ദേ​ഹം കാ​റി​നു​ള്ളി​ലു​മാ​യി​രു​ന്നു.

PB-10-K-7531 എ​ന്ന ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റു​ള്ള മാ​രു​തി സ്വി​ഫ്റ്റ് ഡി​സ​യ​ർ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വാ​ഹ​ന​ത്തി​ൽ നി​ന്ന് പോ​ലീ​സ് ഒ​രു ആ​ധാ​ർ കാ​ർ​ഡ് ക​ണ്ടെ​ടു​ത്തു. പ​ക്ഷേ മ​രി​ച്ച​വ​രെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ഉ​ന ജി​ല്ല​യി​ലെ ചി​ന്ത്പൂ​ർ​ണി ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

National

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് നാ​ല് പേ​ർ മ​രി​ച്ചു

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കി​ന്നൗ​റി​ൽ കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

കി​ന്നൗ​റി​ലെ ജാ​നി ഗ്രാ​മ​ത്തി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​ന്ന് രാ​വി​ലെ 9.20 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ജാ​നി ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള കൃ​ഷ്ണ (42), ഹി​മേ​ഷ് കു​മാ​ർ (19), സു​ഷ​മ (47), ഇ​ന്ദ​ർ ലാ​ൽ (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വി​ദ്യ കൃ​ഷ്ണ​ൻ (32) ആ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്.
അ​പ​ക​ട​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ബ​സ് കൊ​ക്ക​യി​ലേക്ക് മ​റി​ഞ്ഞു നാ​ലു പേ​ർ മ​രി​ച്ചു

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ബ​സ് കൊ​ക്ക​യി​ലേക്കു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ലു പേ​ർ മ​രി​ച്ചു. ഇ​ന്നു രാ​വി​ലെ കാ​ൽ​സി മേ​ഖ​ല​യി​ലെ മീ​ന​ക് റോ​ഡി​ലു​ള്ള കു​വാ​നു​വി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് 100 മീ​റ്റ​ർ താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന​ക​ൾ. ഹി​മാ​ച​ൽ റോ​ഡ്‌​വേ​സി​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മു​പ്പ​തി​ല​ധി​കം യാ​ത്ര​ക്കാ​ർ അ​പ​ക​ട​സ​മ​യ​ത്ത് ബ​സി​ലു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

ദ​ക്മ​ഥ​ർ, ച​ക്ര​ത, മോ​റി, ട്യൂ​ണി എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നു​ള്ള എ​സ്ഡി​ആ​ർ​എ​ഫ് സം​ഘ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

National

ദോ​ഡ അ​പ​ക​ടം; വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​രു​ടെ എ​ണ്ണം 10 ആ​യി

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ദോ​ഡ​യി​ൽ സൈ​നി​ക വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​രു​ടെ എ​ണ്ണം 10 ആ​യി. പ​രി​ക്കേ​റ്റ 10 സൈ​നി​ക​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ഒ​രു ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി സൈ​നി​ക​രു​മാ​യി ഖ​ന്നി ടോ​പ്പി​ലെ ഭാ​ദേ​ർ​വാ-​ച​മ്പ അ​ന്ത​ർ​സം​സ്ഥാ​ന റോ​ഡി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന കാ​സ്പി​ർ എ​ന്ന ബു​ള്ള​റ്റ് പ്രൂ​ഫ് സൈ​നി​ക വാ​ഹ​നം റോ​ഡി​ൽ നി​ന്നും തെ​ന്നി​മാ​റി കൊ​ക്ക​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

200 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് വാ​ഹ​നം മ​റി​ഞ്ഞ​ത്. ഡ്രൈ​വ​ർ​ക്ക് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണം.

National

ജ​മ്മു​കാ​ഷ്മീ​രി​ൽ സൈ​നി​ക വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു; നാ​ല് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ദോ​ഡ​യി​ൽ സൈ​നി​ക വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് നാ​ലു സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു. ഒ​ൻ​പ​ത് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു.

200 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് വാ​ഹ​നം മ​റി​ഞ്ഞ​ത്. 17 സൈ​നി​ക​രു​മാ​യി പോ​യ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഡ്യൂ​ട്ടി മാ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഇ​വ​ർ. ഡ്രൈ​വ​ർ​ക്ക് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണം. പ​രി​ക്കേ​റ്റ സൈ​നി​ക​രെ ചി​കി​ത്സ​യ്ക്കാ​യി ഉ​ദം​പു​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

National

ഹി​മാ​ച​ലി​ൽ ബ​സ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം; മ​ര​ണം 14 ആ​യി

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ബ​സ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ‍​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ 14 ആ​യ​ത്. മ​ര​ണ​സം​ഖ്യ ഇ​നി​യും കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

ബ​സി​ന്‍റെ ഡ്രൈ​വ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി പേ​ർ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. ഷിം​ല​യി​ൽ നി​ന്ന് കു​പ്വി​യി​ലേ​യ്ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഹ​രി​പ്പു​ർ​ധ​റി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബ​സ് നൂ​റു​മു​ത​ൽ 200 വ​രെ താ​ഴ്ച​യി​ലേ​യ്ക്കാ​ണ് വീ​ണ​തെ​ന്നാ​ണ് വി​വ​രം.

ബ​സി​ൽ 40 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക വി​വ​രം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

ഹി​മാ​ച​ലി​ൽ ബ​സ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം; മ​ര​ണം 13 ആ​യി

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ബ​സ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ‍​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ 13 ആ​യ​ത്. മ​ര​ണ​സം​ഖ്യ ഇ​നി​യും കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

ബ​സി​ന്‍റെ ഡ്രൈ​വ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി പേ​ർ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. ഷിം​ല​യി​ൽ നി​ന്ന് കു​പ്വി​യി​ലേ​യ്ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഹ​രി​പ്പു​ർ​ധ​റി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബ​സ് നൂ​റു​മു​ത​ൽ 200 വ​രെ താ​ഴ്ച​യി​ലേ​ക്കാ​ണ് വീ​ണ​തെ​ന്നാ​ണ് വി​വ​രം.

ബ​സി​ൽ 40 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക വി​വ​രം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ഊ​ട്ടി​യി​ൽ സ്വ​കാ​ര്യ ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു; യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

ചെ​ന്നൈ: ഊ​ട്ടി​യി​ൽ സ്വ​കാ​ര്യ ബ​സ് നൂ​റ് അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ 36 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഊ​ട്ടി​യി​ൽ നി​ന്ന് ത​ങ്കാ​ടി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​ണ​ലാ​ട് എ​ന്ന സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ഡ്രൈ​വ​ർ​ക്ക് ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും ബ​സ് കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ത​ല​കു​ത്ത​നെ മ​റി​യു​ക​യു​മാ​യി​രു​ന്നു.

അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി​യാ​ണ് ബ​സി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ത്തി​ച്ച​ത്. പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​ർ ഊ​ട്ടി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​ത്തി​ൽ ബ​സ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റു​പേ​ർ മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റു​പേ​ർ മ​രി​ച്ചു. നാ​സി​ക്കി​ലെ ക​ൽ​വാ​ൻ താ​ലൂ​ക്കി​ലെ സ​പ്ത​ശ്രിം​ഗ് ഗ​ർ ഘ​ട്ടി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം.

മ​രി​ച്ച ആ​റ് പേ​രും നി​ഫാ​ദ് താ​ലൂ​ക്കി​ലെ പി​മ്പാ​ൽ​ഗാ​വ് ബ​സ്വ​ന്തി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഏ​ഴ് പേ​രാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

കീ​ർ​ത്തി പ​ട്ടേ​ൽ (50), ര​സീ​ല പ​ട്ടേ​ൽ (50), വി​ത്ത​ൽ പ​ട്ടേ​ൽ (65), ല​ത പ​ട്ടേ​ൽ (60), വ​ച​ൻ പ​ട്ടേ​ൽ (60), മ​ണി​ബെ​ൻ പ​ട്ടേ​ൽ (70) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പോ​ലീ​സ്, ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്ന് റ​സി​ഡ​ന്‍റ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​റും ജി​ല്ലാ ദു​ര​ന്ത അ​തോ​റി​റ്റി സി​ഇ​ഒ​യു​മാ​യ രോ​ഹി​ത്കു​മാ​ർ ര​ജ്പു​ത് പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സും അ​പ​ക​ട​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് ആ​റ് പേ​ർ മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നാ​സി​ക്കി​ലെ ക​ൽ​വാ​ൻ താ​ലൂ​ക്കി​ലു​ള്ള സ​പ്ത​സ്രിം​ഗ് ഗ​ഡ് ഗ​ട്ടി​ൽ വ​ച്ചാ​ണ് കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞ​ത്. നി​ഫാ​ദ് താ​ലൂ​ക്കി​ൽ നി​ന്നു​ള്ള കീ​ർ​ത്തി പ​ട്ടേ​ൽ (50), റ​സീ​ല പ​ട്ടേ​ൽ (50), വി​ത്ത​ൽ പ​ട്ടേ​ൽ (65), ല​ത പ​ട്ടേ​ൽ ( 60), വ​ച്ച​ൻ പ​ട്ടേ​ൽ (60), മ​നി​ബെ​ൻ പ​ട്ടേ​ൽ (70) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

600 അ​ടി താ​ഴ്ച​യി​ലേ​യ്ക്കാ​ണ് കാ​ർ മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

അ​തി​ര​പ്പി​ള്ളി​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 10പേ​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ​ര്‍: അ​തി​ര​പ്പി​ള്ളി​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് എ​ത്തി​യ സം​ഘം സ​ഞ്ച​രി​ച്ച കാ​ര്‍ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 10 പേ​ർ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ​വ​രെ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഹാ​ജി​ഷ, ശ്രീ​രാ​ഗ്, ആ​യി​ഷ, ഷി​മ, സ​ഫാ​ന്‍, ആ​ന്‍​സി​യ, ക്ലാ​ര, മി​ലി, മു​ഹ​മ്മ​ദ് സു​ല്‍​ത്താ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പൊ​ന്നാ​നി സ്വ​ദേ​ശി നേ​ഹ​യെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

ഉ​ച്ച​യ്ക്ക് 12ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. 40 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്കാ​ണ് കാ​ർ മ​റി​ഞ്ഞ​ത്. എ​റ​ണാ​കു​ളം ക​ലൂ​രി​ലു​ള്ള ഒ​രു ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രാ​ണ് തി​ങ്ക​ളാ​ഴ്ച അ​തി​രി​പ്പി​ള്ളി​യി​ലെ​ത്തി​യ​ത്.

അ​തി​ര​പ്പി​ള്ളി​യി​ല്‍​നി​ന്നും തി​രി​ച്ചു​പോ​രു​ന്ന​തി​നി​ടെ ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഫോ​ര്‍​ച്ചൂ​ണ​ര്‍ കാ​ര്‍ പു​റ​കി​ലേ​ക്ക് എ​ടു​ത്തു. ഇ​തി​നി​ടെ അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്ന കാ​ർ താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ പു​ഴ​യു​ടെ തീ​രം വ​രെ​യെ​ത്തി. ടൂ​റി​സം പോ​ലീ​സും അ​തി​ര​പ്പി​ള്ളി വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രു​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ന്‍ 108 ആം​ബു​ല​ൻ​സി​ല്‍ ചാ​ല​ക്കു​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രാ​യ എ​ട്ട് പേ​രും ബം​ഗ​ളൂ​രു​വി​ൽ നി​ന്ന​മു​ള്ള ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളു​മാ​യാ​ണ് അ​തി​ര​പ്പി​ള്ളി​യി​ലെ​ത്തി​യ​ത്.

Latest News

Corehub Up