x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​പി​സി​സി അ​ധ്യ​ക്ഷ നി​യ​മ​നം നീ​ളും; സ​ണ്ണി ജോ​സ​ഫ് തു​ട​രും

ഓൺലൈൻ ഡെസ്ക്
Published: August 24, 2026 07:05 AM IST | Updated: August 24, 2026 07:05 AM IST

സണ്ണി ജോസഫ്

തി​രു​വ​ന​ന്ത​പു​രം: പു​തി​യ കെ​പി​സി​സി അ​ധ്യ​ക്ഷ​നെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ഹൈ​ക്ക​മാ​ൻ​ഡ് വൈ​കി​പ്പി​ക്കു​മെ​ന്ന സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ നി​ല​വി​ലെ കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ സ​ണ്ണി ജോ​സ​ഫ് താ​ത്കാ​ലി​ക​മാ​യി സ്ഥാ​ന​ത്ത് തു​ട​രും. പാ​ർ​ട്ടി​ക്കു​ള്ളി​ലെ പു​നഃ​സം​ഘ​ട​ന​യും വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും പ​രി​ഹ​രി​ച്ച ശേ​ഷ​മേ പു​തി​യ പ്ര​സി​ഡ​ന്‍റി​നെ പ്ര​ഖ്യാ​പി​ക്കൂ എ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് നി​ല​പാ​ട്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും സം​ഘ​ട​നാ പു​നഃ​സം​ഘ​ട​ന​യും മു​ന്നി​ൽ ക​ണ്ട് പാ​ർ​ട്ടി​ക്കു​ള്ളി​ലെ സ​മു​ദാ​യ സ​മ​വാ​ക്യ​ങ്ങ​ളും നേ​താ​ക്ക​ളു​ടെ പി​ന്തു​ണ​യും ക​ണ​ക്കി​ലെ​ടു​ത്താ​യി​രി​ക്കും അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ക. ഇ​തി​നോ​ടൊ​പ്പം ബോ​ർ​ഡ്, കോ​ർ​പ്പ​റേ​ഷ​ൻ സ്ഥാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​യി​ലെ​യും യു​ഡി​എ​ഫി​ലെ​യും രാ​ഷ്ട്രീ​യ നി​യ​മ​ന​ങ്ങ​ൾ​ക്കാ​യി ക​ർ​ശ​ന​മാ​യ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​നും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യും ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യും കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി​യ ശേ​ഷ​മേ ഹൈ​ക്ക​മാ​ൻ​ഡ് പു​തി​യ പ്ര​ഖ്യാ​പ​ന​ത്തി​ലേ​ക്ക് ക​ട​ക്കൂ. അ​തു​വ​രെ സ​ണ്ണി ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ന്നെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം. 

Tags : KPCC SunnyJoseph appointment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up