x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു


Published: May 14, 2026 03:30 PM IST | Updated: May 14, 2026 03:30 PM IST

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ന​ല്ലേ​രി സ്വ​ദേ​ശി ശേ​ഖ​ർ (28) ആ​ണ് മ​രി​ച്ച​ത്. അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ കാ​ർ ശേ​ഖ​ർ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ശേ​ഖ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ദേ​ശി​യ​പാ​ത മു​റി​ച്ച് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു വ​രി ക​ട​ന്ന് അ​ടു​ത്ത വ​രി​യി​ലേ​ക്ക് ക​ട​ക്കാ​ൻ നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ശേ​ഖ​റി​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​റി​ൽ നി​ന്ന് തീ​പ്പൊ​രി ചി​ത​റി. വാ​ഹ​നം വ​ലി​ച്ചു​കൊ​ണ്ട് കാ​ർ ഏ​താ​നും മീ​റ്റ​റു​ക​ളോ​ളം മു​ന്നോ​ട്ട് നീ​ങ്ങി. ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യെ​ങ്കി​ലും ശേ​ഖ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​ര​ണ​മ​ട​ഞ്ഞു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

Tags : die hit car

Recent News

Corehub Up