x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീഴായിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരുവനന്തപുരം ബ്യൂറോ
Published: May 10, 2026 02:44 PM IST | Updated: May 10, 2026 02:44 PM IST

വെഞ്ഞാറമൂട്: എംസി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി സുബിൻ (18) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. ബൈക്കിന് പിന്നിൽ യാത്ര ചെയ്തിരുന്ന സുബിൻ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

കിളിമാനൂർ ഭാഗത്തുനിന്ന് വന്ന കാർ എതിർ ദിശയിൽ നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ സുബിനെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബൈക്ക് ഓടിച്ചിരുന്ന സുബിന്‍റെ സുഹൃത്ത് സിദ്ധാർഥിനെ (18) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ ഭാഗത്തുനിന്നും ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയ ഡോക്ടർമാർ സഞ്ചരിക്കുന്ന കാറിലാണ് ബൈക്ക് ഇടിച്ചത്.

Tags : Accident Car

Recent News

Corehub Up