x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു​സം​ഘം ആ​യു​ധ​ധാ​രി​ക​ൾ കാ​ർ അ​ടി​ച്ചു​ത​ക​ർ​ത്തു


Published: June 17, 2026 10:42 PM IST | Updated: June 17, 2026 10:42 PM IST

ആ​ല​പ്പു​ഴ: ജി​ല്ലാ കോ​ട​തി വാ​ർ​ഡ് കി​ട​ങ്ങാം​പ​റ​മ്പ് - കോ​ർ​ത്ത​ശേ​രി കു​രി​ശ​ടി, പു​ളി​ക്ക​ൽ ജം​ഗ്ഷ​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ ഒ​രു സം​ഘം ആ​യു​ധ​ധാ​രി​ക​ൾ കാ​ർ അ​ടി​ച്ചു​ത​ക​ർ​ത്തു. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്പ​തി​നു ശേ​ഷ​മാ​ണ് ആ​യു​ധ​ധാ​രി​ക​ൾ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്. കാ​റി​ന്‍റെ ഗ്ലാ​സ് അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ബോ​ഡി അ​ടി​ച്ചു ച​ളു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​ക​ളെ ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

റോ​ഡ​രി​കി​ൽ നി​ന്ന​വ​രെ ത​ട്ടി​യ വാ​ഹ​നം നി​ർ​ത്താ​തെ പോ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പി​ന്തു​ട​ർ​ന്നെ​ത്തി​യ സം​ഘം വാ​ഹ​നം അ​ടി​ച്ചു​ത​ക​ർ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​രാ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​നം ന​ന്നാ​ക്കി​ക്കൊ​ടു​ക്കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ൽ പോ​ലീ​സ് ഇ​വ​രെ വി​ട്ട​യ​യ്ക്കു​ക​യും ചെ​യ്തു.

Tags : car Nattuvishesham District News

Recent News

Corehub Up