Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car

കാ​റി​ന് മു​ക​ളി​ലേ​ക്ക് കൂ​റ്റ​ൻ പാ​റ​ക്ക​ല്ല് പ​തി​ച്ച് കാ​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

ചെ​ന്നൈ: നീ​ല​ഗി​രി​യി​ൽ കൂ​റ്റ​ൻ പാ​റ​ക്ക​ല്ല് റോ‍​ഡി​ലേ​ക്ക് വീ​ണ് കാ​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ഊ​ട്ടി സ്വ​ദേ​ശി ബി. ​കൃ​ഷ്ണ​മൂ​ർ​ത്തി​യാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ​യ്ക്കും ബ​ന്ധു​വി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി നീ​ല​ഗി​രി മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ പെ​യ്യു​ന്നു​ണ്ട്. കു​നൂ​ർ മേ​ട്ടു​പ്പാ​ള​യം റോ​ഡി​ലാ​ണ് ദാ​രു​ണ​മാ​യ അ​പ​ക​ട​മു​ണ്ടാ​യ​ത്. വ്യോ​മ​സേ​ന​യി​ലെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ബി. ​കൃ​ഷ്ണ​മൂ​ർ​ത്തി​യും ഭാ​ര്യ​യും മ​ക​നു​മ​ട​ക്കം അ​ഞ്ച് പേ​രാ​ണ് മേ​ട്ടു​പ്പാ​ള​യ​ത്തെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​ത്. ഇ​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കൂ​റ്റ​ൻ പാ​റ​ക്ക​ല്ലു​ക​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി റോ‍​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് നി​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. മു​ൻ​വ​ശ​ത്ത് ഇ​ട​തു​നി​ര​യി​ലാ​ണ് കൃ​ഷ്ണ​മൂ​ർ​ത്തി ഇ​രു​ന്ന​ത്. ഈ ​ഭാ​ഗ​ത്തേ​ക്കാ​ണ് ക​ല്ലു​ക​ൾ പ​തി​ച്ച​ത്. തൊ​ട്ടു​പി​ന്നി​ലി​രു​ന്ന ഭാ​ര്യ ദേ​വ​കി, ബ​ന്ധു​വാ​യ ചി​ന്താ​മ​ണി എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്.

കൃ​ഷ്ണ​മൂ​ർ​ത്തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മ​ക​നാ​ണ് വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ട്രാ​ക്ട​ർ കാ​റി​ലി​ടി​ച്ച് മ​റി​ഞ്ഞ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

കോ​​​ത​​​മം​​​ഗ​​​ലം: കൊ​​​ച്ചി-​​​ധ​​​നു​​​ഷ്കോ​​​ടി ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ നേ​​​ര്യ​​​മം​​​ഗ​​​ലം വി​​​ല്ലാ​​​ൻ​​​ചി​​​റ​​​യി​​​ൽ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട ട്രാ​​​ക്ട​​​ർ കാ​​​റി​​​ലി​​​ടി​​​ച്ച് മ​​​റി​​​ഞ്ഞ് ര​​​ണ്ട് ഇ​​​ത​​​ര സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​രി​​​ച്ചു.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് ഗു​​​ർ​​​പു​​​ർ സ്വ​​​ദേ​​​ശി പ്ര​​​ദീ​​​പ് കു​​​മാ​​​ർ (22), ഗ​​​യ​​​രാ​​​ബാ​​​ദ് സ്വ​​​ദേ​​​ശി സ​​​ത്യം ക​​​നൂ​​​ജി​​​യ (24) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. കൊ​​​ച്ചി- ധ​​​നു​​​ഷ്കോ​​​ടി ദേ​​​ശീ​​​യ​​​പാ​​​ത​​​യു​​​ടെ നി​​​ർ​​​മാ​​​ണ ക​​​രാ​​​ർ എ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന ക​​​രാ​​​ർ ക​​​മ്പ​​​നി​​​യു​​​ടെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് ഇ​​​രു​​​വ​​​രും.

നേ​​​ര്യ​​​മം​​​ഗ​​​ല​​​ത്തു​​നി​​​ന്ന് ത​​​ല​​​ക്കോ​​​ട് ഭാ​​​ഗ​​​ത്തേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ക​​​മ്പ്ര​​​സ​​​ർ ട്രാ​​​ക്ട​​​ർ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട് എതിരേ വ​​​ന്ന കാ​​​റി​​​ലി​​​ടി​​​ച്ച് മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

National

കാ​ർ മ​റി​ഞ്ഞ് മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

ആ​ഗ്ര: ല​ക്നോ-​ആ​ഗ്ര എ​ക്സ്പ്ര​സ് വേ​യി​ൽ കാ​ർ മ​റി​ഞ്ഞ് മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​യ ജ​യ്പ്ര​കാ​ശ് (32), ഭൂ​പേ​ന്ദ്ര (35), ക​പി​ൽ (31) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. യ​ശ്വ​ന്ത് (33), ച​ന്ദ്ര​കാ​ന്ത് (35) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യ്ക്കാ​യി​രു​ന്നു സം​ഭ​വം.

ഡ​ൽ​ഹി​യി​ൽ നി​ന്ന് ബ​ല്ലി​യ​യി​ലേ​ക്ക് ജോ​ലി​ക്കാ​യി പോ​വു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. യ​ശ്വ​ന്താ​യി​രു​ന്നു കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ജ​യ്പ്ര​കാ​ശ്, ഭൂ​പേ​ന്ദ്ര, ക​പി​ൽ എ​ന്നി​വ​ർ കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ലി​രി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​റി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണാ​ണ് ഇ​വ​ർ മ​രി​ച്ച​ത്.

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

National

മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സു​ഖ്‌​ദേ​വ് വി​ഹാ​ർ മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. മ​റ്റൊ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ആ​റ​ര​യ്ക്കാ​യി​രു​ന്നു സം​ഭ​വം.

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഓ​ട്ടോ​യി​ലും സൈ​ക്കി​ളി​ലും ഇ​ടി​ച്ചുക​യ​റു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ട് കാ​റു​ക​ൾ ത​മ്മി​ൽ റോ​ഡി​ൽ മ​ത്സ​ര​യോ​ട്ടം ന​ട​ന്നി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

അ​പ​ക​ട​ത്തി​ന് ശേ​ഷം കാ​ർ ഉ​പേ​ക്ഷി​ച്ച ഡ്രൈ​വ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​രും മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

NRI

ജ​ർ​മ​നി​യി​ൽ ഒ​മ്പ​ത് ല​ക്ഷ​ത്തോ​ളം കാ​റു​ക​ൾ തി​രി​ച്ചു​വി​ളി​ച്ച് ഫോ​ക്‌​സ്‌​വാ​ഗ​ൺ; സ്റ്റി​യ​റിം​ഗ് ത​ക​രാ​റെ​ന്ന് മു​ന്ന​റി​യി​പ്പ്

വോ​ൾ​ഫ്സ്ബു​ർ​ഗ്: പ്ര​മു​ഖ ജ​ർ​മ​ൻ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്‌​സ്‌​വാ​ഗ​ൺ ത​ങ്ങ​ളു​ടെ ജ​ന​പ്രി​യ മോ​ഡ​ലു​ക​ളി​ൽ സ്റ്റി​യ​റിം​ഗ് ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് വ​ൻ​തോ​തി​ൽ കാ​റു​ക​ൾ തി​രി​ച്ചു​വി​ളി​ക്കു​ന്നു.

സ്റ്റി​യ​റിം​ഗ് ഗി​യ​ർ​ബോ​ക്സി​നെ ഘ​ടി​പ്പി​ക്കു​ന്ന ബോ​ൾ​ട്ടു​ക​ൾ​ക്ക് തു​രു​മ്പെ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​ത് ഡ്രൈ​വിം​ഗി​നി​ടെ സ്റ്റി​യ​റിം​ഗ് പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും ജ​ർ​മ​ൻ ഫെ​ഡ​റ​ൽ മോ​ട്ടോ​ർ ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി (കെ​ബി​എ) മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ലോ​ക​മെ​മ്പാ​ടു​മാ​യി 21,59,054 ഫോ​ക്‌​സ്‌​വാ​ഗ​ൺ വാ​ഹ​ന​ങ്ങ​ളെ​യാ​ണ് ഈ ​സാ​ങ്കേ​തി​ക ത​ക​രാ​ർ ബാ​ധി​ക്കു​ന്ന​ത്. ഇ​തി​ൽ ജ​ർ​മ​നി​യി​ൽ മാ​ത്രം 8,95,832 കാ​റു​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

ബാ​ധി​ക്ക​പ്പെ​ടു​ന്ന പ്ര​ധാ​ന മോ​ഡ​ലു​ക​ൾ:

ഏ​ക​ദേ​ശം 11 വ​ർ​ഷ​ത്തോ​ള​മു​ള്ള ഉ​ത്പാ​ദ​ന കാ​ല​യ​ള​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ജ​ന​പ്രി​യ കാ​റു​ക​ൾ​ക്കാ​ണ് ഈ ​ത​ക​രാ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

മോ​ഡ​ലു​ക​ൾ: ഗോ​ൾ​ഫ്, ഗോ​ൾ​ഫ് വേ​രി​യ​ന്‍റ്, ടി​ഗ്വാ​ൻ, ടൂ​റാ​ൻ, കാ​ഡി.

നി​ർ​മാ​ണ കാ​ല​യ​ള​വ്: 2013 സെ​പ്റ്റം​ബ​ർ മു​ത​ൽ 2024 ജൂ​ലൈ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വി​പ​ണി​യി​ലെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ.

ത​ക​രാ​ർ ഗു​രു​ത​രം; ഇ​തു​വ​രെ അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല

ഈ ​മോ​ഡ​ലു​ക​ളി​ലെ സ്റ്റി​യ​റിം​ഗ് ഗി​യ​റി​ലേ​ക്ക് ഈ​ർ​പ്പം ഇ​റ​ങ്ങാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കെ​ബി​എ​യു​ടെ ക​ണ്ടെ​ത്ത​ൽ. കാ​ല​ക്ര​മേ​ണ ബോ​ൾ​ട്ടു​ക​ളി​ൽ തു​രു​മ്പ് പി​ടി​ക്കു​ക​യും ക​ടു​ത്ത സ​മ്മ​ർ​ദ്ദ​മു​ണ്ടാ​കു​മ്പോ​ൾ ഇ​ത് ഒ​ടി​ഞ്ഞു​പോ​വു​ക​യും ചെ​യ്തേ​ക്കാം.

ബോ​ൾ​ട്ട് ഒ​ടി​ഞ്ഞാ​ൽ സ്റ്റി​യ​റിം​ഗ് സം​വി​ധാ​നം ഇ​ള​കു​ക​യും വാ​ഹ​നം തി​രി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​രി​ക​യും ചെ​യ്യും. അ​തേ​സ​മ​യം, ഈ ​ത​ക​രാ​ർ മൂ​ലം ഇ​തു​വ​രെ അ​പ​ക​ട​ങ്ങ​ളോ ആ​ള​പാ​യ​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ക​മ്പ​നി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് വാ​ഹ​ന​ങ്ങ​ൾ വ​ർ​ക്ക്‌​ഷോ​പ്പു​ക​ളി​ലേ​ക്ക് തി​രി​ച്ചു​വി​ളി​ക്കു​ന്ന​ത്.

സൗ​ജ​ന്യ​മാ​യി മാ​റ്റി​സ്ഥാ​പി​ക്കാം

വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യാ​ണ് ഫോ​ക്‌​സ്‌​വാ​ഗ​ൺ ഈ ​അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്തു​ന​ൽ​കു​ന്ന​ത്. നി​ല​വി​ലു​ള്ള ബോ​ൾ​ട്ടു​ക​ൾ മാ​റ്റി തു​രു​മ്പെ​ടു​ക്കാ​ത്ത പു​തി​യ​വ ഘ​ടി​പ്പി​ച്ചു ന​ൽ​കും.

ബാ​ധി​ക്ക​പ്പെ​ട്ട കാ​റു​ക​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് ഫോ​ക്‌​സ്‌​വാ​ഗ​ണി​ൽ നി​ന്നും കെ.​ബി.​എ​യി​ൽ നി​ന്നും ഔ​ദ്യോ​ഗി​ക ക​ത്തു​ക​ൾ ല​ഭി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

റ​ഫ​റ​ൻ​സ് കോ​ഡു​ക​ൾ: ഫോ​ക്‌​സ്‌​വാ​ഗ​ൺ ഈ ​തി​രി​ച്ചു​വി​ളി​ക്ക​ലി​ന് ന​ൽ​കി​യി​രി​ക്കു​ന്ന കോ​ഡ് 48വി​എ​സ് എ​ന്നും കെ​ബി​എ റ​ഫ​റ​ൻ​സ് ന​മ്പ​ർ 17016ആ​ർ എ​ന്നു​മാ​ണ്.

കാ​ർ ഉ​ട​മ​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ വെ​ഹി​ക്കി​ൾ ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ ന​മ്പ​ർ പ​രി​ശോ​ധി​ച്ച് വാ​ഹ​നം ഈ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്താം.

സം​ശ​യ​ങ്ങ​ൾ​ക്കാ​യി ഫോ​ക്‌​സ്‌​വാ​ഗ​ന്‍റെ സൗ​ജ​ന്യ ക​സ്റ്റ​മ​ർ കെ​യ​ർ ഹെ​ൽ​പ്പ്‌​ലൈ​നാ​യ 0800 8655792436 എ​ന്ന ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

National

കാർ ട്രക്കിലിടിച്ച് മന്ത്രിപുത്രി ഉൾപ്പടെ നാലു പേർ മരിച്ചു

ജം​​​​ഷ​​​​ഡ്പു​​​​ർ: നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ടെ​​​​ത്തി​​​​യ കാ​​​​ർ റോ​​​​ഡ​​​​രി​​​​കി​​​​ൽ പാ​​​​ർ​​​​ക്ക് ചെ​​​​യ്ത ട്ര​​​​ക്കിൽ ഇടി​​​​ച്ചു​​​​ക​​​​യ​​​​റി കാ​​​​റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ജാ​​​​ർ​​​​ഖ​​​​ണ്ഡ് മ​​​​ന്ത്രി ദീ​​​​പി​​​​ക പാ​​​​ണ്ഡെ സിം​​​​ഗി​​​​ന്‍റെ മ​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പ​​​​ടെ നാ​​​​ലു​​​​പേ​​​​ർ​​​​ക്ക് ദാ​​​​രു​​​​ണാ​​​​ന്ത്യം.

ഇ​​​​ന്ന​​​​ലെ വെ​​​​ളു​​​​പ്പി​​​​നു മൂ​​​​ന്നി​​​​ന് ജം​​​​ഷ​​​​ഡ്പു​​​​ർ സി​​​​റ്റി​​​​യി​​​​ലെ മ​​​​റൈ​​​​ൻ ഡ്രൈ​​​​വി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. തൃ​​​​ഷ സിം​​​​ഗ്, സാ​​​​ർ​​​​ഥ​​​​ക് അ​​​​ഗ​​​​ർ​​​​വാ​​​​ൾ, ന​​​​മ​​​​ൻ ഗു​​​​പ്ത്, വ​​​​ൻ​​​​ഷി​​​​ക ഖ​​​​ണ്ഡേ​​​​ൽ​​​​വാ​​​​ൽ എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്.

മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കു വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്തു.

National

കാ​ർ പോ​സ്റ്റി​ലി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു

ദി​സ്പൂ​ർ: ആ​സാ​മി​ലെ നാ​ഗോ​ൺ ജി​ല്ല​യി​ൽ കാ​ർ പോ​സ്റ്റി​ലി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. മ​റ്റ് ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്ന് ഗു​വാ​ഹ​ട്ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

നാ​ഗോ​ണി​ലെ പു​രാ​ണി ഗു​ഡാ​മി​ന് സ​മീ​പ​മു​ള്ള കെ​നാ​പ​ട്ടി​യി​ൽ വ​ച്ച് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം റോ​ഡി​ലെ ഡി​വൈ​ഡ​റി​ലും തു​ട​ർ​ന്ന് പോ​സ്റ്റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ മ​റി​ഞ്ഞ തീ​പി​ടി​ത്ത​മു​ണ്ടാ​യി.

വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ മൂ​ന്ന് പേ​ർ പൊ​ള്ള​ലേ​റ്റ് സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​റ്റ് ര​ണ്ട് പേ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു

കൊ​ച്ചി: പി​റ​വം ഓ​ണ​ക്കൂ​റി​ല്‍ നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. അ​പ​ക​ട​ത്തി​ൽ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഓ​ണ​ക്കൂ​ർ സ്വ​ദേ​ശി വ​ര്‍​ഗീ​സ് രാ​ജു​വി​ന്‍റെ വീ​ടാ​ണ് അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

 ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് 5.10 ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വ​ര്‍​ഗീ​സും കു​ടും​ബ​വും അ​പ​ക​ട സ​മ​യം വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കാ​റി​ലി​യു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ള്‍ ഓ​ടി ര​ക്ഷ​പെ​ട്ടു. പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

ഭ​ർ​ത്താ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ഷ്ണ​ങ്ങ​ളാ​ക്കി കാ​റി​ൽ ഉ​പേ​ക്ഷി​ച്ചു; യു​വ​തി​യും മ​ക​നും ഒ​ളി​വി​ൽ

ബം​ഗ​ളൂ​രു: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ക​ഷ്ണ​ങ്ങ​ളാ​ക്കി കാ​റി​ൽ ഉ​പേ​ക്ഷി​ച്ചു. ക​ർ​ണാ​ട​ക സ്വ​ദേ​ശി ആ​ൽ​വി​ൻ പ്ര​കാ​ശ് കു​ണ്ട​റി​നെ​യാ​ണ് ഷാ​ർ​ജ​യി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കാ​ണാ​താ​യ ആ​ൽ​വി​ന്‍റെ ഭാ​ര്യ ഉ​ടു​പ്പി സ്വ​ദേ​ശി ടി​ന​യെ​യും പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മ​ക​നെ​യും ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. ജൂ​ലൈ​യി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്.

ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി ഷാ​ർ​ജ എ​യ​ർ​പോ​ർ​ട്ടി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ് ആ​ൽ​വി​ൻ. നെ​ഞ്ചി​ൽ കു​ത്തേ​റ്റ നി​ല​യി​ലും ശ​രീ​രം ഒ​മ്പ​ത് ക​ഷ്ണ​ങ്ങ​ളാ​ക്കി ര​ണ്ട് ബാ​ഗു​ക​ളി​ലാ​ക്കി ഒ​മാ​ൻ റൂ​ട്ടി​ൽ, ഉ​പേ​ക്ഷി​ച്ച കാ​റി​ന്‍റെ ഡി​ക്കി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ഗ​സ്റ്റ് 22-നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ആ​ൽ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ടീ​ന​യെ​യും മ​ക​നെ​യും കാ​ണാ​താ​യ​ത്. ഷാ​ർ​ജ​യി​ൽ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ ടീ​ന​യും പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മ​ക​നും ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്നി​ട്ടു​ണ്ടാ​കാം എ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

ജൂ​ലൈ 20-ന് ആ​ൽ​വി​ന്‍റെ സ​ഹോ​ദ​ര​ൻ അ​നി​ൽ പ്ര​ശാ​ന്ത് വി​ളി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം ഫോ​ൺ എ​ടു​ത്തി​രു​ന്നി​ല്ല. പ​ക​രം സു​ര​ക്ഷി​ത​നാ​ണെ​ന്ന് കാ​ണി​ക്കു​ന്ന ഒ​രു സ​ന്ദേ​ശം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കാ​റു​ള്ള ആ​ൽ​വി​ൻ ടെ​ക്സ്റ്റ് സ​ന്ദേ​ശം അ​യ​ച്ച​തി​ൽ സം​ശ​യം തോ​ന്നി​യ കു​ടും​ബം ഷാ​ർ​ജ​യി​ലു​ള്ള സു​ഹൃ​ത്ത് മ​നോ​ഹ​റി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ടും​ബം അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഉ​ഡു​പ്പി എ​സ്പി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ആ​ൽ​വി​ൻ താ​മ​സി​ച്ച സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ന്നും ര​ണ്ടു പു​രു​ഷ​ന്മാ​രും ഒ​രു സ്ത്രീ​യും അ​വി​ടെ​നി​ന്ന് ഇ​റ​ങ്ങി പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​തി​ലു​ണ്ടെ​ന്നും അ​നി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

 

National

രാ​ജ​സ്ഥാ​നി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പൂ​രി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി. മ​ഹ​മാ​ണ്ടി​യി​ലെ കാ​ൽ​വി പ്യാ​വു റെ​യി​ൽ​വേ ക്രോ​സി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

ജോ​ധ്പൂ​രി​ലെ ബി.​ജെ.​എ​സ് പ്ര​ദേ​ശ​ത്ത് വ​ച്ച് ഒ​രു സ്ത്രീ ​ഓ​ടി​ച്ചി​രു​ന്ന ഇ​ല​ക്ട്രി​ക് കാ​ർ ആ​ദ്യം ഒ​രു ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം റെ​യി​ൽ​വേ ഗേ​റ്റ് ത​ക​ർ​ത്ത് ട്രാ​ക്കി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി. ട്രാ​ക്കി​ൽ കു​ടു​ങ്ങി​യ വാ​ഹ​നം തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​റി​ന്‍റെ ച​ക്രം റെ​യി​ൽ​വേ പാ​ള​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​പ്പോ​വു​ക​യും ചെ​യ്തു.

ട്രാ​ക്കി​ലൂ​ടെ ട്രെ​യി​ൻ വ​രാ​നി​രി​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ അ​ധി​കൃ​ത​ർ ട്രെ​യി​ൻ ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.

അ​പ​ക​ട​ത്തി​ൽ കാ​റി​നു സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പൊ​ലി​സെ​ത്തി വാ​ഹ​നം ട്രാ​ക്കി​ൽ നി​ന്ന് നീ​ക്കം ചെ​യ്തു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ഭിന്നശേഷിക്കാരി സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയതായി പരാതി

കൂത്താട്ടുകുളം: നടക്കാവ് ഹൈവേയില്‍ ഗുഡ്‌വില്‍ ആശുപത്രിക്ക് സമീപം ഭിന്നശേഷിക്കാരിയെ സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയതായി പരാതി. ചൊവ്വാഴ്ച വൈകുന്നേരം 4:30 ഓടെയാണ് സംഭവം. വടകര ഗോപുരം വീട്ടില്‍ സുരേഷിന്‍റെ ഭാര്യ സിന്ധു സഞ്ചരിച്ച മൂച്ചക്കര സ്‌കൂട്ടറിലാണ് കാറിടിച്ചത്.

ഹൈവേയ്ക്ക് സമീപമുള്ള ഡോക്ടറെ കണ്ടതിനു ശേഷം വടകരയിലെ വീട്ടിലേക്ക് മടങ്ങാന്‍ സ്‌കൂട്ടറില്‍ കയറുന്നതിനിടെ സിന്ധുവിനെ കൂത്താട്ടുകുളം ഭാഗത്തു നിന്ന് അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയും സിന്ധു റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു.

അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചുപോയി. പരിക്കേറ്റ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച സിന്ധുവിനെ ഉടന്‍ തന്നെ കൂത്താട്ടുകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ സിന്ധു കൂത്താട്ടുകുളം ശ്രീധരീയം ആശുപത്രിയിലെ ജീവനക്കാരിയാണ്. സിന്ധു സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് വലിയ രീതിയിലുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

അപകട സ്ഥലത്തു നിന്ന് കാറിന്‍റെ തകര്‍ന്ന ബോഡി പാര്‍ട്‌സുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയും സമീപത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വാഹനത്തെ കുറിച്ച് നിര്‍ണായക സൂചന ലഭിച്ചതായാണ് വിവരം.

National

വ​ർ​ക്ക്ഷോ​പ്പി​ൽ വ​ൻ തീ​പി​ടി​ത്തം; എ​ട്ട് കാ​റു​ക​ൾ ക​ത്തി​ന​ശി​ച്ചു

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ൽ ബാ​ലാ​ജി മാ​ർ​ക്ക​റ്റി​ലു​ള്ള വ​ർ​ക്ക്ഷോ​പ്പി​ൽ വ​ൻ തീ​പി​ടി​ത്തം. സം​ഭ​വ​ത്തി​ൽ എ​ട്ട് കാ​റു​ക​ളും സ്പെ​യ​ർ പാ​ർ​ട്സു​ക​ളും ക​ത്തി​ന​ശി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ പു​തി​യ​തും പ​ഴ​യ​തു​മാ​യ 50-ല​ധി​കം കാ​റു​ക​ൾ വ​ർ​ക്ക്ഷോ​പ്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്നു. ഇ​തി​ൽ എ​ട്ട് വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും പൊ​ലി​സും സ്ഥ​ല​ത്തെ​ത്തി. ര​ണ്ട് മ​ണി​ക്കൂ​റി​ല​ധി​കം പ​രി​ശ്ര​മി​ച്ചാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

National

അ​മി​ത​വേ​ഗ​ത്തി​​ലെ​ത്തി​യ കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. നീ​ര​ജാ​ണ് (40) മ​രി​ച്ച​ത്.

നീ​ര​ജും ഭാ​ര്യ​യും സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്ക​വേ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വ​രും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും നീ​ര​ജി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ ഭാ​ര്യ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. ഒ​ളി​വി​ലു​ള്ള ഡ്രൈ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

കാ​റി​നു​ള്ളി​ല്‍ യു​വാ​വ് മ​രി​ച്ച നി​ല​യി​ല്‍

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ കോ​ര​മം​ഗ​ല​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു​ള്ളി​ല്‍ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൊ​ട​കു സ്വ​ദേ​ശി സ​ലിം അ​ക്ബ​റാ​ണ് മ​രി​ച്ച​ത്.

കാ​റി​നു​ള്ളി​ല്‍ ഒ​രാ​ളെ അ​ന​ക്ക​മി​ല്ലാ​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​യ​താ​യി ഞാ​യ​റാ​ഴ്ച രാ​വി​ലെ പൊ​ലി​സി​ന് വി​വ​രം ല​ഭി​ച്ചു. പൊ​ലി​സ് ഉ​ട​ന്‍ ത​ന്നെ സ്ഥ​ല​ത്തെ​ത്തി അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ഡോ​ക്ട​ര്‍​മാ​ര്‍ മ​ര​ണം സ്ഥി​രീ​ക്ക​രി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി അ​യ​ച്ചു.

പു​ല​ര്‍​ച്ചെ ര​ണ്ട​ര​യ്ക്ക് ഇ​ദ്ദേ​ത്തി​ന്‍്‌​റെ കാ​ര്‍ ഒ​രു ഹോ​ട്ട​ലി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന​താ​യി പൊ​ലി​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളാ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പൊ​ലി​സി​ന്‍്‌​റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഫോ​റ​ന്‍​സി​ക് സം​ഘം കാ​ര്‍ പ​രി​ശോ​ധി​ച്ച് തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ഷാ​ജി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഇ​നി​യും കാ​ർ ന​ൽ​കു​മെ​ന്ന് ഉ​ട​മ

മ​​​​ട്ട​​​​ന്നൂ​​​​ർ: മ​​​​ന്ത്രി കെ.​​​​എം. ​ഷാ​​​​ജി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന ആ​​​​ഡം​​​​ബ​​​​ര കാ​​​​ർ തി​​​​രി​​​​ച്ചെ​​​​ടു​​​​ത്ത​​​​തു താ​​​​നാ​​​​ണെ​​​​ന്ന് ഉ​​​​ട​​​​മ തി​​​​ല്ല​​​​ങ്കേ​​​​രി സ്വ​​​​ദേ​​​​ശി യാ​​​​ക്കൂ​​​​ബ്.

“മ​​​​ക​​​​ന്‍റെ വി​​​​വാ​​​​ഹ​​നി​​​​ശ്ച​​​​യ ച​​​​ട​​​​ങ്ങി​​​​നാ​​​​യി ഞാ​​​​ൻ നാ​​​​ട്ടി​​​​ൽ വ​​​​രു​​​​ന്നു​​​​ണ്ട്. സാ​​​​ധാ​​​​ര​​​​ണ നാ​​​​ട്ടി​​​​ൽ വ​​​​രു​​​​മ്പോ​​​​ൾ വാ​​ഹ​​നം എ​​​​ന്‍റെ കൈ​​​​യി​​​​ലാ​​​​ണു​​​​ണ്ടാ​​​​കു​​​​ക’’​​-​​റി​​​​യാ​​​​ദി​​​​ലു​​​​ള്ള യാ​​​​ക്കൂ​​​​ബ് ഫോ​​​​ണി​​​​ൽ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു പ​​​​റ​​​​ഞ്ഞു.

കെ.​​​​എം. ഷാ​​​​ജി യൂ​​​​റോ​​​​പ്പി​​​​ൽ പോ​​​​കു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് വാ​​ഹ​​നം തി​​​​രി​​​​ച്ചെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. താ​​​​ൻ ഷാ​​​​ജി​​​​യു​​​​ടെ ബി​​​​നാ​​​​മി​​​​യ​​​​ല്ലെ​​​​ന്നും യാ​​​​ക്കൂ​​​​ബ് പ​​​​റ​​​​ഞ്ഞു. താ​​​​ൻ തി​​​​രി​​​​ച്ചു​​​പോ​​​​കു​​​​മ്പോ​​​​ൾ ഷാ​​​​ജി​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ വാ​​ഹ​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം.

മ​ന്ത്രി കെ.​എം. ഷാ​ജി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഇ​നി​യും താ​ൻ കാ​ർ കൊ​ടു​ക്കു​മെ​ന്നും യാ​ക്കൂ​ബ് കൂ​ട്ടി​ച്ചേ​ർ​ത്തു.

National

നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട കാ​ർ അപകടത്തിൽപ്പെട്ട് മൂ​ന്നു​ പേ​ർ മ​രി​ച്ചു

മും​​​​ബൈ: നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട കാ​​​​ർ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലി​​​​രു​​​​ന്ന പാ​​​​ർ​​​​ക്കിം​​​​ഗ് കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​​ക്ക് ഇ​​​​ടി​​​​ച്ചു​ മ​​​റി​​​ഞ്ഞ് മൂ​​​​ന്നു​​​​പേ​​​​ർ മ​​​​രി​​​​ച്ചു. ഒ​​​​രാ​​​​ൾ​​​​ക്ക് ഗു​​​​രു​​​​ത​​​​ര പ​​​​രി​​ക്കേ​​റ്റു. ഞാ​​​​യ​​​​റാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ 5.20ഓ​​​​ടെ കോ​​​​സ്റ്റ​​​​ൽ റോ​​​​ഡി​​​​ൽ ലാ​​​​ലാ ല​​​​ജ്പ​​​​ത് റാ​​​​യ് കോ​​​​ള​​​​ജി​​​​ന് എ​​​​തി​​​​ർ​​​​വ​​​​ശം ലോ​​​​ട്ട​​​​സ് ജെ​​​​ട്ടി​​​​ക്കു സ​​​​മീ​​​​പ​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

മ​​​​റൈ​​​​ൻ ഡ്രൈ​​​​വി​​​​ൽ​​​​നി​​​​ന്ന് ഹാ​​​​ജി അ​​​​ലി​​​​യി​​​​ലേ​​​​ക്ക് അ​​​​തി​​​​വേ​​​​ഗ​​​​ത്തി​​​​ൽ പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ഗു​​​​ജ​​​​റാ​​​​ത്ത് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നു​​​​ള്ള കാ​​​​ർ നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട് പാ​​​​ർ​​​​ക്കിം​​​​ഗ് കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​​ക്ക് ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റി മ​​​റി​​​യു​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ കാ​​​​ർ പൂ​​​​ർ​​​​ണ​​​​മാ​​​​യും ത​​​​ക​​​​ർ​​​​ന്നു. കാ​​​​റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന നാ​​​​ലു​​​​പേ​​​​രെ​​​​യും പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത് നൈ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ഷ​​​​നാ​​​​യ് ഗ​​​​ജാ​​​​ർ (21), ധൈ​​​​ര്യ ദ​​​​ർ​​​​ശ​​​​ൻ സേ​​​​ത്ത് (17), ആ​​​​ദി​​​​ത്യ ജ​​​​കാ​​​​സ്നി​​​​യ (19) എ​​​​ന്നി​​​​വ​​​​ർ മ​​​​രി​​​​ച്ച​​​​താ​​​​യി ഡോ​​​​ക‌്ട​​​​ർ​​​​മാ​​​​ർ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

സി​​​​ൽ​​​​വാ​​​​സ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ നാ​​​​ലു​​ പേ​​​​രാ​​​​ണ് കാ​​​​റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഗു​​​​രു​​​​ത​​​​ര പ​​​​രു​​​​ക്കേ​​​​റ്റ ആ​​​​ദി​​​​ത്യ ഓ​​​​സ്വാ​​​​ൾ (23) ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്. അ​​​​പ​​​​ക​​​​ട​​​​സ​​​​മ​​​​യ​​​​ത്ത് കാ​​​​ർ ഓ​​​​ടി​​​​ച്ചി​​​​രു​​​​ന്ന​​​​ത് ആ​​​​രാ​​​​ണെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​യി​​​​ട്ടി​​​​ല്ല. ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​യാ​​​​ളു​​​​ടെ മൊ​​​​ഴി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ശേ​​​​ഷ​​​​മേ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​ത ല​​​​ഭി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ​​​​വെ​​​​ന്നും സം​​​​ഭ​​​​വ​​​​ത്തെ​​​​പ്പ​​​​റ്റി അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യും പൊ​​​​ലി​​​​സ് അ​​​​റി​​​​യി​​​​ച്ചു.

മ​​​​റൈ​​​​ൻ ഡ്രൈ​​​​വി​​​​നെ​​​​യും ബാ​​​​ന്ദ്ര-​​​​വ​​​​ർ​​​​ളി സീ ​​​​ലി​​​​ങ്കി​​​​ന്‍റെ വ​​​​ർ​​​​ളി ഭാ​​​​ഗ​​​​ത്തെ​​​​യും ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന 10.58 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള അ​​​​തി​​​​വേ​​​​ഗ പാ​​​​ത​​​​യാ​​​​ണ് മും​​​​ബൈ കോ​​​​സ്റ്റ​​​​ൽ റോ​​​​ഡ്. ജൂ​​​​ലൈ 15ന് ​​​​കോ​​​​സ്റ്റ​​​​ൽ റോ​​​​ഡ് തു​​​​ര​​​​ങ്ക​​​​ത്തി​​​​നു​​​​ള്ളി​​​​ൽ കാ​​​​റി​​​​ന് തീ​​​​പി​​​​ടി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ആ​​​​ള​​​​പാ​​​​യ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല.

Kerala

കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു, ഭാര്യക്ക് ഗുരുതര പരിക്ക്

വൈ​ക്കം: ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല ത​ണ്ണീ​ർ​മു​ക്ക​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ പാ​സ​ഞ്ച​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വൈ​ക്കം സ്വ​ദേ​ശി​യാ​യ ഓ​ട്ടോ​ഡ്രൈ​വ​ർ മ​രി​ച്ചു, ഭാ​ര്യ​ക്ക് ഗു​രു​ത​ര പ​രി​ക്ക്.

വൈ​ക്കം വ​ലി​യ​ക​വ​ല സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ​ഡ്രൈ​വ​ർ പു​ളി​ഞ്ചു​വ​ട് ആ​ലി​ങ്ക​ത്ത​റ​യി​ൽ ഹ​രി​ദാ​സാ (72)ണ് ​മ​രി​ച്ച​ത്. ഒ​പ്പമു​ണ്ടാ​യി​രു​ന്ന ഭാ​ര്യ ഹൈ​മ(65)യെ ​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ത​ണ്ണീ​ർ​മു​ക്കം സ്കൂ​ൾ ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.​ മ​ക്ക​ൾ: ഹി​മ​ ഹ​രി​ദാ​സ്, ഹി​ര​ൺ​ഹ​രി​ദാ​സ്. മ​രു​മ​ക്ക​ൾ: പ്രേം​ജി, അ​ഞ്ജ​ലി.

National

തെ​ലുങ്കാ​ന​യി​ൽ ഡോ​ക‌്ട​ർ കാ​റി​നു​ള്ളി​ൽ വെ​ന്തു​മ​രി​ച്ചു

ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്: റോ​​​​​ഡ് ഡി​​​​​വൈ​​​​​ഡ​​​​​റി​​​​​ൽ ഇ​​​​​ടി​​​​​ച്ച​​​​​തി​​​​​നു പി​​​​ന്നാ​​​​ലെ കാ​​​​​റി​​​​​നു തീ​​​​​പി​​​​​ടി​​​​​ച്ച് ഡോ​​​​​ക‌്ട​​​​​ർ വെ​​​​​ന്തു​​​​​മ​​​​​രി​​​​​ച്ചു.

സൂ​​​​​ര്യ​​​​​പേ​​​​​ട്ടി​​​​ൽ ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്-ഖ​​​​​മ്മം ഹൈ​​​​​വേ​​​​​ലെ പി​​​​​ല്ല​​​​​ല​​​​​മ​​​​​റി ഫ്ലൈ​​​​​ഓ​​​​​വ​​​​​റി​​​​​നു സ​​​​​മീ​​​​​പം ഇ​​​​ന്ന​​​​ലെ രാ​​​​​വി​​​​​ലെ 7.15നാ​​​​യി​​​​രു​​​​ന്നു അ​​​​​പ​​​​​ക​​​​​ടം.

സ​​​​​മീ​​​​​പ​​​​​ത്തെ ടോ​​​​​ൾ ഗേ​​​​​റ്റി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളും വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ന്‍റെ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ ന​​​​​മ്പ​​​​​റും പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ചാ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത് ന്യൂ​​​​റോ സ​​​​ർ​​​​ജ​​​​നാ​​​​യ കെ. ​​​​​ജ​​​​​ഗ​​​​​ദീ​​​​​ഷ് ആ​​​​​ണെ​​​​​ന്ന് തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞ​​​​​ത്.

ഖ​​​​​മ്മം ജി​​​​​ല്ല​​​​​യി​​​​​ലെ സ്വ​​​കാ​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ജോ​​​​​ലി ചെ​​​​​യ്തു​​​വ​​​രി​​​ക​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.​ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ കാ​​​​​ണു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ഖ​​​​​മ്മ​​ത്തു​​​​​നി​​​​​ന്ന് ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദി​​​​​ലേ​​​​​ക്ക് പോ​​​​​കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​മു​​​​​ണ്ടാ​​​​​യ​​​​​തെ​​​​​ന്ന് പൊ​​​​​ലിസ് അ​​​​​റി​​​​​യി​​​​​ച്ചു.​

National

കാ​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ച് തീ​പി​ടി​ച്ചു; ഡോ​ക്ട​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ഹൈ​ദ​രാ​ബാ​ദ്: ദേ​ശീ​യ പാ​ത​യി​ൽ കാ​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന്യൂ​റോ സ​ർ​ജ​ൻ മ​രി​ച്ചു. ഖ​മ്മം സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്ന ഡോ. ​കെ. ജ​ഗ​ദീ​ഷ് ബാ​ബു ആ​ണ് മ​രി​ച്ച​ത്.

സൂ​ര്യ​പേ​ട്ട് ജി​ല്ല​യി​ലെ പി​ള്ള​ല​മ​റി​ക്ക് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം. കാ​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ച് തീ​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ജ​ഗ​ദീ​ഷ് ബാ​ബു വെ​ന്തു​മ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ 7.15ന് ​ആ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഖ​മ്മ​ത്ത് നി​ന്ന് ത​ന്‍റെ കു​ടും​ബം താ​മ​സി​ക്കു​ന്ന ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് കാ​റോ​ടി​ച്ച് പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ടം. കാ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​തി​ന് പി​ന്നാ​ലെ വാ​ഹ​നം പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു. കാ​റി​നു​ള്ളി​ൽ നി​ന്ന് ജ​ഗ​ദീ​ഷ് ബാ​ബു​വി​ന് പു​റ​ത്തി​റ​ങ്ങാ​നാ​യി​ല്ല.

National

അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ലി​ടി​ച്ച് താ​ഴേ​യ്ക്ക്; മൂ​ന്ന് പേ​ർ മ​രി​ച്ചു

മും​ബൈ: അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ബി​എം​ഡ്ബ്ല്യു കാ​ർ പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ലി​ടി​ച്ച് താ​ഴേ​യ്ക്ക് പ​തി​ച്ച അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. മും​ബൈ​യി​ലെ ലോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പം ലാ​ലാ കോ​ള​ജി​ന് എ​തി​ര്‍​വ​ശ​ത്ത് ഇ​ന്ന് പു​ല​ർ​ച്ചെ 5.20 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

സ​ഞ്ജ​യ് ഗ​ജ്ജാ​ൽ (21), ദി​രി​യ സേ​ത്ത് (17), ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന 25 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വാ​വു​മാ​ണ് മ​രി​ച്ച​ത്. ഒ​രാ​ൾ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു.

മ​റൈ​ൻ ഡ്രൈ​വി​ൽ നി​ന്ന് ഹാ​ജി അ​ലി എ​ന്ന സ്ഥ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ല്‍ ഇ​ടി​ച്ച് താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

 

 

National

മധ്യപ്രദേശിൽ കാറപകടം; എട്ടുപേർ മരിച്ചു

ഭൂ​​​വ​​​നേ​​​ശ്വ​​​ർ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ അ​​​ഗ​​​ർ മാ​​​ൾ​​​വ ജി​​​ല്ല​​​യി​​​ൽ കാ​​​ർ ച​​​തു​​​പ്പി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞ് ഒ​​​ഡീ​​​ഷ​​​യി​​​ലെ ഏ​​​ഴം​​​ഗ കു​​​ടും​​​ബം ഉ​​​ൾ​​​പ്പെ​​​ടെ എ​​​ട്ടു​​​പേ​​​ർ​​​ക്കു ദാ​​​രു​​​ണാ​​​ന്ത്യം.

മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ കാ​​​ർ ഡ്രൈ​​​വ​​​ർ മ​​​ധ്യ​​​പ്ര​​​ദേ​​​ശ് സ്വ​​​ദേ​​​ശി​​​യാ​​​ണ്. ന​​​ൽ​​​ക​​​ൽ​​​ഖേ​​​ഡ​​​യി​​​ലെ ബാ​​​ഗു​​​ല​​​മു​​​ഖി ക്ഷേ​​​ത്ര​​​ത്തി​​​ന് സ​​​മീ​​​പം ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​യി​​​രു​​​ന്നു അ​​​ത്യാ​​​ഹി​​​ത​​​മെ​​​ന്ന് പൊലി സ് പ​​​റ​​​ഞ്ഞു.

ഒ​​​ഡീ​​​ഷ​​​യി​​​ൽ നി​​​ന്നു​​​ള്ള തീ​​​ർ​​​ഥാ​​​ട​​​ക​​​ർ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന കാ​​​ർ മ​​​ഴ​​​വെ​​​ള്ളം നി​​​റ​​​ഞ്ഞൊ​​​ഴു​​​കി​​​യ അ​​​ഴു​​​ക്കു​​​ചാ​​​ലി​​​ലേ​​​ക്കു മ​​​റി​​​ഞ്ഞാ​​​ണ് അ​​​പ​​​ക​​​ടം. മ​​​രി​​​ച്ച​​​വ​​​രി​​​ൽ മൂ​​​ന്ന് കു​​​ട്ടി​​​ക​​​ളും ര​​​ണ്ട് സ്ത്രീ​​​ക​​​ളും ഉ​​​ണ്ട്.

Kerala

'റേഞ്ച് ഓവറായി...' വിവാദ കാർ തിരികെ നൽകി കെ.എം. ഷാജി

കണ്ണൂർ: സർക്കാർ നൽകിയ ഔദ്യോഗിക വാഹനമല്ലാതെ സ്വകാര്യ ആഡംബരകാർ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ റേഞ്ച് റോവർ കാർ മന്ത്രി കെ.എം. ഷാജി തിരികെ നൽകി. കെഎംസിസി നേതാവ് യാക്കൂബിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ കാർ. കണ്ണൂർ തില്ലങ്കേരിയിലെ യാക്കൂബിന്‍റെ വീട്ടിലാണ് മന്ത്രി കാർ തിരികെയെത്തിച്ചത്.

പ്രവാസി മലയാളിയായ സുഹൃത്തിന്‍റെ ഉടമസ്ഥതയിലുള്ള കോടി വിലയുള്ള ആഡംബര കാറാണ് ഔദ്യോഗിക ആവശ്യങ്ങൾക്കായി മന്ത്രി ഉപയോഗിച്ചിരുന്നത്. ഔദ്യോഗിക വാഹനമല്ലാതെ സ്വകാര്യ വ്യക്തിയുടെ പേരിലുള്ള ആഡംബര കാർ സർക്കാരിന്‍റെ അനുമതി ഇല്ലാതെയാണ് ഉപയോഗിക്കുന്നതെന്നാരോപിച്ച് ഇടതുപക്ഷം രംഗത്തെത്തിയിരുന്നു.

മന്ത്രിയുടെ സ്വന്തം വാഹനം അല്ലാതെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കാർ ഉപയോഗിക്കുന്നത് തെറ്റാണെന്നും പൊതുഭരണ വകുപ്പിന്‍റെ അനുമതി ഇല്ലാതെയാണ് സ്വകാര്യ വാഹനത്തിൽ സ്റ്റേറ്റ് നമ്പർ ഉപയോഗിച്ചതെന്നും പ്രതിപക്ഷം പ്രചാരണം നടത്തി.

സർക്കാർ വാഹനം ഉപയോഗിക്കാതെ ആഡംബര വാഹനം ഉപയോഗിക്കുന്നത് ദുരൂഹമാണെന്നും എന്തെങ്കിലും വഴിവിട്ട സഹായം ചെയ്തതിന്‍റെ പ്രതിഫലമാണോ എന്ന് പരിശോധിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് ചിന്ത ജെറോം ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക ലോക്ക് ബുക്കോ കൃത്യമായ രേഖകളോ ഇല്ലാതെയാണ് വാഹനം ഉപയോഗിക്കുന്നതെന്നും ആരോപണമുയർന്നിരുന്നു.

എന്നാൽ, സുഹൃത്തിന്‍റെ വാഹനം ഉപയോഗിക്കുന്നതിന്‍റെ പേരിൽ സർക്കാരിൽ നിന്ന് ഒരു രൂപ പോലും വാങ്ങുന്നില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. സർക്കാർ ഔദ്യോഗികമായി നൽകിയ ഇന്നോവ ക്രിസ്റ്റ കാർ 4,00,000 കിലോമീറ്റർ ഓടിയതാണെന്നും ദീർഘദൂര യാത്രകൾക്ക് അത് ഉപയോഗിക്കാൻ പറ്റാത്തത് കൊണ്ടാണ് സ്വകാര്യവാഹനം ഉപയോഗിക്കേണ്ടി വന്നതെന്നും മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി.

വാഹനത്തിൽ സ്റ്റേറ്റ് നമ്പർ ഒട്ടിച്ചത് സർക്കാരിന്‍റെ അനുമതിയോടെയാണെന്നും ഇന്ധനം നിറയ്ക്കാനും വാടകയിനത്തിലും സർക്കാരിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ വിവാദങ്ങളെ തുടർന്നാണ് ഒടുവിൽ മന്ത്രി വാഹനം തിരികെ നൽകിയത്.

National

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​റിടിച്ച് വി​ദ്യാ​ർ​ഥി​കൾക്ക് പരിക്ക്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​ലെ​ത്തി​യ കാ​റി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന നാ​ല് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​രെ​യാ​ണ് കാ​ർ ഇ​ടി​ച്ചു​ക​യ​റി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​രെ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ വാ​ഹ​നം നി​ർ​ത്താ​തെ ഡ്രൈ​വ​ർ സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് വാ​ഹ​നം ക​ണ്ടെ​ത്താ​നും ഡ്രൈ​വ​റെ തി​രി​ച്ച​റി​ഞ്ഞ് പി​ടി​കൂ​ടാ​നു​ള്ള അ​ന്വേ​ഷ​ണം തു​ട​ങ്ങി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു.

Kerala

പ​യ്യോ​ളി​യി​ൽ ദ​മ്പ​തി​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം; കേ​സെ​ടു​ത്ത് പൊ​ലി​സ്

കോ​ഴി​ക്കോ​ട്: പ​യ്യോ​ളി​യി​ൽ കാ​റി​ൽ സ​ഞ്ചി​രി​ച്ചി​രു​ന്ന ദ​മ്പ​തി​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം. മൂ​രാ​ട് സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു​വി​നും ഭാ​ര്യ അ​ഞ്ജു​വി​നും നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​രു​വ​ർ​ക്കും പ​രി​ക്കേ​റ്റു.

പ​യ്യോ​ളി ഓ​യി​ൽ മി​ല്ലി​ന് സ​മീ​പ​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ബ​ന്ധു​വി​ന്‍റെ മ​ര​ണ​വീ​ട് സ​ന്ദ​ർ​ശി​ക്കാ​ൻ പോ​കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം.

ബൈ​ക്കി​ലെ​ത്തി​യ സം​ഘം നി​ര​ന്ത​രം ഹോ​ൺ മു​ഴ​ക്കി, കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഹെ​ൽ​മ​റ്റ് കൊ​ണ്ട് ത​ല​യ്ക്ക​ടി​യേ​റ്റ് വി​ഷ്ണു​വി​ന്‍റെ ചെ​വി​ക്ക് പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച ഭാ​ര്യ​യെ ക​ഴു​ത്തി​ൽ പി​ടി​ച്ച് റോ​ഡി​ലേ​ക്ക് ത​ള്ളി​യി​ട്ടു. ഇ​രു​വ​രും വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പ​യ്യോ​ളി പൊ​ലി​സ് കേ​സെ​ടു​ത്തു.

Kerala

കാ​റി​ൽ മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യെ

ആ​​​​ലു​​​​വ: ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ താ​​​​യി​​​​ക്കാ​​​​ട്ടു​​​​ക​​​​ര ഐ​​​​ശ്വ​​​​ര്യ​​​​ന​​​​ഗ​​​​റി​​​​ലെ അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ന്‍റെ കോ​​​​മ്പൗ​​​​ണ്ടി​​​​ൽ പാ​​​​ർ​​​​ക്ക് ചെ​​​​യ്തി​​​​രു​​​​ന്ന കാ​​​​റി​​​​നു​​​​ള്ളി​​​​ൽ മ​​​​രി​​​​ച്ച​​​ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത് പാ​​​​ല​​​​ക്കാ​​​​ട് സ്വ​​​​ദേ​​​​ശി​​​​നി​​​​യെ​​​​ന്ന് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

മ​​​​ണ്ണാ​​​​ർ​​​​ക്കാ​​​​ട് ക​​​​ക്കാ​​​​ട് അ​​​​ടാ​​​​ട്ട് വീ​​​​ട്ടി​​​​ൽ അ​​​​നി​​​​ല തോ​​​​മ​​​​സ് (46) ആ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഹൃ​​​​ദ​​​​യ​​​​ത്തി​​​​ൽ ഒ​​​​ന്നി​​​​ല​​​​ധി​​​​കം ബ്ലോ​​​​ക്കു​​​​ക​​​​ളും ക​​​​ര​​​​ൾ സം​​​​ബ​​​​ന്ധ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ങ്ങ​​​​ളും ഇ​​​​വ​​​​ർ​​​​ക്ക് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​യാ​​​​ണ് പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം റി​​​​പ്പോ​​​​ർ​​​​ട്ട്.

മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ൽ ഒ​​​​റ്റ​​​​യ്ക്കാ​​​​ണു താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. സി​​​​സി ടി​​​​വി പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​പ്പോ​​​​ൾ ക​​​​ഴി​​​​ഞ്ഞ 16ന് ​​​​രാ​​​​വി​​​​ലെ 6.30ന് ​​​​ഇ​​​​വ​​​​ർ ഫ്ലാ​​​​റ്റി​​​​ൽ​​​നി​​​​ന്ന് ഇ​​​​റ​​​​ങ്ങി ഫ്ലാ​​​​റ്റ് കോ​​​​മ്പൗ​​​​ണ്ടി​​​​ൽ പാ​​​​ർ​​​​ക്ക് ചെ​​​​യ്തി​​​​രു​​​​ന്ന കാ​​​​റി​​​​ൽ ക​​​​യ​​​​റു​​​​ന്ന​​​​താ​​​​യി പൊ​​​​ലി​​​​സ് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് ഐ​​​​ടി മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​വ​​​​ർ ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്നു. അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് കോ​​​​ന്പൗ​​​​ട്ടി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​തെ കി​​​​ട​​​​ക്കു​​​​ന്ന ഈ ​​​​കാ​​​​റി​​​​ൽ പ​​​​ല​​​​പ്പോ​​​​ഴും ഇ​​​​വ​​​​ർ ക​​​​യ​​​​റി​​​​യി​​​​രി​​​​ക്കാ​​​​റു​​​​ണ്ടെ​​​​ന്ന് പ​​​​റ​​​​യു​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം വൈ​​​​കു​​​​ന്നേ​​​​രം കു​​​​ട്ടി​​​​ക​​​​ളാ​​​​ണു മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ട​​​​ത്. ഫ്ലാ​​​​റ്റി​​​​ൽ​​​നി​​​​ന്ന് ബി​​​​ഹാ​​​​ർ വി​​​​ലാ​​​​സ​​​​ത്തി​​​​ലു​​​​ള്ള മ​​​​റ്റൊ​​​​രു സ്ത്രീ​​​​യു​​​​ടെ ആ​​​​ധാ​​​​ർ കാ​​​​ർ​​​​ഡ് ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​വ​​​​രാ​​​​കാം മ​​​​രി​​​​ച്ച​​​​തെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യ നി​​​​ഗ​​​​മ​​​​നം.

National

ബം​ഗ​ളൂ​രു​വി​ൽ പ​തി​മൂ​ന്നു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി: മൃ​ത​ദേ​ഹം കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മം; അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ യെ​ല​ഹ​ങ്ക​യി​ൽ പ​തി​മൂ​ന്ന് വ​യ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ചു. ഭാ​സ്ക​ർ റെ​ഡ്ഡി​യാ​ണ് (35) അ​യ​ൽ​വാ​സി പ്ര​ജ്വ​ലി​നെ ത​ല​ക്ക​ടി​ച്ച് കൊ​ന്ന​ത്.

വീ​ടി​ന് സ​മീ​പ​മു​ള്ള ക​ട​യി​ൽ നി​ന്ന് പ​ട​ക്കം വാ​ങ്ങാ​മെ​ന്ന് പ​റ​ഞ്ഞ് ഭാ​സ്ക​ർ കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. അ​യ​ൽ​വാ​സി​യാ​യ​തി​നാ​ൽ പ്ര​ജ്വ​ൽ യാ​തൊ​രു സം​ശ​യ​വു​മി​ല്ലാ​തെ പോ​യെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

കു​ട്ടി​യെ ത​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച പ്ര​തി ക​ല്ലു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ന്നു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ഒ​ളി​പ്പി​ച്ച് ആ​ന്ധ്രാ​പ്ര​ദേ​ശി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ചു. മൃ​ത​ദേ​ഹം അ​വി​ടെ ഉ​പേ​ക്ഷി​ക്കാ​നാ​യി​രു​ന്നു പ്ര​തി​യു​ടെ പ​ദ്ധ​തി​യെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു.

എ​ന്നാ​ൽ യാ​ത്രാ​മ​ധ്യേ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചു. അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷം വാ​ഹ​നം മ​റ്റൊ​രു കാ​റു​മാ​യും കൂ​ട്ടി​യി​ടി​ച്ചു. തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ ഈ ​അ​പ​ക​ട​ങ്ങ​ൾ നാ​ട്ടു​കാ​രു​ടെ​യും പൊ​ലി​സി​ന്‍റെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. തു​ട​ർ​ന്ന് വാ​ഹ​നം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഡി​ക്കി​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ പൊ​ലി​സ് കേ​സെ​ടു​ത്ത് ഭാ​സ്ക​ർ റെ​ഡ്ഡി​യെ അ​റ​സ്റ്റ് ചെ​യ്തു.

ആ​ദ്യം ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കു​ട്ടി കാ​റി​നു മു​ന്നി​ലേ​ക്ക് ചാ​ടി മ​രി​ച്ച​താ​ണെ​ന്നാ​യി​രു​ന്നു പ്ര​തി പൊ​ലി​സി​നോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. കു​ട്ടി​യെ കാ​ണാ​താ​യ​ത് മു​ത​ൽ പ്ര​തി​യു​ടെ നീ​ക്ക​ങ്ങ​ളും കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ളും പൊ​ലി​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

Kerala

സു​കു​മാ​ര​ൻ നാ​യ​രു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; നി​സാ​ര പ​രി​ക്ക്

പ​ന്ത​ളം: എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. സു​കു​മാ​ര​ൻ നാ​യ​രു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. സു​കു​മാ​ര​ൻ നാ​യ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു. എം.​സി റോ​ഡി​ൽ പ​ന്ത​ളം കു​ര​മ്പാ​ല അ​മൃ​ത സ്‌​കൂ​ൾ ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

അ​ടൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ എ​തി​രെ വ​ന്ന പി​ക് അ​പ്പ് വാ​നു​മാ​യി കൂ​ട്ട​യി​ടി​ക്കു​ക​യാ​യി​രു​ന്നു. കൈ​യ്ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റ അ​ദ്ദേ​ഹ​ത്തെ പ​ന്ത​ളം മെ​ഡി​ക്ക​ൽ മി​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സു​കു​മാ​ര​ൻ നാ​യ​ർ പെ​രു​മ്പ​ളി​ക്ക​ലി​ലെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പോ​യി.

National

റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ൽ കാ​ർ ഇ​ടി​ച്ചു; ഡ്രൈ​വ​ർ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ആ​ർ.​കെ. പു​ര​ത്ത് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ൽ കാ​ർ ഇ​ടി​ച്ചു. സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ വേ​ണു​ഗോ​പാ​ൽ (73) പി​ടി​യി​ലാ​യി. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തി​നാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.

മു​നി​ര​ക സ്വ​ദേ​ശി ത​നി​ഷ് തോ​ക്കാ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ൽ വേ​ണു​ഗോ​പാ​ലി​ന്‍റെ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​നി​ഷ് തോ​ക്കാ​സ് താ​ഴേ​ക്ക് വീ​ണെ​ങ്കി​ലും പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. എ​ന്നാ​ൽ കാ​റി​ന​ടി​യി​ൽ കു​ടു​ങ്ങി​യ ബൈ​ക്ക് ഏ​ക​ദേ​ശം 100 മീ​റ്റ​റോ​ളം റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് വേ​ണു​ഗോ​പാ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്നു.

District News

നി​യ​ന്ത്ര​ണം​തെ​റ്റി കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി

മു​ക്കൂ​ട്ടു​ത​റ: നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ മു​ട്ട​പ്പ​ള്ളി​യി​ലാ​ണ് അ​പ​ക​ടം. ചി​ക്ക​ൻ സ്റ്റാ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്കാ​ണ് കാ​റി​ടി​ച്ച​ത്. ക​ട അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ട​യു​ടെ​യും കാ​റി​ന്‍റെ​യും മു​ൻ​ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ന്നു. ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​യ പോ​ണ്ടി​ച്ചേ​രി സ്വ​ദേ​ശി​ക​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. എ​രു​മേ​ലി പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

National

ബം​ഗ​ളൂ​രു​വി​ൽ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം; കാ​റി​ടി​ച്ച് ആ​റ് പേ​ർ​ക്ക് പ​രി​ക്ക്, പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ അ​ഗ്ര​ഹാ​ര ദാ​സ​റ​ഹ​ള്ളി​യി​ൽ കു​ടും​ബ​ത്തി​ന്‍റെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ച് വി​വാ​ഹം ക​ഴി​ച്ച യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചു. ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും വാ​ഹ​ന​ങ്ങ​ളെ​യും ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​യൊ​ന്നു​കാ​രി​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. കു​ടും​ബ​ത്തി​ന്‍റെ വി​ല​ക്ക് ലം​ഘി​ച്ച് രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നെ വി​വാ​ഹം ക​ഴി​ച്ച ഇ​വ​ർ ഭ​ർ​ത്താ​വി​നൊ​പ്പം അ​ഗ്ര​ഹാ​ര ദാ​സ​റ​ഹ​ള്ളി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം ഇ​വ​രെ തി​രി​കെ കൊ​ണ്ടു​പോ​കാ​നാ​യി നാ​ലം​ഗ സം​ഘ​ത്തെ ബം​ഗ​ളൂ​രു​വി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴി​ന് യു​വ​തി​യു​ടെ വാ​ട​ക​വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ സം​ഘം ഇ​വ​രെ കാ​റി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു ക​യ​റ്റി. യു​വ​തി​യു​ടെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​തോ​ടെ പ്ര​തി​ക​ൾ വാ​ഹ​നം അ​മി​ത​വേ​ഗ​ത്തി​ൽ മു​ന്നോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വാ​ഹ​നം നി​ർ​ത്താ​ൻ ത​യാ​റാ​യി​ല്ല.

ര​ക്ഷ​പ്പെ​ടാ​നാ​യി പ്ര​തി​ക​ൾ അ​മി​ത​വേ​ഗ​ത്തി​ൽ പാ​യി​ച്ച കാ​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും വാ​ഹ​ന​ങ്ങ​ളെ​യും ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ജ​യ​ല​ക്ഷ്മി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ പ്ര​തി​ക​ൾ ഓ​ടി​ച്ച കാ​ർ റോ​ഡി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ക്കു​ക​യു​ണ്ടാ​യി.

നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ർ ത​ട​ഞ്ഞ് നി​ർ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി പൊ​ലി​സി​ൽ ഏ​ൽ​പ്പി​ച്ചു. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​യ സ​ദ്ദാം, രാ​കേ​ഷ്, അ​യ​ൻ, ക​ര​ൺ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കു​റ​വി​ല​ങ്ങാ​ട്: എം​സി റോ​ഡി​ല്‍ കാ​റും ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ ഡ്രൈ​വ​ർ മ​രി​ച്ചു. വെ​മ്പ​ള്ളി വ​ട​ക്കേ ക​വ​ല​യ്ക്ക് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നാ​യി​രു​ന്നു അ​പ​ക​ടം.

മൂ​വാ​റ്റു​പു​ഴ മ​ട​വൂ​ര്‍ കൊ​ല്ല​മാ​വു​ടി​യി​ല്‍ ത​ങ്ക​ച്ച​ന്‍റെ മ​ക​ന്‍ എ​ബി (37) യാ​ണ് മ​രി​ച്ച​ത്. മാ​റാ​ടി കെ​എ​സ്ഇ​ബി സ​ബ് സ്റ്റേ​ഷ​ന്‍ ഓ​പ്പ​റേ​റ്റ​റാ​ണ്എ​ബി.

ഭാ​ര്യ: നീ​തു നാ​ടു​കാ​ണി (അ​സി​സ്റ്റ​ന്‍റ് എ​ന്‍ജി​നി​യ​ര്‍ ലോ​വ​ര്‍ പെ​രി​യാ​ര്‍). മ​ക​ന്‍: അ​ല്‍വാ​നോ. സം​സ്‌​കാ​രം ഇ​ന്ന് മു​ട​വൂ​ര്‍ സെ​ന്‍റ് ജോ​ര്‍ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ല്‍ . കാ​ര്‍ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു.

National

ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗോ​റെ​ഗാ​വി​ൽ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. രാ​ജേ​ന്ദ്ര മു​ര​ളി​ധ​ർ സോ​ണ​വാ​നെ, മം​ഗേ​ഷ് രാ​മ​ച​ന്ദ്ര മോ​ഡ​ലേ​ക്ക​ർ എ​ന്നി​വ​ർക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഒ​ബ്‌​റോ​യ് മാ​ളി​ന് മു​ന്നി​ലെ സി​ഗ്ന​ലി​ന് സ​മീ​പം ബ​സ് വ​ല​ത്തേ​ക്ക് തി​രി​യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​സി​ന്‍റെ പു​റ​കി​ൽ ഇ​ടി​ച്ച കാ​ർ തു​ട​ർ​ന്ന് മെ​ട്രോ തൂ​ണി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ര​ണ്ട് പേ​രെ​യും അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തു.

കാ​ർ ഡ്രൈ​വ​റു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​സം​ഘ​ർ ജി​ല്ല​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ മ​രി​ച്ചു, ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ​ത്യാം മോ​ദ​ൻ​വാ​ൽ (20), നി​ഖി​ൽ ഗു​പ്ത (17) ല​ക്കി സോ​ങ്ക​ർ (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.

കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഫു​ൽ​പൂ​രി​ൽ നി​ന്ന് സ​രാ​യി മി​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. ജ​ഗ​ദീ​ഷ്പൂ​രി​ന് സ​മീ​പം എ​ത്തി​യ​പ്പോ​ൾ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ മ​ര​ത്തി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. സ​ത്യാം, നി​ഖി​ൽ എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ല​ക്കി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ൻ​ഷ് സോ​ങ്ക​ർ, അ​ൻ​മോ​ൽ മോ​ദ​ൻ​വാ​ൽ, കി​ഷ​ൻ മോ​ദ​ൻ​വാ​ൽ, സ​ക്ഷം ബ​ര​ൻ​വാ​ൽ, അ​നു​രാ​ഗ് പാ​ണ്ഡേ, ശ​ഗു​ൻ എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സം​ഭ​വ​മ​റി​ഞ്ഞ് പൊ​ലി​സ് ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

National

മും​ബൈ​യി​ൽ കാ​ർ ഇ​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

മും​ബൈ: അ​മി​ത​വേ​ഗ​ത്തി​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ന​വി മും​ബൈ​യി​ലെ വാ​ഷി​യി​ൽ പി.​കെ.​സി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​വ​ച്ചാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ന് ശേ​ഷം നി​ർ​ത്താ​തെ പോ​യ ഡ്രൈ​വ​റെ പി​ന്നീ​ട് പൊ​ലി​സ് പി​ടി​കൂ​ടി.

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ വാ​ഹ​നം മൂ​ന്ന് പേ​രെ​യും വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. നി​ല​വി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

അ​പ​ക​ട​ത്തി​ന് ശേ​ഷം പ​രി​ക്കേ​റ്റ​വ​രെ സ​ഹാ​യി​ക്കാ​ൻ പോ​ലും നി​ൽ​ക്കാ​തെ ഡ്രൈ​വ​ർ വാ​ഹ​ന​വു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലി​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

District News

നി​യ​ന്ത്ര​ണംവി​ട്ട​ കാ​ർ തോ​ട്ടി​ലേ​ക്ക് മറിഞ്ഞു

ത​ല​യോ​ല​പ്പറ​മ്പ്: നി​യ​ന്ത്ര​ണം വി​ട്ട​ കാ​ർ തോ​ട്ടി​ലേ​ക്ക് പ​തി​ച്ചു. ത​ല​യോ​ല​പ്പറ​മ്പ് പൊ​ന്നു​രു​ക്കും​പാ​റ സ്വ​ദേ​ശി​യും കു​മ​ര​കം പ​ഞ്ചാ​യ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യ ജ​ഗ​ദീ​ഷ് സ​ഞ്ച​രി​ച്ച കാ​റാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 9.30ഓ​ടെ ച​ക്കാ​ല ജം​ഗ്ഷ​ന് സ​മീ​പം തോ​ട്ടി​ലേ​ക്ക് പ​തി​ച്ച​ത്.

കാ​ർ തോ​ട്ടി​ൽ പ​തി​ച്ച​തു ക​ണ്ട സ്‌​കൂ​ൾ ബ​സ് ഡ്രൈ​വ​ർ സ​മീ​പ​ത്തെ ക​ട​യി​ലെ കു​മ്പ​ള​ത്താ​ക്ക​ൽ സ​ന്തോ​ഷി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെത്തുട​ർ​ന്ന് സ​ന്തോ​ഷ് നാ​ട്ടു​കാ​രെ കൂ​ട്ടി ഉ​ട​ൻ ജ​ഗ​ദീ​ഷി​നെ കാ​റി​ൽനി​ന്ന് പു​റ​ത്തെ​ത്തി​ച്ച് ത​ല​യോ​ല​പ്പ​റ​മ്പി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ല്ല​കം സ്‌​കൂ​ളി​ൽ പ​ഠി​ക്കു​ന്ന മ​ക്ക​ളെ സ്‌​കൂ​ളി​ൽ വി​ട്ട​തി​നുശേ​ഷം ജ​ഗ​ദീ​ഷ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ര​ക്തസ​മ്മ​ർദ്ദം ഉ​യ​ർ​ന്ന​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് ജ​ഗ​ദീ​ഷ് പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ജ​ഗ​ദീ​ഷ് ആ​ശു​പ​ത്രി​യി​ൽനി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

കാ​റി​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്രി​ക​ന് പ​രി​ക്ക്

ക​ടു​ത്തു​രു​ത്തി: അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ചു കാ​ല്‍​ന​ട​യാ​ത്രി​ക​ന് പ​രി​ക്ക്. ക​ടു​ത്തു​രു​ത്തി പാ​ല​ക​ര തോ​പ്പി​ല്‍ ജോ​സ​ഫ് (63) ആ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ക​ടു​ത്തു​രു​ത്തി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച്ച രാ​ത്രി ഒ​മ്പ​തോ​ടെ ക​ടു​ത്തു​രു​ത്തി-​പാ​ല​ക​ര റോ​ഡി​ലാ​ണ് സം​ഭ​വം. സ​മീ​പ​ത്തു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍​പോ​യ​ശേ​ഷം തി​രി​കെ വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം.

അ​പ​ക​ട​ശേ​ഷം നി​ര്‍​ത്താ​തെ മു​ന്നോ​ട്ടു​പോ​യ കാ​ര്‍ തൊ​ട്ടു​പി​ന്നാ​ലെ​യെ​ത്തി​യ ബൈ​ക്ക് യാ​ത്രി​ക​ര്‍ ത​ട​ഞ്ഞു നി​ര്‍​ത്തി​യ​ശേ​ഷ​മാ​ണ് വാ​ഹ​നം നി​ര്‍​ത്തി ഡ്രൈ​വ​ര്‍ അ​പ​ക​ട സ്ഥ​ല​ത്തെ​ത്തി​യ​തെ​ന്ന് പ​രി​ക്കേ​റ്റ ജോ​സ​ഫ് പ​റ​ഞ്ഞു. ക​ടു​ത്തു​രു​ത്തി പൊലിസ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​വ​രം അ​റി​യി​ച്ചി​ട്ടും പൊലിസ് സ്ഥ​ല​ത്തെ​ത്തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

National

ഹൈ​ദ​രാ​ബാ​ദി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; ഒ​രാ​ൾ മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ കീ​സ​ര​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് കാ​ർ ഡ്രൈ​വ​ർ മ​രി​ച്ചു. വ​ന​സ്ത​ലി​പു​രം സ്വ​ദേ​ശി അ​ലേ​തി ശി​രീ​ഷ് കു​മാ​റാണ് (38) മരിച്ചത്. ഷാ​മീ​ർ​പേ​ട്ട​യി​ൽ നി​ന്ന് കേ​സ​ര ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

അ​മി​ത​വേ​ഗ​ത്തി​യി​ലെ​ത്തി​യ കാ​ർ ലോ​റി​യു​ടെ പു​റ​കി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​ര​ച്ചു.

വി​വ​ര​മ​റി​ഞ്ഞ് പൊലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

ബ​സ് കാ​ത്തു​നി​ന്ന​വ​ർ​ക്കി​ട​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു

വാ​​​ണി​​​യം​​​പാ​​​റ/ വ​​​ട​​​ക്ക​​​ഞ്ചേ​​​രി: ദേ​​​ശീ​​​യ​​​പാ​​​ത വാ​​​ണി​​​യം​​​പാ​​​റ​​​യി​​​ൽ ബ​​​സ് കാ​​​ത്തു​​​നി​​​ന്ന​​​വ​​​ർ​​​ക്കി​​​ട​​​യി​​​ലേ​​​ക്ക് കാ​​​ർ നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട് പാ​​​ഞ്ഞു​​​ക​​​യ​​​റി ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. മ​​​രി​​​ച്ച​​​യാ​​​ളു​​​ടെ ഭാ​​​ര്യ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ റി​​​ട്ട​​​യേ​​​ഡ് ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ വാ​​​ണി​​​യം​​​പാ​​​റ നീ​​​ലി​​​പ്പാ​​​റ, പൊ​​​ട്ടി​​​മ​​​ട അ​​​ബ്ദു​​​ൾ റ​​​സാ​​​ക്ക് (65) ആ​​ണു മ​​​രി​​​ച്ച​​​ത്.

ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ ഷ​​​ക്കീ​​​ല, വാ​​​ണി​​​യം​​​പാ​​​റ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ പ്ര​​​ദീ​​​പ്, മ​​​ണി​​​ക​​​ണ്ഠ​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കാ​​ണു പ​​​രി​​​ക്ക്. ഇ​​​വ​​​രെ ആ​​​ല​​​ത്തൂ​​​ർ ഇ​​​ര​​​ട്ട​​​കു​​​ള​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഷ​​​ക്കീ​​​ല​​​യു​​​ടെ പ​​​രി​​​ക്ക് സാ​​​ര​​​മു​​​ള്ള​​​ത​​​ല്ല.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​റി​​​നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ നാ​​​ട്ടു​​​കാ​​​ർ ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും അ​​​ബ്ദു​​​ൾ റ​​​സാ​​​ക്കി​​​നെ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.
തൃ​​​ശൂ​​​ർ ഭാ​​​ഗ​​​ത്തേ​​​ക്ക് പോ​​​യി​​​രു​​​ന്ന ഇ​​​ന്നോ​​​വ കാ​​​റാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.

കാ​​​ർ ഓ​​​ടി​​​ച്ചി​​​രു​​​ന്ന തൃ​​​ശൂ​​​ർ ചി​​​യ്യാ​​​രം സ്വ​​​ദേ​​​ശി അ​​​മ​​​ലി​​​നെ​​​യും (22) കാ​​​റും വ​​​ട​​​ക്ക​​​ഞ്ചേ​​​രി പൊ​​​ലി​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. കാ​​​റി​​​ന്‍റെ മു​​​ൻ​​​ഭാ​​​ഗം ത​​​ക​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. ഡ്രൈ​​​വ​​​ർ ഉ​​​റ​​​ങ്ങി​​​യ​​​താ​​​ണ് അ​​​പ​​​ക​​​ട​​​ കാ​​​ര​​​ണ​​​മെണു പ്രാ​​​ഥ​​​മി​​​ക വി​​​വ​​​രം.

ജോ​​​ലി കി​​​ട്ടിയ ​​​മ​​​ക​​​ളെ കാ​​​ണാ​​​ൻ എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ബ്ദു​​​ൾ റ​​​സാ​​​ക്കും ഭാ​​​ര്യ ഷ​​​ക്കീ​​​ല​​​യും. മ​​​ക​​​ൾ​​​ക്കു ജോ​​​ലി ല​​​ഭി​​​ച്ച​​​തി​​​ന്‍റെ സ​​​ന്തോ​​​ഷം പ​​​ങ്കു​​​വ​​​ച്ച് ശ​​​നി​​​യാ​​​ഴ്ച അ​​​യ​​​ൽ​​​വാ​​​സി​​​ക​​​ൾ​​​ക്കും മ​​​റ്റും മി​​​ഠാ​​​യി വി​​​ത​​​ര​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​താ​​​യി ബ​​​ന്ധു​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.

അ​​​ബ്ദു​​​ൾ റ​​​സാ​​​ക്കി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു ശേ​​​ഷം ഇ​​​ന്ന​​​ലെ വൈ​​കു​​ന്നേ​​രം പ​​​ന്ത​​​ലാം​​​പാ​​​ടം മ​​​യ്യ​​​ത്താ​​​ങ്ക​​​ര ക​​​ബ​​​ർ​​​സ്ഥാ​​​നി​​​ൽ ക​​​ബ​​​റ​​​ട​​​ക്കി. മ​​​ക്ക​​​ൾ: മു​​​നാ​​​ഫ്, നാ​​​ഹി​​​ത, ന​​​സ്രി​​​ൻ.

Kerala

വാ​ണി​യം​പാ​റ​യി​ൽ ബ​സ് കാ​ത്തു നി​ന്ന​വ​രെ കാ​റി​ടി​ച്ച് തെ​റി​പ്പി​ച്ചു; ഒ​രാ​ൾ മ​രി​ച്ചു, മൂ​ന്ന് ​പേ​ർ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്: മ​ണ്ണു​ത്തി-​വ​ട​ക്ക​ഞ്ചേ​രി ദേ​ശീ​യ​പാ​ത വാ​ണി​യം​പാ​റ​യി​ൽ ബ​സ് കാ​ത്തു​നി​ന്ന നാ​ല് പേ​രെ കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. വാ​ണി​യം​പാ​റ പൊ​ട്ടി​മ​ട സ്വ​ദേ​ശി അ​ബ്ദു​ൽ റ​സാ​ഖ് ആ​ണ് മ​രി​ച്ച​ത്.

റ​സാ​ക്കി​ന്‍റെ ഭാ​ര്യ ഷ​ക്കീ​ല വാ​ണി​യം​പാ​റ സ്വ​ദേ​ശി​ക​ളാ​യ പ്ര​ദീ​പ്, മ​ണി​ക​ണ്ഠ​ൻ, എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. രാ​വി​ലെ ആ​റി​നാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഇ​വ​രെ ഇ​ര​ട്ട​ക്കു​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും അ​ബ്ദു​ൽ റ​സാ​ഖ് മ​രി​ച്ചു.

തൃ​ശൂ​ർ ദി​ശ​യി​ലേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഇ​വ​ർ​ക്കു​മേ​ൽ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. കാ​റും ഡ്രൈ​വ​റെ​യും വ​ട​ക്ക​ഞ്ചേ​രി പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.

Kerala

കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ

ചെർക്കള: കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ, എയ്യളയിലെ മുഹമ്മദ് ഫൈസൽ (34), പൊയിനാച്ചിയിലെ ക്വാർട്ടേഴ്സിൽ താമസക്കുന്ന തസ്‌ലിം ഫർസാന (24) എന്നിവരെയാണ് വിദ്യാനഗർ പൊലിസ് പിടികൂടിയത്.

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ചെർക്കളയിൽ വാഹനപരിശോധന നടത്തുകയായിരുന്ന പൊലിസ് സംഘമാണ് ഇരുവരെയും പിടിച്ചത്. കാസർകോട് ഭാഗത്തുനിന്ന്‌ ചട്ടഞ്ചാൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ചെർക്കള മേൽപ്പാലത്തിലെത്തിയപ്പോൾ പൊലിസ് വാഹനം കണ്ടതോടെ തിരിച്ച് അമിതവേഗത്തിൽ കാസർഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്നു.

സംശയംതോന്നിയ പൊലിസ് സംഘം കാറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ദേഹപരിശോധനയിൽ യുവാവിന്‍റെ പാന്‍റിന്‍റെ പോക്കറ്റിൽനിന്നും ഒരുഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നുവെന്ന് വിദ്യാനഗർ പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.

District News

നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ആ​റ്റി​ങ്ങ​ൽ: ന​ഗ​ര മ​ധ്യ​ത്തി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. തി​ര​ക്കേ​റി​യ മാ​ർ​ക്ക​റ്റ് റോ​ഡി​ലാ​ണ് സം​ഭ​വം. തോ​ട്ട​വാ​ര​ത്ത് നി​ന്നും ആ​റ്റി​ങ്ങ​ൽ ന​ഗ​ര​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മാ​രു​തി കാ​റി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് മ​റ്റു​ള്ള​വ​രാ​ണ് സം​ഭ​വം കാ​ർ ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്.

കാ​ർ നി​ർ​ത്തി ഡ്രൈ​വ​ർ പു​റ​ത്ത് ഇ​റ​ങ്ങി​യ ഉ​ട​ൻ പു​ക വ​ർ​ധി​ക്കു​ക​യും തീ ​ഉ​യ​രു​ക​യും ചെ​യ്തു. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി. തോ​ട്ട​വാ​രം സ്വ​ദേ​ശി അ​നു​പം കെ.​പ്ര​സാ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള​താ​ണ് കാ​ർ.

District News

വി​ദ്യാ​ർ​ഥി കാ​റി​ടി​ച്ച് മ​രി​ച്ചു

കാ​യം​കു​ളം: സ്‌​കൂ​ളി​ലേ​ക്ക് വ​രു​ന്ന വ​ഴി വി​ദ്യാ​ർ​ഥി കാ​റി​ടി​ച്ച് മ​രി​ച്ചു. കാ​യം​കു​ളം പ​ത്തി​യൂ​ർ പ​ടി​ഞ്ഞാ​റ് കോ​ട്ടൂ​ർ തെ​ക്ക​തി​ൽ സ​ജി സു​ധാ​മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ദി​ത്യ​ൻ (16) ആ​ണ് മ​രി​ച്ച​ത്. രാ​മ​പു​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 9.15ന് ​ദേ​ശീ​യ പാ​ത​യി​ൽ ക​രീ​ല​ക്കു​ള​ങ്ങ​ര പ​ഴ​യ പൊ​ലി​സ് സ്റ്റേ​ഷ​ന് സ​മീ​പം വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ദേ​ശീ​യ​പാ​ത മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ അ​മി​ത​വേ​ഗ​തി​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ക​രീ​ല​ക്കു​ള​ങ്ങ​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​രീ​ല​ക്കു​ള​ങ്ങ​ര പൊ​ലി​സ് കേ​സെ​ടു​ത്തു. സ​ഹോ​ദ​രി ആ​ര്യ.

District News

കാ​ർ ഇ​ടി​ച്ചു യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

പാ​മ്പാ​ടി: കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​റി​ലും ബൈ​ക്കി​ലും ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്.

കൊ​ടു​ങ്ങൂ​ർ എ​ള​പ്പു​ങ്ക​ൽ സ്വ​ദേ​ശി അ​ശ്വ​ന്ത് സു​രേ​ഷി​നാ​ണ് (19) പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 7:30-ഓ​ടെ പാ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ൻ​വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം. കാ​ർ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കി​ല്ല.പൊ​ൻ​കു​ന്നം ഭാ​ഗ​ത്തു​നി​ന്ന് പാ​മ്പാ​ടി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ർ എ​തി​ർ​ദി​ശ​യി​ൽ എ​ത്തി​യ കാ​റി​ലും തു​ട​ർ​ന്ന് ബൈ​ക്കി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പാ​മ്പാ​ടി സ്വ​ദേ​ശി​യാ​യ ടോം ​എ​ന്ന​യാ​ൾ ഓ​ടി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്.

ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​പ​ക​ട​സ​മ​യ​ത്ത് ഇ​തു​വ​ഴി എ​ത്തി​യ സി​പി​എം നേതാവ് കെ. ​രാ​ജേ​ഷി​ന്‍റെ കാ​റി​ലാ​ണ് പ​രി​ക്കേ​റ്റ അ​ശ്വ​ന്തി​നെ പാ​മ്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം യു​വാ​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.പാ​മ്പാ​ടി പൊലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ ഡ ടോ​മി​നെ പോ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി.

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ കാ​റു​ക​ൾ ത​ട​ഞ്ഞ് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു; യു​വ​തി അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ ന​ടു​റോ​ഡി​ൽ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ട്ട യു​വ​തി പി​ടി​യി​ൽ. ചാ​ഴൂ​ർ സ്വ​ദേ​ശി റ​ഹ്മ​ത്തി​നെ​യാ​ണ് (21) തൃ​ശൂ​ർ ഈ​സ്റ്റ് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന റ​ഹ്മ​ത്ത് ന​ടു​റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് യു​വ​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

തു​ട​ർ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ എ​എ​സ്ഐ ക​ല​യു​ടെ കൈ​യ്ക്ക് യു​വ​തി ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. യു​വ​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ൺ​സു​ഹൃ​ത്ത് പൊ​ലി​സ് എ​ത്തി​യ​തോ​ടെ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.

Kerala

വ​ട​ക​ര​യി​ൽ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ആ​ള്‍​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​യ്ക്ക് ഇ​ടി​ച്ച് ക​യ​റി; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ തി​രു​വ​ള്ളൂ​രി​ൽ അ​മി​ത വേ​ഗ​ത​യി​ല്‍ എ​ത്തി​യ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ആ​ള്‍​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് പാ​ഞ്ഞ് ക​യ​റി അ​ഞ്ച് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​മി​ത വേ​ഗ​ത​യി​ല്‍ എ​ത്തി​യ കാ​ര്‍ ഓ​ട്ടോ​റി​ക്ഷ​യെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും റോ​ഡ​രി​കി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി അ​വി​ടെ നി​ന്നി​രു​ന്ന​വ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. സ​മീ​പ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലും കാ​ര്‍ ഇ​ടി​ച്ചു.

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ല്‍ കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്.

Kerala

ദേ​ശീ​യ​പാ​ത​യി​ൽ സ്കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു

കൊ​ല്ലം: ദേ​ശീ​യ​പാ​ത​യി​ൽ കു​രീ​പ്പു​ഴ പാ​ല​ത്തി​ൽ​വ​ച്ച് സ്കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മു​ക്കാ​ട് പു​ത്ത​ൻ​തു​രു​ത്ത് സ്വ​ദേ​ശി വി​നോ​ദ് ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ൾ രാ​ത്രി 10.15നാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്കി​ൽ ഒ​പ്പം സ​ഞ്ച​രി​ച്ച അ​നി​ക്ക് ഗു​രു​ത​ര പ​രു​ക്കേ​റ്റു. ഇ​രു​വ​രെ​യും കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ വി​നോ​ദ് മ​രി​ച്ചു.

വി​നോ​ദും അ​നി​യും സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ വ​ട​ക്കും​ത​ല സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വ​രും റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ആം​ബു​ല​ൻ​സ് വ​രു​ത്തി​യാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യി ത​ക​രു​ക​യും കാ​റി​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് തെ​രു​വു​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കു​ന്നി​ല്ല, ഇ​ത് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Kerala

കയ്പമംഗലം വാഹനാപകടം: നാട്ടുകാരുമായി വാക്കുതര്‍ക്കം; പോലീസ് എത്തുന്നതിനു മുമ്പു രക്ഷപ്പെടാന്‍ പായുന്നതിനിടെ അപകടം?

തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ട ചരക്കുലോറിയില്‍ കാറിടിച്ച് എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിനു പിന്നാലെ നാട്ടുകാരുമായി വാക്കുതര്‍ക്കത്തില്‍ ഉള്‍പ്പെട്ടിരുന്നെന്നും പോലീസ്.

യാത്രയ്ക്കിടെ തൃശൂര്‍ തളിക്കുളം പത്താംകല്ലില്‍ മുറിയെടുക്കാന്‍ നിര്‍ത്തിയ സംഘം, നാട്ടുകാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നും കൈയാങ്കളിയിലേക്കു നീങ്ങിയതോടെ നാട്ടുകാര്‍ വാടാനപ്പള്ളി പോലീസില്‍ വിവരം കൈമാറിയെന്നുമാണ് വിവരം. പോലീസ് എത്തുമെന്നറിഞ്ഞ് ഇവര്‍ വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു. അമിത വേഗത്തില്‍ കൊച്ചിയിലേക്കു കടക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നെന്നും പറയുന്നു.

പത്താംകല്ലിലെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തിന്‍റെ ഭാഗമായി പൊലിസ് ശേഖരിച്ചു. ഇവരുടെ സഞ്ചാരപാതയും അന്വേഷണത്തിന്‍റെ പരിധിയിലാണ്.

എട്ടുപേരുടെയും ആന്തരികാവയവങ്ങളുടെ ഫോറന്‍സിക് പരിശോധനയിലാണ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. ഇക്കാര്യം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കറും സ്ഥിരീകരിക്കുന്നുണ്ട്. സാമ്പിളുകള്‍ വിശദ പരിശോധനയ്ക്കു കാക്കനാട് കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലേക്ക് അയച്ചു. സംഭവത്തില്‍ അറസ്റ്റിലായ ലോറി ഡ്രൈവര്‍ പുനെ സ്വദേശി തുക്കാറാം കാംബ്ലിയെ കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ചര്‍ച്ചയായി ഡോ. ഹിതേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

തൃശൂര്‍: ദേശീയപാത 66ല്‍ കയ്പമംഗലത്തുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട യുവാക്കള്‍ മദ്യപിച്ചിരുന്നെന്ന സൂചന നല്‍കി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കര്‍. റോഡ് നിര്‍മാണത്തിലെ സുരക്ഷാ വീഴ്ചകളും ദേശീയപാതാ അഥോറിറ്റിയുടെ ഉത്തരവാദിത്വങ്ങളും ചൂണ്ടിക്കാട്ടുന്നതിനൊപ്പം മദ്യപിച്ചുള്ള വാഹനമോടിക്കലിനെക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

റോഡ് നിര്‍മാണ മേഖലയില്‍ മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാത്തതും റോഡരികില്‍ ഭാരവാഹനം സുരക്ഷിതമല്ലാത്ത രീതിയില്‍ പാര്‍ക്ക് ചെയ്തതും അപകട സാധ്യത വര്‍ധിപ്പിച്ച് ഘടകങ്ങളായിരിക്കാം. ഇത്തരം വീഴ്ചകള്‍ ഗൗരവമായി അന്വേഷിക്കണം. എന്നാല്‍, ഫോറന്‍സിക് മെഡിസിന്‍ വിദഗ്ധന്‍ എന്ന നിലയില്‍ ദുരന്തകാരണം ഒരു ഘടകത്തില്‍ മാത്രം ചുരുക്കുന്നതു ശാസ്ത്രീയ സമീപനമല്ലെന്ന് അദ്ദേഹം പറയുന്നു.

അപകടത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗം പേരും മദ്യപിച്ചിരുന്നെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ഇത് അപകടത്തിന്റെ അന്വേഷണത്തില്‍ പ്രധാനപ്പെട്ടതാണ്. ഡ്രൈവറുടെ തീരുമാനമെടുക്കല്‍, ശ്രദ്ധ, പ്രതികരണ സമയം, വേഗത, ദൂരത്തെക്കുറിച്ചുള്ള നിഗമനങ്ങള്‍ എന്നിവയെ മദ്യം ബാധിക്കുകയും അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യാം. രക്തത്തതിലെ മദ്യത്തിന്റെ സാന്നിധ്യം മാത്രം അപകടത്തിന്റെ കാരണമെന്ന നിഗമനത്തില്‍ എത്താനും കഴിയില്ലെന്നത് ഓര്‍മിപ്പിക്കുന്നു.

മദ്യപിച്ചുള്ള വാഹനമോടിക്കല്‍ സമൂഹം നിരുത്സാഹപ്പെടുത്തണം. ഈ ദുരന്തം നല്‍കുന്ന പ്രധാന സന്ദേശങ്ങളിലൊന്നും ഇതാണ്. ഇതു പറയാന്‍ മാധ്യമങ്ങള്‍ ഭയക്കേണ്ടതില്ലെന്നും മദ്യപിച്ചു വാഹനമോടിക്കുന്നതു സ്വന്തം ജീവന്‍ മാത്രമല്ല, നിരപരാധികളായ മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും അപകടത്തിലാക്കുന്നു. ഇക്കാര്യം ഓര്‍ത്താല്‍ നന്നെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

Kerala

ലോ​റി കാ​റി​ലി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു

മ​​​​ല​​​​പ്പു​​​​റം: ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ ഇ​​​​ടി​​​​മൂ​​​​ഴി​​​​ക്ക​​​​ലി​​​​ൽ കാ​​​​റും ലോ​​​​റി​​​​യും കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് പെ​​​​രു​​​​വ​​​​ള്ളൂ​​​​ർ കൂ​​​​മ​​​​ണ്ണ വ​​​​ലി​​​​യ​​​​പ​​​​റ​​​​ന്പ് സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ര​​​​ണ്ട് യു​​​​വാ​​​​ക്ക​​​​ൾ മ​​​​രി​​​​ച്ചു. പെ​​​​രു​​​​വ​​​​ള്ളൂ​​​​ർ കൂ​​​​മ​​​​ണ്ണ പൂ​​​​വ്വ​​​​ത്ത​​​​ൻ​​​​മാ​​​​ട് കോ​​​​ട്ടീ​​​​രി മു​​​​ഹ​​​​മ്മ​​​​ദി​​​​ന്‍റെ മ​​​​ക​​​​ൻ ഹാ​​​​രി​​​​സ് (31), കൂ​​​​മ​​​​ണ്ണ പൂ​​​​വ്വ​​​​ത്ത​​​​ൻ​​​​മാ​​​​ട് ക​​​​ഴു​​​​ങ്ങും​​​​തോ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ബൂ​​​​ബ​​​​ക്ക​​​​റി​​​​ന്‍റെ മ​​​​ക​​​​ൻ ജം​​​​ഷീ​​​​ർ (36) എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്.കൂ​​​​ടെ​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മു​​​​സ​​​​മ്മി​​​​ൽ, ഉ​​​​വൈ​​​​സ്, ജാ​​​​ബി​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​വ​​​​ർ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്.

ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ മൂ​​​​ന്നോ​​​​ടെ രാ​​​​മ​​​​നാ​​​​ട്ടു​​​​ക​​​​ര നി​​​​സ​​​​രി ജം​​​​ഗ്ഷ​​​​ന് സ​​​​മീ​​​​പ​​​​മാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ ലോ​​​​റി​​​​യു​​​​ടെ ഡ്രൈ​​​​വ​​​​ർ അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ന്ന​​​​യു​​​​ട​​​​ൻ സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്ന് ഓ​​​​ടി ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. കോ​​​​ഴി​​​​ക്കോ​​​​ട്-​​​​തൃ​​​​ശൂ​​​​ർ ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ ഇ​​​​ടി​​​​മൂ​​​​ഴി​​​​ക്ക​​​​ൽ വ​​​​ച്ച് ദി​​​​ശ​​​​തെ​​​​റ്റി​​​​ച്ച് ഓ​​​​വ​​​​ർ​​​​ടേ​​​​ക്കിം​​​​ഗ് ട്രാ​​​​ക്കി​​​​ലൂ​​​​ടെ എ​​​​ത്തി​​​​യ ക​​​​ല്ലു​​​​ക​​​​യ​​​​റ്റി​​​​യ ലോ​​​​റി, യു​​​​വാ​​​​ക്ക​​​​ൾ സ​​​​ഞ്ച​​​​രി​​​​ച്ച കാ​​​​റി​​​​ൽ ഇ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

നാ​​​​ട്ടി​​​​ലെ സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളാ​​​​യ അ​​​​ഞ്ചു​​​​പേ​​​​രും കോ​​​​ഴി​​​​ക്കോ​​​​ട് ബീ​​​​ച്ച് സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​ശേ​​​​ഷം വീ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങ​​​​വ​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. ക​​​​ണ്ണൂ​​​​രി​​​​ൽ​​​നി​​​​ന്ന് ചെ​​​​ങ്ക​​​​ല്ല് ക​​​​യ​​​​റ്റി വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ലോ​​​​റി നി​​​​സ​​​​രി ജം​​​​ഗ്ഷ​​​​നി​​​​ൽ എ​​​​ത്തി ഹൈ​​​​വേ​​​​യി​​​​ലേ​​​​ക്ക് ക​​​​യ​​​​റു​​​​ക​​​​യും കു​​​​റ​​​​ച്ച് ദൂ​​​​രം പോ​​​​യി തി​​​​രി​​​​ച്ച് സ​​​​ർ​​​​വീ​​​​സ് റോ​​​​ഡി​​​​ലേ​​​​ക്കി​​​​റ​​​​ങ്ങാ​​​​ൻ തി​​​​രി​​​​കെ യു​​​​ടേ​​​​ണ്‍ എ​​​​ടു​​​​ത്ത് കോ​​​​ഴി​​​​ക്കോ​​​​ട് ഭാ​​​​ഗ​​​​ത്തേ​​​​ക്കു വ​​​​രു​​​​ന്പോ​​​​ൾ കോ​​​​ഴി​​​​ക്കോ​​​​ട് ഭാ​​​​ഗ​​​​ത്തു​​​നി​​​​ന്ന് വ​​​​ന്ന കാ​​​​റി​​​​ൽ വ​​​​ന്നി​​​​ടി​​​​ച്ചെ​​​​ന്നാ​​​​ണ് പൊ​​​​ലി​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​ത്. അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ന്ന​​​​യു​​​​ട​​​​ൻ തേ​​​​ഞ്ഞി​​​​പ്പ​​​​ലം പൊ​​​​ലി​​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചു.

ഹാ​​​​രി​​​​സി​​​​ന്‍റെ ഭാ​​​​ര്യ: ഫ​​​​ർ​​​​സാ​​​​ന (കൊ​​​​ള​​​​പ്പു​​​​റം). മ​​​​ക​​​​ൾ: ആ​​​​യി​​​​ഷ ഇ​​​​സ (മൂ​​​​ന്ന് വ​​​​യ​​​​സ്). സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ റ​​​​ഹൂ​​​​ഫ് (മ​​​​ദീ​​​​ന), റ​​​​ഹീം, റാ​​​​ഹി​​​​ല. അ​​​മ്മ: റു​​​​ഖി​​​​യ. ജം​​​​ഷീ​​​​റി​​​​ന്‍റെ ഭാ​​​​ര്യ: ഫൗ​​​​സി​​​​യ. മ​​​​ക്ക​​​​ൾ: ന​​​​ഫീ​​​​സ​​​​ത്തു​​​​ൽ മി​​​​സ്രി​​​​യ, ആ​​​​യി​​​​ശ​​​​ത്തു​​​​ൽ ഖു​​​​ബ്റ, മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ലാ​​​​ൽ. സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ: മ​​​​ൻ​​​​സൂ​​​​ർ, റ​​​​സീ​​​​ന, സൗ​​​​ദാ​​​​ബി. അ​​​മ്മ: ന​​​​ഫീ​​​​സ.

Kerala

ക​​​​യ്പ​​​​മം​​​​ഗ​​​​ലം വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ടം; ലോ​​​​റി നി​​​​ർ​​​​ത്തി​​​​യി​​​​ട്ട​​​​തും കാ​​​​റി​​​​ന്‍റെ അ​​​​മി​​​​ത​​​​വേ​​​​ഗ​​​വും ദു​​​​ര​​​​ന്ത​​​​കാ​​​​ര​​​​ണം

ക​​​​യ്പ​​​​മം​​​​ഗ​​​​ലം (തൃ​​​ശൂ​​​ർ): നി​​​​ര്‍​മാ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ല്‍ വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ന്ന ഭാ​​​​ഗ​​​​ത്താ​​​​യി​​​​രു​​​​ന്നു ച​​​​ര​​​​ക്കു​​​​ലോ​​​​റി​​​​യു​​​​ടെ പി​​​​ന്നി​​​​ൽ കാ​​​​ർ ഇ​​​​ടി​​​​ച്ചു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ടം. ഇ​​​​വി​​​​ടെ ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു വെ​​​​ളി​​​​ച്ച​​​​മോ വ്യ​​​​ക്ത​​​​മാ​​​​യ ദി​​​​ശാ​​​​ബോ​​​​ര്‍​ഡു​​​​ക​​​​ളോ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല.

ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ ച​​​​ര​​​​ക്കു​​​​ലോ​​​​റി നി​​​​ര്‍​ത്തി​​​​യി​​​​ട്ട​​​​താ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ന്‍റെ തീ​​​​വ്ര​​​​ത വ​​​​ര്‍​ധി​​​​പ്പി​​​​ച്ച​​​​തെ​​​​ന്നു കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ര്‍ ഡി​​​​വൈ​​​​എ​​​​സ്പി ര​​​​തീ​​​​ഷ് കു​​​​മാ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

സു​​​​ഗ​​​​മ​​​​മാ​​​​യ യാ​​​​ത്ര ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന വി​​​​ശാ​​​​ല​​​​മാ​​​​യ പാ​​​​ത​​​​യി​​​​ലൂ​​​​ടെ അ​​​​മി​​​​ത​​​​വേ​​​​ഗ​​​​ത്തി​​​​ലെ​​​​ത്തി​​​​യ കാ​​​​റി​​​​ന് വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ന്ന​​​​തു സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന ബോ​​​​ര്‍​ഡി​​​​നു തൊ​​​​ട്ടു​​​​മു​​​​ന്നി​​​​ല്‍ നി​​​​ർ​​​​ത്തി​​​​യി​​​​ട്ടി​​​​രു​​​​ന്ന ലോ​​​​റി തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞി​​​​ല്ലെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന. ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ റോ​​​​ഡ് നി​​​​ര്‍​മാ​​​​ണം ന​​​​ട​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ അ​​​​ല​​​​ക്ഷ്യ​​​​മാ​​​​യി നി​​​​ർ​​​​ത്തി​​​​യി​​​​ടു​​​​ന്ന​​​​തു പ​​​​തി​​​​വാ​​​​ണെ​​​​ന്നു നാ​​​​ട്ടു​​​​കാ​​​​ർ ആ​​​​രോ​​​​പി​​​​ച്ചു.

സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് കൂ​​​​ടു​​​​ത​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ർ ഡി​​​​വൈ​​​​എ​​​​സ്പി ആ​​​​ർ. ര​​​​തീ​​​​ഷ് കു​​​​മാ​​​​ർ, മ​​​​തി​​​​ല​​​​കം സി​​​​ഐ വി.​​​​വി. വി​​​​മ​​​​ൽ, ക​​​​യ്പ​​​​മം​​​​ഗ​​​​ലം എ​​​​സ്ഐ ര​​​​ഞ്ജി​​​​ത്ത് എ​​​​ന്നി​​​​വ​​​​ർ സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യാ​​​​ണു തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.

അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച സ​​​​ന്തോ​​​​ഷ് പു​​​​തി​​​​യ കാ​​​​ർ വാ​​​​ങ്ങി​​​​യ​​​​തി​​​​ന്‍റെ ആ​​​​ഘോ​​​​ഷ​​​​ത്തി​​​​നാ​​​​യാ​​​​ണു സം​​​​ഘം കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്കു വ​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ മ​​​​റ്റൊ​​​​രു കാ​​​​ർ വാ​​​​ട​​​​ക​​​​യ്ക്കെ​​​​ടു​​​​ത്താ​​​​യി​​​​രു​​​​ന്നു യാ​​​​ത്ര. ഈ ​​​​കാ​​​​ർ വാ​​​​ങ്ങി​​​​യി​​​​ട്ടും അ​​​​ധി​​​​ക​​​​നാ​​​​ൾ ആ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​ണു വി​​​​വ​​​​രം. ദി​​​​ണ്ടി​​​​ഗ​​​​ലി​​​​ൽ​​​​നി​​​​ന്നു കോ​​​​യ​​​​ന്പ​​​​ത്തൂ​​​​രി​​​​ലെ​​​​ത്തി​​​​യ​​​​ശേ​​​​ഷം എ​​​​റ​​​​ണാ​​​​കു​​​​ളം ഭാ​​​​ഗ​​​​ത്തേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യി​​​​ലാ​​​​ണ് അ​​​​പ​​​​ക​​​​ടം സം​​​​ഭ​​​​വി​​​​ച്ച​​​​ത്.

കു​​​​ട്ടി​​​​ക​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്കു പോ​​​​യ​​​​വി​​​​വ​​​​രം പ​​​​ല​​​​രു​​​​ടെ​​​​യും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ള്‍ അ​​​​റി​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നു പൊ​​​​ലി​​​​സ് പ​​​​റ​​​​ഞ്ഞു.

Kerala

കു​ഴി വി​ല്ല​നാ​യി; തൃ​ശൂ​രി​ൽ കാ​റി​ലി​ടി​ച്ചു റോ​ഡി​ൽ വീ​ണ ബൈ​ക്ക് യാ​ത്രി​ക​ൻ ബ​സി​ടി​ച്ചു​ മ​രി​ച്ചു

തൃ​​​ശൂ​​​ർ: കാ​​​റി​​​നു പി​​​ന്നി​​​ലി​​​ടി​​​ച്ച് റോ​​​ഡി​​​ൽ വീ​​​ണ ബൈ​​​ക്ക് യാ​​​ത്രി​​​ക​​​ൻ പി​​​ന്നാ​​​ലെ​​​യെ​​​ത്തി​​​യ ബ​​​സി​​​ടി​​​ച്ചു മ​​​രി​​​ച്ചു. വെ​​​ളു​​​ത്തൂ​​​ർ ത​​​ച്ചം​​​പി​​​ള്ളി ക​​​ടു​​​ക്കാ​​​ട്ടി​​​ൽ സ​​​ഹ​​​ജ​​​ന്‍റെ​​​യും ശ​​​ര​​​ണ്യ​​​യു​​​ടെ​​​യും മ​​​ക​​​ൻ അ​​​നു​​​ഗ്ര​​​ഹ് (20) ആ​​​ണു മ​​​രി​​​ച്ച​​​ത്. ബൈ​​​ക്ക് ഓ​​​ടി​​​ച്ചി​​​രു​​​ന്ന സ​​​ഹോ​​​ദ​​​ര​​​ൻ ആ​​​ദി​​​ത്തി​​​നു സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു.

ഇ​​​ന്ന​​​ലെ വൈ​​കു​​ന്നേ​​രം നാ​​​ലോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം. തൃ​​​ശൂ​​​രി​​​ൽ​​​നി​​​ന്നു ബൈ​​​ക്കി​​​ൽ വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ. അ​​​യ്യ​​​ന്തോ​​​ൾ സി​​​വി​​​ൽ ലൈ​​​നി​​​നു സ​​​മീ​​​പ​​​മു​​​ള്ള ര​​​ഹാ​​​ന വി​​​ല്ലാ​​​സി​​​നു സ​​​മീ​​​പം ജ​​​ല​​​വി​​​ത​​​ര​​​ണ​​​വ​​​കു​​​പ്പി​​​ന്‍റെ തു​​​റ​​​ന്നു​​​കി​​​ട​​​ന്ന വാ​​​ൽ​​​വ് കു​​​ഴി ക​​​ണ്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മു​​​ന്നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന കാ​​​ർ പെ​​​ട്ടെ​​​ന്നു ബ്രേ​​​ക്ക് ചെ​​​യ്യു​​​ക​​​യും പി​​​ന്നാ​​​ലെ​​​യെ​​​ത്തി​​​യ ഇ​​​വ​​​രു​​​ടെ ബൈ​​​ക്ക് കാ​​​റി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ൽ ബൈ​​​ക്കി​​​ൽ​​​നി​​​ന്നു റോ​​​ഡി​​​ലേ​​​ക്കു തെ​​​റി​​​ച്ചു​​​വീ​​​ണ അ​​​നു​​​ഗ്ര​​​ഹ്, തൃ​​​പ്ര​​​യാ​​​ർ റൂ​​​ട്ടി​​​ലോ​​​ടു​​​ന്ന സ്വ​​​കാ​​​ര്യ ബ​​​സി​​​ന്‍റെ അ​​​ടി​​​യി​​​ലേ​​​ക്കു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ അ​​​നു​​​ഗ്ര​​​ഹി​​​നെ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

ഗ​​​താ​​​ഗ​​​ത​​​ത്തി​​​ര​​​ക്കേ​​​റി​​​യ തൃ​​​ശൂ​​​ർ-​​​വാ​​​ടാ​​​ന​​​പ്പ​​​ള്ളി സം​​​സ്ഥാ​​​ന​​​പാ​​​ത​​​യി​​​ൽ അ​​​പ​​​ക​​​ട​​​ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തു​​​ന്ന ഈ ​​​കു​​​ഴി​​​ക​​​ൾ നേ​​​ര​​​ത്തെ​​​യും പ​​​ല​​​ത​​​വ​​​ണ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്. സം​​​ഭ​​​വ​​​ത്തി​​​ൽ വെ​​​സ്റ്റ് പൊലിസ് കേ​​​സെ​​​ടു​​​ത്തു. സം​​​സ്കാ​​​രം ഞാ​​​യ​​​റാ​​​ഴ്ച പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം ന​​​ട​​​ക്കും. സ​​​ഹോ​​​ദ​​​രി: അ​​​മേ​​​യ​​​.​​​

Kerala

കാ​ര്‍ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്ന് വ​യ​സു​കാ​രി മ​രി​ച്ചു

മ​ല​പ്പു​റം: ദേ​ശീ​യ​പാ​ത​യി​ല്‍ വെ​ളി​മു​ക്കി​ല്‍ കാ​ര്‍ ഡി​വൈ​ഡ​റി​ലി​ടി​ച്ച് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്ന് വ​യ​സു​കാ​രി മ​രി​ച്ചു. കൊ​ടി​ഞ്ഞി കാ​ളം​തി​രു​ത്തി കൊ​ല്ലം​തൊ​ടി സ്വ​ദേ​ശി ത​ന്‍​വീ​ര്‍ - സ​ഫ്‌​ന ഷെ​റി​ന്‍ ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ള്‍ സൂ​ന ന​ഹ​ര്‍ ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് വെ​ളി​മു​ക്കി​ല്‍ വ​ച്ച് അ​പ​ക​ടം ന​ട​ന്ന​ത്. ക​ല്ല്യാ​ണ​വീ​ട്ടി​ല്‍ വ​ച്ച് വ​ലി​യു​മ്മ​യു​ടെ കൂ​ടെ പോ​കാ​ന്‍ കു​ട്ടി നി​ര്‍​ബ​ന്ധം പി​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ​ഫ്‌​ന​യു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം പ​ടി​ക്ക​ലി​ലെ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ദേ​ശീ​യ​പാ​ത​യി​ലെ ഡി​വൈ​ഡ​റി​ലി​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ത​ല​യോ​ട്ടി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ഉ​ട​ന്‍ ത​ന്നെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് കൂ​ടു​ത​ല്‍ വി​ദ​ഗ്ദ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

National

പെ​ട്രോ​ൾ പ​മ്പി​ൽ കാ​ർ ഇ​ടി​ച്ചു​ക​യ​റ്റി, മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ പെ​ട്രോ​ൾ പ​മ്പി​ൽ കാ​ർ ഇ​ടി​ച്ചു​ക​യ​റി മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ജീ​വ​ന​ക്കാ​ര​നാ​യ മ​നോ​ജ് കു​മാ​റി​നും മ​റ്റ് ര​ണ്ട് പേ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ കാ​റി​ന്‍റെ ഡ്രൈ​വ​ർ ദീ​പു​വി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. സി​ൽ​വ​ർ സി​റ്റി​ക്ക് സ​മീ​പ​മു​ള്ള പെ​ട്രോ​ൾ പ​മ്പി​ലാ​ണ് സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ.

പെ​ട്രോ​ൾ അ​ടി​ക്കു​ന്ന​തി​നാ​യി ശ​രി​യാ​യ രീ​തി​യി​ൽ നി​ർ​ത്തു​വാ​ൻ പ​മ്പ് ജീ​വ​ന​ക്കാ​ര​നാ​യ മ​നോ​ജ് കു​മാ​ർ ഡ്രൈ​വ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ദീ​പു വാ​ഹ​നം അ​മി​ത​വേ​ഗ​ത്തി​ൽ മു​ന്നോ​ട്ട് എ​ടു​ക്കു​ക​യും മ​നോ​ജി​നെ​യും മ​റ്റ് ര​ണ്ട് പേ​രെ​യും ഇ​ടി​ച്ചു​തെ​റി​ക്കു​ക​യു​മാ​യി​രു​ന്നു.

മ​നോ​ജി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ കാ​ർ ക​യ​റി​യി​റ​ങ്ങി. പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്ര​യി​ൽ എ​ത്തി​ച്ചു. ഇ​വ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

സം​ഭ​വ​ത്തി​ന് ശേ​ഷം ര​ണ്ട് ഡീ​സ​ൽ ഡി​സ്പെ​ൻ​സിം​ഗ് മെ​ഷീ​നു​ക​ൾ ത​ക​ർ​ത്ത പ്ര​തി​ക​ൾ കാ​റു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പെ​ട്രോ​ൾ പ​മ്പ് മാ​നേ​ജ​ർ അ​നു​രാ​ഗ് ചൗ​ധ​രി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ദീ​പു​വി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

 

Kerala

ചേ​ർ​ത്ത​ല​യി​ൽ കാ​റും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ചു; കാ​ർ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​ണ്ണീ​ർ​മു​ക്കം ക​ട്ട​ച്ചി​റ വേ​മ്പ​നാ​ട് റോം ​വീ​ട്ടി​ൽ സു​രേ​ഷ് തോ​മ​സി​നാ​ണ് പ​രി​ക്കേ​റ്റ​ത്. സു​രേ​ഷ് തോ​മ​സ് സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

തി​ങ്ക​ളാ​ഴ്ച പ​ക​ൽ പ​ന്ത്ര​ണ്ടോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ചേ​ർ​ത്ത​ല റെ​യി​ൽ​വേ സ്റ്റേ​ഷ​ന് വ​ട​ക്കു​വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം. സ​ർ​വീ​സ് റോ​ഡി​ൽ​നി​ന്ന് കാ​ർ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ നെ​ടു​മ​ങ്ങാ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​റി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

Kerala

വിഴിഞ്ഞത്ത് കാ​ർ ക​ത്തി, ഡ്രൈ​വ​ർ വെ​ന്തു​മ​രി​ച്ചു

വി​​​ഴി​​​ഞ്ഞം: വി​​​ഴി​​​ഞ്ഞം വെ​​​ങ്ങാ​​​നൂ​​​രി​​​നു സ​​​മീ​​​പം കാ​​​ർ ക​​​ത്തി​​​യ​​​മ​​​ർ​​​ന്നു, വാ​​​ഹ​​​നം ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​യാ​​​ൾ വെ​​​ന്തു​​​മ​​​രി​​​ച്ചു. കോ​​​ട്ട​​​യം ഏ​​​റ്റു​​​മാ​​​നൂ​​​ർ തെ​​​ള്ള​​​കം കാ​​​ക്ക​​​നാ​​​ട്ട് വീ​​​ട്ടി​​​ൽ ടൈ​​​റ്റ​​​സ് കു​​​ര്യ​​​ൻ (63) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ വി​​​ഴി​​​ഞ്ഞം പ​​​ള്ളി​​​ച്ച​​​ൽ റോ​​​ഡി​​​ൽ വെ​​​ങ്ങാ​​​നൂ​​​ർ അ​​​യ്യ​​​ൻ​​​കാ​​​ളി സ്മാ​​​ര​​​ക സ്കൂ​​​ളി​​​നു സ​​​മീ​​​പ​​​ത്തായിരുന്നു സം​​​ഭ​​​വം.

വെ​​​ങ്ങാ​​​നൂ​​​രി​​​ൽ നി​​​ന്ന് ചാ​​​വ​​​ടി​​​ന​​​ട ഭാ​​​ഗ​​​ത്തേ​​​ക്ക് വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന കാ​​​റി​​​ൽ നി​​​ന്ന് പെ​​​ട്ടെ​​​ന്ന് തീ ​​​ആ​​​ളി​​​പ്പ​​​ട​​​രു​​​ന്ന​​​തും കാ​​​ർ പു​​​റ​​​കി​​​ലേ​​​ക്ക് വ​​​രു​​​ന്ന​​​തു​​​മാ​​​ണ് ക​​​ണ്ട​​​തെ​​​ന്ന് ദൃ​​​ക്സാ​​​ക്ഷി​​​യും സ​​​മീ​​​പ​​​വാ​​​സി​​​യു​​​മാ​​​യ ദി​​​ലീ​​​പ് പ​​​റ​​​ഞ്ഞു.

ബൈ​​​ക്ക് യാ​​​ത്രി​​​ക​​​രും നാ​​​ട്ടു​​​കാ​​​രും സ​​​മീ​​​പ​​​വാ​​​സി​​​ക​​​ളും പി​​​ന്നി​​​ലെ ഡോ​​​റി​​​ന്‍റെ ഗ്ലാ​​​സ് ത​​​ക​​​ർ​​​ത്ത് ടൈ​​​റ്റ​​​സി​​​നെ ര​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും തീ ​​​ആ​​​ളി​​​പ്പ​​​ട​​​ർ​​​ന്ന​​​തി​​​നാ​​​ൽ ര​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് വി​​​ഴി​​​ഞ്ഞ​​​ത്തു നി​​​ന്നെ​​​ത്തി​​​യ ഫ​​​യ​​​ർ ഫോ​​​ഴ്സ് യൂ​​​ണി​​​റ്റാ​​​ണ് തീ​​​യ​​​ണ​​​ച്ച​​​ത്. ഇ​​​തി​​​നി​​​ടെ കാ​​​ർ പൂ​​​ർ​​​ണ​​​മാ​​​യും ക​​​ത്തി​​​യ​​​മ​​​ർ​​​ന്നു.

സീ​​​റ്റി​​​ൽ ഇ​​​രി​​​ക്കു​​​ന്ന നി​​​ല​​​യി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യി ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞ, അ​​​സ്ഥി​​​മാ​​​ത്ര​​​മാ​​​യി അ​​​വ​​​ശേ​​​ഷി​​​ച്ച ടൈ​​​റ്റ​​​സി​​​നെ ആ​​​ദ്യം തി​​​രി​​​ച്ച​​​റി​​​യാ​​​നാ​​​യി​​​രു​​​ന്നി​​​ല്ല. സ​​​മീ​​​പ​​​ത്തെ സി​​​സി​​​ടി​​​വി പ​​​രി​​​ശോ​​​ധി​​​ച്ച് കാ​​​റി​​​ന്‍റെ ന​​​മ്പ​​​ർ ക​​​ണ്ടെ​​​ത്തി​​​യ പൊ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് മ​​​രി​​​ച്ച​​​യാ​​​ളി​​​നെ തിരിച്ചറിഞ്ഞത്. ആ​​​ത്മ​​​ഹ​​​ത്യ​​​യാ​​​കാ​​​മെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലാണ് പൊ​​​ലീ​​​സ്.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി ഒ​​ന്പതോ​​​ടെ ഏ​​​റ്റു​​​മാ​​​നൂ​​​രി​​​ലെ വീ​​​ട്ടി​​​ൽ നി​​​ന്ന് പി​​​ണ​​​ങ്ങി ഇ​​​റ​​​ങ്ങി​​​യ ഇ​​​ദ്ദേ​​​ഹം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ഴി വെ​​​ങ്ങാ​​​നൂ​​​രി​​​ൽ എ​​​ത്തി​​​യെ​​ന്നാ​​​ണ് വി​​​ഴി​​​ഞ്ഞം പൊ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ സ്ഥ​​​ല​​​ത്ത് എ​​​ത്തി​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റ ഏ​​​ക മ​​​ക​​​ൻ ഡോ. ​​​ഡെ​​​ന്നീ​​​സ്, മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ൽ ക​​​ണ്ട ചി​​​ല സൂ​​​ച​​​ന​​​ക​​​ൾ പ്ര​​​കാ​​​രം ആ​​​ളെ തി​​​രി​​​ച്ച​​​റി​​​ഞ്ഞെ​​​ങ്കി​​​ലും ഉ​​​റ​​​പ്പി​​​ക്കാ​​​നാ​​​യി​​​ല്ല. തു​​​ട​​​ർ​​​ന്ന് വി​​​ഴി​​​ഞ്ഞം പൊ​​​ലീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ൻ​​​ക്വ​​​സ്റ്റ് ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി മൃ​​​ത​​​ദേ​​​ഹ അ​​​വ​​​ശി​​​ഷ്ടം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്ക് മാ​​​റ്റി. ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ഭാ​​​ഗ​​​വും സ്‌​​​ഫോ​​​ട​​​ക വ​​​സ്തു പ​​​രി​​​ശോ​​​ധ​​​ന വി​​​ഭാ​​​ഗ​​​വും സ്ഥ​​​ല​​​ത്ത് എ​​​ത്തി ഇ​​​ന്ന​​​ലെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​ന​​​ത്തി​​​ൽ കാ​​​റി​​​നു​​​ള്ളി​​​ൽ പെ​​​ട്രോ​​​ളി​​​ന്‍റെ സാ​​​ന്നി​​​ധ്യം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു എ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​ണ് ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്ക് വി​​​ര​​​ൽ ചൂ​​​ണ്ടു​​​ന്ന​​​തെ​​​ന്നു വി​​​ഴി​​​ഞ്ഞം പൊ​​​ലീ​​​സ് പ​​​റ​​​യു​​​ന്നു. ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞ മൃ​​​ത​​​ദേ​​​ഹം ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് വി​​​ട്ടു ന​​​ൽ​​​കും. ഫി​​​ലോ​​​മി​​​ന​​​യാ​​​ണ് ടൈ​​​റ്റ​​​സ് കു​​​ര്യ​​​ന്‍റെ ഭാ​​​ര്യ. അ​​​സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണ​​​ത്തി​​​നു പൊ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

Kerala

വെ​ങ്ങാ​നൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: വെങ്ങാ​നൂ​രി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ര്‍ ക​ത്തി​ന​ശി​ച്ചു. കാ​റി​നി​ലു​ള്ളി​ല്‍ ഒ​രാ​ളെ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഫ​യ​ര്‍​ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി തീ ​പൂ​ര്‍​ണ​മാ​യും കെ​ടു​ത്തി.

ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വെ​ങ്ങാ​നൂ​ര്‍ അ​യ്യ​ങ്കാ​ളി പ്ര​തി​മ​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ക​ത്തി​യ​മ​ര്‍​ന്ന കാ​റ് ടൈ​റ്റ​സ് കു​ര്യ​ന്‍ എ​ന്ന ആ​ളു​ടെ ഉ​ട​മ​സ്ഥ​തി​യി​ലു​ള്ള​താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. KL 05 AV 3686 എ​ന്ന ന​മ്പ​റി​ല്‍ ഉ​ള്ള കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. കോ​ട്ട​യം ഏ​റ്റു​മാ​നൂ​ര്‍ ഭാ​ഗ​ത്താ​ണ് വാ​ഹം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

NRI

ടൊ​റ​ന്‍റോ​യി​ൽ എം​പി സ​ൽ​മ സ​ഹി​ദി​ന്‍റെ കാ​റി​ന് തീ​യി​ട്ടു; അ​ട്ടി​മ​റി​യെ​ന്ന് സം​ശ​യം

ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ലെ ലി​ബ​റ​ൽ എം​പി സ​ൽ​മ സ​ഹി​ദി​ന്‍റെ സ്കാ​ർ​ബ​റോ​യി​ലെ വ​സ​തി​ക്ക് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ട്ട സം​ഭ​വ​ത്തി​ൽ ടൊ​റ​ന്‍റോ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സം​ഭ​വം മ​നഃ​പൂ​ർ​വ​മു​ള്ള തീ​വ​യ്പ്പ് ആ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 1.20നും 1.30നും ഇ​ട​യി​ൽ ബെ​ല്ല​മി റോ​ഡ് നോ​ർ​ത്തി​നും ലോ​റ​ൻ​സ് അ​വ​ന്യൂ ഈ​സ്റ്റി​നും സ​മീ​പ​മാ​ണ് സം​ഭ​വം.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ച​താ​യു​ള്ള വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ടൊ​റ​ന്‍റോ പോ​ലീ​സും ഫ​യ​ർ സ​ർ​വീ​സും സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. പോ​ലീ​സ് പ​റ​യു​ന്ന​ത​നു​സ​രി​ച്ച് മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ത​ന്‍റെ കാ​റി​നും മ​റ്റൊ​രു വാ​ഹ​ന​ത്തി​നും തീ​യി​ട്ട​താ​യി Scarborough Centre - Don Valley East മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സ​ൽ​മ സ​ഹി​ദ് അ​റി​യി​ച്ചു. തീ ​ക​ണ്ട മ​ക​നും അ​യ​ൽ​വാ​സി​ക​ളും 911ൽ ​വി​ളി​ച്ച് വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ട് വാ​ഹ​ന​ങ്ങ​ളും പൂ​ർ​ണ​മാ​യി ന​ശി​ച്ചെ​ങ്കി​ലും വീ​ടി​ന് കേ​ടു​പാ​ടു​ക​ളി​ല്ലെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നും സ​ഹി​ദ് വ്യ​ക്ത​മാ​ക്കി.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം സം​ബ​ന്ധി​ച്ച് ഇ​പ്പോ​ൾ ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക് ത​യാ​റ​ല്ലെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും സ​ഹി​ദ് പ​റ​ഞ്ഞു.

ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ജ​ന​ങ്ങ​ളെ സേ​വി​ക്കു​ന്ന ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് ഇ​തൊ​ന്നും ത​ന്നെ പി​ന്തി​രി​പ്പി​ക്കി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തെ ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഇ​ത് ഭീ​രു​ത്വ​പ​ര​മാ​യ അ​ക്ര​മ​വും ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലു​മാ​ണ് എ​ന്ന് വി​ശേ​ഷി​പ്പി​ച്ച കാ​ർ​ണി, ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ കാ​ന​ഡ​യി​ൽ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞു.

സ​ഹി​ദും കു​ടും​ബ​വും സു​ര​ക്ഷി​ത​രാ​ണെ​ന്ന​തി​ൽ ആ​ശ്വാ​സ​മു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ടൊ​റ​ന്‍റോ പോ​ലീ​സി​ന് പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ടൊ​റ​ന്‍റോ മേ​യ​ർ ഒ​ലി​വി​യ ചൗ​വും സം​ഭ​വ​ത്തെ അ​പ​ല​പി​ച്ചു. അ​ക്ര​മ​വും ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലും ഒ​രി​ക്ക​ലും സ​ഹി​ക്കാ​നാ​വി​ല്ലെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

നി​ല​വി​ൽ പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും സാ​ക്ഷി​ക​ളി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു​വ​രി​ക​യാ​ണ്.

Kerala

സ്കൂട്ടറിൽ ഇടിച്ച കാർ കടയിലേക്കു പാഞ്ഞുകയറി; ഗൃഹനാഥന് ഗുരുതര പരിക്ക്

വടക്കാഞ്ചേരി: ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന കാറും സ്കൂട്ടറും കൂട്ടിയിടിച്ചു ഗൃഹനാഥനു ഗുരുതര പരിക്ക്. സമീപത്തെ ഗൃഹോപകരണ സാധനങ്ങൾ റിപ്പയർ ചെയ്യുന്ന കടയിലേക്കും കാർ ഇടിച്ചുകയറി ഗൃഹോപകരണങ്ങൾ തകർത്തു.

കരുമത്ര സ്വദേശി നീണ്ടുശേരി വീട്ടിൽ പോൾ ( 59 )നാണ് ഗുരുതര പരിക്കേറ്റത്. പരിക്കേറ്റ പോളിനെ നാട്ടുകാർ ആദ്യം മെഡിക്കൽ കോളജിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവോണനാളിൽ മച്ചാട് - താണികുടം സംസ്ഥാന പാതയിൽ മച്ചാട് സ്കൂളിനു സമീപം രാവിലെ 10.30 നായിരുന്നു അപകടം. ഇടിച്ച സ്കൂട്ടറും പോളിനെയും കൊണ്ട് കാർ 60 മീറ്ററോളം വലിച്ചു കൊണ്ടുപോയതായും പ്രദേശവാസികൾ പറഞ്ഞു. കരുമത്ര സ്വദേശിയും മുൻ പട്ടാളക്കാരനുമായ പുലിക്കോട്ടിൽ ജോൺസന്‍റെ കാറാണ് അപകടത്തിൽപ്പെട്ടത്.

Kerala

കാർ തടഞ്ഞുനിർത്തി കരാറുകാരനെ മർദിച്ചു; മൂന്ന് പ്രതികൾ പിടിയിൽ

തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിൽ മർദിച്ച കേസിൽ മൂന്ന് പ്രതികൾ കൂടി പിടിയിലായി. മുഹമ്മദ് ഹാജ (20), ആസിഫ് (19), അഫ്സൽ (19) എന്നിവരെ കാട്ടാക്കടയിൽ നിന്നാണ് പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ പത്താം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കാട്ടാക്കടയിൽ നിന്ന് വിളപ്പിൽശാലയിലേക്ക് കാറിൽ വരികയായിരുന്ന നൂർമുഹമ്മദിനെ (56) രണ്ട് ബൈക്കുകളിലായി പിന്തുടർന്നെത്തിയ അഞ്ചംഗ സംഘം പുറ്റുമ്മേൽകോണം ജംഗ്ഷനിൽ വച്ച് തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു.

മലപ്പനംകോട് മാന്തോപ്പിൽ തമ്പുരാൻ കാവിനു സമീപം മദ്യലഹരിയിൽ നിന്ന പ്രതികൾ യാതൊരു പ്രകോപനവുമില്ലാതെയാണ് നൂർമുഹമ്മദിന്‍റെ കാറിനെ പിന്തുടർന്നത്. പുറ്റുമ്മേൽകോണത്തെ വളവിൽവച്ച് കാർ തടഞ്ഞ ഇവർ, ഡോർ തുറന്ന് അദ്ദേഹത്തെ പുറത്തേക്ക് വലിച്ചിട്ട് ക്രൂരമായി മർദിച്ച ശേഷം ബൈക്കുകളിൽ രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളിൽ മൂന്നുപേരാണ് ഇപ്പോൾ പിടിയിലായിട്ടുള്ളത്. ഒന്നാം പ്രതിയും അഞ്ചാം പ്രതിയും ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

National

പ​തി​നാ​റു വ​യ​സു​കാ​ര​ൻ ഓ​ടി​ച്ച കാ​റി​ടി​ച്ച് യു​വ​തി മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ള​സോ​പ​ര​യി​ൽ പ​തി​നാ​റു വ​യ​സു​കാ​ര​ൻ ഓ​ടി​ച്ച കാ​റി​ടി​ച്ച് യു​വ​തി മ​രി​ച്ചു. നാ​ഗി​ദാ​സ് പാ​ഡ സ്വ​ദേ​ശി​നി ശ്രേ​യ മി​സാ​ൽ (32) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്ര​ഗ​തി മോ​റെ (36) എ​ന്ന യു​വ​തി​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ഹ​ന ഉ​ട​മ രാ​ജേ​ഷ് ഷാ, ​ഡ്രൈ​വ​ർ മ​ഹേ​ഷ് നാ​യി​ക് എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

വീ​ട്ടു​ജോ​ലി​ക്കാ​രാ​യ ശ്രേ​യ​യും പ്ര​ഗ​തി​യും ജോ​ലി ക​ഴി​ഞ്ഞ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​ക​വേ ദ​ത്ത് ന​ഗ​റി​ന് സ​മീ​പ​ത്ത് വ​ച്ച് കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മ​ഹേ​ഷ് ക​ട​യ്ക്ക് മു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ൾ വാ​ഹ​ന​ത്തി​ലെ ക്ലീ​ന​റാ​യ പ​തി​നാ​റു​കാ​ര​ൻ വാ​ഹ​നം റി​വേ​ഴ്സ് എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത്.

ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രേ​യ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. കൈ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​ഗ​തി ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​യി.

കാ​റി​നു​ള്ളി​ൽ നി​ന്ന് മ​ദ്യ കു​പ്പി​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി ശ്രേ​യ​യു​ടെ ഭ​ർ​ത്താ​വ് ശ്രീ​കാ​ന്ത് ആ​രോ​പി​ച്ചു. എ​ന്നാ​ൽ അ​പ​ക​ട​സ​മ​യ​ത്ത് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്നും വാ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​ദ്യം ബാ​റു​ക​ളി​ൽ നി​ന്നും നി​യ​മ​പ​ര​മാ​യി വാ​ങ്ങി​യ​താ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​മ​ദ്യം എ​ങ്ങോ​ട്ടാ​ണ് കൊ​ണ്ടു​പോ​യ​തെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Latest News

Corehub Up